നാദാപുരം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ ആയുധധാരികളായ സംഘം ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയി ഏഴര ലക്ഷം രൂപ കവര്‍ന്ന സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം ഊർജിതമാക്കി.അരൂര്‍ സ്വദേശി തറമ്മല്‍ ഷബീര്‍ (31)നെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്. വ ്യാഴാഴ്ച രാവിലെ പത്തര മണിയോടെ ചേലക്കാട് തണ്ണീര്‍പന്തല്‍ റോഡില്‍ സിആര്‍പി മുക്കിലാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. തണ്ണീര്‍ പന്തലില്‍നിന്ന് പണവുമായി ചേലക്കാട് ഭാഗത്തേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നെത്തിയ കെ എല്‍ 33 ജെ 2323 നമ്പര്‍ വെള്ള കളര്‍ സ്വിഫ്റ്റ് കാറിലെത്തിയ അഞ്ചംഗ സംഘം ഷബീര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 18 ഇ 1034 നമ്പര്‍ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ഷബീറിനെ കാറില്‍നിന്നിറങ്ങിയ സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കാറിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു.യുവാവിന്റെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ മാരകായുധങ്ങൾ കാണിച്ച് വിരട്ടി…
Read MoreCategory: Kozhikode
മോഷ്ടിച്ച കാറുമായി പരാക്രമം; കാർ തടഞ്ഞു നിർത്തിയപ്പോൾ കാറിലുണ്ടായിരുന്ന യുവാവും യുവതിയും ഇറങ്ങിയോടി; അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
മാനന്തവാടി: മോഷ്ടിച്ച കാറുമായി യുവാവും യുവതിയും നടത്തിയ പരാക്രമത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തോടെ കുഴിനിലം ടൗണിൽ വെച്ചാണ് ബൈക്ക് യാത്രികരായ രണ്ട് പേരെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. ബൈക്കുകളിലുണ്ടായിരുന്ന അഭിജിത്ത്(29), സാജു(45) എന്നിവരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ പോലീസും നാട്ടുകാരും ചേർന്ന് തലപ്പുഴ 44 ൽ വെച്ച് പിടികൂടിയെങ്കിലും കാറിലുണ്ടായിരുന്ന യുവാവും യുവതിയും ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് വ്യാപക തെരച്ചിൽ നടത്തുകയും പരിസരത്തെ വീടിന് സമീപത്ത് നിന്നും ഇരുവരേയും തന്ത്രപൂർവം പിടികൂടുകയുമായിരുന്നു. പിന്നീട് തലപ്പുഴ പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ കാർ കളമശേരി സ്വദേശിയായ ഒരു പ്രഫസറിന്റെ ആണെന്നു കണ്ടെത്തി. യുവാവും യുവതിയും ഒരുമിച്ചാണ് മോഷണം നടത്തിയതെന്നാണ് സൂചന. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ഒരു വർഷമായി ഈ യുവതി…
Read Moreമെമു സർവീസ് കടലാസിൽ തന്നെ ; മലബാറിലെ ട്രെയിൻ യാത്രാ ദുരിതം തീരുന്നില്ല
