കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ണ യു​വ​തി​ക്ക് ര​ക്ഷ​ക​നാ​യി പത്താം ക്ലാസുകാരൻ

പ​ര​വൂ​ർ : കു​ള​ത്തി​ൽ വീ​ണ് ആ​ഴ​ങ്ങ​ളി​ലേ​യ്ക്ക് മു​ങ്ങി താ​ഴ്ന്ന യു​വ​തി​ക്ക് ര​ക്ഷ​ക​നാ​യി പത്താം ക്ലാസുകാരനായ അ​ക്ഷ​യ് ച​ന്ദ്ര​ൻ. ഈ ​പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിയു​ടെ ധീ​ര​ത​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലും കൊ​ണ്ട് മ​ര​ണ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​യ്ക്ക് മു​ങ്ങി കൊ​ണ്ടി​രു​ന്ന യു​വ​തി​യ്ക്ക് കി​ട്ടി​യ​ത് പു​തു​ജ​ന്മം. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. നെ​ടു​ങ്ങോ​ലം പാ​റ​യി​ൽ കാ​വ് കു​ള​ത്തി​ന് സ​മീ​പം യു​വ​തി ബോ​ധ​ര​ഹി​ത​യാ​യി വീ​ഴുക​യാ​യി​രു​ന്നു. കു​ള​ത്തി​ൽ വീ​ണ യു​വ​തി മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട് അ​ക്ഷ​യ് കു​ള​ത്തി​ലേ​യ്ക്ക് ചാ​ടി. യു​വ​തി​യെ ക​ര​യി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റി. തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. പി​ന്നീ​ട് പ​രി​സ​ര​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 21 കാ​രി​യാ​യ യു​വ​തി​യെ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​ടു​ങ്ങോ​ലം പാ​റ​യി​ൽ കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ശി​വ​പു​രി​യി​ൽ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ​യും മ​ഞ്ചു സ​ന്തോ​ഷി​ന്‍റെയും മ​ക​നാ​യ അ​ക്ഷ​യ് ച​ന്ദ്ര​ൻ നെ​ടു​ങ്ങോ​ലം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിയാ​ണ്.    

Read More

കെഎ​സ്ആ​ർടിസിയി​ൽ ജീ​വ​ന​ക്കാ​രെ കു​റ​യ്ക്കാ​ൻ നീ​ക്കം; ഡെപ്യൂട്ടേഷനിൽ പോകാൻ അനുമതി

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി യി​ൽ ജീ​വ​ന​ക്കാ​രെ താ​ത്കാ​ലി​ക​മാ​യി കു​റ​യ്ക്കാ​ൻ ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​റ്റ് കോ​ർ​പറേ​ഷ​നു​ക​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഡ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​കാ​ൻ അ​നു​മ​തി ന​ല്കും. ബിവ​റേ​ജ​സ് കോ​ർ​പറേ​ഷ​നി​ൽ നി​ല​വി​ലു​ള്ള 263 എ​ൽ​ഡി ക്ലാ​ർ​ക്ക് ത​സ്തി​ക​യി​ലേക്കാ​യി​രി​ക്കും ആ​ദ്യം നി​യോ​ഗി​ക്കു​ക. നേ​ര​ത്തേ 175 പേ​രെ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ൽ ഡ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം ന​ട​ത്തി​യി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം താ​ത്ക്കാ​ലി​ക​മാ​യെ​ങ്കി​ലും കു​റ​യ്ക്കാ​ൻ മാ​നേ​ജ്മെന്‍റിനെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഡ​പ്യൂ​ട്ടേ​ഷ​നി​ൽ വ്യ​വ​സ്ഥ​യി​ൽ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​നു​മ​തി ന​ല്കു​ക​യും ദീ​ർ​ഘ​കാ​ല അ​വ​ധി അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​തി​ന് ക​ണ്ടെ​ത്തി​യ മാ​ർ​ഗം. ബീ​വ​റേ​ജ​സ് കോ​ർ​പറേ​ഷ​നി​ൽ ഒ​ഴി​വു​ള്ള 263 ത​സ്തി​ക​ക​ളി​ലാ​ണ് ഡ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. ഒ​രു വ​ർ​ഷ​മോ അ​ല്ലെ​ങ്കി​ൽ പിഎ​സ് സി ​മു​ഖേ​ന നി​യ​മ​നം ന​ട​ത്തു​ക​യോ ചെ​യ്യു​മ്പോ​ൾ ഡ​പ്യൂ​ട്ടഷ​ൻ അ​വ​സാ​നി​പ്പി​ക്കും എ​ന്നാ​ണ് ബി​വറേ​ജ​സ് കോ​ർ​പറേ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. മ​റ്റ് വ​കു​പ്പു​ക​ളി​ലേ​യ്ക്കാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കോ ഡ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​കാ​ൻ താ​ത്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ർ…

