പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ഒ​രു ക്രെ​ഡി​റ്റും വേ​ണ്ട, താ​ന്‍ ആ​രോ​ടും ക്രെ​ഡി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെന്നും കെ.​ സു​ധാ​ക​ര​ന്‍

കൊ​ച്ചി: ത​നി​ക്ക് ഒ​രു ക്രെ​ഡി​റ്റും വേ​ണ്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​ സു​ധാ​ക​ര​ന്‍. താ​ന്‍ ആ​രോ​ടും ക്രെ​ഡി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. തന്നെ വി​ട്ടേ​ക്കെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ ആ​രാ​ദ്യം തു​ട​ങ്ങ​ണ​മെ​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍റെ​യും സു​ധാ​ക​ര​ന്‍റെ​യും ത​ര്‍​ക്ക വീ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു.

ചാ​ണ്ടി ഉ​മ്മ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്.

ഞാ​ന്‍ തു​ട​ങ്ങാ​മെ​ന്നു സ​തീ​ശ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍, ഇ​ല്ലി​ല്ല ഞാ​ന്‍ തു​ട​ങ്ങാ​മെ​ന്ന് സു​ധാ​ക​ര​നും പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു സ​തീ​ശ​ന്‍ മു​ന്നി​ലു​ള്ള മൈ​ക്ക് സു​ധാ​ക​ര​നുനേ​രേ മാ​റ്റി​വ​ച്ചു.

പി​ന്നീ​ട് എ​ങ്ങ​നെ കാ​ണു​ന്നു ഈ ​വി​ജ​യ​ത്തെ എ​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് പ്ര​സി​ഡ​ന്‍റ് എ​ല്ലാം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു സ​തീ​ശ​ന്‍.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ലു​ട​നീ​ളം സ​തീ​ശ​ന്‍ സം​സാ​രി​ക്കാ​നും ത​യാ​റാ​യി​ല്ല. പി​ന്നീ​ട് ഈ ത​ര്‍​ക്ക​വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment