കോഴിക്കോട്: വടകരയില്‍ പി.ജയരാജനുവേണ്ടി ശക്തമായ പ്രചാരണവുമായി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങവേ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം. പി.ജയരാജനെതിരേ ശക്തമായ രീതിയില്‍ പ്രചാരണം നടത്താനാണ് ഡിസിസി തീരുമാനം. പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഉപകരണമായിട്ടാണ് പി.ജയരാജനെ തോല്ക്കുമെന്നറിഞ്ഞിട്ടും വടകരയില്‍ സ്ഥാനാര്‍ഥിയായി നിയോഗിച്ചതെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് രംഗത്തെത്തി. പി.ജയരാജനെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന മുന്നറിയിപ്പുമായി ആര്‍എംപി നേതാക്കള്‍ ഇതിനകം രംഗത്തെത്തികഴിഞ്ഞു. അപ്പോഴും പി.ജയരാജനെ എതിരിടാന്‍ രംഗത്തിറങ്ങുന്നതാര് എന്ന ചോദ്യം പലകോണുകളില്‍ നിന്നായി ഉയരുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ജയരാജനെതിരേയുള്ള നീക്കം പുറത്തുകൊണ്ടുവരാനും ഇത് തെരഞ്ഞെടുപ്പ് ഗോദയില്‍ ശക്തമായി ഉന്നയിക്കാനുമുള്ള കോഴിക്കോട് ഡിസിസിയുടെ തീരുമാനം. മറ്റിടങ്ങളില്‍ ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കുമ്പോള്‍ നല്കിയ കീഴ്വഴക്കമല്ല ജയരാജന്റെ കാര്യത്തില്‍ പാര്ട്ടിയെടുത്തതെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. കണ്ണൂരില്‍ സ്ഥിരം സെക്രട്ടറിയായി എം.വി. ജയജരാജനെ നിയോഗിച്ച് കഴിഞ്ഞു. എന്തുകൊണ്ടാണ് പി.ജയരാജന്റെകാര്യത്തില് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ചോദ്യമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.…
Read MoreCategory: Kozhikode
സിപിഎം മാർച്ചിനിടെ എസ്ഐക്ക് മർദനം; ഡിവൈഎഫ്ഐ പ്രവർത്തകനായി തെരച്ചിൽ
തിരൂർ: തിരൂരിൽ സിപിഎം മാർച്ചിനിടെ എസ്ഐയെ മർദിച്ച കേസിൽ ഒളിവിലുളള ഡിവൈഎഫ്ഐ പ്രവർത്തകനായി പോലീസ് തെരച്ചിൽ ശക്തമാക്കി. ഡിവൈഎഫ്ഐ പ്രവർത്തകൻ അഭിജിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് അഡീഷണൽ എസ്ഐ ഗോപാലനെതിരെ ആക്രമണമുണ്ടായത്. എസ്ഐയെ വീണ്ടും ആക്രമിക്കാൻ ഒരുങ്ങിയ യുവാവിനെ നേതാക്കൾ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് സംഭവസ്ഥലത്തുനിന്ന് ഇയാൾ മുങ്ങുകയായിരുന്നു. പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. മാർച്ച് നടത്തിയവർക്കെതിരെയും തിരൂർ പോലീസ് കേസെടുത്തിട്ടുണ്ട്.മാർച്ചിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും അധികാരത്തിൽ തുടരുന്ന തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജിവയ് ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സിപിഎം മാർച്ച്.
Read Moreകാള പെറ്റെന്ന് കേൾക്കുമ്പോഴെ കയറെടുക്കണ്ട…കോടിയേരിയെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരള കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. കേരള കോൺഗ്രസ്- കോൺഗ്രസ് നേതാക്കളമായി ഈ വിഷയം ചർച്ച ചെയ്തെന്നും പ്രശ്നം പരിഹരിക്കാൻ കെൽപ്പുള്ള നേതൃത്വം കേരള കോൺഗ്രസിനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോസഫ് പാർട്ടിവിട്ട് വന്നാൽ ബാക്കി അപ്പോൾ ആലോചിക്കാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളെയും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. കാള പെറ്റെന്ന് കേൾക്കുമ്പോഴേക്ക് കോടിയേരി കയറെടുക്കാൻ നിൽക്കണ്ട എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം കലർന്ന വിമർശനം.
