ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന്‍റെ “ശു​ഭ​യാ​ത്ര’​യി​ല്‍ അ​റി​യി​ക്കാം

സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഇ​നി മു​ത​ല്‍ കേ​ര​ള പോ​ലീ​സി​ന്റെ​പോ​ലീ​സി​ന്‍റെ “ശു​ഭ​യാ​ത്ര’ വാ​ട്‌​സ്ആ​പ്പ് ന​മ്പ​റി​ലേ​ക്ക് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാം.

സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. 9747001099 എ​ന്ന ന​മ്പ​റി​ലേ​ക്ക് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​യും വീ​ഡി​യോ​യും സ​ഹി​തം സ​ന്ദേ​ശം അ​യ​യ്ക്കാം.

സ​ന്ദേ​ശ​ങ്ങ​ള്‍ ടെ​ക്സ്റ്റ് ആ​യോ വീ​ഡി​യോ ആ​യോ അ​യ​യ്ക്കാം. സം​ഭ​വം ന​ട​ന്ന സ്ഥ​ലം, സ​മ​യം, തീ​യ​തി, പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി, ജി​ല്ല എ​ന്നി​വ കൂ​ടി സ​ന്ദേ​ശ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം.

ഈ ​സ​ന്ദേ​ശ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഇ​വ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ട്രാ​ഫി​ക് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റും. അ​ദ്ദേ​ഹം അ​ത് ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ന​ല്‍​കു​ക​യും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​വ​രം ന​ല്‍​കി​യ ആ​ളെ അ​റി​യി​ക്കാ​നും സം​വി​ധാ​ന​മു​ണ്ട്.കേ​ര​ള​ത്തി​ല്‍ ഏ​ക​ദേ​ശം ഒ​ന്ന​ര​ക്കോ​ടി വാ​ഹ​ന​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന നി​ര​ത്തു​ക​ളി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലാ​ണ് പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന​ത്.

എ​ന്നാ​ല്‍, നി​ര​ത്തു​ക​ളി​ലെ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​നും അ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രാ​നും പോ​ലീ​സി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം കൂ​ടി അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശു​ഭ​യാ​ത്ര വാ​ട്‌​സ്ആ​പ്പ് ന​മ്പ​റി​ല്‍ വി​വ​രം അ​റി​യി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment