കൊച്ചി: സിംഗപ്പൂർ എയർലൈൻസിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇന്നലെ അറസ്റ്റിലായ പ്രതി മുഹമ്മദ് അലി തഹ്സീൻ (33) കൂടുതൽ തട്ടിപ്പുകൾ നടത്തിയിരുന്നതായി പോലീസ്. ഇതിന്റെ തെളിവുകൾ ശേഖരിച്ചു വരികയാണ്. കൂടുതൽ ആളുകൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഹൈദരാബാദ് ഹസനാബാദ് സ്വദേശിയായ പ്രതിയെ ഹൈദരാബാദിൽ നിന്നുമാണ് ഇന്നലെ കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയാണ് തഹ്സീൻ. ഇയാൾ സൗദി അറേബ്യയിലാണെന്ന വിവരം ലഭിച്ചതിനെ തടുർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇക്കഴിഞ്ഞ 24ന് ഹൈദരാബാദ് എയർപോർട്ടിൽ ഇയാൾ എത്തിയ വിവരമറിഞ്ഞ് കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സിഐ കെ.ജെ.തോമസിന്റെ നേതൃത്വത്തിൽ എയർപോർട്ടിൽ നിന്നും പിടികൂടുകയായിരുന്നു. എസ്ഐ കെ.പി.ബേബിയും സിപിഒ അജിത് രാജുവും സംഘത്തിലുണ്ടായിരുന്നു.വെണ്ണല സ്വദേശിനിയായ യുവതിയിൽ നിന്നാണ് പ്രതി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്.…
Read MoreCategory: Kochi
ഡിജെ പാർട്ടിക്കിടെ ചട്ടം ലംഘിച്ച് മദ്യവില്പന! ഹോട്ടൽ മാനേജർ അറസ്റ്റിൽ; പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിനെതിരേയും കേസ്
കൊച്ചി: ഡിജെ പാർട്ടിക്കായി അനധികൃതമായി മദ്യം സൂക്ഷിക്കുകയും അനുമതിയില്ലാതെ വില്പന നടത്തുകയും ചെയ്ത കേസിൽ ലിസി ജംഗ്ഷനിലെ ഫോർ സ്റ്റാർ ഹോട്ടൽ മാനേജറെ എക്സൈസ് അറസ്റ്റു ചെയ്തു. പാലക്കാട് ചിറ്റൂർ വണ്ടിത്താവളം തുറയോരത്ത് വീട്ടിൽ സതീഷ് (30) ആണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. പിഴയും ഈടാക്കി. ഡിജെ പാർട്ടി നടന്ന ഹാളിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന 40 ലിറ്റർ ബിയറും 8.9 ലിറ്റർ വിദേശ മദ്യവും എക്സൈസ് പിടികൂടി. ലൈസൻസ് നിബന്ധനകൾക്ക് വിരുദ്ധമായി അനുമതിയില്ലാത്തിടത്ത് മദ്യം വിതരണം ചെയ്തതിനാണ് കേസ്. പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെ പാർട്ടിയിലും അനധികൃതമായി മദ്യം വിതരണം ചെയ്തതിനും ഹോട്ടലിനെതിരേ കേസ് എടുക്കുകയുണ്ടായി.