Read Moreമാറിമാറി വന്ന സർക്കാരുകൾ പാലം നിർമിക്കാൻ നടപടിയെടുത്തില്ല; നിട്ടറ നിവാസികൾ ദുരിതത്തിൽ
കാട്ടിക്കുളം: തിരുനെല്ലി നിട്ടറ നിവാസികൾക്ക് ആശ്രയമായിരുന്ന പാലം നിർമ്മിക്കാൻ നടപടിയായില്ല. പതിനാല് വർഷം മുന്‍പാണ് തിരുനെല്ലി നിട്ടറയിലെ പാലം കാലവർഷത്തിൽ ഒരു ഭാഗം ഒഴുകി പോയത്. അന്ന് 20 ലക്ഷം രൂപ മുടക്കിയാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും തിരുനെല്ലി ഗ്രാമപ്പഞ്ചായത്തും സംയുകതമായി പാലം നിർമ്മിച്ചത്. എന്നാൽ ആ വർഷം തന്നെ പാലത്തിന്റെ ഒരു ഭാഗം ഒഴുകി പോയി. വർഷങ്ങൾ കഴിഞ്ഞിട്ടും നിട്ടറയിൽ പാലം നിർമ്മിക്കാൻ മാറി വരുന്ന സർക്കാർ തയാറായിട്ടില്ല. നാനൂറോളം വനവാസികളാണ് ഇവിടെ കഴിയുന്നത്. മുൻ സർക്കാർ നിട്ടറയിലെ പാലത്തിനും റോഡിനുമായി പത്ത് കോടി അനുവദിച്ചിരുന്നു. എന്നാൽ ഫണ്ട് വകമാറ്റി. തുടർന്ന് കോളനിവാസികൾ താൽക്കാലിക മുള പാലം കെട്ടിയാണ് വിദ്യാർത്ഥികളും പ്രദേശവാസികളും കാലം കഴിച്ചത്. ജീവൻ പണയം വെച്ചാണ് പാലം കടക്കുന്നത്. എന്നാൽ മാസങ്ങൾക്ക് മുന്‍പ് പ്രധാനമന്ത്രി റോഡ്സഡക്ക് യോജന പദ്ധതിയിൽ 15 കോടിയും സ്ഥലം…
Read Moreവേനലവധി ; വിമാന കമ്പനികൾ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നു
കൊണ്ടോട്ടി: വേനലവധി മുൻനിർത്തി വിമാന കന്പനികൾ ഗൾഫിലേക്കുളള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടുന്നു. ഈ മാസം 25 മുതൽ ഗൾഫ് സെക്ടറിലേക്കുളള നിരക്കുകളാണ് വർധിപ്പിക്കുന്നത്. ഏപ്രിൽ മുതൽ കേരളത്തിലെ സ്കൂളുകൾ അടക്കുന്നതിനാൽ ഗൾഫിലേക്ക് പോകുന്ന കുടുംബങ്ങളുടെ തിരക്കായിരിക്കും. ഇതു മുൻനിർത്തിയാണ് വിമാന കന്പനികൾ നിരക്ക് വർധിപ്പിച്ചത്. ദുബായിലേക്ക് 5000 രൂപവരെയുള്ള നിരക്ക് 18000 രൂപവരെ നൽകേണ്ട അവസ്ഥയാണ്. ഷാർജ, അബൂദാബി മേഖലയിലേക്കും നിലവിലെ നിരക്കിന്റെ മൂന്നിരട്ടി നൽകണം. ജിദ്ദയിലേക്ക് നിലവിൽ 15500 രൂപക്ക് ലഭിക്കുന്ന നിരക്ക് 26,000 രൂപയായി ഉയർത്തി. റിയാദിലേക്ക് 12400 രൂപയിൽ നിന്ന് 24000 രൂപയിലേക്കും ദമാമിലേക്ക് 22000 രൂപയായും ഉയർന്നു. ദോഹ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ രാജ്യങ്ങളിലേക്കും നിലവിലെ നിരക്കിനക്കാളും അയ്യായിരം മുതൽ പതിനായിരം വരെ വർധനവ് വരുത്തിയിട്ടുണ്ട്. അതിനിടെ ഗൾഫിൽ നിന്നുളള നിരക്കും ഏപ്രിൽ മധ്യത്തോടെ വർധിക്കും. റംസാൻ മെയ്…
Read Moreവൈത്തിരി ആക്രമണത്തിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ വെടിയേറ്റ് മരിച്ച സംഭവം ; മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവ്
കൽപ്പറ്റ: വൈത്തിരി ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവായി. വയനാട് ജില്ലാ കളക്ടർ എ.ആർ. അജയകുമാറിനാണ് അന്വേഷണ ചുമതല. ഇത് സംബന്ധിച്ച ഉത്തരവ് അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചു. കഴിഞ്ഞ ആറിന് രാത്രിയാണ് കബനിദളം നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. ജലീൽ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ചന്ദ്രുവെന്ന മറ്റൊരു മാവോയിസ്റ്റിന് ഗുരുതര പരിക്കേറ്റിരുന്നതായും സംശയമുണ്ട്. പിറ്റേ ദിവസമാണ് ജലീൽ കൊല്ലപ്പെട്ട വിവരം പുറത്ത് വന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടത് എന്ന വാദം ജലീലിന്റെ സഹോദരൻ സി.പി. റഷീദും മനുഷ്യാവകാശ പ്രവർത്തകരും തള്ളിക്കളഞ്ഞിരുന്നു. സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം വേണമെന്ന് ബന്ധുക്കൾ പരാതിയും നൽകിയിരുന്നു. ഇപ്പോൾ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആറ് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
