സിജോ പൈനാടത്ത് കൊച്ചി: ഇന്നസെന്റിന്റെ മരണത്തിനു പ്രധാന കാരണം അർബുദമാണെന്നു ഞാൻ കരുതുന്നില്ല. അവസാനകാലത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അടുത്തറിഞ്ഞിട്ടുള്ള ഒരു ഡോക്ടർക്കും അഭിപ്രായം മറിച്ചാവാനിടയുമില്ല. അർബുദത്തെ അതിജീവിച്ചു മുന്നേറിയ ഇന്നസെന്റ് എന്നത്, എനിക്ക് എന്നും പകർന്നുകൊടുക്കാനുള്ള അസാധാരണവും അദ്ഭുതകരവുമായ മരുന്നാണ്. അർബുദത്തോടു പോരാടുന്ന എല്ലാവർക്കും ഇന്നസെന്റ് എന്ന മരുന്ന് ബലം പകരും… ഡോ. വി.പി. ഗംഗാധരന്റെ വാക്കുകളിൽ, പത്തു വർഷത്തിലധികം ഇന്നസെന്റിനെ ചികിത്സിച്ചതിലൂടെയും ഒരേ നാട്ടുകാർ എന്ന നിലയിൽ അതിലേറെക്കാലമായുള്ള സൗഹൃദത്തിലൂടെയും രൂപപ്പെട്ട ആത്മബന്ധത്തിന്റെ വിങ്ങലുണ്ടായിരുന്നു. അർബുദത്തെ പൂർണമായി അതിജീവിച്ചയാളാണ് ഇന്നസെന്റ്. എന്നാൽ, കോവിഡ് അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. അവസാന നാളുകളിൽ ആശുപത്രിയിൽ കിടക്കുന്പോഴും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളാണ് ഇന്നസെന്റിനെ ഏറെ അലട്ടിയത്. ഒരിക്കൽ പോലും ചിരിയില്ലാതെ അദ്ദേഹത്തെ കണ്ടിരുന്നില്ല. അർബുദത്തിന്റെ ഓരോ ഘട്ടത്തെയും മനസിലെ നർമം കൊണ്ടും മുഖത്തെ ചിരികൊണ്ടും അദ്ദേഹം നേരിടുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്. പക്ഷേ,…
Read MoreCategory: Kochi
കൊച്ചിയിൽ അസം സ്വദേശികൾ കഞ്ചാവ് വിറ്റിരുന്നത് ‘മൈസൂർ മാംഗോ’ എന്ന പേരിൽ; ലാഭക്കണക്ക് ഞെട്ടിക്കുന്നതെന്ന് പോലീസ്
കൊച്ചി: രണ്ടു കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിലായ കേസിൽ പ്രതികൾ കഞ്ചാവ് വിറ്റിരുന്നത് മുന്തിയ ഇനത്തിൽപ്പെട്ട മൈസൂർ മാംഗോ എന്ന പേരിൽ. കേസുമായി ബന്ധപ്പെട്ട് അസം നാഗോണ്‍ സ്വദേശികളായ മുസാഹർ ഹഖ് (ഛോട്ടു-24), ജമീർ ഹഖ് (കരീം ലാലാ- 26) എന്നിവരാണ് എറണാകുളം ഇന്റലിജൻസ് വിഭാഗത്തിന്റെയും എക്സൈസ് സിറ്റി റേഞ്ചിന്റെയും സംയുക്തമായ നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് അരക്കിലോ വീതമുള്ള നാല് പോളിത്തീൻ പാക്കറ്റുകളിൽ നിന്നായി രണ്ട് കിലോ കഞ്ചാവ് പിടികൂടി. ഇടപ്പള്ളി ടോളിന് സമീപം ഇടപാടുകാരെ കാത്തിരുന്ന ഇരുവരേയും ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. സുഹൃത്തുക്കളായ അസം സ്വദേശികളുടെ ആവശ്യപ്രകാരം അസമിൽനിന്ന് തുച്ഛമായ വിലയ്ക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് മുന്തിയ ഇനം എന്ന പേരിൽ നഗരത്തിൽ വില്പന നടത്തുകയായിരുന്നു. വില്പനയ്ക്കുശേഷം ഇവർ നാട്ടിലേക്കു മടങ്ങിപ്പോകും. സുഹൃത്തുക്കളാണ് ഇത് പിന്നീട് ചെറു പൊതികളിലാക്കി മലയാളികളായ ഇടനിലക്കാർക്ക് കൂടിയ വിലയ്ക്ക് മറിച്ച്…