Read Moreഎല്ലാ ഫ്ളാറ്റിലും പോയി ക്രിസ്മസ് ആശംസകള്‍ പറഞ്ഞു, ഞാനാണ് സാന്റ എന്ന് ആരും തിരിച്ചറിഞ്ഞില്ല! കുഞ്ചാക്കോ ബോബന്
കൊച്ചിയിലെ ഫ്ളാറ്റില്‍ ക്രിസ്മസ് ദിനത്തില്‍ സാന്റയായി വേഷം കെട്ടിയതിനെ കുറിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്. ഡിസംബര്‍ ആകുമ്പോള്‍ ക്രിസ്മസ് വില്ലേജ് ഒരുക്കും. സാന്റയായി ഒരാള്‍ വേഷം കെട്ടും. സാന്റ ആരാണെന്ന് തിരിച്ചറിയുന്നയാള്‍ക്ക് സമ്മാനം കൊടുക്കും. എന്നാല്‍ തന്നെ ആര്‍ക്കും മനസിലായില്ല എന്നാണ് താരം പറയുന്നത്. കൊച്ചിയില്‍ ഫ്ളാറ്റിലെ എല്ലാ ഫ്ളോറുകളിലും കരോള്‍ ഗാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്നു ഓരോ വര്‍ഷവും തിരുപ്പിറവിയുടെ സന്ദേശം പകരും. അതിനൊപ്പം ക്രിസ്മസ് സാന്റായുടെ വേഷത്തില്‍ ഒരാള്‍ കാണും. പിന്നീട് എല്ലാവരും താഴെ ഹാളില്‍ ഒത്തുകൂടും. ക്രിസ്മസ് സാന്റായുടെ വേഷത്തില്‍ വന്നത് ആരാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് ക്രിസ്മസ് സമ്മാനം നല്‍കുന്നതാണ് പതിവ്. ഒരു തവണ ക്രിസ്മസ് സാന്റായുടെ വേഷം കെട്ടിയത് താന്‍ ആയിരുന്നു. ഒപ്പമുള്ള കുറച്ചു പേര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അത് താനാണെന്ന് അറിയില്ലായിരുന്നു.
Read Moreഭാര്യയ്ക്ക് ജീവനാംശം നൽകാൻ എംഡിഎംഎ കച്ചവടം ; യുവാവ് പിടിയിൽ
കാക്കനാട്: ഭാര്യയ്ക്ക് ജീവനാംശം നൽകാൻ പണം കണ്ടെത്താൻ എംഡിഎംഎ കച്ചവടം നടത്തിവന്ന തൃശൂർ സ്വദേശി പിടിയിൽ. തൃശൂർ ചിറങ്ങേഴത്ത് തച്ചങ്കുളം വീട്ടിൽ ടി.എസ്. വിനുവിനെ (37) യാണ് തൃക്കാക്കര പോലീസും ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപം കുഴിക്കാട്ട് അമ്പലത്തിനടുത്തുള്ള അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് രണ്ടു മാസമായി എംഡിഎംഎ കച്ചവടം നടത്തിവരുകയായിരുന്നു പ്രതി . മുറിയിൽനിന്നും 30 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. മാർക്കറ്റിൽ ആറു ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. അപ്പാർട്ട്മെന്റിൽ തന്നെ പ്രവർത്തിക്കുന്ന തിരുമ്മൽ കേന്ദ്രത്തിലേക്ക് മൊബൈൽ ആപ്പുവഴി ആളെ എത്തിക്കുകയും ഇവർക്ക് എംഡിഎംഎ നൽകുകയുമായിരുന്നതായി പോലീസ് പറഞ്ഞു. യുവാവിന്റെ മൊബൈൽ പരിശോധിച്ചതിൽ നിരവധി യുവതികളുടെ ഫോട്ടോകൾ കണ്ടെത്തിയിട്ടുണ്ട്.
Read Moreബൈക്കില്‍ കയറൂ… സ്കൂളിലാക്കാം; പിന്നെ നടന്നത്…! 15കാരന് ലൈംഗിക പീഡനം; കൊച്ചിയില്‍ നടന്ന സംഭവത്തില്‍ പ്രതിയ്ക്ക് കിട്ടിയ ശിക്ഷ ഇങ്ങനെ…
കൊച്ചി : 15 കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. തൃപ്പൂണിത്തറ തെക്കുംഭാഗം ചൂരക്കാട്ട് ഉത്രം വീട്ടില്‍ ഹരിദാസി (54)നെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി കെ. സോമന് ശിക്ഷിച്ചത്. 2019 ജനുവരിയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്കു പോകുന്നതിനായി ബസ് കാത്തുനിന്ന കുട്ടിയെ അതുവഴി വന്ന പ്രതി സ്കൂളിലാക്കാമെന്നു പറഞ്ഞു നിര്‍ബന്ധിച്ച് തന്റെ ബൈക്കില്‍ കയറ്റുകയും തുടര്‍ന്ന് ബൈക്കില്‍വച്ച് പീഡിപ്പിക്കുകയും, പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്. കുട്ടി ഒച്ചവച്ചതിനാല്‍ തിരികെ കുട്ടിയെ ബസ്റ്റോപ്പില്‍ എത്തിച്ച് പ്രതി കടന്നുകളയുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഭയന്നുപോയ കുട്ടി കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചതോടെയാണു കേസായത്. തുടര്‍ന്ന് പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിമ പ്രകാരവും, പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്.…
