അ​മേ​രി​ക്ക​യി​ലെ വീ​ട്ടി​ലെ​ത്തി 450 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​തി​ഥി; കൈ​മാ​റി​യ​ത് അ​ന്യ​ഗ്ര​ഹ​ജീ​വ​ന്‍റെ സാ​ധ്യ​ത​ക​ൾ!

2024 ജൂ​ലൈ 16ന് ​ആ​ണ്, ലോ​ക​മെ​ന്പാ​ടു​മു​ള്ള ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ, ആ ​മ​ഹാ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. അ​മേ​രി​ക്ക ന്യൂ​ജേ​ഴ്‌​സി​യി​ലെ ഹി​ൽ​സ്ബ​റോ​യി​ലു​ള്ള വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ത്ത് പ്ര​പ​ഞ്ച​ത്തി​ന്‍റെ ഏ​തോ കോ​ണി​ൽ​നി​ന്നെ​ത്തി​യ അ​തി​ഥി ബെ​ഡ്റൂ​മി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്നു! വീ​ട്ടു​കാ​ർ ഭ​യ​ന്നു​വി​റ​ച്ചു. പി​ന്നീ​ട് അ​തി​ഥി​യെ തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ, എ​ല്ലാ​വ​രും ആ​വേ​ശ​ത്തി​ലാ​യി. അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും അ​പ്ര​തീ​ക്ഷി​ത അ​തി​ഥി പ​ങ്കു​വ​ച്ചു. ആ ​അ​തി​ഥി ആ​രെ​ന്ന​ല്ലേ..?

ഇ​തു​വ​രെ ശാ​സ്ത്ര​ജ്ഞ​ർ​ക്കു ല​ഭി​ച്ചി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും ശു​ദ്ധ​മാ​യ ഉ​ൽ​ക്ക! മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 32,000 മൈ​ൽ വേ​ഗ​ത​യി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി​യ ഉ​ൽ​ക്ക, വ​ലി​യ ശ​ബ്ദ​ത്തോ​ടെ ന്യൂ​ജേ​ഴ്‌​സി​യി​ലെ ഹി​ൽ​സ്ബ​റോ​യി​ലു​ള്ള വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം ഒ​രു കി​ലോ​ഗ്രാ​മോ​ളം തൂ​ക്ക​മു​ള്ള ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് വീ​ടി​ന്‍റെ മാ​സ്റ്റ​ർ ബെ​ഡ്റൂം ത​ക​ർ​ത്ത് അ​ക​ത്തേ​ക്കു വീ​ണ​ത്.

ആ ​സ​മ​യ​ത്തു ഞാ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദം​കേ​ട്ട് ചെ​ന്നു നോ​ക്കി​യ​പ്പോ​ൾ കി​ട​പ്പു​മു​റി​യു​ടെ സീ​ലിം​ഗി​ൽ വ​ലി​യൊ​രു സു​ഷി​രം ക​ണ്ടു. ക​രി​ഞ്ഞ ഗ​ന്ധ​ക​ത്തി​ന്‍റെ മ​ണ​വും മു​റി​യി​ലാ​കെ ക​റു​ത്ത അ​വ​ശി​ഷ്ട​ങ്ങ​ളും പൊ​ടി​യും പ​ട​ർ​ന്നി​ട്ടു​ണ്ടാ​യി​രു​ന്നു- വീ​ട്ടു​ട​മ പ​റ​ഞ്ഞു.എ​ന്നാ​ൽ, വീ​ട്ടു​ട​മ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​നു വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​യ​ത്.

ഉ​ൽ​ക്ക​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നേ​രി​ട്ടു സ്പ​ർ​ശി​ക്കാ​തെ, ഡി​സ്പോ​സി​ബി​ൾ ഗ്ലൗ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​വ ശേ​ഖ​രി​ക്കു​ക​യും അ​ലു​മി​നി​യം ഫോ​യി​ലി​ൽ പൊ​തി​ഞ്ഞ് ഗ്ലാ​സ് ജാ​റു​ക​ളി​ൽ അ​ട​ച്ചു സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു. ഇ​ത് ബാ​ക്ടീ​രി​യ​ക​ളോ മ​റ്റ് ഘ​ട​ക​ങ്ങ​ളോ ഉ​ൽ​ക്ക​യി​ൽ ക​ല​രു​ന്ന​തും അ​തി​ന്‍റെ സ്വാ​ഭാ​വി​ക​ത ന​ഷ്ട​പ്പെ​ടു​ന്ന​തും ത​ട​ഞ്ഞു. ഇ​തു​വ​രെ ശാ​സ്ത്ര​ജ്ഞ​ർ​ക്കു ല​ഭി​ച്ചി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും ശു​ദ്ധ​മാ​യ ഉ​ൽ​ക്കാ സാ​മ്പി​ളു​ക​ളി​ൽ ഒ​ന്നാ​ണി​ത്.
വ​ന്ന​ത് ചൊ​വ്വ​യു​ടെ സ​മീ​പ​ത്തു​നി​ന്ന്

