പരിക്കേറ്റ തെരുവ് നായയെ മൃഗാശുപത്രിയിലെത്തിച്ച്, അതിന് ചികിത്സ ലഭിക്കുന്നതുവരെ കൂടെത്തന്നെ നിന്ന് പരിചരിച്ച വയോധികന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.യാതൊരു സ്വാർഥതാൽത്പ്പര്യവുമില്ലാതെ സഹജീവികളോട് കാണിക്കുന്ന ഈ വലിയ കരുണയെ പ്രശംസിക്കുകയാണ് നെറ്റിസൺസ്. വിദിത് ശർമ്മ എന്ന വ്യക്തി എക്സിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് ജനശ്രദ്ധ നേടിയത്. അപകടത്തിൽപ്പെട്ട ഒരു തെരുവ് നായയെ കണ്ട് വയോധികൻ സ്വയം മുൻകൈയെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനാ മേശയിൽ കിടത്തിയിരിക്കുന്ന നായയുടെ തൊട്ടടുത്ത്, അത് ഒറ്റപ്പെടാതിരിക്കാൻ ശാന്തനായി അദ്ദേഹം കൂട്ടിരിക്കുന്നത് വീഡിയോയിൽ കാണാം. ഏതാനും ദിവസങ്ങൾക്ക് മുൻപ് വളർത്തുമൃഗത്തിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സംഗീത എന്ന സ്ത്രീയാണ് ഈ കാഴ്ച പകർത്തിയതെന്നും, മനുഷ്യത്വം ഇന്നും ജീവനോടെയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പണത്തെക്കാളും സാമൂഹിക പദവിയെക്കാളും വലുതാണ് സഹജീവികളോടുള്ള സ്നേഹമെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
Read MoreDay: August 21, 2026
ലണ്ടൻ അണ്ടർഗ്രൗണ്ടിനേക്കാൾ സുരക്ഷിതവും വൃത്തിയുമുള്ളത് ഡൽഹി മെട്രോ; പുകഴ്ത്തി വിദേശ വനിതാ വിനോദസഞ്ചാരികൾ, സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ
ഡൽഹി മെട്രോയിലെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് രണ്ട് വിദേശ വനിതാ വിനോദസഞ്ചാരികൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിൻ ശൃംഖലയേക്കാൾ കൂടുതൽ വൃത്തിയും സുരക്ഷിതത്വവും നൽകുന്നത് ഡൽഹി മെട്രോയാണെന്ന് ഇവർ അഭിപ്രായപ്പെട്ടു. മെട്രോ സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധന, മികച്ച എയർ കണ്ടീഷനിംഗ് സംവിധാനം, സ്ത്രീകൾക്കായുള്ള പ്രത്യേക കോച്ചുകൾ എന്നിവയാണ് വിദേശ വനിതകളെ പ്രധാനമായും ആകർഷിച്ചത്. ഏകദേശം 0.30 പൗണ്ട് (ചെറിയ തുക) മാത്രമാണ് ടിക്കറ്റിനായി ചെലവായതെന്നും ഇവർ വ്യക്തമാക്കുന്നു. സ്ത്രീകൾക്ക് മാത്രമായി മാറ്റിവെച്ച ആദ്യത്തെ കോച്ചും പ്ലാറ്റ്ഫോമിലെ പിങ്ക് അടയാളങ്ങളും കൂടുതൽ സുരക്ഷിതത്വ ബോധം നൽകിയതായി ഇവർ കുറിച്ചു. ഇതിൽ പുരുഷന്മാർ കയറിയാൽ പിഴ ഈടാക്കുന്നത് കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും യൂറോപ്യൻ രാജ്യങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങൾ ഇത്തരം സുരക്ഷാ മാതൃകകൾ കണ്ടുപഠിക്കണമെന്നും വിദേശ സഞ്ചാരികൾ കൂട്ടിച്ചേർത്തു.
Read Moreസ്കൂളിൽ അധ്യാപികയുടെ മർദ്ദനമേറ്റ എൽകെജി വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു; സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തം
ഹോംവർക്ക് പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ അധ്യാപിക ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തതിനെത്തുടർന്ന് ആറുവയസുകാരനായ എൽകെജി വിദ്യാർഥി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. വിശാഖപട്ടണം വൺ ടൗൺ പ്രദേശത്തെ ‘ലിറ്റിൽ ഗാർഡൻ’ സ്കൂളിൽ പ്രണയ് തേജ് എന്ന കുട്ടിയാണ് മരിച്ചത്. അധ്യാപിക ഭയപ്പെടുത്തിയതിനെത്തുടർന്ന് കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ക്ലാസ് മുറിയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ കുട്ടി അധ്യാപികയുടെ അടുത്ത് നിന്ന് കരയുന്നതും “വേണ്ട, വേണ്ട” എന്ന് പറയുന്നത് കാണാം. ഇതിനിടെ അധ്യാപിക കുട്ടിയുടെ വസ്ത്രത്തിലും ടൈയിലും പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് കുട്ടി അധ്യാപികയുടെ ശരീരത്തിലേക്ക് ചരിയുകയും നിലത്തു വീഴുകയുമായിരുന്നു. കുട്ടി കുഴഞ്ഞുവീണയുടൻ സ്കൂൾ അധികൃതരും അധ്യാപികയും ചേർന്ന് കിംഗ് ജോർജ്ജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിനും ആശുപത്രിക്ക് മുന്നിലും വൻ പ്രതിഷേധവുമായി…
Read More