മ​സാ​ല ബോ​ണ്ട് കേ​സ്: തോ​മ​സ് ഐ​സ​ക്കി​നെ​തി​രാ​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ല്‍ മു​ന്‍ മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്കി​നെ​തി​രാ​യ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. തോ​മ​സ് ഐ​സ​ക്കി​നെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന സിം​ഗി​ള്‍ ബ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വും ഇ​ഡി സ​മ​ന്‍​സി​നെ​തി​രാ​യ ഐ​സ​ക്കി​ന്‍റെ ഹ​ര്‍​ജി​യും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പ്പീ​ല്‍. മ​സാ​ല ബോ​ണ്ടി​ലെ ചി​ല ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​ത​യ്ക്കാ​യി തോ​മ​സ് ഐ​സ​ക്കി​ന്‍റെ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നു സിം​ഗി​ള്‍ ബ​ഞ്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന നി​ര്‍​ദേ​ശം അ​നു​ചി​ത​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ഡി അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.‍

Read More

ഹോ​സ്റ്റ​ൽ ശു​ചി​മു​റി​യി​ല്‍ അ​വി​വാ​ഹി​ത പ്ര​സ​വി​ച്ച സം​ഭ​വം; യു​വ​തി​യും കാ​മു​ക​നും പ​രി​ച​യ​പ്പെ​ട്ട​ത് ഫേ​സ്‌​ബു​ക്ക് വ​ഴി

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ല്‍ അ​വി​വാ​ഹി​ത​യാ​യ യു​വ​തി ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യും കാ​മു​ക​നും പ​രി​ച​യ​പ്പെ​ട്ട​ത് ഫേ​സ്ബു​ക്ക് വ​ഴി. കൊ​ല്ലം സ്വ​ദേ​ശി​യാ​യ കാ​മു​ക​ന്‍ മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണ്. 32കാ​ര​നാ​യ ഇ​യാ​ളി​ല്‍ നി​ന്നാ​ണ് യു​വ​തി ഗ​ര്‍​ഭം ധ​രി​ച്ച​തെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മൂ​ന്നു മാ​സം മു​മ്പാ​ണ് ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലൂ​രി​ലെ​ത്തി​യ​ത്. ഈ​സ​മ​യം ഇ​വ​ര്‍ ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. ഇ​ന്ന​ലെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് യു​വ​തി​യു​ടെ​യും കാ​മു​ക​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ക​ലൂ​രി​ലെ ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ലാ​ണ് 22കാ​രി ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. സ​ഹ​താ​മ​സ​ക്കാ​രി​ല്‍ നി​ന്ന​ട​ക്കം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം ര​ഹ​സ്യ​മാ​ക്കി​വെ​ച്ചി​രു​ന്ന യു​വ​തി ഒ​ടു​വി​ല്‍ ശു​ചി​മു​റി​യി​ല്‍ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ കു​ളി​ക്കാ​ന്‍ ക​യ​റി​യ യു​വ​തി ഏ​റെ​നേ​ര​മാ​യി​ട്ടും പു​റ​ത്തി​റ​ങ്ങാ​തെ വ​ന്ന​തോ​ടെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന അ​ഞ്ച് പേ​ര്‍ ചേ​ര്‍​ന്ന് ശു​ചി​മു​റി​യു​ടെ വാ​തി​ല്‍ പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ചേ​ര​കു​ഞ്ഞു​മാ​യി ഇ​രി​ക്കു​ന്ന യു​വ​തി​യെ ക​ണ്ട​ത്. വി​വ​രം ഉ​ട​ന്‍​ത​ന്നെ ഹോ​സ്റ്റ​ല്‍…

Read More

എന്തിനീ ക്രൂരത… കൊ​ച്ചി കാ​യ​ലു​ക​ളി​ൽ ലോ​ഹ​മാ​ലി​ന്യം; മ​ത്സ്യ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മെ​ന്ന് പ​ഠ​നം

