കൊച്ചി: മദ്യലഹരിയില്‍ പോലീസിന്റെ ജോലി തടസപ്പെടുത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഇന്നലെ രാത്രി ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്തായിരുന്നു സംഭവം. മദ്യലഹരിയില്‍ ട്രാന്‍സ്ജെന്‍ഡറുകളുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കളെ ചോദ്യം ചെയ്ത എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ സനീഷിനു നേരേ സംഘം തട്ടിക്കയറുകയും ജോലി തടസപ്പെടുത്തുകയുമാണ് ഉണ്ടായത്. അതേസമയം അറസ്റ്റിലായ പ്രതികളുടെ പേരു വിവരങ്ങള്‍ നല്കാന് എളമക്കര പോലീസ് തയാറായില്ല. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കൊച്ചി സിറ്റിയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍, മുളവുകാട് എസ്ഐ എന്നിവരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവങ്ങളില്‍ നേരത്തെ രണ്ടു പേര് അറസ്റ്റിലായിട്ടുണ്ട്.
Read MoreCategory: Kochi
മൂന്നേകാല്‍ ലക്ഷത്തിന്റെ കാമറ മറിച്ചുവിറ്റ സംഭവം; കാമറ കൈമാറിയ വയനാട് സ്വദേശിക്കായി അന്വേഷണം
കൊച്ചി: വാടകയ്ക്കെടുത്ത കാമറ മറിച്ചു വിറ്റ സംഭവത്തില്‍ പ്രതി കാമറ കൈമാറിയ വയനാട്ടുകാരനെ കണ്ടെത്തുന്നതിനായി മരട് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ഇടുക്കി കട്ടപ്പന നിര്‍മലാ സിറ്റി പുതുശേരില്കുടിയില് വീട്ടില്‍ ആനന്ദ് (28) ആണ് മരട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 28ന് മരടിലെ ലൂമിനാസ് ഫിലിം ഫാക്ടറി എന്ന സ്ഥാപനത്തില്‍ നിന്നും സോണി കമ്പനി നിര്‍മിതമായ വീഡിയോ കാമറ, ബാറ്ററി, മെമ്മറി കാര്‍ഡ് തുടങ്ങി 3,25,000 രൂപ വില വരുന്ന സാധനങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം കടന്നു കളയുകയായിരുന്നു. കാമറ വയനാട് സ്വദേശിയായ സുഹൃത്തിന് കൈമാറിയതായാണ് ഇയാള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. അതേസമയം പ്രതി പിടിയിലായത് അറിഞ്ഞ് എലത്തൂര്‍, കുണ്ടറ ഭാഗങ്ങളില്‍നിന്ന് സമാനരീതിയിലുള്ള തട്ടിപ്പിന് ഇരയായവര്‍ മരട് പോലീസിലേക്ക് വിളിച്ചിരുന്നു. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയിലെടുത്ത് വരും ദിവസങ്ങളിൽ പോലീസ് ചോദ്യം ചെയ്യും. വിവിധ ജില്ലകളില്‍ ഇയാള്‍…
Read Moreഎംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയിലായ കേസ്; കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: നഗരത്തില്‍ 4.28 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായ കേസില്‍ പ്രതികളുടെ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് പച്ചാളം കൂവക്കാട്ട് വീട്ടില്‍ കെ.എ. അരുണ്‍ജിത്ത്(27), ഫോര്‍ട്ടുകൊച്ചി അറക്കപ്പറമ്പില്‍ നിസാം (27) എന്നിവരെ എറണാകുളം നോര്‍ത്ത് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പച്ചാളം ഭാഗത്തുനിന്ന് പിടികൂടിയിരുന്നു. ഇവരുടെ പക്കല്‍നിന്ന് വില്പനയ്ക്കായി കരുതിയിരുന്ന 4.28 ഗ്രാം എഡിഎംഎ പിടിച്ചെടുത്തു. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കിയിരുന്നത് എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു സംഘത്തിലെ ആളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അരുണ്‍ജിത്ത് പച്ചാളം കാട്ടുങ്കലില് ഇരുചക്രവര്ക് ഷോപ്പ് നടത്തുന്ന ആളാണ്. നിസാമിന് പാലാരിവട്ടം ജനതയില്‍ സലൂണുണ്ട്. ഇവിടെ വാഹനം നന്നാക്കാനായി എത്തുന്നവരില്‍ ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതി. പ്രതികളെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreഞങ്ങൾക്ക് വേണം… തമിഴ്നാട് പിടിച്ചാൽ അരിക്കൊമ്പനെ കേരളത്തിന് കൈമാറണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി സാബു ജേക്കബ്