Read More

അതിർത്തിയിൽ കൈക്കൂലിയിൽ നിരക്ക് വർധന! സഹിക്കാൻ പറ്റുന്നില്ലെന്ന് ഡ്രൈവർമാർ

എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർകൊ​ല്ലം: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന ഡ്രൈ​വ​ർ​മാ​രി​ൽനി​ന്ന് പ​ടി (കൈ​ക്കൂ​ലി) നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചതായി റിപ്പോർട്ട്. ഈ ​മാ​സം ഒ​ന്നു മു​ത​ൽ വ​ൻ കൊ​ള്ള​യാ​ണ് ഈ ​ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന പോ​ലും ഇ​വി​ടെ ന​ട​ക്കാ​റി​ല്ല. ‌പു​ളി​യ​റ ചെ​ക്ക് പോ​സ്റ്റി​ലെ പു​തു​താ​യി നി​ല​വി​ൽ വ​ന്ന കൈ​ക്കൂ​ലി നി​ര​ക്ക് ഇ​ങ്ങ​നെ: ത​ടി ലോ​റി -300 രൂ​പ. കോ​ഴി ലോ​റി -200, പ​ച്ച​ക്ക​റി ലോ​റി -200, സി​മ​ന്‍റ് ലോ​റി -700 മു​ത​ൽ ആ​യി​രം വ​രെ. സ​മീ​പ​ത്തെ ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റി​ൽ എ​ല്ലാ​ത്ത​രം ലോ​റി​ക​ൾ​ക്കും പ​ടി​യു​ടെ നി​ര​ക്ക് കു​റ​വാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച ഇ​വി​ടെ ര​ഹ​സ്യ​മാ​യി റെ​യ്ഡ് ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ടു. ആ​ര്യ​ങ്കാ​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണ​പ്പി​രി​വ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ചെ​ക്ക് പോ​സ്റ്റി​ലാ​ണെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പ്രാ​ദേ​ശി​ക ഏ​ജന്‍റുമാ​രെ​യാ​ണ് ഈ ​ചെ​ക്ക് പോ​സ്റ്റി​ലെ…

Read More

ദേ​ശീ​യപാ​ത​യി​ല്‍ ആ​സി​ഡ് ക​യ​റ്റി​വ​ന്ന ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ വ​ന്‍ ചോ​ര്‍​ച്ച; നാട്ടുകാർക്ക് അസ്വസ്ഥത; കേസ് എടുത്ത് പോലീസ്

