കൊയിലാണ്ടി: സർഗാത്മക പ്രവർത്തനത്തിന്റെ ഏറ്റവും ഉയർന്ന തലമാണ് വായനയെന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും സാഹിത്യകാരിയുമായ ഡോ. ഖദീജാ മുംതാസ്. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. വിദ്യാർഥിനികൾക്കായുള്ള വായനാ കാർഡ് പ്രകാശനം ചെയ്യുകയും “കുഞ്ഞുണ്ണി ചിത്രശലഭം’ സംസ്ഥാന പുരസ്കാര ജേതാവ് ശ്രീനന്ദയെ പുരസ്കാരം നൽകി അനുമോദിക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. പ്രഭാഷണങ്ങൾ, കാവ്യാലാപനം, പുസ്തകാസ്വാദന ചർച്ചകൾ, പുസ്തകപയറ്റ് തുടങ്ങിയ വൈവിധ്യപൂർണ്ണമായ ഒത്തിരി പ്രവർത്തനങ്ങളാണ് വരുംനാളുകളിൽ സ്കൂളിൽ ഒരുക്കപ്പെടുന്നത്. നഗരസഭാംഗം പി.എം. ബിജു അദ്ധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ മൂസ്സ മേക്കുന്നത്ത്, എ. സജീവ് കുമാർ, അൻസാർ കൊല്ലം, എം.കെ ഗീത, രാഗേഷ് കുമാർ, ആർ.എം. രാജൻ എന്നിവർ സംസാരിച്ചു.
Read MoreCategory: Kozhikode
ഭർത്താവിന്റെ ബന്ധുവും യുവതിയും ചേർന്ന് മർദിച്ചെന്ന് പരാതി നൽകിയിട്ടും കേസെടുക്കാതെ മേപ്പയ്യൂർ പോലീസ്; നീതി തേടി പത്രസമ്മേളനം വിളിച്ച് വീട്ടമ്മ
പേരാമ്പ്ര: വീട്ടമ്മയെ മർദ്ദിച്ചവശാക്കിയെന്ന പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപണം. ആവള കുട്ടോത്ത് നിരയിൽ രതി (41)യാണ് ബന്ധുകൾ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഈ മാസം അഞ്ചിനാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഭർത്താവിന്റെ അകന്ന ബന്ധുവും അയാളുടെ ഭാര്യയും അക്രമിച്ചുവെന്നാണ് പരാതി. സംഭവ ദിവസം വൈകുന്നേരം അഞ്ചിന് ഇവർ വീട്ടിൽ അതിക്രമിച്ച് കയറുകയും ജോലിക്കു പോയി താൻ മടങ്ങി വീട്ടിൽ എത്തുന്നതുവരെ കാത്തു നിന്ന് തന്നെ യാതൊരു പ്രകോപനവും കൂടാതെ അസഭ്യം പറയുകയും ദേഹോപദ്രവമേൽപ്പിക്കുകയുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി. മെഡിക്കൽ കോളജിൽഅഡ്മിറ്റ് ചെയ്ത ദിവസം മെഡിക്കൽ കോളജ് പോലീസ് വാർഡിൽ എത്തി മൊഴിയെടുത്തു. വിവരം മേപ്പയ്യൂർ പോലീസിന് കൈമാറിയതായി അവർ പറഞ്ഞു. എന്നാൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ കൃത്യം നടന്നിട്ടും പോലീസ് അവഗണന കാണിച്ചതായി വീട്ടമ്മ ആരോപിച്ചു. മേപ്പയ്യൂർ പോലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതിനാൽ…
Read Moreലീഗ് ഓഫീസിലെ സ്ഫോടനം; അന്വേഷണത്തിന് പ്രത്യേകസംഘം; സ്ഫോടനം നടന്ന ഓഫീസ് കെട്ടിടം അനധികൃതമായ് നിർമിച്ചതാണെന്ന് ഫഞ്ചായത്ത്
നാദാപുരം: കല്ലാച്ചിക്കടുത്ത തെരുവൻപറന്പിൽ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി ഓഫിസിനുള്ളിൽ സ്ഫോടന കേസ് പ്രത്യേക സംഘം അന്വേഷിക്കും. നാദാപുരം ഡിവൈഎസ്പി ഇ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കല്ലാച്ചി വാണിമേൽ റോഡരികിലെ ഓഫിസിനുള്ളിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടന ശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഓഫിസിന്റെ ഉള്ളിൽവച്ച് സ്ഫോടനം നടക്കാനിടയായ സംഭവത്തിൽ ദുരൂഹത ഉയരുകയാണ്. തിങ്കളാഴ്ച്ച രാത്രി തന്നെ പോലീസും സ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിന്റെ പിൻഭാഗത്താണ് ഓഫിസിനുള്ളിലേക്ക് എത്താനുള്ള കോണിയുള്ളത്. പുറത്തു നിന്നും ആരെങ്കിലും ഓഫിസിനുള്ളിൽ കടന്നു കൂടി സ്ഫോടനം നടത്തി സ്ഥലം വിട്ടതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓഫിസിനുള്ളിൽ സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സ്ഫോടന സ്ഥലത്ത് ബോംബ് സ്ക്വാഡ് എഎസ്ഐ എം.