കോഴിക്കോട്: ജില്ലയിൽ പ്രകൃതിക്ഷോഭം നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ഏത് അടിയന്തര സാഹചര്യം നേരിടാനും റവന്യൂവകുപ്പ് നടപടി സ്വീകരിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സാന്പത്തിക തടസമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന ജനങ്ങൾക്കും സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന ദുരന്തനിവാരണ അഥോരിറ്റി യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യോഗത്തിൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവരും പങ്കെടുത്തു.
Read MoreCategory: Kozhikode
കാടിന്റെ മക്കള്‍ക്ക് ഉപഹാരവുമായി ബാലന് അമ്പാടിയെത്തി; ഗവ. വെല്‍ഫെയര്‍ സ്കൂള്‍ ആഹ്ലാദത്തിമിര്‍പ്പില്‍
നാദാപുരം: കണ്ടിവാതുക്കല്‍ അഭയഗിരി ആദിവാസി കോളനിയിലെ കാടിന്റെ മക്കള്‍ക്ക് പഠനോപകരണങ്ങളുമയി ബാലന് അമ്പാടിയെത്തിയത് സ്കൂളിനെ ആഹ്ലാദത്തിലാഴ്ത്തി. കണ്ണവം വന മേഖലയോട് ചേര്‍ന്നുകിടക്കുന്ന കുടിയേറ്റ ജനതയുടെ നാടായ കണ്ടിവാതുക്കല്‍ ഗവ. വെല്‍ഫെയര്‍ എല്‍പി സ്കൂളിലാണ് വിദ്യാര്‍ഥികള്‍ക്ക് ബാഗും വര്‍ണ്ണക്കുടകളും പുസ്തകങ്ങളുമായി സാമൂഹിക പ്രവര്ത്തകന് ബാലന് അമ്പാടിയെത്തിയത്. ആദിവാസി ഊരില്‍ നിന്നടക്കം പന്ത്രണ്ട് വിദ്യാര്‍ഥികള്‍ മാത്രമാണ് ഇവിടെ നിലവിലുള്ളത്. ഇത്തവണ അധ്യാപകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാതെ മൂന്ന് കുട്ടികള്‍ ഒന്നാം തരത്തില്‍ പ്രവേശനത്തിനെത്തി.മേഖലയുടെ അടിസ്ഥാനപമായ പോരായ്മകളാണ് ഈ വിദ്യാലയത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമായത്. പ്രവേശനോത്സവം ഉദ്ഘാടനം മാക്കൂല്‍ കേളപ്പന് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് വിജയന് കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളുെട വിതരണം പ്രധാനാധ്യാപകന് വി.കെ. പ്രദീപന് നിര്‍വഹിച്ചു. കുട്ടികൃഷണന് നാരായണ നഗരം, സജീവ് മന്തരത്തൂര്‍, വസന്തകുമാര്‍, ഷീജ ജോണ്‍, വിജയന് കിഴക്കേക്കര, സീത എന്നിവര്‍ പ്രസംഗിച്ചു.
Read Moreശക്തമായ മഴ തുടരുന്നു; മലയോരം ഭീതിയിൽ; ഉരുൾപ്പൊട്ടലിനെ തുടർന്ന് കണ്ടപ്പൻചാൽ ആർച്ച് പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു
തിരുവന്പാടി/കോടഞ്ചേരി: രണ്ടു ദിവമസമായി തോരാതെ പെയ്യുന്ന മഴ മലയോരത്തെ ഭീതിയിലാഴ്ത്തുന്നു. ശക്തമായ മഴയിൽ പ്രദേശത്ത് വൻ നാശമാണുണ്ടാക്കിയത്. ആനക്കാംപൊയിലിന് സമീപം എടത്തറ ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട വെള്ളരിമലയിൽ ഉൾക്കാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് വ്യാപക നാശമുണ്ടായത്. മലവെള്ളപ്പാച്ചിലിൽ മലയോരം മുഴുവൻ വെള്ളത്തിനടിയിലായെങ്കിലും രാവിലെ ആയതോടെ വെള്ളം വലിഞ്ഞു തുടങ്ങിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വൈദ്യുതി ബന്ധം ഭാഗീകമായും പുനസ്ഥാപിച്ചെങ്കിലും പൂർണ തോതിലെത്താൻ സമയമെടുക്കും. മഴയ്ക്ക് ശമനമില്ലാത്തത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് വലിയ വെല്ലുവിളിയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. മേഖലയിലെ ഭൂരിഭാഗം റോഡുകളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കാറ്റിൽ മരം വീണും വെള്ളം കയറിയതും റോഡിൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആനക്കാംപൊയിൽ കരിന്പ്-പൂമരത്തിങ്കൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. കണ്ടപ്പൻച്ചാൽ ആർച്ച് പാലം റോഡ് തകർന്ന് ഒലിച്ചു പോയി. കരിന്പ് പ്രദേശത്ത് 40ൽ അധികം വീടുകൾ…
