കൊച്ചി: പാചക വാതക സിലിണ്ടറിലെ ഗ്യാസിന്റെ അളവില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഐഒസി ഉപഭോക്താവിനു നല്കാന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. രേഖപ്പെടുത്തിയ അളവിലും തൂക്കത്തിലും ഗ്യാസ് കുറവായതിനെ തുടര്‍ന്നാണ് തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടില്‍ സി.വി.കുര്യന് ആണ് ഓയില്‍ കമ്പനിക്കെതിരേ കോടതിയെ സമീപിച്ചത്. പരാതിക്കാരന് ലഭിച്ച സീല്‍ ചെയ്ത നിറസിലിണ്ടര്‍ പതിവിന് വിപരീതമായി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാലിയായി. ലീഗല്‍ മെട്രോളജി വകുപ്പിന്റേതടക്കം വിദഗ്ദ്ധസംഘത്തിത്തിന്റെ റിപ്പോര്‍ട്ടും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിലണ്ടറിലെ ഗ്യാസിന്റെ കുറവ് കോടതി തിട്ടപ്പെടുത്തിയത്.
Read MoreCategory: Kochi
25,000 കോടിയുടെ ലഹരിവേട്ട; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും; വാഗ്ദാനം ചെയ്തിരുന്നത് വന്‍ തുക
കൊച്ചി: കൊച്ചി പുറംകടലിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാക് പൗരന് സുബൈറി(29)നെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിനായി അടുത്ത ദിവസം അപേക്ഷ നല്‍കും. ഈ മാസം പത്തിനാണ് പാക്കിസ്ഥാന് – ഇറാന് അതിര്‍ത്തിയില്‍ നിന്ന് ബോട്ട് പുറപ്പെട്ടത്. 13 ന് നാവികസേന ബോട്ടു പിടികൂടി എന്‍സിബിയെ ഏല്‍പ്പിച്ചു. 132 കെട്ടുകള്‍ക്കുള്ളില്‍ 2525 പ്ലാസ്റ്റിക് പെട്ടികളിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ആഴക്കടലില്‍ നിന്ന് 25,000 കോടി വില വരുന്ന 2525 കിലോയുടെ മെത്തംഫെറ്റമിനാണ് പിടികൂടിയിരുന്നത്. വാഗ്ദാനം ചെയ്തിരുന്നത് വന്‍ തുകപിടിയിലായ സുബൈര്‍ കാരിയറാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇടപാട് കഴിയുമ്പോള്‍ നല്ല തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ലഹരി കടത്ത്. അതേസമയം, മയക്കുമരുന്ന് കടത്തിലെ തീവ്രവാദ ബന്ധം പരിശോധിക്കാന്‍ എന്‍ഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രതി ഉദ്യോഗാർഥികളിൽ നിന്നും തട്ടിയെടുത്തത് 25 ലക്ഷം
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി കേസില്‍ പരാതിക്കാരില്‍ നിന്ന് പ്രതി തട്ടിയെടുത്തത് 25 ലക്ഷം രൂപ. കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ മേക്കടമ്പ് തെക്കുവിള അനില്‍കുമാര്‍ (49) നെ കഴിഞ്ഞ ദിവസം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടവന്ത്ര കര്‍ഷക റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒഡീലിയ ഇന്റര്‍നാഷണല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപന വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വിദേശത്തേക്ക് വര്‍ക്ക് പെര്‍മിറ്റും വിസയും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ വാങ്ങിയത്. ജോലിലഭിക്കാതായതോടെ സ്ഥാപനത്തിലെത്തിയ പരാതിക്കാര്‍ക്ക് വ്യാജ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്കി പ്രതി കബളിപ്പിക്കുകയായിരുന്നു. നിലവില്‍ പ്രതിക്കെതിരെ ആറോളം കേസുകള്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ തിന് മുമ്പ് തൃക്കാക്കര പോലീസ് സ്റ്റേഷനിലും ഇയാള്‍ക്ക് ആറോളം കേസുകളുണ്ട്. ഈ കേസില്‍…
Read More25,000 കോടിയുടെ ലഹരിമരുന്നു വേട്ട; രക്ഷപ്പെട്ടവര്‍ ആന്‍ഡമാന്‍ ദ്വീപില്‍ ഒളിച്ചതായി സൂചന; ലഹരി വസ്തുക്കള്‍ ഹാജി സലിം സംഘത്തിന്റേത്
കൊച്ചി: കൊച്ചി പുറംകടലില്‍നിന്ന് 25,000 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ രക്ഷപ്പെട്ടവര്‍ ആന്‍ഡമാന്‍ ദ്വീപില്‍ ഒളിച്ചതായി സൂചന. കഴിഞ്ഞ 13-ന് 2525 കിലോ ഗ്രാം തൂക്കം വരുന്ന മെത്താംഫെറ്റാമിന്‍ ആണ് നാവികസേനയും നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും ചേര്‍ന്ന് പുറംകടലില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷപ്പെട്ടവര്‍ പാക്കിസ്ഥാന് സ്വദേശികളാണെന്ന വിവരം ലഭിച്ചത്. ഇവര്‍ സ്പീഡ് ബോട്ടിലാണ് ആന്‍ഡമാന്‍ ദ്വീപിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. കപ്പല്‍ മുങ്ങിയെന്ന് എന്‍സിബിയുടെ സ്ഥിരീകരണംഅതേസമയം, മയക്കുമരുന്നുമായി വന്ന മദര്‍ഷിപ്പ് മുങ്ങിയെന്നാണ് എന്‍സിബിയുടെ സ്ഥിരീകരണം. കൂടുതല്‍ കടത്തുകാര്‍ രക്ഷപ്പെട്ടത് മദര്‍ഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപ്പറേഷന് സമുദ്രഗുപ്തയില്‍ നാവികസേനക്ക് മുന്നില്‍ വച്ചാണ് മദര്‍ഷിപ്പ് മുങ്ങിയത്. അന്വേഷണം കൊച്ചി അടക്കമുള്ള…
