സ്വന്തം ലേഖിക കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയതിന് പിന്നിൽ ഒന്നാം പ്രതി അനില്‍ ചാക്കോയെ ജെഫ് ലഹരിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന്റെ പകയെന്നു സംശയം. ഇരുവരും ലഹരി ഉപയോഗിക്കുന്നവരും ലഹരി ഇടപാട് നടത്തിയിരുന്നവരുമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുമ്പൊരിക്കല്‍ അത്തരത്തിലൊരു ലഹരി ഇടപാടില്‍ കൊല്ലപ്പെട്ട ജെഫ് അനിലിനെ കുടുക്കാന്‍ ശ്രമിച്ചതായാണ് വിവരം. ഇതിന്റെ പേരില്‍ അനിലിന് ജെഫിനോട് പകയുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ സംഭവത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതോടൊപ്പം അനിലില്‍നിന്ന് ജെഫ് പണം കൈപ്പറ്റിയിരുന്നുവെന്നാണ് പ്രതി പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇത് തിരിച്ചുകൊടുക്കാത്തതിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായും സൂചനയുണ്ട്. ഇതും കൊലയിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. സുഹൃത്തുക്കളുടെ സംശയം പലപ്പോഴും ഗോവയില്‍ എത്താറുള്ള ജെഫിനെ രണ്ടു വര്‍ഷം മുമ്പ് കാണാതായതുമുതല്‍ അയാള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോയെന്ന് ഗോവയിലുള്ള സുഹൃത്തുക്കള്‍ സംശയിച്ചിരുന്നു.…
Read MoreCategory: Kochi
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഒരു ക്രെഡിറ്റും വേണ്ട, താന്‍ ആരോടും ക്രെഡിറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ. സുധാകരന്
കൊച്ചി: തനിക്ക് ഒരു ക്രെഡിറ്റും വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. താന്‍ ആരോടും ക്രെഡിറ്റ് ആവശ്യപ്പെട്ടിട്ടില്ല. തന്നെ വിട്ടേക്കെന്നും സുധാകരന് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ആരാദ്യം തുടങ്ങണമെന്നതിനെ ചൊല്ലിയുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും സുധാകരന്റെയും തര്‍ക്ക വീഡിയോ പുറത്തു വന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കമുണ്ടായത്. ഞാന്‍ തുടങ്ങാമെന്നു സതീശന് പറഞ്ഞപ്പോള്‍, ഇല്ലില്ല ഞാന്‍ തുടങ്ങാമെന്ന് സുധാകരനും പറയുകയായിരുന്നു. തുടര്‍ന്നു സതീശന് മുന്നിലുള്ള മൈക്ക് സുധാകരനുനേരേ മാറ്റിവച്ചു. പിന്നീട് എങ്ങനെ കാണുന്നു ഈ വിജയത്തെ എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശന്. പത്രസമ്മേളനത്തിലുടനീളം സതീശന് സംസാരിക്കാനും തയാറായില്ല. പിന്നീട് ഈ തര്‍ക്കവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
Read Moreഗോവയിലെ കൊലപാതകം; അജ്ഞാത മൃതദേഹത്തിന്റെയും ജെഫിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിക്കും