കോഴിക്കോട്: മലബാറുകാരുടെ ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരമായില്ല. തിരക്കേറിയ സമയത്ത് ട്രെയിനിൽ യാത്ര ചെയ്യാൻ ജനങ്ങൾ നരഗിക്കുന്പോഴും പറഞ്ഞ വാദ്ഗാനം റെയിൽവേ നടപ്പാക്കുന്നില്ല. യാത്രക്കാരുടെ നിരന്തരം ആവശ്യപ്രകാരം ദുരിതയാത്രയ്ക്ക് പരിഹാരം കാണാനായി പാതയിൽ മെമു സർവീസ് ആരംഭിക്കാമെന്ന റെയിൽവേയുടെ തീരുമാനം ഇന്നും കടലാസിൽ തന്നെയാണ്. മൂന്ന് വർഷം മുന്‍പാണ് മലബാറിൽ കോഴിക്കോട് വഴി കണ്ണൂരിലേക്ക് മെമു സർവീസ് ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകിയത്. എന്നാൽ അനുമതി ലഭിച്ചതല്ലാതെ നാളിതുവരെ കോഴിക്കോട്ടേക്ക് മെമു കുതിക്കാൻ തുടങ്ങിയിട്ടില്ല. മെമു റേക്ക് (മെമു കോച്ചുകൾ) പാലക്കാട് ഡിവിഷന് ലഭിക്കാത്തതാണ് മലബാറിൽ മെമു സർവീസ് ആരംഭിക്കാൻ തടസമായി നിൽകുന്നത്. നിലവിൽ 4 റേക്കുകളാണ് പാലക്കാട് ഡിവിഷന് കീഴിൽ മെമു സർവീസ് നടത്തുന്നത്. ഇതിന് പുറമെ ചുരുങ്ങിയത് രണ്ട് റേക്കെങ്കിലും ലഭിച്ചാൽ മാത്രമേ മലബാറിലേക്ക് സർവീസ് നടത്താൻ സാധിക്കുകയുള്ളൂ. ഇതിനായി മൂന്ന് വര്‍ഷം മുന്‍പ്…
Read Moreയുവദമ്പതികൾ കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ച നിലയിൽ; കൊലയ്ക്ക് പിന്നിൽ മോഷ്ടാക്കളാണെന്ന് സംശയിക്കുന്നതായി പോലീസ്
വെള്ളമുണ്ട: യുവദന്പതികളെ കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളമുണ്ട കണ്ടത്തുവയലിൽ പന്ത്രണ്ടാംമൈൽ വാഴയിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ ഉമ്മർ (27), ഭാര്യ ചെറ്റപ്പാലം മമ്മൂട്ടിയുടെ മകൾ ഫാത്തിമ (19) എന്നിവരെയാണ് വീട്ടിനുള്ളിൽ കിടപ്പുമുറിയിലെ കട്ടിലിൽ വെട്ടേറ്റ് മരിച്ചനിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് ഇരുവരുടേയും മരണമെന്നാണ് സൂചന. വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. മൂന്ന് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. എല്ലാ മുറികളിലും രക്തം തളംകെട്ടി നിൽക്കുന്നുണ്ട്. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ് താമസിക്കുന്നത്. രാവിലെ എട്ടോടെ ആയിഷ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുകയായിരുന്നു. രക്തം കണ്ട് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസും സ്ഥലത്തെത്തി. തുടർ നടപടികൾ സ്വീകരിച്ചു.
Read Moreപ്രസവത്തനിടയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി
വടകര: പ്രസവത്തനിടയിൽ തലശേരി ജനറൽ ആശുപത്രിയിൽ കുഞ്ഞും അതീവഗുരുതരാവസ്ഥയിലായ അമ്മ നിധിന (27) കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രംഗത്ത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി കണ്ണൂർ ഡിഎംഒയ്ക്ക് പരാതി നൽകി. തലശേരി ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ ചികിത്സയിലായിരുന്ന ഒഞ്ചിയം കോടേരി മീത്തൽ വിനീഷിന്റെ ഭാര്യയും മനേക്കര തിയ്യൻകണ്ടിയിൽ രാജന്റെ മകളുമായ നിധിനയും കുഞ്ഞും പ്രസവസമയത്ത് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിധിനയുടെ ഭർത്താവും സഹോദരനും ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. പൂർണമായും ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ആശുപത്രി സൂപ്രണ്ടും കെജിഎംഒഎയും സ്വീകരിച്ചതെന്ന് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കുകയുണ്ടായി. അന്വേഷണത്തിൽ നിധിന വർഷങ്ങളായി ഗുരുതരമായ ഹൃദ്രോഗി ആയിരുന്നുവെന്ന വാദവുമായാണ് ആശുപത്രി അധികൃതർ രംഗത്തത്തെിയിരിക്കുന്നത്. ഇത്…