Read Moreപൊന്നാനിയിലെ തർക്കം പരിഹരിക്കാൻ ലീഗ്-കോണ്‍ഗ്രസ് അനുരഞ്ജന ചർച്ച
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ യുഡിഎഫിനു വെല്ലുവിളികളുയരുമെന്ന പ്രചാരണം നിലനിൽക്കെ മണ്ഡലത്തിലെ പ്രാദേശികതലത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിൽ ചർച്ച തുടങ്ങി. ഇന്നു രാവിലെ പതിനൊന്നോടെ ഡിസിസി ഓഫീസിലാണ് നേതൃയോഗം ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നത നേതാക്കൾ പങ്കെടുക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു ലീഗിന്റെ അഭ്യർഥനയെത്തുടർന്നു കെപിസിസി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ എംഎൽഎ തുടങ്ങിയവരാണ് സമിതി അംഗങ്ങൾ. മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ മജീദ് അടക്കമുള്ള നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നു. പൊന്നാനി മണ്ഡലത്തിൽ ഏറെക്കാലമായി കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിൽ പ്രശ്നങ്ങളുണ്ട്. ഇതു യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തെ ബാധിക്കാതിരിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്.ഇത്തവണ പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീർ സ്ഥാനാർഥിയാകുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് യോഗത്തിൽ പ്രമേയം പാസാക്കിയതാണ് യുഡിഎഫ് നേതൃത്വത്തെ…
Read Moreഇതരസംസ്ഥാന കുട്ടികള്‍ക്കായി സംഘടിപ്പിച്ച പള്‍സ് പോളിയോ പ്രചാരണം പാളി; ആദ്യദിനം എത്തിയത് നാമമാത്രം പേർ
കോഴിക്കോട്: ഇതരസംസ്ഥാന കുട്ടികള്‍ക്കായി സംഘടിപ്പിച്ച പള്‍സ് പോളിയോ ഇമ്മ്യൂണെസേഷന്‍ പരിപാടിയില്‍ ആദ്യദിനം എത്തിയത് നാമമാത്രമായവര്‍ മാത്രം. ഇന്നലെ രാവിലെ എട്ട് മുതല്‍ പോളിയോ നല്‍കാനുള്ള സജ്ജീകരണങ്ങളുമായി ബൂത്തുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയിരുന്നുവെങ്കിലും എത്തിയവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയും വാക്സിന് നല്‍കിയിട്ടുണ്ട്. ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ പരിപാടിക്ക് വേണ്ടത്ര പ്രചരണം ലഭിക്കാത്തതിനാലാണ് കുട്ടികളുടെ കുറവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെയും വിശദീകരണം. ജില്ലയില്നിര്മാണമേഖലയില് കുടുംബമായി താമസിക്കുന്നഇതരസംസ്ഥാനക്കാര്ക്കിടയില് കുത്തിവയ്പിനെകുറിച്ച് ബോധവല്‍ക്കരിക്കാന്‍ നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കരാറുകാര്‍ ഉള്‍പ്പെടെ വിവരം ഇവരില്‍ എത്തിച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണമല്ലാത്ത കുട്ടികളില്‍ രോഗസംക്രമണം തടയുന്നതിന് വേണ്ടിയാണ് തുള്ളിമരുന്ന് നല്‍കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍ , റെയില്‍വേ സ്റ്റേഷനുകള്‍ , തുടങ്ങി സ്ഥലങ്ങളില്‍ ട്രാന്‍സിസ്റ്റ് ബൂത്തുകള്‍ വഴിയാണ് ഇന്നലെ മുതല്‍…
