ടി​വി ത​ക​രാ​റി​ലാ​യ​തി​ലെ മ​നോ​വി​ഷ​മം; വീ​ട്ട​മ്മ തീ ​കൊ​ളു​ത്തി മ​രി​ച്ചു; അ​ടു​ക്ക​ള​യി​ലെ ക​സേ​ര​യി​ലെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം

മ​ഞ്ചേ​ശ്വ​രം: വീ​ട്ട​മ്മ​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു. മ​ഞ്ചേ​ശ്വ​രം ഹൊ​സ​ബെ​ട്ടു കാ​ശി​മ​ഠം ഗു​ഡെ​യി​ലെ സാ​വി​ത്രി പ്ര​ഭു (65) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച് കി​ട​ന്നു​റ​ങ്ങി​യ സാ​വി​ത്രി​യെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ടു​ക്ക​ള​യി​ല്‍ ഫൈ​ബ​ര്‍ ക​സേ​ര​യി​ല്‍ ഇ​രു​ന്ന് തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. എ​ല്ലാ ദി​വ​സം രാ​വി​ലെ ആ​റു​മ​ണി​ക്ക് എ​ഴു​ന്നേ​റ്റ് ടി​വി കാ​ണു​ന്ന സ്വ​ഭാ​വ​ക്കാ​രി​യാ​ണ് അ​മ്മ​യെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം ടി​വി ത​ക​രാ​റ​യ​തി​നെ​തു​ട​ര്‍​ന്ന് ന​ന്നാ​ക്കാ​ന്‍ കൊ​ടു​ത്തി​രു​ന്ന​താ​യും ഇ​തേ​ത്തു​ട​ര്‍​ന്ന് അ​മ്മ ഏ​റെ അ​സ്വ​സ്ഥ​യാ​യി​രു​ന്നെ​ന്നും മ​ക​ന്‍ ഗു​രു​പ്ര​സാ​ദ് പ്ര​ഭു പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​സ്വ​ഭാ​വി​ക​മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ യോ​ഗേ​ഷ് പ്ര​ഭു. സം​ഗീ​ത പൈ ​മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍:​പ്ര​ഭ, രേ​വ​തി, ഉ​ദ​യ​കു​മാ​രി, ജ​യ​ശ്രീ, കേ​സ​രി.

Read More

ട്യൂ​ഷ​ൻ ഫീ​സി​ന് മാ​ത്രം 14 ല​ക്ഷം, ബ​സി​ന് 3 ല​ക്ഷം; കു​ട്ടി​ക​ളു​ടെ സ്കൂ​ൾ ചെ​ല​വു​ക​ൾ വെ​ളി​പ്പെ​ടു​ത്തി യു​വ​തി, അ​മ്മ​യാ​യ വേ​റോ​നി​ക്ക​യു​ടെ വീ​ഡി​യോ ച​ർ​ച്ച​യാ​യി

ദു​ബാ​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളു​ക​ളി​ൽ പ​ഠ​ന​ച്ചെ​ല​വ് എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു അ​മ്മ​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്നു. ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ വെ​റോ​ണി​ക്ക​യാ​ണ് ദു​ബാ​യി​ലെ ജെം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന മ​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വു​ക​ൾ കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്. മ​ക​ളു​ടെ ഒ​രു വ​ർ​ഷ​ത്തെ സ്കൂ​ൾ ട്യൂ​ഷ​ൻ ഫീ​സി​ന് മാ​ത്രം 55,000 യു​എ​ഇ ദി​ർ​ഹ​മാ​ണ് (ഏ​ക​ദേ​ശം 14.34 ല​ക്ഷം രൂ​പ) ചെ​ല​വാ​കു​ന്ന​തെ​ന്ന് വെ​റോ​ണി​ക്ക പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​വി​ടം​കൊ​ണ്ടൊ​ന്നും ചെ​ല​വു​ക​ൾ തീ​രു​ന്നി​ല്ല. പ്ര​വേ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​സ​സ്മെ​ന്റി​നാ​യി 525 ദി​ർ​ഹം (ഏ​ക​ദേ​ശം 13,000 രൂ​പ).​വീ​ട്ടു​പ​ടി​ക്ക​ൽ നി​ന്ന് കു​ട്ടി​ക​ളെ സ്കൂ​ളി​ലെ​ത്തി​ച്ച് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന ബ​സ് സ​ർ​വീ​സി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് 12,000 ദി​ർ​ഹം (ഏ​ക​ദേ​ശം 3.12 ല​ക്ഷം രൂ​പ). യൂ​ണി​ഫോ​മി​നാ​യി മാ​ത്രം 1,000 ദി​ർ​ഹം (ഏ​ക​ദേ​ശം 26,000 രൂ​പ). ഇ​തി​നു​പു​റ​മേ ര​ജി​സ്ട്രേ​ഷ​ൻ, റീ-​എ​ൻ​റോ​ൾ​മെ​ന്‍റ്, ക​ലാ-​കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി വേ​റെ​യും പ​ണം ന​ൽ​ക​ണം. സ്കൂ​ൾ ഫീ​സി​ൽ ഉ​ച്ച​ഭ​ക്ഷ​ണം…

Read More

മു​റി​വു​ക​ളി​ലും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലും മു​ള​ക് പു​ര​ട്ടി;​കൈ​ന​ഖ​ത്തി​ൽ ടൂ​ത്ത് പി​ക്ക് കു​ത്തി​ക്ക​യ​റ്റി; മോ​ഷ​ണം ആ​രോ​പി​ച്ച് 12 വ​യ​സു​കാ​ര​നോ​ട് കൊ​ടും​ക്രൂ​ര​ത

