‘സ​മ​രാ​ഗ്നി’ യാ​ത്ര​യു​ടെ എ​റ​ണാ​കു​ളം പ​ര്യ​ട​നം ഇ​ന്ന് അ​വ​സാ​നി​ക്കും

കൊ​ച്ചി: കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് എ​തി​രേ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ന​യി​ക്കു​ന്ന സ​മ​രാ​ഗ്നി ജ​ന​കീ​യ പ്ര​ക്ഷോ​ഭ യാ​ത്ര​യു​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​ര്യ​ട​നം ഇ​ന്ന് അ​വ​സാ​നി​ക്കും.

മൂ​വാ​റ്റു​പു​ഴ​യി​ലെ സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് സ​മാ​പ​നം. ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​മാ​യി നേ​താ​ക്ക​ള്‍ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് എ​റ​ണാ​കു​ള​ത്ത് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ക്ഷോ​ഭ യാ​ത്ര​യു​ടെ ആ​ദ്യ​ദി​നം ആ​ലു​വ​യി​ലും മ​റൈ​ന്‍ ഡ്രൈ​വി​ലു​മാ​യി ര​ണ്ട് പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പേ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.

Related posts

Leave a Comment