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടു വര്‍ഷം മുമ്പ് അന്‍ജുന കുന്നുകള്‍ക്ക് സമീപത്തെ വിജനമായ സ്ഥലത്തുനിന്നു കിട്ടിയ അജ്ഞാത മൃതദേഹത്തിന്റെയും കൊല്ലപ്പെട്ട ജെഫ് ജോണിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ പോലീസ് പരിശോധിക്കും. പ്രതികള്‍ ജെഫിനെ കൊന്നുതള്ളിയെന്നു പറഞ്ഞ അന്‍ജുനയിലെ വിജനമായ കുന്നില്‍ ചെരുവില്‍ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി. രണ്ടു വര്‍ഷം മുമ്പ് പ്രതികള്‍ കുറ്റകൃത്യം നടത്തിയെന്നു പറയുന്ന കാലത്ത്, 12 ദിവസത്തിനുശേഷം ഈ കുന്നിന് പ്രദേശത്തുനിന്ന് ഒരു അജ്ഞാത മൃതദേഹം കിട്ടിയിരുന്നു. ഈ സംഭവത്തില്‍ അന്‍ജുന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് പോലീസ് പക്കലുണ്ട്. കൊല്ലപ്പെട്ട ജെഫിന്റെ ഡിഎന്‍എ സാമ്പിളുകളുമായി ഇത് താരതമ്യം ചെയ്യാനുള്ള നടപടികള്‍ കൊച്ചി പോലീസ്…
Read Moreട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ച് പോലീസിന്റെ “ശുഭയാത്ര’യില്‍ അറിയിക്കാം
സ്വന്തം ലേഖിക കൊച്ചി: ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി മുതല്‍ കേരള പോലീസിന്റെപോലീസിന്റെ “ശുഭയാത്ര’ വാട്സ്ആപ്പ് നമ്പറിലേക്ക് വിവരങ്ങള്‍ കൈമാറാം. സന്ദേശങ്ങള്‍ നല്‍കുന്നയാളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 9747001099 എന്ന നമ്പറിലേക്ക് ട്രാഫിക് നിയമലംഘനങ്ങളുടെ ഫോട്ടോയും വീഡിയോയും സഹിതം സന്ദേശം അയയ്ക്കാം. സന്ദേശങ്ങള്‍ ടെക്സ്റ്റ് ആയോ വീഡിയോ ആയോ അയയ്ക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പോലീസ് സ്റ്റേഷന് പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. ഈ സന്ദേശങ്ങളുടെ പ്രാഥമിക പരിശോധനയ്ക്കുശേഷം ഇവ എല്ലാ ജില്ലകളിലെയും ട്രാഫിക് നോഡല്‍ ഓഫീസര്‍ക്ക് കൈമാറും. അദ്ദേഹം അത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് നല്‍കുകയും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സ്വീകരിച്ച നടപടികള്‍ വിവരം നല്കിയ ആളെ അറിയിക്കാനും സംവിധാനമുണ്ട്.കേരളത്തില്‍ ഏകദേശം ഒന്നരക്കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും…
Read Moreയുവാവിനെ ഗോവയിലെത്തിച്ച് കൊലപാതകം; കോട്ടയം സ്വദേശികാളായ സഹോദരങ്ങളെ തേടി പോലീസ്
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ (27) ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് മറ്റ് ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തില്‍ പോലീസ്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധമുള്ള രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ മലയാളികളാണെന്നാണ് വിവരം. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയണ്. അതേസമയം കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം വൈകാതെ അന്വേഷണസംഘം ഇവരുമായി ഗോവയിലേക്ക് തിരിക്കും. കൊല്ലപ്പെട്ട ജെഫ് ജോണ്‍ ലൂയീസിന്റെ ഇതരസംസ്ഥാന ബന്ധങ്ങളെക്കുറിച്ചും പോലീസ് പരിശോധിച്ച് വരികയാണ്. അറസ്റ്റിലായ അനിലും ജെഫും ഒരേ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നതെന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ ഇതിന്റെ വിവരങ്ങളും പോലീസ് തേടുന്നുണ്ട്. 2021 നവംബര്‍, ഡിസംബര്‍ കാലയളവില്‍ ഗോവയില്‍ നടന്ന അസ്വാഭാവികമരണങ്ങളെക്കുറിച്ചു ഗോവന്‍ പോലീസിന്റെ സഹകരണത്തോടെ പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ലഹരിക്കേസില്‍…
Read Moreകടമക്കുടി കൂട്ടആത്മഹത്യ: രണ്ടു മൊബൈല്‍ ഫോണുകളും ഫോറന്‍സിക് ലാബിനു കൈമാറും