എം. ഭാസ്കരന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച പകൽ നടത്തിയ പരിശോധനയിൽ…
Read Moreപെട്രോൾ പമ്പുകളിലെ തീപിടുത്തം; നിലമ്പൂർ ടൗണിലെ പമ്പുകളിൽ അഗ്നി സുരക്ഷാ പ്രവർത്തകർ പരിശോധനയിൽ കണ്ടെത് ഞെട്ടിക്കുന്ന കാഴ്ചകൾ
നിലന്പൂർ: സമീപകാലത്ത് പെട്രോൾ പന്പുകളിലുണ്ടാകുന്ന തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ നിലന്പൂർ നഗരത്തിലെ പെട്രോൾ പന്പുകളിൽ ഫയർ സർവീസ് അഗ്നി സുരക്ഷാ പരിശോധന നടത്തി. ഇന്നലെ പതിനോടെയാണ് പരിശോധന ആരംഭിച്ചത്. കാലപ്പഴക്കവും കേടുപാടുകളും മൂലവും പ്രവർത്തന യോഗ്യമല്ലാത്ത അഗ്നിശമന ഉപകരണങ്ങളാണ് ചില പന്പുകളിൽ കാണാനായത്. മിക്കയിടങ്ങളിലും ജീവനക്കാർക്ക് ഇവ ഉപയോഗിച്ച് തീയണയ്ക്കുന്നതിനുള്ള അടിസ്ഥാന ജ്ഞാനം പോലുമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഓഫീസർ എം.എ.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി പരിശീലനം നൽകി. പോരായ്മകൾ പരിഹരിച്ചു ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ഉടമകൾക്ക് നിർദ്ദേശം നൽകി. പരിശോധനക്കും പരിശീലനത്തിനും സ്റ്റേഷൻ ഓഫീസർ എം.എ.അബ്ദുൽ ഗഫൂർ, ഗ്രേഡ് ഡി.എം.എൽ. ഗോപാലകൃഷ്ണൻ, ഫയർമാൻ വി.യു.റുമേഷ്,ടി.അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി. നിലന്പുർ ഫയർ സ്റ്റേഷൻ പരിധിയിലെ മുഴുവൻ പന്പുകളിലും വരും ദിവസങ്ങളിൽ പരിശോധന തുടരും.
Read Moreകെഎസ്ആർടിസിയുടെഇലക്ട്രിക് ബസ് 27ന് കോഴിക്കോട്ടെത്തും; 28ന് രാവിലെ മുതൽ ജൂലൈ രണ്ട് വരെയാണ് ജില്ലയിലെ പരീക്ഷണ ഓട്ടം
കോഴിക്കോട്: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് 27ന് രാത്രി കോഴിക്കോട്ടെത്തും. 28ന് രാവിലെ മുതൽ ജൂലൈ രണ്ട് വരെയാണ് ബസ് കോഴിക്കോട്ട് പരീക്ഷണ ഓട്ടം നടത്തുക. ബസിന് നഗരത്തിലും സമീപ പ്രദേശങ്ങളിലുമെല്ലാം സർവീസ് ഉണ്ടാകും. ആദ്യ ഘട്ടത്തിൽ ജില്ലയ്ക്ക് പുറത്ത് സർവീസ് നടത്തുന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ല. ജില്ലയ്ക്കകത്ത് വിവിധ രൂട്ടുകളിലായിരിക്കും ആദ്യം സർവീസ് ആരംഭിക്കുക. ഇലക്ട്രിക് ബസ് ഓടേണ്ട റൂട്ടുകളുടെ കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. ലോ ഫ്ലോർ ബസിന്റെ അതേ ചാർജാണ് ഇലക്ട്രിക് ബസിലും ഈടാക്കുക. 35 സീറ്റുള്ള ബസിൽ നിരീക്ഷണ കാമറ, ജിപിഎസ് എന്നിവയുണ്ട്. ഇലക്ട്രിക് മോട്ടോറിലാണ് ബസ് ഓടുന്നത്. ചാർജ് ചെയ്യുന്നതിനായി താത്കാലിക സംവിധാനം ഡിപ്പോയിൽ ഒരുക്കിയിട്ടുണ്ട്. പരിക്ഷണ ഓട്ടം വിജയിച്ചാൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാനാണ് കെഎസ്ആർടിസി തീരുമാനം.