തെ​ന്മ​ല: കൊ​ല്ലം-തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ ആ​സി​ഡ് ക​യ​റ്റി​വ​ന്ന ലോ​റി​യി​ല്‍ ഉ​ണ്ടാ​യ ചോ​ര്‍​ച്ച മൂ​ലം മ​ണി​ക്കൂ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യി ഗ​താ​ഗ​തം മു​ട​ങ്ങി. ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തോ​ടെ പു​ന​ലൂ​രി​ന് സ​മീ​പം വെ​ള്ളി​മ​ല​യി​ലാ​ണ് സം​ഭ​വം. കൊ​ച്ചി​യി​ല്‍ നി​ന്നും ത​മി​ഴ്നാ​ട്ടി​ലെ തി​രി​പ്പൂ​രി​ലേ​ക്ക് ഹൈ​ഡ്രോ​ക്ലോ​റി​ക് ആ​സി​ഡു​മാ​യി പോ​യ ലോ​റി​യി​ലാ​ണ് ചോ​ര്‍​ച്ച ഉ​ണ്ടാ​യ​ത്. ലോ​റി​യു​ടെ ട​യ​ര്‍ പ​ഞ്ച​ര്‍ ആ​യ​തി​നെ തു​ട​ര്‍​ന്ന്‍ ട​യ​ര്‍ മാ​റ്റു​ന്ന​തി​നാ​യി നി​ര്‍​ത്ത​വെ​യാ​ണ് ലോ​റി ജീ​വ​ന​ക്കാ​ര്‍ ചോ​ര്‍​ച്ച കാ​ണു​ന്ന​ത്. ഉ​ട​ന്‍ പോ​ലീ​സി​ലും ഫ​യ​ര്‍ ഫോ​ഴ്സി​ലും അ​റി​യി​ച്ചു. തെ​ന്മ​ല പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച​തോ​ടെ ഗു​രു​ത​ര​മാ​ണ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​ഞ്ഞു. അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. വ​ലി​യ രീ​തി​യി​ല്‍ ആ​സി​ഡ് ചോ​ര്‍​ന്ന​തോ​ടെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്ത് ആ​സി​ഡ് ഒ​ഴു​കു​ന്ന​ത് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു. മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷം കൊ​ല്ലം കെ​എം​എം​എ​ല്ലി​ല്‍ നി​ന്നും എ​ത്തി​യ ലോ​റി ജീ​വ​ന​ക്കാ​ര്‍ വാ​ഴ​യു​ടെ പി​ണ്ടി ഉ​പ​യോ​ഗി​ച്ച് ചോ​ര്‍​ച്ച താ​ല്‍​ക്കാ​ലി​ക​മാ​യി ചോ​ര്‍​ച്ച അ​ട​ച്ചു. ഇ​തോ​ടെ…

Read More

ഇ​ല​ക്‌ട്രിക് ബ​സു​ക​ളി​ലെ അ​ഗ്നി​ബാ​ധ; മുൻകരുതൽ സ്വീകരിക്കേണ്ടതെങ്ങനെ; കെഎസ്ആർടിസി ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: കെഎ​സ് ആ​ർ​ടി​സി​യു​ടെ ഇ​ല​ക്‌ട്രിക് ബ​സു​ക​ളി​ൽ തീ​പി​ടു​ത്തം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും ജീ​വ​ന​ക്കാ​ർ​ക്ക് സ​മ​ഗ്ര​മാ​യ പ​രി​ശീ​ല​നം ന​ല്കും. 10, 11 തീ​യ​തി​ക​ളി​ൽ ഡൽ​ഹി​യി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​മ്പ​തുപേ​രെ കെഎ​സ്ആ​ർടിസി നി​യോ​ഗി​ച്ചു.\ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ, വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ , ചാ​ർ​ജ്മാ​ൻ, മെ​ക്കാ​നി​ക്ക് ത​സ്തി​ക​യി​ലു​ള്ള​വ​രാ​ണ് ഇ​വ​ർ.കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത വാ​ഹ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ല​ക്‌ട്രിക് ബ​സു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ല്കു​ന്നു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ന്നെ ഇ​ന്ത്യ​യി​ലെ ന​ഗ​ര​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ സൗ​ജ​ന്യ​മാ​യി ഇ​ല​ക്‌ട്രിക് ബ​സു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​രം ബ​സു​ക​ളി​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള അ​ഗ്നി​ബാ​ധ, തീ​പി​ടിത്ത​മു​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പറേ​ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ല്കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഹെ​വി ഇ​ൻ​ഡ​സ്ട്രീ​സ് മ​ന്ത്രാ​ല​യം ജി ​ഐ ഇ​സ​ഡ് ഇ​ന്ത്യാ ട്രാ​ൻ​സ്പോ​ർ​ട്ട് എ​ന്ന സ്ഥാ​പ​ന​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