കൊച്ചി: അരിക്കൊമ്പനെ തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബാണ് ഹര്‍ജി നല്‍കിയത്. ആനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ചികിത്സ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേയ്ക്ക് ആനയെ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെയും തമിഴ്നാട് സര്‍ക്കാരിനെയും എതിര് കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ കൊമ്പനെ പിടികൂടാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി തമിഴ്നാട് വനംവകുപ്പ് ശ്രമം തുടരുകയാണ്. ജനവാസമേഖലയ്ക്ക് സമീപമുള്ള സ്ഥലത്ത് ആനയെത്തിയാല്‍ മാത്രമേ മയക്കുവെടി വയ്ക്കാന്‍ കഴിയൂ. വനത്തിനുള്ളില്‍ പോയി ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഇവർ വൈകിട്ടോടെ തേനിയിലെത്തും.
Read Moreനെടുമ്പാശേരി വിമാനത്താവളത്തിലെ ഹെറോയിൻ വേട്ട; അന്വേഷണം അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളിലേക്ക്
നെടുമ്പാശേരി: നെടുന്പാശേരി വിമാനത്താവളത്തിലെ ഹെറോയിൻ വേട്ട സംബന്ധിച്ച അന്വേഷണം അന്താരാഷ്ട്ര മയക്കുമരുന്ന്, കള്ളക്കടത്ത് സംഘങ്ങളിലേക്ക്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥന്മാരാണ് അന്വേഷണം നടത്തുന്നത്. 1.5 കിലോഗ്രാം ഹെറോയിനുമായി പിടിയിലായ കിഴക്കൻ ആഫ്രിക്കയിലെ ബ്രുണ്ടി സ്വദേശിനിയായ നഹിമന എന്ന യുവതിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഈ യുവതി അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന്റെ കാരിയർ ആണെന്ന് വ്യക്തമായിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ മയക്കുമരുന്ന്, കള്ളക്കടത്ത് സംഘത്തിന്റെ കാരിയർമാരായി പ്രവർത്തിക്കുന്ന അനേകം യുവതി യുവാക്കൾ ഉണ്ടെന്നാണ് അറിയുന്നത്. രണ്ടാഴ്ച മുമ്പ് നെടുമ്പാശേരിയിൽ യൂസഫ് ഫൗലുദിൻ എന്ന വിദേശ പൗരനിൽ നിന്നും 40 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് ആഫ്രിക്കൻ പൗരരിൽനിന്നും രണ്ടു കോടിയോളം രൂപയുടെ മയക്കുമരുന്നും പിടികൂടിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച കേസ് കോടതിയിൽ തള്ളിപ്പോയി. ഈ യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ്…
Read Moreപുറപ്പെട്ടപ്പോൾ തന്നെ രഹസ്യവിളിയെത്തി; നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി വിദേശ വനിത പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി വിദേശ വനിത പിടിയില്‍. ഷാര്‍ജയില്‍നിന്ന് വന്ന വിദേശവനിതയില്നിന്ന് ഒരു കിലോ ലഹരിമരുന്നാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയാണ് ഡിആര്‍ഐ വിദേശ വനിതയെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പിടികൂടിയത് ഹെറോയിന്‍ ആണെന്നാണ് നിഗമനം. പരിശോധന പുരോഗമിക്കുന്നു. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ കെനിയന്‍ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മുമ്പും ഇതേ രീതിയില്‍ ഇവര്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോയെന്നും അന്വേഷണം ആരംഭിച്ചു.