കൊ​ടു​വ​ള്ളി: വാ​ച്ച് മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കി​ഴ​ക്കോ​ത്ത് 12 വ​യ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​ക്കു​നേ​രേ ബ​ന്ധു​ക്ക​ളു​ടെ ക്രൂ​ര​പീ​ഡ​നം. കൈ​കാ​ലു​ക​ൾ കൂ​ട്ടി​ക്കെ​ട്ടി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ശേ​ഷം മു​റി​വു​ക​ളി​ലും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലും മു​ള​ക് പു​ര​ട്ടു​ക​യും ക​ണ്ണി​ൽ മു​ള​കു​വെ​ള്ള​മൊ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. കാ​ൽ​ന​ഖ​ത്തി​ൽ ഈ​ർ​ക്കി​ലും കൈ​ന​ഖ​ത്തി​ൽ ടൂ​ത്ത് പി​ക്കും കു​ത്തി​ക്ക​യ​റ്റി. അ​ട​ച്ചി​ട്ട മു​റി​യി​ൽ​നി​ന്ന് രാ​ത്രി സാ​ഹ​സി​ക​മാ​യി പു​റ​ത്തു​ക​ട​ന്ന് റോ​ഡി​ലെ​ത്തി​യ കു​ട്ടി​യെ വ​ഴി​യാ​ത്ര​ക്കാ​ര​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കൊ​ടു​വ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഓ​ഗ​സ്റ്റ് ആ​റി​നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി ബ​ന്ധു​വി​ന്‍റെ വാ​ച്ച് മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പീ​ഡ​നം. കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ബ​ന്ധു​വീ​ട്ടി​ലെ മു​റി​യി​ൽ അ​ട​ച്ചി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കൈ​കാ​ലു​ക​ൾ കെ​ട്ടി​യ​തി​ന്‍റെ മു​റു​ക്കം കു​റ​ഞ്ഞ​പ്പോ​ൾ രാ​ത്രി 11ന് ​കു​ട്ടി കെ​ട്ട​ഴി​ച്ച് ടെ​റ​സി​നോ​ട് ചേ​ർ​ന്ന ക​വു​ങ്ങി​ലൂ​ടെ ഊ​ർ​ന്നി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മോ​ഷ​ണം​പോ​യെ​ന്നു പ​റ​ഞ്ഞ വാ​ച്ച് പി​ന്നീ​ട് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സം​ഭ​വം കോ​ഴി​ക്കോ​ട് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി (സി​ഡ​ബ്ല്യു​സി) അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ൻ…

Read More

അ​ത്ഭു​ത​ച​ട​ങ്ങ്! വൈ​ക്കോ​ലും പു​ല്ലും തി​ന്ന് എ​ഴു​പ​തു​കാ​ര​ൻ; ബാ​ധ ക​യ​റി​യ​തെ​ന്ന് നാ​ട്ടു​കാ​ർ, നാ​ഗ​പ​ഞ്ച​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ മൃ​ഗ​ങ്ങ​ളെ​പോ​ലെ പെ​രു​മാ​റി, ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ നാ​ഗ​പ​ഞ്ച​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ പെ​രു​മാ​റു​ക​യും വൈ​ക്കോ​ലും പു​ല്ലും തി​ന്നു​ക​യും ചെ​യ്യു​ന്ന വൃ​ദ്ധ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. രു​ദ്‌​ലാ​പൂ​ർ ഗ്രാ​മ​വാ​സി​യാ​യ ബു​ദ്ധി​റാം (70) എ​ന്ന​യാ​ളാ​ണ് നാ​ഗ​പ​ഞ്ച​മി ദി​ന​ത്തി​ലെ പ്ര​ത്യേ​ക ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി മൃ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന തീ​റ്റ​യും വെ​ള്ള​വും ക​ഴി​ച്ച​ത്. ഇ​യാ​ൾ​ക്ക് മ​ഹി​ഷാ​സു​ര​ന്‍റെ ബാ​ധ ക​യ​റി​യ​താ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​വ​കാ​ശ​വാ​ദം. 1975 മു​ത​ൽ മൂ​ന്നു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നാ​ഗ​പ​ഞ്ച​മി ദി​ന​ത്തി​ൽ ഇ​ത്ത​ര​മൊ​രു അ​പൂ​ർ​വ്വ ച​ട​ങ്ങ് ന​ട​ക്കാ​റു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ച​ട​ങ്ങി​ന്‍റെ ദി​വ​സം ബു​ദ്ധി​റാം ത​ന്‍റെ സ്വാ​ഭാ​വി​ക പെ​രു​മാ​റ്റ​ത്തി​ൽ നി​ന്ന് മാ​റി മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ ന​ട​ക്കാ​ൻ തു​ട​ങ്ങും. സ​മ​യ് മാ​താ ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ക​ന്നു​കാ​ലി​ക​ൾ​ക്കാ​യി വെ​ച്ചി​രി​ക്കു​ന്ന വൈ​ക്കോ​ലും പു​ല്ലും ബു​ദ്ധി​റാം തി​ന്നാ​ൻ തു​ട​ങ്ങു​ക​യും മൃ​ഗ​ങ്ങ​ൾ വെ​ള്ളം കു​ടി​ക്കു​ന്ന പാ​ത്ര​ത്തി​ൽ നി​ന്ന് നേ​രി​ട്ട് വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യും. വി​വ​ര​മ​റി​ഞ്ഞ് സ​മീ​പ​ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് ഇ​ത്…

Read More