140 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സ്: വി​ത​ര​ണ​ക്കാ​ര​നാ​യ നൈ​ജീ​രി​യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ


കൊ​ച്ചി: ക​ങ്ങ​ര​പ്പ​ടി​യി​ൽ 140 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ എം​ഡി​എം​എ വി​ത​ര​ണ​ക്കാ​ര​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ഗോ​മ​സ് ഇ​മ്മാ​നു​വ​ലി​നെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽനി​ന്ന് ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​ത​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് 140 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ക​ങ്ങ​ര​പ്പ​ടി​യി​ൽ​വ​ച്ച് തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് ക​ങ്ങ​ര​പ്പ​ടി തെ​ക്കേ​താ​മ​ര​ച്ചാ​ലി​ൽ ടി.​എ​സ്.​ഷ​മീം ഷാ​യെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​യാ​ൾ​ക്ക് എം​ഡി​എം​എ ന​ൽ​കി​യ​ത് നൈ​ജീ​രി​യ​ൽ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഗോ​മ​സ് ഇ​മ്മാ​നു​വ​ൽ അ​റ​സ്റ്റി​ലാ​യ​ത്.

അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ ഇ​യാ​ളു​മാ​യി എം​ഡി​എം​എ വാ​ങ്ങു​ന്ന​തി​ന് ഷ​മീം ഷാ ​ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം മു​ട​ക്കി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

Related posts

Leave a Comment