കൊച്ചി: കടമക്കുടിയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച ശില്പ(29) യുടെയും നിജോ(39)യുടെയും മൊബൈല്‍ ഫോണുകള്‍ ഇന്ന് വിദഗ്ധ പരിശോധനയ്ക്കായി ഇന്നു കാക്കനാട് റീജിണല്‍ ഫോറന്‍സിക് ലാബിന് കൈമാറും. ഏതെല്ലാം ലോണ്‍ ആപ്പുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത് എന്നതിനെക്കുറിച്ച് പരിശോധനയ്ക്കുശേഷമേ വ്യക്തത വരുകയുള്ളൂ. രണ്ടുപേരുടെയും ഫോണുകള്‍ പാറ്റേണ്‍ ലോക്കായതിനാല്‍ പോലീസിന് ഇതുവരെ അത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഫോണുലേക്ക് വന്നിട്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങളും കോളുകളും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ളതാണ്. ഇവ വീണ്ടെടുക്കുന്നതിനായി വാട്സ്ആപ്പിന് അപേക്ഷ നല്‍കുമെന്ന് മുനമ്പം ഡിവൈഎസ്പി കെ.ജി. അനീഷ് പറഞ്ഞു. കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് പോലീസിന്റെ നിഗമനം. ശില്പയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം അടുത്ത ദിവസങ്ങളിലും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ 12ന് രാവിലെയാണ്…
Read Moreമുംബൈയിൽ പഠനത്തിനു പോയ യുവാവിനെ കാണാതായ സംഭവം; ഫാസിലിന്റെ തിരോധാനത്തിനു പിന്നിലും മൊബൈൽ ലോൺ ആപ്
ആലുവ: മുംബൈയിൽ മാനേജ്മെന്റ് പഠനത്തിനായി പോയ മലയാളി വിദ്യാർഥിയെ രണ്ടു മാസമായി കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി. ആലുവ എടയപ്പുറം പെരുമ്പിള്ളി അഷറഫ് മൊയ്തീന്റെ മകൻ പി.എ.ഫാസിലിനെയാണ് (22) കഴിഞ്ഞ മാസം 26 മുതൽ കാണാതായത്. മുംബൈ എച്ച് ആർ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ഇക്കണോമിക്സിൽ രണ്ടാം വർഷ ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർഥിയാണ്. 26ന് വൈകുന്നേരം വീട്ടുകാരുമായി സൗഹാർദമായി സംസാരിച്ചശേഷം ഫാസിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് പിതാവും അദ്ദേഹത്തിന്റെ സഹോദരനും 27 ന് മുംബൈയിൽ പോയി. എന്നാൽ താമസിക്കുന്ന കോളജ് ഗസ്റ്റ് ഹൗസിലോ കോളജിലോ ഫാസിലിനെ കണ്ടെത്താനായില്ല. ആരോടും പറയാതെയാണ് കോളജ് വിട്ടതെന്നാണ് അറിയുന്നത്. ബാങ്ക് അക്കൗണ്ട്, ഫേസ് ബുക്ക് അക്കൗണ്ട്, വാട്സ് ആപ് തുടങ്ങിയ ഒന്നും തന്നെ 26നുശേഷം പ്രവർത്തനക്ഷമമല്ല. പിതാവ് മുംബൈ കൊളാബ സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്ന്…
Read Moreട്രെയിനില്‍ ചാടിക്കയറുന്നതിനിടെ യുവാവിന് ദാരുണാന്ത്യം; വിദേശത്തുള്ള ഭാര്യയുടെ അടുത്തേക്ക് പോകാൻ എയർപോർട്ടിലേക്ക് വരവേയാണ് അപകടം
കൊച്ചി: ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് തല അറ്റുപോയ യുവാവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ദാരുണാന്ത്യം സംഭവിച്ച മാവേലിക്കര സ്വദേശി രാജേഷ് പങ്കജി(40)ന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 7.37 ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. ട്രെയിന്‍ മുന്നോട്ട് എടുത്തതോടെ പ്ലാറ്റ്ഫോമില്‍നിന്ന് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ആണ് മരിച്ചത്. അപകടത്തില്‍ രാജേഷിന്റെ വലത് കൈപ്പത്തിയും അറ്റുപോയി. ബഹ്റിനിലുള്ള ഭാര്യയുടെ അടുത്തേക്ക് പോകുന്നതിനായ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു ഇദേഹം. വൈകിട്ട് 7.32 ഓടെ നോര്‍ത്തില്‍ എത്തിയ ചെന്നൈ മെയിലില്‍ മാവേലിക്കരയില്‍ നിന്നെത്തിയതായിരുന്നു. അഞ്ച് മിനിറ്റ് നേരം ട്രെയിന്‍ ഇവിടെ നിറുത്തിയിട്ടതോടെ പുറത്തേക്കിറങ്ങിയ രാജേഷ് പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ട്രെയിന്‍ പുറപ്പെട്ടതോടെ ഓടി വന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രാക്കിലേക്ക് വീണത്. ഉടന്‍ തന്നേ യാത്രക്കാന് ചങ്ങല വലിച്ച് ട്രെയിന്‍…
Read Moreകൊല്ലപ്പെട്ട സുഹൃത്തിന്റെ ഒന്നാം ചരമവാര്‍ഷികം; പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര് അറസ്റ്റില്‍
കൊച്ചി: കൊല്ലപ്പെട്ട സുഹൃത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര് അറസ്റ്റില്‍. കമ്മട്ടിപ്പാടം ചെറുതോട്ടില്‍ ഫ്രെഡി ബാബു ആല്‍ബര്‍ട്ട് (29), സജിത്, സെബി എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് പ്രിന്‍സിപ്പല്‍ എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തിന് രാത്രി 8.50നായിരുന്നു സംഭവം. പ്രതികളുടെ സുഹൃത്തായ സജുന് എന്നയാളെ പരാതിക്കാരനായ കലൂര്‍ സ്വദേശിയായ കിരണ്‍ ആന്റണിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. സജുന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായിരുന്ന പത്തിന് പ്രതികള്‍ കൂലര്‍ കൊട്ടേക്കനാല്‍ ഈസ്റ്റ് അവന്യൂ റോഡിലുള്ള കിരണിന്റെ വീട്ടിലെത്തി അതിക്രമിച്ചു കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഫ്രെഡി കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ടും സജിത്ത് ഹെല്‍മറ്റുകൊണ്ടും കിരണിന്റെ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഇത് തടയാനെത്തിയ കിരണിന്റെ സഹോദരന് കെവിനെയും സുഹൃത്ത് നിഖിലിനെയും ദേഹോപദ്രവം ഏല്‍പ്പിച്ചു. കിരണ്‍…
Read Moreഎക്സ്പോര്‍ട്ട് ലൈസന്‍സ് തട്ടിപ്പ്; ചെറുകിട ഉത്പാദകരെ വഞ്ചിച്ച് പ്രതികള്‍ കൈക്കലാക്കിയത് അരക്കോടിയോളം രൂപ
കൊച്ചി: ഏതുതരം ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചെറുകിട സംരംഭകരെയും ഉത്പാദകരെയും വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ കൈക്കലാക്കിയത് 35 ലക്ഷം രൂപയെന്നു പോലീസ്. കേസുമായി ബന്ധപ്പെട്ട് കടവന്ത്ര കെ.പി.വള്ളോന്‍ റോഡ് ഡിഡി മൈല്‍സ്റ്റോണ്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടോളാസ് ഗ്രൂപ്പ് ഓഫ് ബിസിനസ് സ്ഥാപന ഉടമ ചോറ്റാനിക്കര ദര്‍ശന എന്‍ക്ലേവില്‍ താമസിക്കുന്ന പി.കെ. സബിന്‍രാജ് (33), സഹായി എളംകുളം പുതുക്കാട് വീട്ടില്‍ വൃന്ദ (39) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍, എസ്ഐ സി. ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അതേസമയം ഇവര്‍ സംസ്ഥാനമൊട്ടാകെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും പരാതിക്കാരുടെ എണ്ണം ഇനിയും കൂടുമെന്ന് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍ പറഞ്ഞു.
Read More