Read Moreസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്‍പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…
Read Moreകൊച്ചിയിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ചില്ലു പൊട്ടിച്ച് മോഷണം; കോട്ടയംകാരനും തിരുവനന്തപുരത്തുകാരനും അറസ്റ്റിൽ
കൊച്ചി: പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ ചില്ല് ഇരുചക്രവാഹനത്തിന്റെ സ്പാര്‍ക്ക് പ്ലഗ് ഉപയോഗിച്ച് പൊട്ടിച്ച് കാറിനുള്ളില്‍നിന്ന് വില പിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്ന രണ്ടംഗ സംഘത്തെ കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. തിരുവനന്തപുരം പുളിയറക്കോണം ശ്രീശൈലം എസ്.എല്‍. ശരത്(35), കോട്ടയം മുണ്ടക്കയം തോട്ടക്കാട് ടി.ടി.റിനു(35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ലുലു മാളിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലു പൊട്ടിച്ചാണ് ബാഗും അതിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമോതിരം, മൊബൈല്‍ ഫോണ്‍, 3000 രൂപ എന്നിവ സംഘം കവര്‍ന്നത്. കഴിഞ്ഞ 10 ദിവസമായി കൊച്ചിയില്‍ തമ്പടിച്ചാണ് സംഘം ഇത്തരത്തില്‍ കവര്‍ച്ച നടത്തിയത്. മറൈന്‍ഡ്രൈവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് 4500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ഫോണ്‍ കവര്‍ന്നതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. യുട്യൂബ് വീഡിയോകള്‍…
Read Moreകുട്ടികളുടെ അവകാശം ഹനിക്കരുത്; കേരള ബ്ലാസ്റ്റേഴ്സ് ട്രയല്‍ റണ്‍ തടഞ്ഞ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ട്രയല്‍ റണ്‍ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, കൊച്ചി കോര്പറേഷന് സെക്രട്ടറി എന്നിവരോടാണ് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നാണ് നിര്‍ദേശം. വിഷയത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുത്തിരുന്നു. അതേസമയം, ട്രയല്‍ റണിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ തങ്ങളെ അറിയിച്ചിട്ടില്ലെന്ന സ്പോര്‍ട്സ് കൗണ്‍സിലിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിനോടും വിശദീകരണം തേടിയിട്ടുണ്ട്. 22-നാണ് കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 17 സെലക്ഷന് ട്രയല്‍സിന് കൊച്ചിയിലെത്തിയ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറു കണക്കിന് താരങ്ങളെ വെട്ടിലാഴ്ത്തി എറണാകുളം പമ്പള്ളിനഗറിലെ സ്പോര്‍ട്സ് അക്കാദമി ഗ്രൗണ്ടിലെ ഗേറ്റ് പൂട്ടിയത്. രാവിലെ ആറിന് ഗേറ്റ് തുറക്കുമെന്നും ഏഴോടെ ആദ്യ രജിസ്ട്രേഷനും ഏഴരയ്ക്ക് രണ്ടാംഘട്ട രജിസ്ട്രേഷനും പൂര്‍ത്തിയാക്കുമെന്നായിരുന്നു കുട്ടികള്‍ക്ക് ബ്ലാസ്റ്റേഴ്സ് അധികൃതരില്‍ നിന്നും…
Read Moreഉണ്ണി മുകുന്ദന് തിരിച്ചടി; പീഡനക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: ഉണ്ണി മുകുന്ദന് പ്രതിയായ പീഡനക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കേസ് ഒത്തുതീര്‍പ്പായെന്നും വിചാരണ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന് നല്കിയ ഹര്‍ജി കോടതി തള്ളി. ഒത്തുതീര്‍പ്പിന് തയാറല്ലെന്ന് പരാതിക്കാരി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ കോടതി നീക്കി. കൊച്ചിയിലെ കോടതിയില്‍ നടക്കുന്ന വിചാരണ തുടരാമെന്നും കോടതി പറഞ്ഞു. 2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദന് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2021ല്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയതായി കോടതിയെ ബോധ്യപ്പെടുത്തി നടന്റെ അഭിഭാഷകന് സൈബി ജോസ് കേസില്‍ സ്റ്റേയും വാങ്ങി. എന്നാല്‍ പരാതിക്കാരി ഇത് നിഷേധിച്ചുകൊണ്ട് പിന്നീട് രംഗത്തെത്തുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പായെന്ന് കാട്ടി തന്റെ പേരില്‍ കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ സത്യവാംഗ്മൂലമാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.
Read More