Read Moreഎലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; ഷാറൂഖിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളുടെ ഫലം കാത്ത് എന്‍ഐഎ
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളുടെ പരിശോധനാ ഫലം കാത്ത് എന്‍ഐഎ. ഷാറൂഖിന്റെ ഷഹീന് ബാഗിലെ വീട്ടിലും സമീപ പ്രദേശങ്ങളിലുമായി എന്‍ഐഎ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഡിജിറ്റല്‍ ഉപകരണങ്ങളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പത്തിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നും ഫോണ്‍ രേഖകളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അതേസമയം, ഷാറൂഖിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 27 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.ചോദ്യം ചെയ്യലില്‍നിന്നും ഫോണ്‍ രേഖകളില്‍നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദില്ലിയില്‍ പത്തിടത്ത് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. ആദ്യ ഘട്ടത്തില്‍ പരിശോധന നടന്നപ്പോള്‍ ഷാറൂഖുമായി അടുപ്പമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ഇവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നേരത്തെ കോഴിക്കോടും കണ്ണൂരും എന്‍ഐഎ പരിശോധന…
Read Moreവെള്ളിത്തിരയില്‍ കള്ളപ്പണം; നിര്‍മാതാക്കളെയും നടന്മാരെയും ചോദ്യം ചെയ്തേക്കും
കൊച്ചി: മലയാള സിനിമ നിര്‍മാണ മേഖലയില്‍ കള്ളപ്പണ ഇടപാടുകള്‍ സംശയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതിന്റെ ഭാഗമായി ഇഡി സംശയിക്കുന്നവരില്‍ നിന്ന് വൈകാതെ മൊഴി രേഖപ്പെടുത്തിയേക്കും. വിദേശത്തുനിന്നടക്കം കള്ളപ്പണം സിനിമ മേഖലയിലേക്ക് ഒഴുകിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആദായനികുതി വകുപ്പ് ചില നിര്‍മാതാക്കളുടെയും നടന്മാരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിനിമ മേഖലയില്‍ അന്വേഷണവുമായി ഇഡിയും എത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു നിര്‍മാതാവില്‍നിന്നും ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട അതേരേഖകള്‍ തന്നെയാണ് ഇഡിയും ആവശ്യപ്പെട്ടത് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് സൂചന ചിലര്‍ നിരീക്ഷണത്തില്‍ നിര്‍മാതാക്കളായ ചില നടന്മാരും അഞ്ചോളം നിര്‍മാതാക്കളെയും കേന്ദ്ര ഏജന്‍സി നിരീക്ഷിച്ച് വരുന്നതായാണ് വിവരം. മലയാള സിനിമയിലേക്ക് വിദേശത്തുനിന്ന് വന്‍തോതില്‍ കള്ളപ്പണം ഒഴുകുന്നതാണ് വിവരം. സമീപകാലത്തു മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ നിര്‍മാതാവിനെയും…
Read Moreബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി നടന്നു; വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാരിന് കൈമാറിയേക്കും. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതായാണ് സൂചന. ബയോമൈനിംഗ് കരാറേറ്റെടുത്ത സോണ്ട കമ്പനിയും കോര്പറേഷന് ഉദ്യോഗസ്ഥരും തീപിടിത്തത്തിന് ഉത്തരവാദികളാണെന്നാണ് ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശം. മാലിന്യം ബ്രഹ്മപുരത്തേക്ക് തരം തിരിക്കാതെയാണ് എത്തിച്ചിട്ടുള്ളതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ ബയോമൈനിംഗ് കരാര്‍ അവസാനിക്കുന്നതിന് തലേദിവസമാണ് മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. കരാര്‍ തുകയില്‍ കുറച്ചു പണം സോണ്ടയ്ക്ക് കോര്പറേന് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ അവസാനിക്കാറിയിട്ടും ബയോമൈനിംഗ് പൂര്‍ത്തിയായിരുന്നില്ല. ഇതിനാല്‍ കരാര്‍ കമ്പനി തന്നെയാണ് ഇവിടെ തീയിട്ടത് എന്നാണ് റിപ്പോര്‍ട്ടിലുള്ള വിവരം. കരാര്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയാല്‍ വീണ്ടും കരാര്‍ ലഭിക്കില്ലെന്ന വിലയിരുത്തലും ഇതിനു പിന്നിലുള്ളതായും വിജിലന്‍സ് വ്യക്തമാക്കുന്നു.
