കോഴിക്കോട്: വാഹനാപകടം കുറയ്ക്കാൻ ബോധവത്കരണവും ക്ലാസുമായി ട്രോഫിക് പോലീസും ട്രോമ കെയറും നെട്ടോടമോടുന്പോഴും നഗരത്തിലെ അപകടനിരക്ക് കുത്തനെ മുകളിലേക്കുതന്നെ!.. കഴിഞ്ഞ ഒരു മാസത്തിൽ മാത്രം നഗരത്തിലെ റോഡിൽ 17 പേർക്കാണ് ജീവൻ നഷ്ടമായത്. 2018ൽ ഇതുവരെ ഏറ്റവുമധികം മരണം സംഭവിച്ചതും മേയിലാണ്. കഴിഞ്ഞ മാസം നഗരത്തിൽ 114 അപകടങ്ങളാണ് ട്രാഫിക് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 75 പേർക്ക് ഗുരുതര പരിക്കും 36 പേർക്ക് നിസാര പരിക്കുമേറ്റിട്ടുണ്ട്. മാവൂർ റോഡിലുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചതും കഴിഞ്ഞ മാസമായിരുന്നു. കേരളത്തിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കോഴിക്കോട്ട് അപടങ്ങൾ വളരെ കൂടുതലാണെന്നും ട്രാഫിക് പോലീസ് പറയുന്നു. നഗരത്തിലെത്തുന്ന വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നത് തന്നെയാണ് അപകടം കൂടാൻ കാരണമെന്ന് പോലീസ് പറയുന്നു. ഓരോ വർഷം കഴിയുംതോറും നഗരത്തിലെ അപകടങ്ങൾ വർധിക്കുകയാണ്. കാൽനടയാത്രക്കാരെ വാഹനയാത്രക്കാർ നിരത്തിൽ ശ്രദ്ധിക്കാത്തതും വലിയ അപകടങ്ങൾക്ക്…
Read MoreCategory: Kozhikode
എടപ്പാൾ തിയറ്റർ പീഡനക്കേസ്; സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി; അന്വേഷണസംഘത്തിന് വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
ചങ്ങരംകുളം: എടപ്പാൾ തിയറ്റർ പീഡനക്കേസിൽ കേസന്വേഷിച്ച ഡിസിആർബി ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘത്തിന് വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തിയറ്റർ പീഡനക്കേസും ആദ്യഘട്ടത്തിലെ പോലീസ് വീഴ്ചയും ഒരേസമയം രണ്ട് ഡിവൈഎസ്പിമാർ വ്യത്യസ്ത അന്വേഷണം നടത്തിയിട്ടും ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയോ നിയമോപദേശം തേടുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പീഡന വിവരം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ച തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് വിവാദമായതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം എൽപ്പിച്ചത്. പരാതി ലഭിച്ച ശേഷം കേസെടുക്കുന്നതിൽ ചങ്ങരംകുളം പോലീസ് വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ഡിസിആർബി ഡിവൈഎസ്പിക്ക് കൈമാറിയത്. എന്നാൽ തുടർന്നും കേസന്വേഷണത്തിൽ വീഴ്ചകൾ വന്നതായി ആരോപണമുണ്ടായിരുന്നു. പ്രതികൾക്കെതിരെ പോക്സോയിലെ ദുർബലമായ വകുപ്പുകളാണ് ആദ്യം ചുമത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴാണ് ഗുരുതരമായ വകുപ്പുകൾ ചുമത്താൻ അന്വേഷണ സംഘം തയാറായത്. കുട്ടി…