വി​ദ​ഗ്ധ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം, ഇ​തു വ​ള​രെ അ​പൂ​ർ​വ​മാ​യ CM-ടൈ​പ്പ് കാ​ർ​ബ​ണേ​ഷ്യ​സ് കോ​ൺ​ഡ്രൈ​റ്റ് (CM-type carbonaceous chondrite) വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ൽ​ക്ക​യാ​ണെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ സ്ഥി​രീ​ക​രി​ച്ചു. ഏ​ക​ദേ​ശം 450 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ്, അ​താ​യ​ത് സൗ​ര​യൂ​ഥ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​നാ​ളു​ക​ളി​ൽ ഉ​ണ്ടാ​യ​വ! കാ​ർ​ബ​ൺ, ജ​ലാം​ശ​മു​ള്ള ധാ​തു​ക്ക​ൾ, ഓ​ർ​ഗാ​നി​ക് സം​യു​ക്ത​ങ്ങ​ൾ എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​ണ് ഇ​ത്ത​രം ഉ​ൽ​ക്ക​ക​ൾ.

ഡോ​ർ​ബെ​ൽ ക്യാ​മ​റ​ക​ളി​ൽ​നി​ന്നും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ​നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ൽ​ക്ക​യു​ടെ പാ​ത പു​നഃ​സൃ​ഷ്ടി​ച്ച ശാ​സ്ത്ര​ജ്ഞ​ർ, ഇ​ത് ചൊ​വ്വ​യ്ക്കും വ്യാ​ഴ​ത്തി​നും ഇ​ട​യി​ലു​ള്ള പ്ര​ധാ​ന ആ​സ്റ്റ​റോ​യ്ഡ് ബെ​ൽ​റ്റി​ൽ​നി​ന്ന് എ​ത്തി​യ​താ​ണെ​ന്നു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. പ്രാ​കൃ​ത ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ക​ട്ടി​കൂ​ടി​യ ല​വ​ണാം​ശ​മു​ള്ള ദ്രാ​വ​ക​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും, ഇ​ത്ത​ര​മൊ​രു പ്ര​തി​ഭാ​സം ഈ ​വി​ഭാ​ഗ​ത്തി​ൽ മു​ൻ​പ് ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​ത്ത​താ​ണെ​ന്നും നാ​സ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കി.

അ​ന്യ​ഗ്ര​ഹ​ജീ​വ​ന്‍റെ സാ​ന്നി​ധ്യം
ഉ​ൽ​ക്ക​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ അ​തി​സ​ങ്കീ​ർ​ണ​മാ​യ ജൈ​വ കാ​ർ​ബ​ണും അ​മി​നോ ആ​സി​ഡു​ക​ളും ക​ണ്ടെ​ത്തി. പ്രോ​ട്ടീ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളാ​ണ് അ​മി​നോ ആ​സി​ഡു​ക​ൾ. ഉ​ൽ​ക്ക​യി​ൽ നൂ​റു​ക​ണ​ക്കി​ന് അ​മി​നോ ആ​സി​ഡു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ഗ​വേ​ഷ​ക​ർ​ക്കു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. ഭൂ​രി​ഭാ​ഗം അ​മി​നോ ആ​സി​ഡു​ക​ളും ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളി​ൽ പ്ര​കൃ​തി​ദ​ത്ത​മാ​യി കാ​ണ​പ്പെ​ടാ​ത്ത​വ​യോ വ​ള​രെ അ​പൂ​ർ​വ​മാ​യ​വ​യോ ആ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ പൂ​ർ​ണ​മാ​യും അ​ന്യ​ഗ്ര​ഹ​ത്തി​ൽ ഉ​ത്ഭ​വി​ച്ച​താ​ണെ​ന്ന് നാ​സ വ്യ​ക്ത​മാ​ക്കി.

പു​രാ​ത​ന ഛിന്ന​ഗ്ര​ഹ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണു പ​രി​ണ​മി​ച്ച​തെ​ന്നും, കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഭൂ​മി​യി​ലേ​ക്ക് ജീ​വ​ന്‍റെ രാ​സ​ഘ​ട​ക​ങ്ങ​ൾ എ​ത്തി​ച്ച​ത് ഇ​ത്ത​രം ഉ​ൽ​ക്ക​ക​ളാ​ണോ എ​ന്നു​മു​ള്ള ശാ​സ്ത്ര ലോ​ക​ത്തി​ന്‍റെ വ​ലി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ ഈ ​ക​ണ്ടെ​ത്ത​ൽ സ​ഹാ​യി​ക്കു​മെ​ന്നാ​ണു ഗ​വേ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ. അ​ന്യ​ഗ്ര​ഹ ജീ​വ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന ജൈ​വ രാ​സ​ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ. സൗ​ര​യൂ​ഥ​ത്തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തെ​ക്കു​റി​ച്ചും ഭൂ​മി​യി​ൽ ജീ​വ​ന്‍റെ ഉ​ത്ഭ​വം എ​ങ്ങ​നെ സാ​ധ്യ​മാ​യി എ​ന്ന​തി​നെ​ക്കു​റി​ച്ചും നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ കെ​ൽ​പ്പു​ള്ള​താ​ണു ക​ണ്ടെ​ത്ത​ൽ!

Related posts

Leave a Comment