കൊ​ച്ചി​: വ്യ​വ​സാ​യ​ശാ​ല​ക​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ വെ​ള്ള​ത്തി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​തി​നെ തു​ട​ർ​ന്ന് കാ​യ​ലു​ക​ളി​ല്‍ ലോ​ഹ​സാ​ന്ദ്ര​ത ഉ​യ​ർ​ന്നു​വെ​ന്നും കാ​യ​ല്‍ മ​ത്സ്യ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും പു​തി​യ പ​ഠ​നം. ഈ ​മാ​ലി​ന്യ​ങ്ങ​ളി​ല്‍ ദോ​ഷ​ക​ര​മാ​യ ലോ​ഹ​ങ്ങ​ളു​ണ്ട്. മ​ത്സ്യ​ങ്ങ​ള്‍ ഇ​വ ഭ​ക്ഷി​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ കാ​യ​ല്‍ മ​ത്സ്യ​ങ്ങ​ളും ക​ക്ക​യും ക​ഴി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നാ​ണ് പു​തി​യ പ​ഠ​നം പ​റ​യു​ന്ന​ത്. കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (കു​സാ​റ്റ്)​യി​ലെ മ​റൈ​ൻ ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്റും ചെ​ന്നൈ​യി​ലെ എ​ൻ​ഐ​ഒ​ടി കാ​മ്പ​സി​ലെ നാ​ഷ​ണ​ല്‍ സെ​ന്റ​ർ ഫോ​ർ കോ​സ്റ്റ​ല്‍ റി​സ​ർ​ച്ചും ചേ​ർ​ന്നാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ അ​തി​ർ​ത്തി​യി​ലെ അ​രൂ​ർ മു​ത​ല്‍ കൊ​ച്ചി​യി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യാ​യ ഏ​ലൂ​ർ വ​രെ​യു​ള്ള കാ​യ​ലു​ക​ളി​ലെ വി​വി​ധ ഇ​നം മ​ത്സ്യ​ങ്ങ​ളി​ലും ക​ക്ക​യി​റ​ച്ചി​ക​ളി​ലും ക​ന​ത്ത ലോ​ഹ മ​ലി​നീ​ക​ര​ണം ക​ണ്ടെ​ത്തി​യ​താ​യി പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്നു. രാ​ജ്യാ​ന്ത​ര സ​യ​ൻ​സ് ജേ​ണ​ല്‍ സ്പ്രി​ങ്ങ​റി​ലാ​ണ് പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സി​ങ്ക്, കാ​ഡ്മി​യം, ക്രോ​മി​യം എ​ന്നീ മൂ​ന്ന് ലോ​ഹ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യ​ങ്ങ​ളി​ലെ​യും ക​ക്ക​യി​റ​ച്ചി​യി​ലെ​യും…

Read More

ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; യു​വ​തി​യു​ടെ  ന​ർ​ത്ത​ക​നാ​യ കാ​മു​ക​നെ തി​രി​ച്ച​റി​ഞ്ഞു; പെൺകുട്ടി​യു​ടെ മൊ​ഴി എ​തി​രാ​ണെ​ങ്കി​ൽ ബ​ലാ​ത്സം​ഗ​ത്തി​ന് കേ​സ്

കൊ​ച്ചി: പ​ന​മ്പി​ള്ളി​ന​ഗ​റി​ലെ ഫ്ലാ​റ്റി​ല്‍​നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ എ​റി​ഞ്ഞ് കൊ​ന്ന കേ​സി​ല്‍ കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ യു​വ​തി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ഇ​ന്ന​ലെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ യു​വ​തി​യെ പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ന്ന് ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്യും. ഇ​ന്ന​ലെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​ര്‍ ആ​ശു​പ​ത്രി വി​ടു​ന്ന മു​റ​യ്ക്ക് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ന​ര്‍​ത്ത​ക​നി​ല്‍ നി​ന്നാ​ണ് ഗ​ര്‍​ഭി​ണി​യാ​യ​തെ​ന്നാ​ണ് യു​വ​തി പ്രാ​ഥ​മി​ക​മാ​യി ന​ല്‍​കി​യ മൊ​ഴി. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ റീ​ലു​ക​ള്‍ ചെ​യ്തി​രു​ന്ന യു​വ​തി അ​ങ്ങ​നെ​യാ​ണ് തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ന​ര്‍​ത്ത​ക​നു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. ഇ​യാ​ളി​ല്‍​നി​ന്ന് ഗ​ര്‍​ഭി​ണി​യാ​യി എ​ന്നും എ​ന്നാ​ല്‍ കു​റേ മാ​സ​ങ്ങ​ളാ​യി ഇ​യാ​ളെ​ക്കു​റി​ച്ച് കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളി​ല്ലെ​ന്നു​മാ​ണ് യു​വ​തി മൊ​ഴി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം യു​വ​തി​യു​ടെ ആ​ണ്‍ സു​ഹൃ​ത്തി​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.…

Read More

ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി​ക്കെ​ത്തി​യ പോ​ലീ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം; ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​ക​ളാ​യ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ വൈ​കു​ന്നെ​ന്ന് ആ​ക്ഷേ​പം

