ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ ച​ട്ടം ലം​ഘി​ച്ച് മ​ദ്യ​വി​ല്പ​ന! ഹോ​ട്ട​ൽ മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ; പ്ര​മു​ഖ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​നെ​തി​രേ​യും കേ​സ്

കൊ​ച്ചി: ഡി​ജെ പാ​ർ​ട്ടി​ക്കാ​യി അ​ന​ധി​കൃ​ത​മാ​യി മ​ദ്യം സൂ​ക്ഷി​ക്കു​ക​യും അ​നു​മ​തി​യി​ല്ലാ​തെ വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ലി​സി ജം​ഗ്ഷ​നി​ലെ ഫോ​ർ സ്റ്റാ​ർ ഹോ​ട്ട​ൽ മാ​നേ​ജ​റെ എ​ക്സൈ​സ് അ​റ​സ്റ്റു ചെ​യ്തു.

പാ​ല​ക്കാ​ട് ചി​റ്റൂ​ർ വ​ണ്ടി​ത്താ​വ​ളം തു​റ​യോ​ര​ത്ത് വീ​ട്ടി​ൽ സ​തീ​ഷ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു. പി​ഴ​യും ഈ​ടാ​ക്കി.

ഡി​ജെ പാ​ർ​ട്ടി ന​ട​ന്ന ഹാ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന 40 ലി​റ്റ​ർ ബി​യ​റും 8.9 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും എ​ക്സൈ​സ് പി​ടി​കൂ​ടി.

ലൈ​സ​ൻ​സ് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി അ​നു​മ​തി​യി​ല്ലാ​ത്തി​ട​ത്ത് മ​ദ്യം വി​ത​ര​ണം ചെ​യ്ത​തി​നാ​ണ് കേ​സ്.

പ്ര​മു​ഖ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ ഡി​ജെ പാ​ർ​ട്ടി​യി​ലും അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​ത​ര​ണം ചെ​യ്ത​തി​നും ഹോ​ട്ട​ലി​നെ​തി​രേ കേ​സ് എ​ടു​ക്കു​ക​യു​ണ്ടാ​യി.

Related posts

Leave a Comment