Read Moreമുന്നിൽ നിൽക്കുന്നത് അപ്പാപ്പനാണെന്ന് നോക്കിയില്ല; വാക്ക് തർക്കത്തിനിടെ കത്തിക്ക് കുത്തിവീഴ്ത്തി; അജയന് ദാരുണാന്ത്യം
കലവൂർ: വാക്കുത്തർക്കത്തിനിടെ സഹോദരന്റെ മകന്റെ കുത്തേറ്റ് ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ചു. മണ്ണഞ്ചേരി റോഡ് മുക്ക് ബ്യൂട്ടി വെളിക്ക് സമീപം വീരുശേരി വെളിയിൽ അജയ (46)നാണ് മരിച്ചത്. പ്രതി ശ്രീകാന്ത് (22) പോലീസ് പിടിയിലായി.ഇന്നലെ രാത്രി എട്ടോടെ അയൽവാസികളായ അജയനും ശ്രീകാന്തുമായി വാക്കുതർക്കം ഉണ്ടായി. തർക്കം മൂത്ത് ബഹളമായി. ഇതിനിടയിലാണ് അജയന് കുത്തേറ്റത്. ആംബുലൻസ് എത്താൻ വൈകിയതിനാൽ സമീപത്തെ ഓട്ടോറിക്ഷയിൽ ആലപ്പുഴ ജനറൽ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ബ്ലേഡോ കത്തിയോ ഉപയോഗിച്ചാണ് മുറിവേൽപിച്ചതെന്ന് പോലീസ് പറയുന്നു. ശ്രീകാന്ത് നേരത്തെയും അടിപിടി കേസുകളിൽ പ്രതിയാണ്. അജയന്റെ ഭാര്യ രമ്യ. ഏഴാം ക്ലാസ് വിദ്യാർഥിനി ഭാമ ഏക മകളാണ്.
Read Moreലോകകപ്പ് ലഹരിയും മദ്യലഹരിയും ചേർന്നപ്പോൾ കൊച്ചിയിൽ പോലീസിന് ക്രൂരമർദനം; മൂന്ന് പേരെ രണ്ടുവകുപ്പ് ചേർത്ത് അകത്താക്കി പോലീസ്
കൊച്ചി: ലോകകപ്പ് ഫുട്ബോൾ വിജയാഘോഷം അതിരുവിട്ടതിനെത്തുടർന്ന് നഗരത്തിൽ പോലീസുകാരെ മർദിച്ച കേസിൽ ഒളിവിൽ കഴിയുന്ന രണ്ടു പേർക്കായി എറണാകുളം നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കലൂർ സ്വദേശികളായ അരുണ്‍ ജോർജ് (31), ശരത് (32), റിവിൻ (33) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 12.30ഓടെ കലൂരിലെ ബാറിന് മുന്നിലായിരുന്നു സംഭവം. മർദനത്തിൽ നോർത്ത് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ലിബിൻ രാജ്, ബിബിൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും പ്രാഥമിക ചികിത്സതേടിയ ശേഷം ആശുപത്രി വിട്ടു. പോലീസ് ഉദ്യോഗസ്ഥരെ മർദിക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. ലോകകപ്പ് വിജയാഘോഷത്തിനിടെ മദ്യപിച്ച് റോഡ് ഗതാഗതം തടസപ്പെടുത്തിയത് ചോദ്യം ചെയ്തതോടെയാണ് പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചത്. ബാറിലിരുന്ന് കളികണ്ട പ്രതികൾ അർജന്റീന വിജയിച്ചതോടെ ആഘോഷമായി പുറത്തേക്ക് ഇറങ്ങി. റോഡ് തടസപ്പെടുത്തിയായിരുന്നു ഇവരുടെ…
Read Moreസ്വകാര്യ ബസുകള്‍ക്കു പകരം ഇനി കെഎസ്ആര്‍ടിസി ഓടും; റൂട്ടുകള്‍ പിടിച്ചെടുക്കാന്‍ നീക്കം തുടങ്ങി
