കൊയിലാണ്ടി: ദേശീയപാതയിൽ ടാറിംഗ് പണി പൂർത്തിയായ ഭാഗങ്ങളിലെ റോഡരികുകൾ പലയിടത്തും സ്ലൈഡിംഗ് നടത്താത്തതിനാൽ വാഹനങ്ങൾ താഴുന്നത് പതിവാകുന്നു. ഉപരിതലം ടാറിംഗ് നടത്തിയതിനെ തുടർന്ന് റോഡ് മൂന്നിടയോളം ഉയർന്നതാണ് വാഹനങ്ങൾക്ക് വിനയാവുന്നത്. വലിയ വാഹനങ്ങൾക്കും, ചെറിയ വാഹനങ്ങൾക്കും ഒരു പോലെ ഭീഷണിയായിരിക്കുകയാണ്. കണ്ടെയ്നർ പോലുള്ള വണ്ടികൾ റോഡരികിലൂടെ ഇറക്കിയാൽ കയറാൻ പറ്റാത്ത അവസ്ഥയിലാണ്. ദേശീയ പാതയിൽ, മൂടാടി, സിൽക്ക് ബസാർ, കൊല്ലം, കൊയിലാണ്ടി എന്നിവിടങ്ങളിലൊന്നും സ്ലൈഡിംഗ് പൂർത്തിയായിട്ടില്ല. ടാറിംഗ് കഴിഞ്ഞിട്ട് മാസങ്ങളായി റോഡ് ഉയർന്നതോടെ വാഹനങ്ങൾ ഇറക്കാനോ കയറ്റാനോ പറ്റാത്ത അവസ് സ്ഥയാണ്. കഴിഞ്ഞ ദിവസം സിൽക്ബസാറിൽ കണ്ടെയ്നർ ലോറി റോഡരികിൽ താഴ്ന്നതിനെ തുടർന്ന് മണിക്കൂറുകളോളം കഴിഞ്ഞാണ് മാറ്റാൻ കഴിഞ്ഞത്. വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന അവസ്ഥയായിട്ടും യാതൊരു നടപടിയും ദേശീയ പാത അധികൃതർ നടത്താത്തതിൽ പ്രതിഷേധമുണ്ട്.
Read MoreCategory: Kozhikode
പകര്‍ച്ചവ്യാധി ഭീഷണി ; ഇതരസംസ്ഥാന തൊഴിലാളികളുടെ മൂന്ന് കെട്ടിടങ്ങള്‍ അടച്ചുപൂട്ടി
നാദാപുരം: പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് താമസിപ്പിച്ച നാദാപുരം പഞ്ചായത്തിലെ മൂന്ന് കെട്ടിടങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി. മലീമസമായ ചുറ്റുപാടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന മൂന്ന് കെട്ടിട ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടീസും നല്കി. നാദാപുരം ബസ് സ്റ്റാൻഡിന് പിന്‍വശത്തെ ഷെഡും പോലീസ് സ്റ്റേഷന് പിന്‍വശത്തെ പുതിയോട്ടില്‍ ക്വാർട്ടേഴ്സ്, കല്ലാച്ചിയിലെ പഴയ ട്രഷറിക്കടുത്ത ഐശ്വര്യ ക്വാർട്ടേഴ്സുമാണ് പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടിയത്. കഴിഞ്ഞ മാസം ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയില്‍ റൂമുകളില്‍ താമസിപ്പിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ പേരെ താമസിപ്പിക്കുന്നതും ആവശ്യത്തിന് ശൗചാലയമില്ലാത്തതുമായ കെട്ടിടവും കെട്ടിടങ്ങള്ക്കുസമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടതോടെ പഞ്ചായത്ത് കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഉടമകളില്‍ നിന്ന് യാതൊരു നീക്കവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് മൂന്ന് കെട്ടിടങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടിയത്. കഴിഞ്ഞ…
Read Moreഇനി ചിരിച്ചാട്ടെ! ദാരിദ്ര്യരേഖയ്ക്ക് താഴെ അറുപതുകഴിഞ്ഞവർക്കുള്ള കൃത്രിമ ദന്തനിര വെച്ചുനൽകൽ; കോഴിക്കോട് അമ്പത്തഞ്ചുപേർക്ക് മന്ദഹാസം