Read Moreമുഹമ്മദ് സല്മാന് “ചില്ലറക്കാരനല്ല’; കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണി; വിൽപനയും പണമിടപാടും ഡിജിറ്റൽ സംവിധാനത്തിലൂടെ
കൊച്ചി: വില്പനക്കെത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി മുഹമ്മദ് സല്മാന് (28) പിടിയിലായ സംഭവത്തില്‍ ഇയാളുടെ ഗൂഗിള്‍ പേ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. ഗൂഗിള്‍ പേ വഴി പണം സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് വാട്സ് ആപ് വഴി മെസേജ് അയച്ചാണ് ഇയാൾ വില്പന നടത്തിയിരുന്നത്. കേരളത്തിലെ ഇയാളുടെ മറ്റ് ഇടനിലക്കാരെയും ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ ആളുകളുടെയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുലഌഒരുക്കത്തിലാണ് പോലീസ്. പള്ളുരുത്തിയില്‍ കഴിഞ്ഞിടെ പിടികൂടി 174 കിലോ കഞ്ചാവ് കേസിലും ഇയാളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. കഞ്ചാവ് കിലോക്ക് 4000 രൂപയ്ക്ക് വെസ്റ്റ് ബംഗാളില്‍ നിന്നും വാങ്ങി റീട്ടെയില്‍ ആയി ഇവിടെ 40000 രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്. ബംഗാളില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കൊച്ചി നഗരത്തിലടക്കം ഇയാള്‍ക്ക് ഇടിലക്കാരുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. ബംഗളില്‍ നിന്ന്…
Read Moreകാറിനുള്ളില്‍ 174 കിലോ കഞ്ചാവ്; ഒളിവില്‍ കഴിയുന്ന 4 പേര്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: പളളുരുത്തി മധുര കമ്പനി ഭാഗത്ത് പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും 174 കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന നാലു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ഏഴിനാണ് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്ന് 174 കിലോ കഞ്ചാവ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി തിരുവാങ്കുളം മാമല സ്വദേശി അക്ഷയ് രാജ്(24) ഉള്‍പ്പെടെ ആറു പേരെ പള്ളുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കാര്‍ വാടകയ്ക്ക് എടുത്തത് അക്ഷയ് രാജാണ്. അമ്പലമേട് കഞ്ചാവു കേസിലെ പ്രതിയാണ് ഇയാള്‍. അറസ്റ്റിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഎംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ; വിതരണത്തിനായി രാസലഹരി നല്കിയ സുഹൃത്തിനെ തേടി പോലീസ്
കൊച്ചി: 3.9 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലായ കേസില്‍ ഇവര്‍ക്ക് എംഡിഎംഎ നല്കിയ കാക്കനാട് സ്വദേശിയായ സുഹൃത്തിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര പടശ്ശേരി വീട്ടില്‍ സുധീഷ് എസ് (27), ഇയാളുടെ ഭാര്യ കട്ടപ്പന പീടികപുരയിടത്തില് ആതിര (27) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 3.9 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്.സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ദമ്പതികളാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. പ്രതികള്‍ വന്‍കിട വില്പനക്കാരില് നിന്ന് മയക്കുമരുന്ന് വാങ്ങി പാലാരിവട്ടം, ഇടപ്പിള്ളി ഭാഗങ്ങളില്‍ അപ്പാര്‍ട്ട്മെന്റുകളില്‍ വാടയ്ക്ക് താമസിച്ച് വില്പന നടത്തുന്ന പ്രധാന കണ്ണിയില്പ്പെട്ടവരാണ്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന് പരിധിയില്‍ സുധീഷിന് അടിപിടി കേസും നിലവിലുണ്ട്. പ്രതികളെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read More