Read Moreനിപ്പാ നിയന്ത്രണ വിധേയം, ജാഗ്രത തുടരും; സ്കൂളുകൾ ജൂണ്‍ 12ന് തുറക്കുമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ്പാ വൈറസ് വ്യാപനം അവസാനിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈറസ് ബാധ നിയന്ത്രണ വിധേയമാണ്. ജാഗ്രത തുടരുമെന്നും കോഴിക്കോട് ചേർന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. നിലവിൽ നിരീക്ഷണ പട്ടികയുള്ളവരെ നിരീക്ഷിക്കുന്നത് ജൂണ്‍ അവസാനം വരെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകൾ ജൂണ്‍ 12ന് തുറക്കുമെന്നും പൊതുപരിപാടികൾക്കുള്ള നിയന്ത്രണം നീക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Read Moreകരിപ്പൂർ വെടിവയ്പ് കേസ്: രണ്ടു വർഷമായിട്ടും വിചാരണ ആരംഭിച്ചില്ല; വെടിവയ്പ്പിൽ സിഐഎസ്എഫ് ജവാൻകൊല്ലപ്പെട്ടിരുന്നു
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള വെടിവയ്പ് സംഭവത്തിനു രണ്ടു വർഷമാകുന്പോഴും കേസിന്റെ വിചാരണ തുടങ്ങിയില്ല. 2016 ജൂണ്‍ ഒന്പതിനു രാത്രിയാണ് കേന്ദ്രസുരക്ഷ സേനയും അഗ്നിശമന സേനയും തമ്മിലുണ്ടായ കയ്യാങ്കളിയാണ് വെടിവയ്പിൽ കലാശിച്ചത്. സംഭവത്തിൽ സിഐഎസ്എഫ് സബ്ഇൻസ്പെക്ടർ സീതാറാം ചൗധരിയുടെ കൈവശമുണ്ടായിരുന്ന പിസ്റ്റളിൽ നിന്നു വെടിയേറ്റു സിഐഎസ്എഫ് ജവാൻ എസ്.എസ്.യാദവ് കൊല്ലപ്പെട്ടിരുന്നു. തുടർന്നു വിമാനത്താവളത്തിൽ വ്യാപക അക്രമണ സംഭവങ്ങളും മണിക്കൂറുകളോളം സർവീസ് നിർത്തിവയ്ക്കുകയു ചെയ്തു. വെടിവച്ച സിഐഎസ്എഫ് സബ്ഇൻസ്പെക്ടർ സീതാറാം ചൗധരി കരിപ്പൂരിൽ ഒരു വർഷത്തിലേറെ സംഭവത്തിനു ശേഷവും ജോലി ചെയ്തിരുന്നു. അഗ്നിരക്ഷാ സേനയിലെ സൂപ്പർവൈസർ അജികുമാറിനെ കാർഗോ ഗേറ്റിൽ സിഐഎസ്എഫ് എസ്ഐ സീതാറാം ചൗധരി ദേഹപരിശോധന നടത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലും വെടിവയ്പിലും കലാശിച്ചത്. സംഘർഷമുണ്ടാകുന്നതിനിടെ പിടിച്ചുമാറ്റാൻ ശ്രമിക്കുതിനിടയിലാണ് യാദവിനു വെടിയേറ്റതെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എസ്.എസ് യാദവിന്റെ തലയിൽ നിന്നു കണ്ടെടുത്ത ഒരു വെടിയുണ്ട സീതാറാം ചൗധരിയുടെ…
Read Moreനിപ്പ വ്യാജമരുന്ന് വിവാദം: ഹോമിയോപ്പതി ജീവനക്കാരിയുടെ സസ്പെൻഷൻ പിൻവലിച്ചു
മുക്കം: മണാശേരി ഗവ. ഹോമിയോ ആശുപത്രിയിൽ നിപ്പാ പ്രതിരോധ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ അറ്റൻഡർ മോളി കൃഷ്ണന്റെ സസ്പെൻഷൻ റദ്ദാക്കി. ഹോമിയോ ഡയറക്ടർ ഡോ.