കോഴിക്കോട്: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അറുപത് വയസുകഴിഞ്ഞ പൗരന്മാർക്ക് സൗജന്യമായി കൃത്രിമ ദന്തനിര വെച്ചുനൽകുന്ന ‘മന്ദഹാസം’ പദ്ധതിയിലൂടെ ജില്ലയിൽ കഴിഞ്ഞവർഷം കൃത്രിമദന്തനിര വെച്ചുനൽകിയത് 55 പേർക്ക്. കഴിഞ്ഞവർഷം ആരംഭിച്ച പദ്ധതി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സാമൂഹികനീതി വകുപ്പാണ് നടപ്പാക്കുന്നത്പല്ലുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടവരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുക. ദന്തനിര വെച്ചുപിടിപ്പിക്കലിന്റെ ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുക. ഒരുവ്യക്തിക്ക് അയ്യായിരം രൂപയാണ് നൽകുക. ഈ തുക ദന്തനിരവച്ചുനൽകുന്ന ആശുപത്രിക്ക് കൈമാറും. ജില്ലയിൽ നിലവിൽ സർക്കാർ ബീച്ച് ആശുപത്രിയിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ മറ്റ് സർക്കാർ-സ്വകാര്യ ആശുപത്രികളുമായും ചേർന്ന് പദ്ധതി നടപ്പാക്കാനാകുമെന്ന് സാമൂഹികനീതിവകുപ്പ് അധികൃതർ പറഞ്ഞു. പദ്ധതിക്കുള്ള അപേക്ഷാഫോറം ശിശുവികസന പദ്ധതി ഓഫീസ്, ജില്ലാ സാമൂഹികനീതി ഓഫീസ് എന്നിവിടങ്ങളിൽ നിന്നും സാമൂഹികനീതി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ലഭ്യമാകും. പല്ല് ഭാഗികമായി നഷ്ടപ്പെട്ടവരാണെങ്കിൽ അവശേഷിക്കുന്ന പല്ലുകൾ ഉപയോഗയോഗ്യമല്ലെന്നും പറിച്ചുമാറ്റേണ്ട അവസ്ഥയിലാണെന്നും അംഗീകൃത ഡോക്ടര്നൽകുന്ന…
Read Moreരണ്ടായിരം രൂപയുടെ വ്യാജ തട്ടിപ്പ്; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി; ലോട്ടറിയെടുത്തശേഷം ബാക്കി തുകയും വാങ്ങി മധ്യവയസ്കൻ മുങ്ങുകയായിരുന്നുവെന്ന് കച്ചവടക്കാരി
നാദാപുരം: സിനിമ,സീരിയില്‍ മേഖലയില്‍ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന വ്യാജ കറന്‍സി നോട്ട് ഉപയോഗിച്ച് ലോട്ടറി ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.നാദാപുരം ടൗണില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് തട്ടിപ്പ് അരങ്ങേറിയത്. യഥാര്‍ഥ രണ്ടായിരം രൂപയെ വെല്ലുന്ന നോട്ടുമായെത്തിയ മധ്യവയസ്ക്കനാണ് തട്ടിപ്പ് നടത്തിയത്.നാദാപുരം ബസ് സ്റ്റാന്‍ഡിലെ പ്രവേശന ഭാഗത്തെ വളയം പൂവ്വം വയല്‍ സ്വദേശിനി താനിക്കുഴിയില്‍ ഗൗരിയുടെ ഉടമസ്ഥതയിലുള്ള കല്ലേരി ലോട്ടറി സ്റ്റാളിലാണ് തട്ടിപ്പ് നടത്തിയത്. കടയില്‍ തിരക്കൊഴിഞ്ഞ സമയത്തെത്തിയ മധ്യവയസ്ക്കന് കേരള ഭാഗ്യക്കുറിയുടെ രണ്ട് ടിക്കറ്റുകള്‍ ജീവനക്കാരിക്ക് നല്കിയ ശേഷം സമ്മാനമുണ്ടോ എന്ന് പരിശോധിക്കാനാവശ്യപ്പെടുകയായിരുന്നു.സമ്മാനമില്ലെന്ന് പറഞ്ഞതോടെ രണ്ടായിരം രൂപയുടെ വ്യാജനോട്ട് നല്കി രണ്ട് ടിക്കറ്റുകള്‍ വാങ്ങുകയും ബാക്കി തുകയും വാങ്ങി സ്ഥലം വിടുകയായിരുന്നു. തട്ടിപ്പ് മനസ്സിലായ ജീവനക്കാരി പരിസരങ്ങളിലും മറ്റും ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.ഗാന്ധിജിയുടെ ചിത്രമുള്ള നോട്ടില്‍ വ്യക്തമായി കറുത്ത മഷിയില്‍ ഫോര്‍ ഷൂട്ടിംഗ്…
Read Moreനന്തി ബൈപാസ് കുടിയൊഴിപ്പിക്കൽ: മുല്ലപ്പള്ളിയുടെ ഓഫീസിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാർച്ച്
വടകര: നന്തി-ചെങ്ങോട്ട് കാവ് ബൈപാസ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകളെ കുടിയൊഴിപ്പിക്കുന്ന വിഷയത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി അലംഭാവം കാണിക്കുന്നതായി ആരോപിച്ച് ബൈപാസ് കർമസമിതി പ്രവർത്തകർ എംപി യുടെ വടകരയിലെ ക്യാന്പ് ഓഫീസിലേക്ക് ജനകീയ മാർച്ചും ധർണയും സംഘടിപ്പിച്ചു. എംപിയെ നിരവധി തവണ നേരിൽക്കണ്ട് കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾ പറഞ്ഞിട്ടും അദ്ദേഹം പുറംതിരിഞ്ഞു നിൽക്കുന്നതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത് പുതിയ സ്റ്റാൻഡ്പരിസരത്തെ എംപി യുടെ ക്യാന്പ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ കടുത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു. കർമസമിതി ജില്ല കമ്മിറ്റി ചെയർമാൻ സി.വി. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നന്തി മുതൽ ചെങ്ങോട്ട്കാവ് വരെ നിലവിലുള്ള എൻഎച്ച് 66 വീതി കൂട്ടി നാലു വരിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ബൈപാസ് നിർമിക്കുന്പോൾ 2000 കുടുംബങ്ങൾ കുടിയൊഴിപ്പിക്കണമെന്ന സ്ഥിതിയാവും. ഇതിനു പുറമെ അഞ്ച് കുന്നുകൾ, ആറ് നാഗകാവുകൾ, 612 വീടുകൾ,…
Read Moreമുക്കം പഞ്ചായത്ത് ഓഫീസില്‍നിന്ന് ലാപ്ടോപ്പ് കാണാതായിട്ട് ഒരുമാസം; പരാതി നൽകാത്തതിൽ ദുരൂഹത; സെക്രട്ടറി പറയുന്നതിങ്ങനെ…
മുക്കം: പഞ്ചായത്തുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ അടങ്ങിയ കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയുടെ ലാപ്പ്ടോപ്പ് പഞ്ചായതത്ത് ഓഫീസില്‍ നിന്നും കാണാതാതി. ജില്ലയില്‍ തന്നെ ഏറ്റവുമധികം ക്വാറികളും ക്രഷറുകളും എം സാന്‍ഡ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് കാരശ്ശേരി പഞ്ചായത്ത്. ഇവയുടേതടക്കം നിരവധി രേഖകള്‍ അടങ്ങിയ ലാപ്പ്ടോപ്പാണ് കാണാതായത്. കഴിഞ്ഞ മെയ് 15ന് തന്നെ സംഭവം ശ്രദ്ധയില്പ്പെട്ടങ്കിലും ഇതുവരെ പരാതി നല്‍കാത്തതിലും ദുരൂഹതയുണ്ട്. മെയ് 15ന് തന്നെ ലാപ്പ്ടോപ്പ് കാണാതായത് ശ്രദ്ധയില്‍ പ്പെട്ടിരുന്നതായി പഴയ സെക്രട്ടറി സി.ഇ.സുരേഷ് ബാബു തന്നെ സമ്മതിക്കുന്നുണ്ട്. സാധാരണ നിലയില്‍ പ്രൊജക്റ്റ് ഓഫീസര്‍മാരുടെ കൈവശമാണ് ലാപ്പ്ടോപ്പ് ഉണ്ടാവാറുള്ളതെന്നും അത് കൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്നുമാണ് ഇയാളുടെ ഭാഷ്യം. എന്നാല്‍ മെയ് 31 ന് സെക്രട്ടറി സ്ഥലം മാറിപ്പോയി പുതിയ സെക്രട്ടറി സ്ഥാനമേറ്റെടുത്തങ്കിലും ഇയാളെ വിവരം അറിയിക്കാത്തതിലും ദുരൂഹതയുണ്ട്. ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ പരാതി നല്‍കാതിരുന്നതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം…