Read Moreതൃപ്പൂണിത്തുറ കസ്റ്റഡി മരണം; കർശന നടപടി വേണമെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: വാഹനപരിശോധനയ്ക്കിടെ വാഹനം നിർത്തിയില്ലെന്ന പേരിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് മർദിച്ചതിനെത്തുടർന്ന് ഇരുന്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ വീട്ടിൽ മനോഹരൻ(52) കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മനോഹരനെ പോലീസ് മർദിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ആരോപണവിധേയനായ ഹിൽപാലസ് എസ്ഐ ജിമ്മി ജോസിനെ അന്വേഷണ വിധേയമായി സ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ വ്യക്തമാക്കി. മനോഹരൻ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം, മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതേസമയം പോലീസ് മർദിച്ചതിനെത്തുടർന്നാണ് ഹൃദയാഘാതം ഉണ്ടായതെന്നും, മനോഹരനെ പോലീസ് തല്ലിക്കൊന്നതാണെന്നും ബന്ധുക്കൾ ആരോപിച്ചു. മനോഹരന്റെ ശരീരത്തിൽ മർദനത്തിന്റെ പാടുകളില്ലെന്നും, ഹൃദ്രോഗ ലക്ഷണങ്ങൾ…
Read Moreബ്രഹ്മപുരം തീപിടിത്തം; അന്വേഷണത്തിൽ കണ്ടെത്തിയ കാരണങ്ങൾ അടങ്ങിയ പ്രാഥമിക റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ ഇന്ന് സർക്കാരിനു സമർപ്പിക്കും. സംസ്ഥാന പോലീസ് മേധാവി മുഖേന ചീഫ് സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ജീവനക്കാർ ഉൾപ്പെടെയുള്ള 50 ഓളം പേരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. 13 ദിവസത്തെ ഇടവേളയ്ക്കിടെ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഇന്നലെ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായെന്ന് ജില്ലാഭരണകൂടം. ബ്രഹ്മപുരത്ത് തീ ഉയർന്നത് നിയന്ത്രണ വിധേയമാക്കിയെന്നും ആശങ്ക വേണ്ടെന്നും എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. സെക്ടർ ഏഴിലെ മാലിന്യക്കൂന്പാരത്തിനാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ തീ ഉയരുന്നത് ഫയർ വാച്ചർമാരുടെ ശ്രദ്ധയിൽപ്പെടുകയും അഗ്നിരക്ഷാ സേനയെയും ജില്ലാ ഭരണകൂടത്തെയും വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ ഒരു യൂണിറ്റ് കൂടി എത്തി രാത്രി വൈകിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.…
Read Moreസുരക്ഷിതമായ ഡ്രൈവിംഗിന് സൈഡ് മിറർ അത്യാവശ്യം; വാഹനത്തിന്റെ സൈഡ് മിററുകൾ മാറ്റിവയ്ക്കാനുള്ളതല്ല; മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: വാഹനത്തിന്റെ സൈഡ് മിററുകൾ ഊരി മാറ്റിവയ്ക്കാനുള്ളതല്ലെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, സ്റ്റൈൽ കൂട്ടാനും മറ്റും ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും സൈഡ് മിററുകൾ ഊരി മാറ്റുന്ന പ്രവണത ചെറുപ്പക്കാരിലുണ്ട്. ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് കേരള പോലീസ് സോഷ്യൽ മീഡിയ പേജിലൂടെ നൽകുന്നത്. സൈഡ് മിററുകൾ ഇരുചക്ര വാഹനങ്ങളിലെ പ്രധാനപ്പെട്ട ഘടകമാണ്. ഡ്രൈവിംഗിനിടയിൽ തല തിരിച്ച് നോക്കുന്നത് അപകടങ്ങളിൽ കലാശിക്കാനും ടൂവീലറിന്റെ ബാലൻസ് നഷ്ടപ്പെടാനും ഇടയാക്കും. വാഹനങ്ങൾ വരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കുന്പോൾ ശ്രദ്ധമാറുന്നത് അപകടങ്ങൾക്ക് കാരണമാകും. സൈഡ് മിററുകളുടെ സഹായത്തോടെ ഇക്കാര്യം അനായാസമായി ചെയ്യാനും കൂടുതൽ സ്ഥിരതയോടെ യാത്ര ചെയ്യാനും കഴിയും. യൂടേണ്‍ തിരിയുന്പോഴും ഒരു ട്രാക്കിൽനിന്നും മറ്റൊരു ട്രാക്കിലേക്കോ ഇടറോഡുകളിലേക്കോ കയറുന്പോഴും ഓവർ ടേക്ക് ചെയ്യുന്പോഴുമൊക്കെ റിയർ വ്യൂ മിററുകൾ നിരീക്ഷിക്കേണ്ടതാണ്. മീററുകളുടെ സഹായത്തോടെ പിന്നിൽനിന്ന് വരുന്ന വാഹനങ്ങളെ കാണാനും അതു മനസിലാക്കി…