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ന്‍ വൈ​കു​ന്നെ​ന്ന് ആ​ക്ഷേ​പം. തൊ​ടു​പു​ഴ സ്വ​ദേ​ശി​യും മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ​യു​മാ​യ സൂ​ര​ജ്കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ 26ന് ​നെ​ടു​മ്പാ​ശേ​രി ന​ടു​വ​ന്നൂ​ര്‍ 72-ാം ന​മ്പ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള​താ​ണ് ഈ ​ബൂ​ത്ത്. വൈ​കി​ട്ട് ആ​റി​നു ശേ​ഷം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ ഗേ​റ്റ് അ​ട​ച്ച​ശേ​ഷം ര​ണ്ടു പേ​ര്‍ വോ​ട്ട് ചെ​യ്യാ​നാ​യി എ​ത്തി​യെ​ങ്കി​ലും സ​മ​യം ക​ഴി​ഞ്ഞ വി​വ​രം ഓ​ഫീ​സ​ര്‍ അ​വ​രെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഇ​ത് വ​ക​വ​യ്ക്കാ​തെ ബ​ഹ​ള​മു​ണ്ടാ​ക്കി ഇ​വ​ർ അ​ക​ത്തേ​ക്ക് ക​യ​റി. സം​ഘ​ര്‍​ഷ സാ​ധ്യ​ത​ക​ണ്ട് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സൂ​ര​ജ്കു​മാ​ര്‍ അ​വി​ടെ ഉ​ണ്ടാ​യ​വ​രെ പ്ര​ദേ​ശ​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ന്നു പേ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. പ്ര​തി​ക​ള്‍ പോ​ലീ​സു​കാ​ര​ന്‍റെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യും ത​ള്ളി നി​ല​ത്തി​ടു​ക​യു​മാ​ണു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് ത​ല​ചു​റ്റ​ല്‍ അ​നു​ഭ​വ​പ്പെ​ട്ട സൂ​ര​ജ്കു​മാ​ര്‍…

Read More

ചൊ​വ്വ​ര​യി​ല്‍ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മ​ണം: അ​ഞ്ചുപേ​ര്‍ അ​റ​സ്റ്റി​ല്‍

കാ​ല​ടി: ചൊ​വ്വ​ര കൊ​ണ്ടോ​ട്ടി​യി​ല്‍ മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം വേ​ങ്ങ​ര ഫൈ​സ​ല്‍ ബാ​ബു (38), ഷാ​ജി (37), ഷ​മീ​ര്‍ (31), മു​ബാ​റ​ക് (40), സി​റാ​ജ് എ​ന്നി​വ​രെ​യാ​ണ് റൂ​റ​ല്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി 10 ഓ​ടെ കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം സു​ലൈ​മാ​നെ​യും (50) കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സി​ദ്ദി​ഖ് (65), അ​ബ്ദു​ല്‍ റ​സാ​ഖ് (38), മ​ന്‍​സൂ​ര്‍ അ​ലി (37) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച​ത്. സു​ലൈ​മാ​നെ ചു​റ്റി​ക​കൊ​ണ്ട് ഇ​ടി​ച്ചും വെ​ട്ടി​യും പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ കാ​രോ​ത്തു​കു​ഴി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കും തോ​ളി​നും പ​രി​ക്കേ​റ്റ സി​ദ്ദി​ഖും അ​ബ്ദു​ല്‍ റ​സാ​ഖും മ​ന്‍​സൂ​ര്‍ അ​ലി​യും ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു. ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ലെ വാ​ഹ​ന പാ​ര്‍​ക്കിം​ഗു​മാ​യി…

Read More

മ​ദ്യ​പി​ച്ച് റോ​ഡി​ൽ കി​ട​ക്കു​ക​യാ​ണെ​ന്ന ക​രു​തി; യാ​ത്ര​ക്കാ​ർ അ​വ​ഗ​ണി​ച്ചു; കോ​ല​ഞ്ചേ​രി​യി​ൽ 40കാ​ര​ന് ദാ​രു​ണാ​ന്ത്യം

കോ​ല​ഞ്ചേ​രി: റോ​ഡി​ൽ ത​ല​ക​റ​ങ്ങി വീ​ണ​യാ​ളെ മ​ദ്യ​പാ​നി​യെ​ന്ന് ക​രു​തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് മ​രി​ച്ചു. വ​ട​യ​മ്പാ​ടി സ്വ​ദേ​ശി 40കാ​ര​നാ​യ സു​രേ​ഷ് ത​ങ്ക​വേ​ലു ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ കോ​ല​ഞ്ചേ​രി ടൗ​ണി​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ളി​ന് മു​ന്നി​ലെ മ​തി​ലി​ന് സ​മീ​പ​മാ​ണ് സു​രേ​ഷ് കു​ഴ​ഞ്ഞ് വീ​ണ​ത്. സു​രേ​ഷ് റോ​ഡി​ൽ വീ​ണു​കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ ക​ണ്ടെ​ങ്കി​ലും മ​ദ്യ​പി​ച്ചു കി​ട​ക്കു​ക​യാ​ണെ​ന്ന് ക​രു​തി ആ​രും ഗൗ​നി​ച്ചി​ല്ല. വൈ​കു​ന്നേ​ര​മാ​യി​ട്ടും എ​ഴു​ന്നേ​ൽ​ക്കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​യ്ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Read More

