നാ​നെ​ഘാ​ട്ട് മ​ല​മ്പാ​ത ഒ​രു കാ​ഴ്ച​വി​സ്മ​യം

മ​ഹാ​രാ​ഷ്‌ട്രയി​ലെ സ​ഹ്യാ​ദ്രി മ​ല​നി​ര​ക​ളി​ല്‍ കൊ​ങ്ക​ണ്‍​തീ​ര​ത്തി​നും ഡെ​ക്കാ​ന്‍ പീ​ഠ​ഭൂ​മി​ക്കും ഇ​ട​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​വും പു​രാ​ത​ന​വു​മാ​യ പ​ര്‍​വ​ത​പാ​ത​യാ​ണ് നാ​നെ​ഘാ​ട്ട്. ബി​സി​ ഒ​ന്നാം നൂ​റ്റാ​ണ്ടി​ല്‍ സാ​ത്ത​വാ​ഹ​ന രാ​ജ​വം​ശ ഭ​ര​ണ​കാ​ല​ത്താ​ണ് ഈ ​ചു​രം പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​ര്‍​ന്ന​ത്. അ​ക്കാ​ല​ത്ത് ഡെ​ക്കാ​ന്‍ പീ​ഠ​ഭൂ​മി​യെ​യും കൊ​ങ്ക​ണ്‍ തീ​ര​ത്തെ​യും ബ​ന്ധി​പ്പി​ച്ച പ്ര​ധാ​ന വ്യാ​പാ​ര​മാ​ര്‍​ഗ​മാ​യി​രു​ന്ന നാ​നെ​ഘാ​ട്ട് രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ മ​ല​മ്പാ​ത​ക​ളി​ലൊ​ന്നാ​ണ്.

ഇ​നി പേ​രി​നു പി​ന്നി​ലെ പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്കു വ​രാം. ‘നാ​നെ’ എ​ന്നാ​ല്‍ മ​റാ​ഠി ഭാ​ഷ​യി​ല്‍ നാ​ണ​യം എ​ന്നും ‘ഘാ​ട്ട്’ എ​ന്നാ​ല്‍ ചു​രം അ​ഥ​വാ മ​ല​മ്പാ​ത എ​ന്നു​മാ​ണ് അ​ര്‍​ഥം.ബി​സി​ കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​തു​വ​ഴി സ​ഞ്ച​രി​ച്ചി​രു​ന്ന വ്യാ​പാ​രി​ക​ളി​ല്‍​നി​ന്ന് ച​ര​ക്കുനി​കു​തി പി​രി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് നാ​നെ​ഘാ​ട്ട് എ​ന്ന പേ​ര് ല​ഭി​ച്ച​ത്.

മ​ല​മു​ക​ളി​ലെ പാ​റ​യി​ല്‍ കൊ​ത്തി​യെ​ടു​ത്ത വ​ലി​യൊ​രു ക​ല്‍​പാ​ത്ര​ത്തി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍ ടോ​ള്‍ നാ​ണ​യ​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ഈ ​ക​ല്‍​പാ​ത്രം ഇ​ന്നും അവിടെ കാ​ണാ​നാ​വും. അ​റ​ബി​ക്ക​ട​ല്‍​ത്തീ​ര​ത്തു​ള്ള പു​രാ​ത​ന തു​റ​മു​ഖ​ങ്ങ​ളാ​യ ക​ല്യാ​ണ്‍, സോ​പാ​ര എ​ന്നി​വ​യെ ഡെ​ക്കാ​ന്‍ പീ​ഠ​ഭൂ​മി​യി​ലു​ള്ള പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളു​മാ​യി, പ്ര​ത്യേ​കി​ച്ച് സാ​ത്ത​വാ​ഹ​ന​രു​ടെ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന പ്ര​തി​ഷ്ഠാ​ന​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന വ്യാ​പാ​ര, വാ​ണി​ജ്യ പാ​ത​യാ​യി​രു​ന്നു ഇ​ത്.