Read Moreആഡംബരക്കാറിൽ പറന്ന് നടന്ന് മോഡലിന്റെ ലഹരി വിൽപന; അർത്തുങ്കലിലെ മോഡൽ സാധനം വിറ്റിരുന്നത് ‘സ്നോബാൾ’ എന്ന കോഡിൽ
കൊച്ചി: റേവ് പാർട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്ന മോഡൽ അറസ്റ്റിലായ കേസിൽ മോഡലിന് എംഡിഎംഎ വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ. കൊച്ചി നഗരത്തിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനായ കാക്കനാട് സ്വദേശി മിലൻ ജോസഫ്(29) ആണ് എക്സൈസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഇടപ്പള്ളി ടോൾ ജംഗ്ഷനു സമീപത്തുവച്ച് മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് എറണാകുളം എക്സൈസ് സിഐ പ്രിൻസ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് 2.01 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. റേവ് പാർട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യകണ്ണിയും മോഡലുമായ ചേർത്തല അർത്തുങ്കൽ സ്വദേശി റോസ് ഹെമ്മ (ഷെറിൻ ചാരു- 29) കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിലന്റെ അറസ്റ്റ്. റോസ് ഹെമ്മയുടെ കൈയിൽനിന്ന് 1.90 ഗ്രാം എംഡിഎംഎ കണ്ടെടുക്കുയുണ്ടായി. രാത്രികാലങ്ങളിൽ ആഢംബര വാഹനത്തിൽ സഞ്ചരിച്ചായിരുന്നു…
Read Moreബിജെപിയെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കുന്നു; രാഹുൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വി.ഡി. സതീശൻ
കൊച്ചി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ഈ ആക്രമണങ്ങളുണ്ടായത്. നരേന്ദ്രമോദിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് അനുകൂലമായ പ്രസ്താവന നൽകുകയും മറുവശത്ത് ബിജെപിയെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്യുന്നുവെന്നു സതീശൻ കുറ്റപ്പെടുത്തി.
Read More140 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: വിതരണക്കാരനായ നൈജീരിയക്കാരൻ അറസ്റ്റിൽ
കൊച്ചി: കങ്ങരപ്പടിയിൽ 140 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ എംഡിഎംഎ വിതരണക്കാരനായ നൈജീരിയൻ സ്വദേശിയെ തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തു. ഗോമസ് ഇമ്മാനുവലിനെയാണ് തൃക്കാക്കര പോലീസ് ബംഗളൂരുവിൽനിന്ന് ഇന്നലെ അറസ്റ്റു ചെയ്തതത്. കഴിഞ്ഞ ഒന്നിന് 140 ഗ്രാം എംഡിഎംഎയുമായി കങ്ങരപ്പടിയിൽവച്ച് തൃക്കാക്കര നോർത്ത് കങ്ങരപ്പടി തെക്കേതാമരച്ചാലിൽ ടി.എസ്.ഷമീം ഷായെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് എംഡിഎംഎ നൽകിയത് നൈജീരിയൽ സ്വദേശിയാണെന്നാണ് പോലീസിനോട് പറഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ബംഗളൂരുവിൽ നിന്ന് ഗോമസ് ഇമ്മാനുവൽ അറസ്റ്റിലായത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ ഇയാളുമായി എംഡിഎംഎ വാങ്ങുന്നതിന് ഷമീം ഷാ ഗൂഗിൾ പേ വഴി പണം മുടക്കിയതിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരുന്നു.