Read Moreതാമരശേരി ചുരത്തിലെ യാത്രാ നിരോധനം; കുറ്റ്യാടി ചുരം വഴിയുള്ള സ്വകാര്യ ബസുകൾ ചാർജ് കൂട്ടുന്നു
കോഴിക്കോട്: പ്രകൃതി ക്ഷോഭത്തെ തുടർന്ന് താമരശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചതോടെ കുറ്റ്യാടി ചുരം വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൽ ചാർജ് കൂട്ടാനൊരുങ്ങുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ തോന്നിയ നിരക്ക് ഈടാക്കുന്ന ദീർഘദൂര സ്വകാര്യ ബസുകളാണ് വീണ്ടും ചാർജ് കൂട്ടാനൊരുങ്ങുന്നത്. കുറ്റ്യാടി ചുരം വഴി പോകുന്നുവെന്ന കാരണം പറഞ്ഞ് ചുരുങ്ങിയത് 50 രൂപ അധികം ഈടാക്കാനാണ് സ്വകാര്യ ബസ് ഏജൻസികളുടെ തീരുമാനം. ബാംഗ്ളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ സാധാരണ ഗതിയിൽ പോലും തോന്നുന്ന നിരക്കാണ് ഈടാക്കാറുള്ളതെന്ന് യാത്രക്കാർ പറയുന്നു. 650 രൂപ മുതൽ 1200 രൂപ വരെയാണ് വിവിധ സ്വക്യാര്യ ബസുകൾ കോഴിക്കോട്ട് നിന്ന് ബാംഗ്ളൂരുവിലേക്ക് ഈടാക്കാറുള്ളത്. ഇതിന് പുറമെ ഇനി 50 രൂപ കൂടി അധികം നൽകേണ്ടി വരുമെന്ന സ്ഥിതിയിലാണ് യാത്രക്കാർ.കുറ്റ്യാടി വഴി സർവീസ് നടത്തുന്പോൾ 50 കിലോമീറ്ററോളം അധികം ഓടേണ്ടി…
Read Moreചാത്തല്ലൂർ മേഖല ആശങ്കയിൽ; അനധികൃത ക്വാറികൾക്ക് ചൂട്ട് പിടിച്ച് റവന്യൂവകുപ്പും ജനപ്രതിനിധികളും
നിലന്പൂർ: അനധികൃത ക്വാറികൾക്കെതിരെ ചാത്തല്ലൂർ നിവാസികൾ സമരരംഗത്ത് ഇറങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. ഓരോ വർഷവും ക്വാറികളുടെ എണ്ണം കൂടുന്നതല്ലാതെ അനധികൃത ക്വാറികൾ അടച്ച് പൂട്ടാൻ അധികൃതർ തയാറാകുന്നില്ല. ക്വാറി മുതലാളിമാരിൽ നിന്നും ശന്പളത്തേക്കാൾ കൂടുതൽ തുക മാസപ്പടിയായി ലഭിക്കുന്നതാണ് ഉദ്യോഗസ്ഥർ അനധികൃത ക്വാറി ഉടമകൾക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായവുമായെത്തുന്നത്. കുന്നുകളും മലകളും നിറഞ്ഞ കിഴക്കേ ചാത്തല്ലൂർ, പടിഞ്ഞാറേ ചാത്തല്ലൂർ മേഖലകൾ പരിസ്ഥിതി ദുർബല പ്രദേശമാണ്. ആറ് വർഷത്തിനിടയിൽ അഞ്ചിലേറെ ഉരുൾപ്പൊട്ടലാണിവിടെ ഉണ്ടായത്. ഓരോ ഉരുൾപ്പൊട്ടൽ കഴിയുന്പോഴും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സ്റ്റോപ് മെമ്മോകളുമായി റവന്യു ഉദ്യോഗസ്ഥരെത്ത്ും. ദിവസങ്ങൾക്ക് ശേഷം ക്വാറികൾ വീണ്ടും സജീവമാകും. മൂന്ന് വർഷം മുൻപ് സ്വകാര്യ ക്വാറി തുറക്കാനുള്ള നീക്കത്തിനെതിരെ ചാത്തല്ലൂർ-ചൂരിയോട് റോഡിൽ മൂന്ന് മാസം നീണ്ടുനിന്ന ജനകീയ സമരം നടന്നിരുന്നു. കുട്ടികൾ സ്കൂളുകൾ ബഹിഷ്കരിച്ചും സ്ത്രീകൾ ജോലിക്ക് പോകാതെയും നടത്തിയ ഈ ജനകീയ…
Read Moreകട്ടിപ്പാറ ഉരുൾപൊട്ടൽ; കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി; മരണം 14
