വീ​ട്ടി​ലി​രു​ന്ന് പ​ണം സ​മ്പാ​ദി​ക്കാം; വ്യാ​ജ ജോ​ലി വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്

കൊ​ച്ചി: വീ​ട്ടി​ലി​രു​ന്ന് കൂ​ടു​ത​ല്‍ പ​ണം സ​മ്പാ​ദി​ക്കാം എ​ന്ന് പ​റ​ഞ്ഞു​ള്ള വ്യാ​ജ ജോ​ലി വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്.

സ​ന്ദേ​ശം എ​ത്തു​ന്ന​ത് മൊ​ബൈ​ലി​ലേ​ക്ക്
മൊ​ബൈ​ലി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചാ​ണ് കൂ​ടു​ത​ലും ത​ട്ടി​പ്പു​കാ​ര്‍ ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ടാ​സ്‌​ക് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ലും പ​ണം തി​രി​കെ ന​ല്‍​കാ​തി​രി​ക്കു​ന്ന​താ​ണ് ത​ട്ടി​പ്പി​ന്‍റെ രീ​തി. തു​ട​ക്ക​ത്തി​ല്‍ ചെ​റി​യ ടാ​സ്‌​ക് ന​ല്‍​കി​യ​ത് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ പ​ണം ന​ല്‍​കും എ​ന്ന് പ​റ​യു​ക​യും ടാ​സ്‌​ക് പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ല്‍ തു​ട​ര്‍​ന്ന് പ​ങ്കെ​ടു​ക്കാ​ന്‍ കൂ​ടു​ത​ല്‍ പ​ണം ചോ​ദി​ക്കു​ക​യും ചെ​യ്യും.

ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ ത​ന്നെ വ​ലി​യൊ​രു തു​ക ത​ട്ടി​പ്പു​കാ​ര്‍ കൈ​ക്ക​ലാ​ക്കി​യി​രി​ക്കും. വീ​ട്ട​മ്മ​മാ​രെ പ​ല​പ്പോ​ഴും ത​ട്ടി​പ്പു​കാ​രു​ടെ ഇ​ര​ക​ള്‍ ആ​കു​ന്ന​ത്.

1930 ല്‍ ​പ​രാ​തി​പ്പെ​ടാം
ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ ഒ​രു മ​ണി​ക്കൂ​റി​ന​കം​ത​ന്നെ 1930 എ​ന്ന ന​മ്പ​റി​ലോ www cybercrime gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലോ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. എ​ത്ര​യും നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വ്യ​ക്തി​ക്ക് ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​ച്ചു ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

Related posts

Leave a Comment