കൊച്ചി: പെര്‍മിറ്റ് പുതുക്കാത്ത 140 കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിച്ച സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ റൂട്ട് കെഎസ്ആര്‍ടിസി എറ്റെടുക്കുന്നു. നേരത്തെയും കെഎസ്ആര്‍ടിസി ഇത്തരത്തില്‍ സ്വകാര്യ ബസുകളുടെ റൂട്ടുകള്‍ ഏറ്റെടുത്തിരുന്നു. സമാനരീതിയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഓടിക്കാന്‍ തന്നെയാണ് ഇക്കുറിയും കെഎസ്ആര്‍ടിസിയുടെ തീരുമാനം. 140 കിലോമീറ്ററില്‍ താഴെ ഓടാന്‍ പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ പലതും ദൂരപരിധി ലംഘിച്ച് സര്‍വീസ് നടത്തിയിരുന്നു. ഇതിനെതിരേ പരാതി ഉയരുകയും പെര്‍മിറ്റ് പുതുക്കുന്നതിന് തടസം നേരിടുകയും ചെയ്തിരുന്നു. എന്നാല്‍ യാത്രക്കാരുടെ ദുരിതം ചൂണ്ടിക്കാട്ടി ബസ് ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചതോടെ താല്‍ക്കാലികമായി പെര്‍മിറ്റ് പുതുക്കി നല്കി. ഇത്തരം ബസുകളുടെ വിവരങ്ങളാണ് നിലവില്‍ ആര്‍ടി ഓഫീസുകളില്‍നിന്നും കെഎസ്ആര്‍ടിസി ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ ശേഖരിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് കട്ടപ്പുറത്തിരിക്കുന്ന 748 ബസുകള്‍ അറ്റകുററപ്പണി നടത്തി നാല് മാസത്തിനുള്ളില്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസാക്കി ഈ റൂട്ടുകളില്‍ ഓടിക്കാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. അതേസമയം ഓര്‍ഡിനറി ബസുകള്‍ സര്‍വീസ്…
Read Moreസ്വർണവില കുതുക്കുന്നു… നെടുമ്പാശേരിയിൽ 48 ലക്ഷം രൂപയുടെ സ്വർണവുമായി കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ കാപ്സ്യൂൾ രൂപത്തിൽ കൊണ്ടുവന്ന 48 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽനിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കൊടുങ്ങല്ലൂർ സ്വദേശി സഫീറാണ് ശരീരത്തിലൊളിപ്പിച്ചാണ് 1176 ഗ്രാം സ്വർണം അനധികൃതമായി കടത്തിക്കൊണ്ടുവന്നത്. രാജ്യത്ത് സ്വർണവില അമിതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലെ വിമാനത്താവളങ്ങൾ വഴി അനധികൃതമായി സ്വർണം കടത്തുന്നത് കൂടിയതോടെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പടെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധനകൾ ശക്തമാക്കിയിരുന്നു. മിക്ക ദിവസങ്ങളിലും നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് സ്വർണ കള്ളക്കടത്ത് പിടികൂടുന്നുണ്ട്.
Read Moreപെരിയ കൊലക്കേസ്; ശ്രീധരൻ ചെയ്തത് തെറ്റാണ്; പ്രതികളുടെ വക്കാലെടുത്തതിൽ നിന്ന് പിൻമാറണമെന്ന് രമേശ് ചെന്നിത്തല
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ പെരിയയിലെ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വക്കാലത്തെടുത്ത അഡ്വ. സി.കെ. ശ്രീധരൻ അതിൽ നിന്ന് പിൻമാറണമെന്ന് മുതിർന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സി.കെ. ശ്രീധരൻ ചെയ്തത് തെറ്റാണ്. ധാർമ്മികതക്ക് എതിരായിട്ടുള്ള കാര്യമാണത്. അതിനാൽ അദ്ദേഹം അതിൽ നിന്ന് പിൻമാറണം. ഒരു പഴയ സുഹൃത്ത് എന്ന നിലയിലാണ് ഇത് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഈ കേസിലാണ് മുൻ കോണ്‍ഗ്രസ് നേതാവും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി.കെ. ശ്രീധരൻ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരൻ, രണ്ട് മുതൽ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെ.എം. സുരേഷ്, കെ. അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണൻ, പതിനാലാം പ്രതിയും…
Read More