കെ. ജമുനയാണ് നടപടി റദ്ദാക്കി ഉത്തരവിറക്കിയത്. ഈ മാസം ഒന്നിനാണ് മണാശേരി ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ നിന്ന് നിപ്പായ്ക്കുള്ള പ്രതിരോധ മരുന്ന് കഴിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രതിരോധ മരുന്ന് ലഭ്യമാണന്ന് ഡിസ്പെൻസറിയിൽ എഴുതി വച്ചതിന് ശേഷം ഡോക്ടറില്ലാത്ത സമയത്തായിരുന്നു മരുന്ന് വിതരണം ചെയ്തത്. സംഭവം വിവാദമായതോടെ അറ്റൻഡറെ സസ്പെൻഡ് ചെയ്യുകയായിരുന്നു. അറ്റൻഡറെ സസ്പെന്റ് ചെയ്തതായി കാണിച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഫേസ് ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഹോമിയോ ജില്ലാതല വിദഗ്ധ സമിതി സ്ഥലത്തെത്തി അന്വേഷണം നടത്തുകയും പരാതിയിൽ കഴമ്പില്ലന്ന് കണ്ടെത്തുകയുമായിരുന്നു. അതിനിടെ അറ്റൻഡറുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും സംഭവത്തിൽ ഡോക്ടറാണ് കുറ്റക്കാരനെന്നും ആരോപിച്ച് വിദഗ്ധ…
Read Moreകടലുണ്ടിക്കടുത്ത് ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു; കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു
കോഴിക്കോട്: കടലുണ്ടിക്കടുത്ത് ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെ 6.15നാണ് ട്രാക്കിൽ മരം വീണത്. റെയിൽവേ വൈദ്യുത ലൈനിലാണ് മരം വീണത്. ഇതേ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുകയാണ്. കടലുണ്ടി ഗേറ്റിനും മണ്ണൂര്‍ ഗേറ്റിനും ഇടയിലാണ് മരം വീണത്. കടലുണ്ടിക്കും ഫറൂഖിനുമിടയിൽ സിംഗിൾ ലൈനിൽ ഭാഗികമായി ട്രെയിനുകൾ കടത്തിവിടുന്നു. ട്രാക്ക് ശരിയാവാൻ സമയമെടുക്കുമെന്നാണ് സൂചന.
Read Moreബ്ലേഡുകാരന്റെ ഭീഷണിയെ തുടർന്ന് തുടർന്ന് ഗൃഹനാഥന് ജീവനൊടുക്കിയ സംഭവം: പണമിടപാടുകാരന് അറസ്റ്റില്‍
വടകര: കടക്കെണിയെ തുടര്‍ന്ന് ഗൃഹനാഥന് തൂങ്ങിമരിച്ച സംഭവത്തില്‍ പണമിടപാടുകാരന് അറസ്റ്റില്‍. പുതുപ്പണം സിന്ധു നിവാസില്‍ സൂരേഷാണ് (45) അറസ്റ്റിലായത്. ഇയാളുടെ സ്ഥാപനത്തില്‍ നിന്നു പണംവാങ്ങിയ ഓട്ടോഡ്രൈവര്‍ കുട്ടോത്ത് താമസമാക്കിയ മേപ്പയില്‍ ജനതാറോഡ് തയ്യുള്ളതില്‍ സതീശനാണ് (55) ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് മരണമെന്നു സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കീശയില്‍ നിന്നു കിട്ടിയിരുന്നു. കടംവാങ്ങിയ പണം തിരികെ നല്‍കിയിട്ടും പലിശ ലഭിച്ചില്ലെന്നു പറഞ്ഞ് ബ്ലേഡ്കാരന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാവിലെയും ഇയാള്‍ കുട്ടോത്തെ വീട്ടിലെത്തി പണം ചോദിച്ചിരുന്നുവെന്ന് സതീശന്റെ ബന്ധു നിപിന് പറഞ്ഞു. ബ്ലേഡ്കാരനാണ് മരണത്തിനു പൂര്‍ണ ഉത്തരവാദിയെന്ന് കത്തിലുണ്ടെന്നും നിപിന് പറഞ്ഞു. വ്യാഴാഴ്ച രാവിലെ വടകര പോലീസ് പുതിയ സ്റ്റാന്‍ഡ് പരിസരത്തെ സുരേഷിന്റെ പൊന്‍സി ഫിനാന്‍സിലും ഇയാള്‍ താമസിക്കുന്ന പൂത്തൂരിലെ ക്വാര്‍ട്ടേഴ്സിലും റെയ്ഡ് നടത്തി. ഇവിടെ നിന്ന് പണമിടപാട് സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തു.കഴിഞ്ഞദിവസം ജനതാറോഡിലെ…