താമരശേരി: കട്ടിപ്പാറ കരിഞ്ചോലമലയിൽ ഉരുൾപൊട്ടലിൽ കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഉരുൾപൊട്ടലിൽ മരിച്ച അബ്ദു റഹ്മാന്റെ ഭാര്യയാണ് നഫീസ. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം ഇതോടെ കണ്ടെത്തി. ദേശീയ ദുരന്തനിവാരണസേനയും ഫയർഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു തെരച്ചിൽ. അബ്ദുറഹിമാൻ (60), മുഹമ്മദ് ജാസിം (അഞ്ച്), ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), ഹസൻ (65), ജന്നത്ത് (17), ജാഫറി (35) റിസ്വ മറിയം (ഒന്ന്) , നുസ്രത്ത് (26), റിൻഷ മെഹറിൻ (നാല്), ഷംന (25), നിയ ഫാത്തിമ (മൂന്ന്) ആസ്യ എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
Read Moreബിജെപി പ്രവര്ത്തകന് നിഖില്‍ വധം; വിധി പറയുന്നത് 22 ലേക്ക് മാറ്റി; 13 പേർ കൂറുമാറി
തലശേരി: ബിജെപി പ്രവര്‍ത്തകനും ലോറി ക്ലീനറുമായിരുന്ന വടക്കുമ്പാട് പാറക്കെട്ടിലെ മാലയാട്ട് നിഖിലി (23) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 22 ലേക്ക് മാറ്റി. കേസില്‍ വിസ്തരിച്ച 44 സാക്ഷികളില്‍ ദൃക്സാക്ഷികളുള്‍പ്പെടെ 13 പേർ കൂറുമാറിയിരുന്നു. വിദേശത്തുണ്ടായിരുന്ന രണ്ടാംസാക്ഷി നിട്ടൂര്‍ കൈതേരിപറമ്പത്ത് ലിഷിന്‍ നാട്ടില്‍ തിരിച്ചെത്തുകയും കോടതിയിലെത്തി മൊഴി നല്‍കുകയും ചെയ്തിരുന്നു. പ്രതികള്‍ നിഖിലിന്റെ പിന്നാലെ ആയുധങ്ങളുമായി പായുന്നതും വെട്ടുന്നതും കൊലയ്ക്കു ശേഷം ചോര പുരണ്ട ആയുധങ്ങളുമായി തിരിച്ചു പോകുന്നത് കണ്ടതായും ലിഷിന്‍ കോതിയില്‍ നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു. കേസിലെ ആറ് പ്രതികളേയും തിരിച്ചറിഞ്ഞ ലിഷിന്‍ പ്രതികള്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും തിരിച്ചറിഞ്ഞിരുന്നു. നിഖില്‍ ക്ലീനറായിരുന്ന ലോറിയുടെ ഡ്രൈവറുള്‍പ്പെടെയുള്ള സാക്ഷികളാണ് കൂറുമാറിയതായി പ്രോസിക്യൂഷന് വിചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പിമാരായ യു.പ്രേമന്, എം.വി സുകുമാരന്‍, സിഐ പി.ജെ.രാജു, ഐഡിയ സെല്ലുലാര്‍…
Read Moreകരിഞ്ചോല ഉരുൾപൊട്ടൽ; അഞ്ചാം ദിവസം നഫീസയ്ക്കായി തെരച്ചിൽ തുടരുന്നു
താമരശേരി: കട്ടിപ്പാറ കരിഞ്ചോലമലയിൽ ഉരുൾപൊട്ടലിൽ കാണാതായ നഫീസയ്ക്കായി തിങ്കളാഴ്ചയും തെരച്ചിൽ തുടരും. ഉരുൾപൊട്ടലിൽ മരിച്ച അബ്ദു റഹ്മാന്റെ ഭാര്യയാണ് നഫീസ. അഞ്ചാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. ദേശീയ ദുരന്തനിവാരണസേന, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചുള്ള തെരച്ചിലാണ് തുടരുന്നത്. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 13 പേരാണ് മരിച്ചത്.
Read More