എ​ല്ലാ​വ​രെ​യും സ്നേ​ഹി​ക്കു​ക എ​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ ആ​ഘോ​ഷ​മോ ആഹ്ളാ​ദ​മോ ഇ​ല്ലെന്ന് മാ​താ അ​മൃ​താ​ന​ന്ദ​മ​യി

കൊ​ല്ലം: എ​ല്ലാ​വരെ​യും ഒ​രു​പോ​ലെ കാ​ണു​ക, സ്നേ​ഹി​ക്കു​ക, സേ​വി​ക്കു​ക എ​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ ആ​ഘോ​ഷ​മോ ആ​ഹ്ലാ​ദ​മോ ഇ​ല്ലെ​ന്ന് മാ​താ അ​മൃ​താ​ന​ന്ദ​മ​യി പ​റ​ഞ്ഞു. മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ 70ാം ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​താ അ​മൃ​താ​ന​ന്ദ​മ​യി. കോ​വി​ഡ് ന​മ്മ​ളെ അ​ന​വ​ധി പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു. പ​ഠി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന് പ​റ​യു​ന്ന​താ​യി​രി​ക്കും ന​ല്ല​ത്. സൃ​ഷ്ടി​യു​ടെ ആ​രം​ഭം മു​ത​ൽ​ക്കു​ത​ന്നെ ഈ​ശ്വ​ര​ശ​ക്തി ന​മ്മ​ളെ പ​ല കാ​ര്യ​ങ്ങ​ളും പ​ഠി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണ്. അ​വ​യൊ​ക്കെ ന​മ്മ​ൾ വേ​ണ്ട​വി​ധം പ​ഠി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് മ​നു​ഷ്യ​ൻ നേ​രി​ടു​ന്ന പ​ല സ​ങ്കീ​ർ​ണ പ്ര​ശ്ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു- മാ​താ അ​മൃ​താ​ന​ന്ദ​മ​യി പ​റ​ഞ്ഞു. അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം കാ​മ്പ​സി​ലെ പ്ര​ത്യേ​ക വേ​ദി​യി​ലാ​ണ് ജ​ൻ​മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. ഇ​ന്ന് രാ​വി​ലെ അ​ഞ്ചി​ന് മ​ഹാ​ഗ​ണ​പ​തി ഹോ​മം, ഏ​ഴി​ന് സ​ത്‌​സം​ഗം, 7.45 ന് ​സം​ഗീ​ത​സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ​രാ​ജും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ദാ​മൃ​തം, ഒ​മ്പ​തി​ന് ഗു​രു​പാ​ദ​പൂ​ജ എ​ന്നി​വ ന​ട​ന്നു. തു​ട​ർ​ന്നാ​ണ് മാ​താ അ​മൃ​താ​ന​ന്ദ​മ​യി ജ​ൻ​മ​ദി​ന സ​ന്ദേ​ശം ന​ൽ​കി​യ​ത്. ധ്യാ​നം, വി​ശ്വ​ശാ​ന്തി പ്രാ​ർ​ഥ​ന…

Read More

തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ നാ​ളെ മു​ത​ൽ 41 ട്രെ​യി​നു​ക​ളു​ടെ സ​മ​യം മാ​റു​ന്നു