Read Moreകോഴിമാലിന്യം കടലിൽ തള്ളിയ നിലയിൽ; നാട്ടുകാർ എത്തിയതോടെ ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു; ലോറി കോർപ്പറേഷൻ പിടിച്ചെടുത്തു
കോഴിക്കോട്: കോഴിമാലിന്യം കടലിൽ തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി. ഇന്നലെ രാവിലെ സൗത്ത് ബീച്ചിലെ ലോറി ഏജന്റ് ഓഫീസിന് സമീപമാണ് സംഭവം. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഇടപെടുകയായിരുന്നു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. കൊണ്ടോട്ടിയിൽ നിന്നാണ് മാലിന്യം എത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വാഹനത്തിലെത്തുന്നവർ സൗത്ത് ബീച്ചിൽ മാലിന്യം തള്ളുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. കടലിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നാട്ടുകാർ രംഗത്തുണ്ടെങ്കിലും രാത്രിയുടെ മറവിലും മറ്റുമാണ് മാലിന്യം തള്ളുന്നത്. കടലിൽ മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചതായി നാട്ടുകാർ പറഞ്ഞു. ലോറി പിന്നീട് കോർപറേഷൻ അധികൃതർ നീക്കം ചെയ്തു.
Read Moreടയറില്ല: താമരശേരി കെഎസ്ആര്‍ടിസി സബ്ഡിപ്പോയില്‍ ബസുകള്‍ കട്ടപ്പുറത്ത്
താമരശേരി: കെഎസ്ആര്‍ടിസി സബ്ഡിപ്പോയില്‍ ടയറുകളില്ലാതെ ബസുകള്‍ കട്ടപ്പുറത്ത്. ഒരാഴ്ചയോളമായി നിത്യേന 13-14 സര്‍വീസുകള്‍ വീതം കാന്‍സല്‍ ചെയ്യുകയാണ്. തിരുവനന്തപരും സെന്‍ട്രല്‍ സ്റ്റോറില്‍ നിന്നാണ് ടയറുകളെത്തേണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ച 14 ടയറുകളെത്തി യതുപയോഗിച്ച് രണ്ട് ബസുകൾ മാത്രമാണ് സര്‍വീസ് നടത്തിയത്. ടയറില്ലാത്ത ബസുകൾ ഡമ്മിടയറുകളിട്ട് ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. വയനാടിലേക്കുള്ള സര്‍വീസുകളും മുടങ്ങുന്നുണ്ട്. ലോക്കല്‍ സര്വീസകളൾ മുടങ്ങിയതുമൂലം മലയോര മേഖലയിലെ യാത്രക്കാര്‍ ദുരിതത്തിലായി. താമരശേരി കൊയിലാണ്ടി റൂട്ടിലും കൂരാച്ചുണ്ട്-പേരാമ്പ്ര റൂട്ടിലും കോഴിക്കോട്-അടിവാരം റൂട്ടുകളിലുമാണ് സര്‍വീസുകള്‍ മുടങ്ങുന്നത്.
Read Moreമലപ്പുറം ഡിസിസി ഓഫീസില്‍ ലീഗ് പതാക; കോൺഗ്രസിന്റെ പതാകയ്ക്കു മുകളിലായാണ് ലീഗ് പതാക പ്രത്യക്ഷപ്പെട്ടത്
മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിൽ ലീഗ് പതാക ഉയർത്തി. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നൽകിയതിനെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസില്‍ അജ്ഞാതർ ലീഗ് പതാക ഉയര്‍ത്തിയത്. കോൺഗ്രസിന്റെ പതാകയ്ക്കു മുകളിലായാണ് ലീഗ് പതാക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് നല്കുന്നതില് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർണായക പങ്ക് വഹിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്നാണ് കരുതുന്നത്.
Read More