Read Moreവടകരയിൽ കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരംമാറ്റിയതിനു പിന്നിൽ കള്ളക്കളി; പ്രതിഷേധം ഉയരുന്നു
വടകര: കേരള സംഗീത നാടക അക്കാദമി പത്ത് ദിവസങ്ങളിലായി വടകരയിൽ നടത്താനിരുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം തൃശൂരിലേക്ക് മാറ്റിയതിനു പിന്നിൽ കള്ളക്കളിയെന്ന് ആക്ഷേപം. സംഗീത നാടക അക്കാദമിക്കെതിരെ ചില നാടക പ്രവർത്തകർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അക്കാദമിയുടെ തീരുമാനം. ചരിത്രത്തിൽ ആദ്യമായി വടകരയിൽ നടത്താനിരുന്ന നാടക മത്സരം മാറ്റിയതിൽ വടകരയിലെ ചില നാടക പ്രവർത്തകർക്കും പങ്കുണ്ടെന്നകാര്യം ഖേദകരമെന്നാണ് പൊതുവെയുള്ള അഭിപ്രായം. സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച പത്ത് നാടകങ്ങൾ സൗജന്യമായി കാണാനുള്ള അവസരമാണ് വടകരയിലെ നാടക പ്രേമികൾക്ക് ഇതിലൂടെ നഷ്ടമായത്. നാടക മത്സരം നടത്താൻ 11 ദിവസത്തേക്ക് വടകര ടൗണ്‍ഹാൾ നഗരസഭ സൗജന്യമായി വിട്ട് കൊടുത്തിരുന്നു. ഇതിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത വിധം വിവിധങ്ങളായ അനുബന്ധ പരിപാടികൾ നടത്താനുമായിരുന്നു തീരുമാനം. പുതിയ തലമുറക്ക് അറിയാത്ത പഴയ നാടക പ്രവർത്തകരെ ആദരിക്കുന്നതോടൊപ്പം ഇവരെ…
Read Moreകൊടിയത്തൂർ ആശുപത്രിയിൽ 200 രോഗികൾക്ക് ഒരു ഡോക്ടർ; ആവശ്യാനുസരണം ഡോക്ടറെ നിയമിക്കണമെന്ന് നാട്ടുകാർ
മുക്കം: നിപ്പായുടെ ഭീതിയകലും മുമ്പേ വ്യാപിച്ച ഡങ്കിപ്പനിയും മറ്റു പകർച്ചവ്യാധികളുമായി നാട്ടിൽ ഡോക്ടർമാരുടെ സഹായം ഏറെ ആവശ്യമുള്ളപ്പോൾ മുന്നൂറോളം രോഗികൾക്ക് ഒരു ഡോക്ടർ. പകലന്തിയോളം ഒരു ഫാർമസിസ്റ്റ്. അതിനാൽ ഇവിടെയെത്തുന്ന രോഗികൾക്ക് ഡോക്ടറെ കണ്ടു പോകാൻ പറ്റിയാൽ തന്നെയും മഹാഭാഗ്യം. ജില്ലയിലെ കൊടിയത്തൂർ മാക്കൽ ആസ്പത്രിയുടെ ദുരവസ്ഥയാണിത്. ജില്ലയിൽ നിപ്പ വൈറസ് ബാധിച്ച് ഒരാൾ മരിച്ചത് മലയോര മേഖലയിലെ ഈ പ്രദേശത്തായിരുന്നു ഡങ്കിപ്പനിയും മറ്റു പകർച്ച വ്യാധികളും ഇവിടെ വ്യാപകവുമാണ്. ദിനേന ഇരുനൂറോളം രോഗികളാണ് കൊടിയത്തൂർ മാക്കൽ ആസ്പത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ഡോക്ടർ തസ്തികയുണ്ടെങ്കിലും ഒരു ഡോക്ടർ മാത്രമേ ചികിത്സക്കുള്ളൂ. രണ്ട് മാസങ്ങൾക്ക് മുമ്പ് വരെയുണ്ടായിരുന്ന രണ്ട് ഡോക്ടറുണ്ടായത് ഒരാൾ ലീവിലായതോടെ ജനങ്ങൾ പ്രയാസത്തിലാണ്. ആവശ്യത്തിന് ഡോക്ടറില്ലാത്തതിനാൽ രോഗിയും ഡോക്ടറും തമ്മിൽ സംസാരമൊന്നും നടക്കില്ല. പെട്ടെന്ന്ചീട്ടു വാങ്ങി മരുന്ന് എഴുതൽ പ്രക്രിയ…
Read Moreഇസ്ലാമിന്റെ പേരിൽ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം; എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് ഇ.ടി. മുഹമ്മദ് ബഷീർ
മലപ്പുറം: കാന്പസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ. ഇസ്ലാമിന്റെ പേരിൽ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാർ സമൂദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കാനാകില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണെന്നും ആവശ്യമെങ്കിൽ എസ്ഡിപിഐയെ നിരോധിക്കണമെന്നും മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.