കെ.​ സു​ധാ​ക​ര​നും ശോ​ഭാ സു​രേ​ന്ദ്ര​നു​മെ​തി​രേ പ​രാ​തി ന​ല്‍​കി ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​ർ

കൊ​ച്ചി: ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ശോ​ഭ സു​രേ​ന്ദ്ര​നു​മെ​തി​രെ വി​വാ​ദ ഇ​ട​നി​ല​ക്കാ​ര​ന്‍ ടി.​ജി. ന​ന്ദ​കു​മാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഡി​ജി​പി​ക്കും പാ​ലാ​രി​വ​ട്ടം പോ​ലീ​സി​നു​മാ​ണ് ഇ-​മെ​യി​ലി​ലൂ​ടെ പ​രാ​തി അ​യ​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നെ​യും ത​ന്നെ​യും അ​പ​മാ​നി​ക്കു​ന്ന​തി​നാ​യി ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ കെ. ​സു​ധാ​ക​ര​നും ചേ​ര്‍​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള പ്ര​കാ​ശ് ജാ​വ്‌​ദേ​ക്ക​റും ന​ന്ദ​കു​മാ​റും ചേ​ര്‍​ന്ന് 2023 മാ​ര്‍​ച്ച് അ​ഞ്ചി​ന് ഇ.​പി. ജ​യ​രാ​ജ​ന്‍റെ മ​ക​ന്‍റെ ആ​ക്കു​ള​ത്തു​ള്ള ഫ്ലാ​റ്റി​ല്‍ ജ​യ​രാ​ജ​നെ സ​ന്ദ​ര്‍​ശി​ച്ച​ത് അ​നാ​വ​ശ്യ വി​വാ​ദ​മാ​ക്കി ത​ന്നെ​യും ജ​യ​രാ​ജ​നെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​വ​ളേ​ഹി​ച്ച​താ​യാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. ഇ​തി​നെ​ക്കു​റി​ച്ച് പ്ര​ത്യ​കം സം​ഘം അ​ന്വേ​ഷ​ണ ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. ‍

Read More

“തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ആ​ദ​രാ​ഞ്ജ​ലി​കൾ”; ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​യാ​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വ്യാ​ജ ഫേ​സ്‌​ബു​ക്ക് ഐ​ഡി ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളെ​ന്ന ത​ര​ത്തി​ല്‍ പോ​സ്റ്റി​ട്ട​യാ​ള്‍ അ​റ​സ്റ്റി​ല്‍. വെ​ണ്ണ​ല സ്വ​ദേ​ശി​യും നി​ല​വി​ല്‍ കാ​ക്ക​നാ​ട് തു​തി​യൂ​ര്‍ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പൊ​ട്ട​പ്പ​റ​മ്പി​ല്‍ പി.​എ. മു​ഹ​മ്മ​ദ് ഷാ​ജി​യെ (51) യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യി​രു​ന്നു പ്ര​തി വ്യാ​ജ ഫേ​സ്‌​ബു​ക്ക് അ​ക്കൗ​ണ്ട് വ​ഴി ഇ​ക്കാ​ര്യം പോ​സ്റ്റ് ചെ​യ്ത​ത്. സൈ​ബ​ര്‍ ഡോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Read More

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്; എം.​എം. വ​ര്‍​ഗീ​സ് ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​യി

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു (ഇ​ഡി) മു​ന്നി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ഇ​ന്ന് രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് വ​ര്‍​ഗീ​സ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി​യ​ത്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ഡി നേ​ര​ത്തെ ന​ല്‍​കി​യ നോ​ട്ടീ​സു​ക​ളി​ല്‍​ന്മേ​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന വ​ര്‍​ഗീ​സ് ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ലെ​ത്തു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ക​രു​വ​ന്നൂ​രി​ലെ സി​പി​എം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ചോ​ദ്യം ചെ​യ്യ​ല്‍. ജി​ല്ല​യി​ലെ സി​പി​എ​മ്മി​ന്‍റെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ള്‍​ക്കൊ​പ്പം ആ​സ്ഥി വി​വ​ര​ങ്ങ​ളും ബാ​ങ്ക് രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ന്‍ വ​ര്‍​ഗീ​സി​നോ​ട് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നേ​ര​ത്തെ പ​ല​ത​വ​ണ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള​ട​ക്കം വ​ര്‍​ഗീ​സി​നോ​ട് ഇ​ഡി തേ​ടി​യെ​ങ്കി​ലും ഹാ​ജ​രാ​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി അ​റി​ഞ്ഞാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​ണ​മി​ട​പാ​ട് ന​ട​ന്നി​ട്ടു​ള്ള​തെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്ന് ബി​നാ​മി വാ​യ്പ​ക​ള്‍ വ​ഴി…

Read More