മ​ല​പ്പു​റം ഡി​സി​സി ഓ​ഫീ​സി​ല്‍ ലീ​ഗ് പ​താ​ക; കോ​ൺ​ഗ്ര​സി​ന്‍റെ പ​താ​ക​യ്ക്കു മു​ക​ളി​ലാ​യാ​ണ് ലീ​ഗ് പ​താ​ക പ്ര​ത്യ​ക്ഷ​പ്പെ​ട്ടത്

മ​ല​പ്പു​റം: മ​ല​പ്പു​റം ഡി​സി​സി ഓ​ഫീ​സി​ൽ ലീ​ഗ് പ​താ​ക ഉ​യ​ർ​ത്തി. കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു ന​ൽ​കി​യ​തി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി​സി​സി ഓ​ഫീ​സി​ല്‍ അ​ജ്ഞാ​ത​ർ ലീ​ഗ് പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. കോ​ൺ​ഗ്ര​സി​ന്‍റെ പ​താ​ക​യ്ക്കു മു​ക​ളി​ലാ​യാ​ണ് ലീ​ഗ് പ​താ​ക പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കേ​ര​ള കോ​ൺ​ഗ്ര​സി​നു രാ​ജ്യ​സ​ഭാ സീ​റ്റ് ന​ല്‍​കു​ന്ന​തി​ല്‍ ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് കൊ​ടി​മ​ര​ത്തി​ല്‍ ലീ​ഗ് പ​താ​ക ഉ​യ​ര്‍​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Related posts