Read Moreപൊതുവിദ്യാലയ കരുത്തില്‍ എന്‍ജിനീയറിംഗ് റാങ്ക് തിളക്കവുമായി സമി; മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആവണമെന്നാണ് ആഗ്രഹം
‘മുക്കം: പൊതുവിദ്യാലയങ്ങളില്‍ മാത്രം പഠിച്ച് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ് മുക്കം മണാശ്ശേരി എടക്കണ്ടിയില്‍ സമിക്കും കുടുംബവും. സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശ പരീക്ഷാഫലം ഇന്നലെ വൈകുന്നേരം പുറത്തുവന്നതുമുതല്‍ സമിക്കും കുടുംബവും സ്വപ്ന ലോകത്താണ്. പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്കാണ് ഈ മിടുക്കനെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. പിന്നിട് കഠിന പ്രയത്നത്തിലൂടെ ഒന്നാം റാങ്ക് നേടിയെടുക്കുകയായിരുന്നു. മണാശ്ശേരി ഗവ.യുപി.സ്കൂള്‍, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ , ദേവഗിരി സ്കൂള്‍ എന്നിവിടങ്ങളിലാണ് സമിക്ക് പഠനം പൂര്‍ത്തിയാക്കിയത് എന്നതുതന്നെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. പൊതുവിദ്യാലയങ്ങളെ അവഗണിച്ച് സ്വകാര്യ അണ് എയ്ഡഡ് സ്കൂളുകളെ തെരഞ്ഞെടുക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് സമിക്കിന്റെ റാങ്ക് നേട്ടം. മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആവണമെന്നാണ് സമിക്കിന്റെ ആഗ്രഹം. പിതാവ് മോഹന്‍ ദാസ് കാസര്‍ഗോഡ് നഗരസഭയിലെ റവന്യു ഓഫീസറാണ്. മാതാവ് കെ.പി.ബബിഷ…
Read Moreമുഖ്യമന്ത്രിയുടെ നിർദേശം മറികടന്നു മലപ്പുറം എസ്പിയുടെ വീട്ടിൽ ദാസ്യപ്പണിയെന്ന് ആരോപണം
മലപ്പുറം: പോലീസിലെ ദാസ്യപ്പണി പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിർദേശം മറികടന്നു മലപ്പുറം എസ്പിയുടെ വീട്ടിൽ ദാസ്യപ്പണിയെന്നു ആരോപണം. മലപ്പുറം എസ്പി പ്രതീഷ് കുമാറിന്റെ വീട്ടിലാണ് ദാസ്യപ്പണിക്ക് മലപ്പുറം ഏആർ ക്യാന്പിൽ നിന്നു ക്യാന്പ് ഫോളേവേഴ്സിനെ കൊണ്ടുപോയതായി ആക്ഷേപമുള്ളത്. ഏആർ ക്യാന്പ് എസിയുടെ നിർദേശപ്രകാരമാണ് പാചകക്കാരനെയും അലക്കുകാരനെയും കൊണ്ടുപോയത്. പോലീസിലെ ദാസ്യപ്പണിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ക്യാന്പ് ഫോളോവേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ജില്ലാ എസ്പിമാരടക്കമുള്ളവരുടെ വീടുകളിൽ പോലീസുകാരുടെ ദാസ്യപ്പണി വ്യാപകമാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിഷേധം ഉയർന്നതോടെ മുഖ്യമന്ത്രി ഇടപെട്ടു ശക്തമായ നടപടിയെടുക്കുമെന്നു ഉറപ്പുനൽകുകയായിരുന്നു. ക്യാന്പ് ഫോളോവേഴ്സ് നേരിടുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിരുന്നു. നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പഠിക്കാൻ കമ്മിഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഏആർ ക്യാന്പിൽ നിന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ദാസ്യപ്പണി ചെയ്യാൻ മുൻപും പതിവായി ക്യാന്പ് ഫോളോവേഴ്സിനെ കൊണ്ടുപോയതായി ആക്ഷേപമുണ്ടായിരുന്നു.