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർകൊ​ല്ലം: പു​തി​യ റെ​യി​ൽ​വേ ടൈം ​ടേ​ബി​ൾ നാ​ളെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ 41 ട്രെ​യി​നു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം. പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ലും എ​ത്തി​ച്ചേ​രു​ന്ന സ​മ​യ​ത്തി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ദീ​ർ​ഘ​ദൂ​ര എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും പ്ര​തി​വാ​ര വ​ണ്ടി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. മാ​ത്ര​മ​ല്ല ന​ല്ലൊ​രു ശ​ത​മാ​നം വ​ണ്ടി​ക​ളു​ടെ​യും വേ​ഗം അ​ഞ്ച് മു​ത​ൽ 40 മി​നി​ട്ട് വ​രെ വ​ർ​ധി​പ്പി​ച്ചി​ട്ടു​മു​ണ്ട്. സ്ഥി​രം യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന വ​ഞ്ചി​നാ​ട്, മ​ല​ബാ​ർ, ഇ​ന്‍റ​ർ​സി​റ്റി, ജ​യ​ന്തി ജ​ന​ത എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ലം-കോ​ട്ട​യം പാ​സ​ഞ്ച​ർ, പു​ന​ലൂ​ർ – കൊ​ല്ലം പാ​സ​ഞ്ച​ർ, ആ​ല​പ്പു​ഴ-കൊ​ല്ലം പാ​സ​ഞ്ച​ർ, പു​ന​ലൂ​ർ-​നാ​ഗ​ർ കോ​വി​ൽ പാ​സ​ഞ്ച​ർ എ​ന്നി​വ​യു​ടെ​യും സ​മ​യ​വും നാ​ളെ മു​ത​ൽ മാ​റു​ന്നു. ഇ​ൻ​ഡോ​ർ – കൊ​ച്ചു​വേ​ളി, പോ​ർ​ബ​ന്ത​ർ – കൊ​ച്ചു​വേ​ളി, ഗോ​ര​ഖ്പൂ​ർ-കൊ​ച്ചു​വേ​ളി, കോ​ർ​ബ- കൊ​ച്ചു​വേ​ളി എ​ന്നീ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളു​ടെ​യും…

Read More

വ്യാ​ജ ചാ​പ്പ കു​ത്ത​ൽ; വ്യാജകഥ ഉണ്ടാക്കാൻ സൈനികനെ പ്രേരിപ്പിച്ചതെന്ത്; കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സും മി​ലി​ട്ട​റി​യും

കൊ​ല്ലം: അജ്ഞാത സംഘം ആക്രമിച്ച ശേഷം മു​തു​കി​ൽ പി​എ​ഫ്ഐ (പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓഫ് ഇന്ത്യ) എ​ന്ന് ചാ​പ്പ കു​ത്തി​യെ​ന്ന് പ​റ​ഞ്ഞ് വ്യാ​ജ പ​രാ​തി ന​ൽ​കി​യ​തി​ന് അ​റ​സ്റ്റി​ലാ​യ​വ​രെ പോ​ലീ​സും മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി ഇ​പ്പോ​ൾ പു​ന​ലൂ​ർ കോ​ട​തി​യി​ൽ റി​മാ​ൻഡിൽ ക​ഴി​യു​ന്ന സൈ​നി​ക​ൻ ഷൈ​ൻ (35), സൃ​ഹൃ​ത്ത് ജോ​ഷി (40) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചു. ഇ​തി​ന് അ​ടു​ത്ത ദി​വ​സം ത​ന്നെ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. ഈ ​സം​ഭ​വ​ത്തി​ൽ മി​ലി​ട്ട​റി ഇ​ന്‍റലി​ജ​ൻ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​വും തു​ട​രു​ക​യാ​ണ്. ഒ​രു മാ​സം മു​മ്പാ​ണ് ഷൈ​ൻ രാ​ജ​സ്ഥാ​നി​ലെ ആ​ർ​മി ക്യാ​മ്പി​ൽ നി​ന്ന് ക​ട​യ്ക്ക​ലി​ലെ വീ​ട്ടി​ൽ എ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങി പോ​കാ​ൻ ടി​ക്ക​റ്റും ബു​ക്ക് ചെ​യ്തി​രു​ന്നു. മ​ട​ക്ക യാ​ത്ര നി​ശ്ച​യി​ച്ച് ഉ​റ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തി​ടു​ക്ക​ത്തി​ൽ ഇ​ങ്ങ​നെ ഒ​രു വ്യാ​ജ​ക്ക​ഥ ഉ​ണ്ടാ​ക്കാ​ൻ എ​ന്താ​ണ് പ്രേ​ര​ണ എ​ന്ന കാ​ര്യ​ത്തി​ൽ…