Read Moreഇത് പാടമല്ല, വടകര കെഎസ്ആർടിസി ഡിപ്പോ ; ഓഫീസിലേക്കും വർക്ക്ഷോപ്പിലേക്കും നടന്നുപോകാൻ കഴിയാതെ ജീവനക്കാർ
വടകര: ഉഴുതുമറിച്ച നെൽപാടത്തെ വെല്ലുകയാണ് വടകര കഐസ്ആർടിസി ഡിപ്പോ. മഴക്കാലം തുടങ്ങിയതുമുതലുള്ള അവസ്ഥയാണ് ഇത്. ഓഫീസിലേക്കും വർക്ക്ഷോപ്പിലേക്കും നടന്നുപോകാൻ കഴിയാത്ത വിധം ചെളിപിളിയായി. നിലം കോണ്‍ക്രീറ്റിനായി കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ഇതുവരെ ജോലികളൊന്നും തുടങ്ങിയിട്ടില്ല. ഡിപ്പോയിലെത്തുന്ന ബസുകളിൽനിന്നു ജീവനക്കാർക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥ. ഈ ചെളിയിൽ ഇരുന്നും നിന്നും വേണം വർക്ക്ഷോപ്പ് ജീവനക്കാർ ജോലിചെയ്യാൻ. ഏറെക്കാലത്തെ മുറവിളികൾക്കുശേഷം വടകരയ്ക്ക് അനുവദിച്ച ഡിപ്പോയോട് അധികാരികൾ പുലർത്തുന്ന ചിറ്റമ്മ നയത്തിൽ ജീവനക്കാർക്ക് കടുത്ത പ്രതിഷേധമുണ്ട്. പ്രശ്നം പരിഹരിക്കാൻ സർക്കാരിന്റെയും കോർപറേഷന്റെയും ഭാഗത്തുനിന്നും അടിയന്തിര നടപടികൾ വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ദുരിതം പരിഹരിക്കണമെന്ന് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ഐഎൻടിയുസി മേഖല സംയുക്ത പ്രവർത്തക യോഗം ആവശ്യപ്പെട്ടു. മോട്ടോർ ഫെഡറേഷൻ ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ.എൻ.എ അമീർ ഉദ്ഘാടനം ചെയ്തു. ഡെറിക് ജെയ്സണ്‍ അധ്യക്ഷത വഹിച്ചു. കെ.സുധീർകുമാർ, വി.വി.നാസർ,…
Read Moreചീപ്പാൻകുഴി പാലത്തിൽ വീണ്ടും അപകടം; ജീവൻ രക്ഷപ്പെട്ടത് വസ്ത്രം കല്ലിൽ കൊളുത്തിയതിനാൽ
മുക്കം: അപകടസാധ്യത ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ പരിഹാരം കാണാത്തതിന്റെ ഫലമായി കാരശേരി ചീപ്പാൻകുഴി കക്കാട് പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. തിങ്കളാഴ്ച രാത്രിയിലും വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായി. യാത്രക്കാരുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചേന്ദമംഗല്ലൂർ സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച ആക്ടിവ സ്കൂട്ടർ ആഴമേറിയ തോട്ടിലേക്ക് മറിയുകയും യാത്രക്കാർ തെറിച്ചു വീഴുകയുമായിരുന്നു. ഒരാൾ പാലത്തിന്റെ പൊട്ടിപ്പൊളിച്ച കൈവരിയുടെ കല്ലിൽ വസ്ത്രം കൊളുത്തി തുങ്ങിക്കിടക്കുകയായിരുന്നു. പെട്ടെന്ന് ഓടിയെത്തിയ കക്കാട് പാറക്കൽ നൗഷാദ് ഇവരെ റോഡിലേക്ക് വലിച്ചു കയറ്റിയതിനാൽ വീഴാതെ രക്ഷപ്പെട്ടു. രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. കാരശേരി, കക്കാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചിപ്പാൻ കുഴി പാലം അപകടക്കെണിയായി മാറിയെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആറുമാസം മുന്‍പും ഇവിടെ അപകടം നടന്നിരുന്നു. ഭാഗ്യത്തിനാണ് അന്നും ഒരു ജീവൻ രക്ഷപ്പെട്ടത്. അപകടത്തിൽ പെട്ട ലോറി, തലനാരിഴക്ക് ആഴമുള്ള തോട്ടിലേക്ക് മറിയാതെ കല്ലിലും…
Read More