Read Moreലോഡുമായി ഇറക്കം ഇറങ്ങുകയായിരുന്ന ടെമ്പോയുടെ ടയർ ഉൗരിത്തെറിച്ചു; റോഡ് മുറിച്ചുകടക്കുകയായിരുന്നു യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്; ടയർ വന്നിടിച്ചു എയ്സിന്റെ മുൻവശം തകർന്നു
കടുത്തുരുത്തി: ലോഡുമായി ഇറക്കം ഇറങ്ങുകയായിരുന്ന ടെന്പോയുടെ ടയർ ഉൗരിത്തെറിച്ച് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവതി ടയർ ഉരുണ്ട് വരുന്നത് കണ്ട് ചാടി മാറിയതിനാൽ വൻ അപകടത്തിൽ നിന്നും രക്ഷപെട്ടു. വണ്ടിയിൽ നിന്നും വിട്ടകന്ന് ഇറക്കത്തിലൂടെ ഓടിയ ടയർ യുവതിയെ ഉരസി കടന്നു പോയി എതിരെ വന്ന എയിസിൽ ഇടിച്ചു നിൽക്കുകയായിരുന്നു. കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിലാണ് അപകടം. മങ്ങാട് ആരിശ്ശേരിൽ ജിൻസിയാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്പോളാണ് ഇറക്കത്തിലൂടെ ടയർ ഉരുണ്ട് വരുന്നത് ജിൻസി കാണുന്നത്. ഉടൻതന്നെ ജിൻസി ചാടി മാറൂകയായിരുന്നു. ടയർ വന്നിടിച്ചു എയ്സിന്റെ മുൻവശം തകർന്നു. നട്ടാശ്ശേരിയിൽ നിന്നും എച്ച്എൻഎല്ലിലേക്കു പേപ്പറുമായി പോവുകയായിരുന്ന ടെന്പോയാണ് അപകടത്തിൽപെട്ടത്. കടുത്തുരുത്തി ടൗണിലേക്ക് ഇറക്കം ഇറങ്ങുന്നതിനിടെയാണ് വണ്ടിയുടെ പുറകുവശത്തെ ടയറുകളിലൊന്ന് ബോൾട്ട് ഉൗരി പോയതോടെ വീലിൽ നിന്നും വിട്ടുമാറി റോഡിലേക്ക് ഉരുണ്ടത്. വാഹനത്തിന്റെ…
Read Moreനാലുവർഷത്തിനിടെ വീട് തകർന്നത് മൂന്നുതവണ;ദുരിതങ്ങൾക്ക് മുന്നിൽ പകച്ച് ഗിരീഷും കുടുംബവും
കൽപ്പറ്റ: സുഗന്ധഗിരി രണ്ടാംയൂണിറ്റിലെ ഗിരീഷിന്റെയും കുടുംബത്തിന്റെയും അന്തിയുറങ്ങാനൊരിടമെന്ന സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തി കാലവർഷ ദുരിതം. 2014 ൽ നിർമ്മാണം ആരംഭിച്ച വീട് പിന്നീടുണ്ടായ മഴയിൽമൂന്നു തവണയാണ് തകർന്ന് വീണത്. ഓരോ തവണ ദുരന്തമുണ്ടാകുന്പോഴും ഇനിയുണ്ടാകല്ലേ എന്ന പ്രാർഥനയോടെ വീണ്ടും പണി ആരംഭിക്കും. സ്വന്തമായി മറ്റൊരിടത്ത് ഒരു തുണ്ട് ഭൂമിയില്ലാത്ത തങ്ങൾക്ക് ഇതല്ലാതെ മറ്റു വഴികളില്ലെന്ന് ഇവർ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ വീണ്ടും വീടിന് മുകളിലേക്ക് കല്ലും മണലും പതിക്കുകയായിരുന്നു. ഗിരീഷിന്റെ പിതാവ് ചിങ്ങന് സർക്കാരിൽ നിന്നും ലഭിച്ചതാണ് ഈ ഭൂമി. ഗിരീഷും ഭാര്യയും കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനത്തിൽ നിന്നും മിച്ചം വെച്ചാണ് രണ്ടരലക്ഷം രൂപ ചെലവിൽ വീടിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ പ്രതീക്ഷകളെ കണ്ണീരിൽ കുതിർത്ത് ഇത്തവണയും വീടിന് മേൽ കല്ലും മണ്ണും പതിക്കുകയായിരുന്നു. മേൽക്കൂര ഭാഗികമായി തകർന്നു. സുഗന്ധഗിരിയിലെ ആംഗണ്വാടിയിലാണ്…
Read More