മ​ഹാ​രാ​ഷ്‌ട്ര, ആ​ന്ധ്ര, തെ​ല​ങ്കാ​ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി സാ​ത്ത​വാ​ഹ​ക​ര്‍ ഭ​ര​ണം ന​ട​ത്തി​യ മൂ​ന്നു നൂ​റ്റാ​ണ്ടോ​ളം ആ​ഭ്യ​ന്ത​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് കു​രു​മു​ള​ക്, പ​രു​ത്തി, ലോ​ഹ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഈ ​പാ​ത​യി​ലൂ​ടെ കൊ​ങ്ക​ണ്‍ തു​റ​മു​ഖ​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യും അ​വി​ടെ​നി​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

റോ​മ​ന്‍ സാ​മ്രാ​ജ്യ​വു​മാ​യു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന, വ​സ്ത്ര വ്യാ​പാ​ര​ങ്ങ​ളി​ലും നാ​നെ​ഘാ​ട്ട് നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ഇ​വി​ട​ത്തെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം പാ​റ​യി​ല്‍ കൊ​ത്തി​യെ​ടു​ത്ത പു​രാ​ത​ന ഗു​ഹ​യും അ​തി​ലെ ബ്രാ​ഹ്മി ലി​പി​യി​ലു​ള്ള ലി​ഖി​ത​ങ്ങ​ളു​മാ​ണ്.സാ​ത്ത​വാ​ഹ​ന രാ​ജാ​വാ​യി​രു​ന്ന ശ​ത​ക​ര്‍​ണി ഒ​ന്നാ​മ​ന്‍റെ ഭാ​ര്യ നാ​ഗ​നി​ക രാ​ജ്ഞി​യാ​ണ് ഈ ​ശി​ലാ​ഖി​ത​ങ്ങ​ള്‍ കൊ​ത്തി​വ​യ്പ്പി​ച്ച​ത്. രാ​ജ​വം​ശാ​വ​ലി, രാ​ജാ​ക്ക​ന്‍​മാ​ര്‍ ന​ട​ത്തി​യ യാ​ഗ​ങ്ങ​ള്‍, ബ്രാ​ഹ്മ​ണ​ര്‍​ക്ക് ന​ല്‍​കി​യ ദാ​ന​ധ​ര്‍​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഇ​തി​ല്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ സം​ഖ്യാശാ​സ്ത്ര​ത്തി​നും ഏ​റെ ക​ട​പ്പാ​ടു​ണ്ട് നാ​നെ​ഘാ​ട്ടി​നോ​ട്.

ഇ​ന്ത്യ​ന്‍ സം​ഖ്യ​ക​ളു​ടെ പു​രാ​ത​ന രൂ​പ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ആ​ദ്യ​കാ​ല തെ​ളി​വു​ക​ളി​ല്‍ ഒ​ന്നാ​ണ് നാ​നെ​ഘാ​ട്ട് ലി​പി​ക​ള്‍. ഒ​രു കാ​ല​ത്ത് വ്യാ​പാ​രി​ക​ളു​ടെ ശ​ബ്‌ദഭേ​രി​ക​ളാ​ല്‍ മു​ഖ​രി​ത​മാ​യി​രു​ന്ന മ​ല​മ്പാ​ത ഇ​ന്ന് മ​ഹാ​രാ​ഷ്്ട്രയി​ലെ പ്ര​ശ​സ്ത​മാ​യ ട്രെ​ക്കിം​ഗ് കേ​ന്ദ്ര​മാ​ണ്. പു​രാ​ത​ന ക​ല്‍​പ​ട​വു​ക​ളും മ​ഴ​ക്കാ​ല​ത്ത് കാ​ണ​പ്പെ​ടു​ന്ന ‘ത​ല​കീ​ഴാ​യി വീ​ശു​ന്ന വെ​ള്ള​ച്ചാ​ട്ട​വും’ സ​ഞ്ചാ​രി​ക​ളെ​യും ച​രി​ത്രാ​ന്വേ​ഷി​ക​ളെ​യും ഒ​രു​പോ​ലെ ഇ​വി​ടേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്നു.

മ​ഴ​ക്കാ​ല​ത്തും ശൈ​ത്യ​കാ​ല​ത്തും ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് പാ​ത​യി​ലൂ​ടെ ന​ട​ന്ന് സ​ഹ്യാ​ദ്രി​യു​ടെ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​ത്. ര​ണ്ടാ​യി​രം വ​ര്‍​ഷത്തെ പ​ഴ​ക്ക​മു​ള്ള മ​ല​മ്പാ​ത, മ​ഹാ​രാ​ഷ്്‌ട്രയു​ടെ സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​ത്തി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന സാ​ക്ഷി​യാ​യാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്.

  • അ​ജി​ത് ജി. ​നാ​യ​ർ

Related posts

Leave a Comment