Read Moreബ്രഹ്മപുരം ബയോമൈനിംഗ് ;കോണ്‍ഗ്രസ് നേതാവ് എൻ. വേണുഗോപാലിന്റെ മകൻ ഉപകരാറിൽ സാക്ഷി; കമ്പനി എംഡി മകന്റെ സുഹൃത്ത്,മറ്റ് ബന്ധമില്ലെന്ന് വേണുഗോപാൽ
കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് ഉപകരാറിൽ കോണ്‍ഗ്രസ് നേതാവ് എൻ. വേണുഗോപാലിന്റെ വാദം പൊളിക്കുന്ന രേഖകൾ പുറത്ത്. സോണ്ട ഉപകരാർ നൽകിയതിൽ സാക്ഷിയായി ഒപ്പിട്ട ഒരാൾ വേണുഗോപാലിന്റെ മകൻ വി. വിഘ്നേഷാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഒരു വാർത്താ ചാനൽ പുറത്തുവിട്ടിരിക്കുന്നത്. ആരുഷ് മീനാക്ഷി എൻവയറോ കെയർ എന്ന കന്പനിക്കു വേണ്ടിയാണ് വി. വിഘ്നേഷ് ഒപ്പിട്ടിരിക്കുന്നതെന്നാണ് ഇതിൽ പറയുന്നത്. വേണുഗോപാലിന്റെ അടുത്ത ബന്ധുവിന് കന്പനിയുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. 2021 നവംബറിലാണ് സോണ്ട ഇൻഫ്രാടെക്ക് ആരുഷ് മീനാക്ഷി എൻവയറോ കെയർ എന്ന സ്ഥാപനത്തിന് ഉപകരാർ നൽകിയത്. ഈ സ്ഥാപനത്തിനു ബയോമൈനിംഗിൽ പ്രവർത്തി പരിചയമില്ല. 54 കോടിയുടെ കരാറിൽ 22 കോടിയോളം രൂപക്കാണ് ഉപകരാർ നൽകിയത്. കന്പനി എംഡി മകന്റെ സുഹൃത്ത്,മറ്റ് ബന്ധമില്ല: വേണുഗോപാൽകൊച്ചി: ആരുഷ് മീനാക്ഷി എൻവയറോ കെയർ എന്ന കന്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്ന്…
Read Moreനാന് ആണയിട്ടാല്‍… അതു നടന്തുവിട്ടാല്‍…! ബ്രഹ്മപുരത്ത് ഇനിയൊരു തീപിടിത്തം ഉണ്ടാകുമോ ? ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷിന്റെ മറുപടി ഇങ്ങനെ…
കൊച്ചി: ബ്രഹ്മപുരത്ത് ഇനിയൊരു തീപിടിത്തം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ മറുപടി ഇങ്ങനെ. ‘നാന് ആണയിട്ടാല്‍…അതു നടന്തുവിട്ടാല്‍…’ എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിക്കിടെയായിരുന്നു കളക്ടറുടെ വ്യത്യസ്തമായ പ്രതികരണം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കത്തിക്കരിഞ്ഞ മാലിന്യങ്ങള്‍ അവിടുന്ന് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ബയോമൈനിംഗ് കരാര്‍ ഏറ്റെടുത്ത കമ്പനി ഉപകരാര്‍ നല്‍കിയത് സംബന്ധിച്ച് പരിശോധിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ പുതിയ സംവിധാനങ്ങളടക്കം ചര്‍ച്ച ചെയ്യുമെന്നും കളക്ടര്‍ വ്യക്തമാക്കി. അഗ്നിരക്ഷാ വിഭാഗം ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ട ക്രമീകരണങ്ങളെകുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാദുരന്തനിവാരണ അഥോറിറ്റിയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Read More