Read More

ചാപ്പകുത്തൽ നാടകം: സൈ​നി​ക​നെ​തി​രേ ആ​ർ​മി ക​ടു​ത്ത ന​ട​പ​ടി എ​ടു​ത്തേ​ക്കും

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർകൊ​ല്ലം: അ​ജ്ഞാ​ത​സം​ഘം ആ​ക്ര​മി​ച്ചശേ​ഷം ശ​രീ​ര​ത്തി​ൽ നി​രോ​ധി​ത സം​ഘ​ട​ന​യായ പിഎഫ് ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന പേ​ര് പ​ച്ച കു​ത്തി​യെ​ന്ന സൈ​നി​ക​ന്‍റെ പ​രാ​തി വ്യാ​ജ​മെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സൈ​നി​ക​ൻ ക​ട​യ്ക്ക​ൽ സ്വ​ദേ​ശി ഷൈ​നി​നെ​തി​രേ ആ​ർ​മി അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ക്കും. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ സൈ​നി​ക​ന്‍റെ മി​ലി​ട്ട​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. തു​ട​ർ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കും. കു​റ്റ​ക്കാ​ര​നെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ കോ​ർ​ട്ട് മാ​ർ​ഷ​ൽ ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കും. കേ​സി​ന്റെ ഗൗ​ര​വം പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​തി​നു​ള്ള സാ​ധ്യ​ത​യാ​ണ് കാ​ണു​ന്ന​തെ​ന്ന് വി​ര​മി​ച്ച ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ പി​രി​ച്ചു​വി​ട​ൽ അ​ട​ക്കം ക​ടു​ത്ത ന​ട​പ​ടി ത​ന്നെ വ​ന്നേ​ക്കാം. ഇ​യാ​ളും സു​ഹൃ​ത്ത് ജോ​ഷി​യും ചേ​ർ​ന്ന് വ​ർ​ഗീ​യ ല​ഹ​ള സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. നി​രോ​ധി​ത സം​ഘ​ട​ന​യോ​ട്…

Read More

ആ​ര്യ​ങ്കാ​വി​ല്‍ ക​ഞ്ചാ​വ് വേ​ട്ട: പി​ടി​യി​ലാ​യ​ത് അ​ന്ത​ര്‍​സം​സ്ഥാ​ന ക​ഞ്ചാ​വുക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​നി

ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ്‌ ചെ​ക്ക്പോ​സ്റ്റി​ല്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി എ​ക്സൈ​സ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​നയ്​ക്കി​ടെ കോ​ഴ​ഞ്ചേ​രി വ​ള്ളി​ക്കോ​ട് വാ​ഴ​മു​ട്ടം കി​ഴ​ക്ക് പാ​ല​യ്ക്ക​ല്‍ ഹൗ​സി​ല്‍ അ​നി​ല്‍​കു​മാ​ര്‍ എ​ന്ന വി​ഷ്ണു (28) പി​ടി​യി​ലാ​യ​ത്. രാ​വി​ലെ പ​ത്ത​ര​യോ​ടെ തെ​ങ്കാ​ശി കൊ​ട്ടാ​ര​ക്ക​ര സ​ര്‍​വീ​സ് ന​ട​ത്തു​ന്ന തി​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ ബ​സി​ല്‍ നി​ന്നു​മാ​ണ് അ​നി​ല്‍​കു​മാ​ര്‍ പി​ടി​യി​ലാ​യ​ത്. ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. തെ​ങ്കാ​ശി​യി​ല്‍നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് ആ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് ക​ട​ത്തി​യ​തെ​ന്ന​ത​ട​ക്കം വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യും അ​ന്ത​ര്‍​സം​സ്ഥാ​ന ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ്‌ പി​ടി​യി​ലാ​യ വി​ഷ്ണു എ​ന്നും എ​ക്സൈ​സ് സം​ഘം പ​റ​യു​ന്നു. ചെ​ക്ക്പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന കൂ​ടു​തൽ ശ​ക്ത​മാ​ക്കു​മെ​ന്നും കേ​സി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പി​ടി​യി​ലാ​കു​മെ​ന്ന സൂ​ച​ന​യും അ​ധി​കൃ​ത​ര്‍ ന​ല്‍​കി. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷി​ജു,…

Read More