Read Moreഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം; വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയുള്ള ഭീഷണി പോലീസ് പൊളിച്ചതിങ്ങനെ…
നാദാപുരം: പോലീസിനെയും ഫയര്‍ഫോഴ്സിനെയും സാക്ഷിയാക്കി മക്കളെയും കൊണ്ട് 32 കാരി നടത്തിയ ആത്മഹത്യാ ശ്രമം നടത്തിയ വീട്ടമ്മയെയും മക്കളെയും കോഴിക്കോട് ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെള്ളിമാട് കുന്നിലെ റസ്ക്യൂ ഹോമിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു. നാദാപുരം ഇരിങ്ങണ്ണൂരിലാണ് ഇന്നലെ രാവിലെ വീട്ടുകാരെയും നാട്ടുകാരെയും രണ്ടര മണിക്കൂറോളം പരിഭ്രാന്തിയിലാക്കി. വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം നടന്നത്.കുറച്ച് നാളുകളായി ഭര്‍ത്താവില്‍നിന്ന് അകന്ന് കഴിയുകയായിരുന്ന വീട്ടമ്മ 11ഉം എട്ടും വയസ്സുള്ള രണ്ട് പെണ് കുട്ടികളെയും കൊണ്ട് വീട്ടിനകത്ത് കയറി പെട്രോള്‍ ഒഴിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. രാവിലെ പതിനൊന്നരയോടെ വീടിന്റെ വാതിലുകളും ഗ്രില്ലും പൂട്ടിയ ശേഷം അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് കണക്ഷന് തുറന്നിട്ടായിരുന്നു യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.വീട്ടിലുണ്ടായിരുന്ന യുവതിയുടെ പിതാവും മറ്റും ചേര്‍ന്ന് അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല. ഒടുവില്‍ ചേലക്കാട് നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും നാദാപുരത്തുനിന്ന്…
Read Moreതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഉദ്ഘാടനം; ഹൈമാസ്റ്റ് ലൈറ്റിന് വൈദ്യുതി എടുത്ത് സ്വകാര്യ വ്യക്തിയുടെ കടയിൽ നിന്ന്; എട്ടരയ്ക്ക് കട അടച്ചതോടെ ലൈറ്റ് അണഞ്ഞു
പേരാന്പ്ര: എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു തുക വകയിരുത്തി ചക്കിട്ടപാറയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിന്റെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം നാലരയോടെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. വൈകിട്ട് ആറിന് ഉദ്ഘാടനം നടത്താനായിരുന്നു നിശ്ചയിച്ചതെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനാൽ നേരത്തെയാക്കുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് സ്ഥാപിച്ച ലൈറ്റ് ഇന്നലെ ഉച്ചയോടെ പ്രവർത്തിപ്പിച്ചു നോക്കിയെങ്കിലും കത്തിയില്ല. കരാറുകാരൻ ശ്രമിച്ചിട്ടും വിജയിക്കാതായപ്പോൾ ചക്കിട്ടപാറയിലെ ഇലക്ട്രീഷൻ കോയിക്കൽ സജി രക്ഷയ്ക്കെത്തുകയായിരുന്നു. സജി തകരാർ പരിഹരിച്ചതിനാൽ മന്ത്രി സ്വിച്ചിട്ടപ്പോൾ ഹൈമാസ്റ്റ് വിളക്കു പ്രകാശിച്ചു. അതേസമയം 50 മീറ്റർ അകലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ഉണ്ടെങ്കിലും ലൈറ്റിലേക്കുള്ള വൈദ്യുതി കണക്ഷൻ എടുത്തത് സ്വകാര്യ കെട്ടിടത്തിലെ കടയുടെ മെയിൻ സ്വിച്ചിൽ നിന്നായിരുന്നു. രാത്രി എട്ടരയോടെ കടയടച്ചപ്പോൾ ലൈറ്റണഞ്ഞു. വൈകുന്നേരം ആറു മുതൽ രാവിലെ ആറ് വരെയാണു ലൈറ്റ് കത്തേണ്ടത്.
Read More