Read Moreവെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് പള്ളിതിരുനാൾ; ഷാമിയാന പൊളിക്കാനുള്ള നിർദേശത്തിൽ പ്രതിഷേധം
കോഴിക്കോട്: വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് പള്ളിയിലെ വിശുദ്ധ അന്തോണീസ് പുണ്യാളന്റെ തിരുനാളിനോടനുബന്ധിച്ച് നിർമിച്ച ഷാമിയാന പൊളിച്ചുനീക്കാനുള്ള പട്ടാള അധികാരികളുടെ നിർദേശത്തിൽ പരക്കെ പ്രതിഷേധം. പട്ടാള ബാരക്സിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പള്ളിയും സ്ഥലവും പട്ടാളത്തിന്റേതാണെന്നും അവർക്കായി പണിത ദേവാലയമാണെന്നും പറഞ്ഞാണ് ആരാധനാ സ്വാതന്ത്ര്യത്തിനു തടയിടാനുള്ള ശ്രമം. 2012ൽ പള്ളി നവീകരണത്തിന് ശ്രമിച്ചപ്പോൾ പട്ടാള ഉദ്യോഗസ്ഥർ എതിർപ്പുമായി വന്നു. തുടർന്ന് കോടതിയെ സമീപിക്കുകയും കേസ് വിധിയാകുന്നതുവരെ തത് സ്ഥിതി തുടരാൻ കോടതി നിർദേശിക്കുകയും ചെയ്തു. സെന്റ് മൈക്കിൾസ് പള്ളിയുടെയും ഈസ്റ്റ്ഹിൽ ഫാത്തിമാമാതാ ഇടവകയുടെയും അത്താണിക്കൽ സ്നേഹഭവനിലെ മാർ തെരേസ കോൺവെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂണിൽ നടക്കുന്ന തിരുനാളാഘോഷത്തോടനുബന്ധിച്ച് താത്കാലിക ഷാമിയാന നിർമിക്കുന്നത് പതിവാണ്. പട്ടാള ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസാണ് ഷാമിയാന പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്. 120 വർഷമായി അനുഭവിക്കുന്ന ആരാധനാസ്വാതന്ത്ര്യം പുനഃസ്ഥാപിച്ച് കിട്ടാൻ ഇടവക വികാരി ഫാ.…
Read Moreനിപ്പ വൈറസ് ബാധയെ കീഴടക്കിയ ഇടത് സർക്കാരിനെ അഭിനന്ദിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: നിപ്പ വൈറസ് ബാധയെ കീഴടക്കിയ ഇടത് സർക്കാറിന് അഭിനന്ദനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഫേസ്ബുക്ക് പോസ്റ്റിലാണ് അഭിനന്ദനം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി ഷൈലജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കോഴിക്കോട് മെഡിക്കല്‍ കോളജ് അടക്കം സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍, ജീവനക്കാർ, കോഴിക്കോട്, മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു.
Read Moreപേരാമ്പ്ര ഗവ. യുപി സ്കൂളിൽ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള പുസ്തകങ്ങള്‍ വെള്ളം കയറി നശിക്കുന്നു
പേരാമ്പ്ര: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ച പാഠപുസ്തകങ്ങൾ വെള്ളം കയറി നശിക്കുന്നു. പേരാമ്പ്ര ഗവ. യുപി സ്കൂളിലാണ് പുസ്തകങ്ങള്‍ നശിക്കുന്നത്. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അനുവദിച്ച 19 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണം നടക്കുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ച പുസ്തകങ്ങളാണ് നനഞ്ഞ് കുതിരുന്നത്. പുസ്തകങ്ങള്‍ സൂക്ഷിച്ച മുറിയിലേക്ക് വെള്ളം ഇറങ്ങുന്നത് തടയാൻ മാര്‍ഗം സ്വീകരിക്കാത്തതാണ് നൂറുകണക്കിന് പുസ്തകങ്ങള്‍ നനയാന്‍ കാരണം. ജൂണ്‍ ഒന്നിന് മുമ്പ് തീര്‍ക്കേണ്ട പ്രവൃത്തി ഇതു വരെ പൂര്‍ത്തിയായിട്ടില്ല. നിപ്പാ വൈറസ് ബാധമൂലം സ്കൂള്‍ തുറക്കുന്നത് നീട്ടിയിട്ടും പണിപൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തതിന്റെ ബാക്കിയും ഈ വര്‍ഷം പുതുതായി എത്തിയതും ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ എഇഒ ഓഫീസ് പ്രവര്‍ത്തിച്ച കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചത്. തൊട്ടടുത്ത കെട്ടിടത്തില്‍ നിര്‍മ്മാണം നടത്താനായി സ്ലാബിന്റെ ഒരു ഭാഗം…
Read Moreമഴയ്ക്കൊപ്പം ഫുട്ബോള്‍ ആവേശവും…ഉറക്കമൊഴിച്ച് കെഎസ്ഇബി; രാത്രികാലങ്ങളിലും കണ്ട്രോള് റൂമുകള്‍ ; പരാതികൾക്ക് 9496001912 വാട്ട്സ്ആപ്പ് നമ്പർ
സ്വന്തം ലേഖകന്‍ കോഴിക്കോട്: മഴക്കാലവും ലോകകപ്പ് ഫുട്ബോള്‍ മത്സരവും ഒരുമിച്ചെത്തിയതോടെ ഉറക്കമൊഴിച്ച് കെഎസ്ഇബി. ഒരുമാസക്കാലം വൈദ്യുതിമുടക്കം ഉണ്ടാകില്ലെന്ന് മന്ത്രി എം.എം.മണി അറിയിച്ചതോടെ ഇത് നടപ്പില്‍ വരുത്താനുള്ള നെട്ടോട്ടത്തിലാണ് ജീവനക്കാര്‍ . വൈദ്യുതിമുടക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചീഫ് എന്‍ജീനീയറെ ചുമതലപ്പെടുത്തി. എന്നാല്‍ വഴിയോരങ്ങളിലെ മരങ്ങള്‍ പൊട്ടിവീഴുന്നത് മിക്കതും വൈദ്യുതി ലൈനിനുമുകളിലേക്കായതിനാല് വൈദ്യുതിമുടക്കം പരിഹരിക്കുക എന്നതും വെല്ലുവിളിയാണ്.ഒരേസമയം അഗ്നിശമന സേനയും കെഎസ്ഇബിയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ വൈദ്യുതിമുടക്കം പരിഹരിക്കാന്‍ കഴിയൂ. ഫുട്ബോള്‍ പ്രേമികള്‍ ഏറെയുള്ള മലബാറില്‍ ഇനി കെഎസ്ഇബി ഓഫീസുകള്‍ക്ക് ഇരിക്കപ്പൊറുതി ഉണ്ടാകില്ല. നിലവില്‍ 1912 ടോൾഫ്രീ നന്പറിലും , 9496001912 വാട്ട്സ് അപ്പ് നന്പറിലും പരാതികള്‍ അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. പോസ്റ്റ് നമ്പര്‍ സഹിതം നിരവധിപരാതികളാണ് കെഎസ്ഇബി ഓഫീസുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ മൂലം വ്യാപകമായ വൈദ്യുതി തടസ്സം ഉണ്ടാകുന്നതായി പരാതികള്‍…
Read Moreസാൻഡ്ബാങ്ക്സ് ഗ്രൗണ്ടിൽ വെള്ളപ്പൊക്കം; ഡിവൈഎഫ്ഐക്കെതിരെ പരാതി; രണ്ടു മാസം മുമ്പ് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനു വേണ്ടി ഗ്രൗണ്ടിലെ മണ്ണ് നീക്കം ചെയ്തിരുന്നു
വടകര: വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ്ബാങ്ക്സിനു സമീപത്തെ ഗ്രൗണ്ടിൽ വെള്ളം പൊങ്ങിയതിൽ ഡിവൈഎഫ്ഐക്കെതിരെ പരാതി. രണ്ടു മാസം മുന്‍പ് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനു വേണ്ടി ഗ്രൗണ്ടിലെ മണ്ണ് നീക്കം ചെയ്തിരുന്നുവെന്നും ഈ മണ്ണ് തിരിച്ച് ഗ്രൗണ്ടിൽ നിക്ഷേപിക്കാത്തതാണ് ഗ്രൗണ്ടിൽ വെള്ളംപൊങ്ങാൻ കാരണമായതെന്നുമാണ് നാട്ടുകാരായ ചിലരുടെ പരാതി. ഡിവൈഎഫ്ഐ വടകര നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ മാർച്ച് 31 നു നടത്തിയ ഫുട്ബോൾ മത്സരത്തിന് ഗ്രൗണ്ട് ഒരുക്കുന്നതിനു ജെസിബി ഉപയോഗിച്ച് മണൽ നീക്കം ചെയ്തിരുന്നു. ഇതോടെ ഗ്രൗണ്ടിന് നടുവിലായി കുളം രൂപത്തിൽ കുഴി പ്രത്യക്ഷപ്പെട്ടുവെന്നും കളി കഴിഞ്ഞിട്ടും നീക്കം ചെയ്ത മണൽ യഥാസ്ഥാനത്ത് കൊണ്ടിടാൻ മത്സരം സംഘടിപ്പിച്ചവർ മുതിർന്നില്ലെന്നുമാണ് ആക്ഷേപം. കാലവർഷം കനത്തതോടെ ശക്തമായുണ്ടായ മഴയിൽ ഈ ഗ്രൗണ്ടിൽ സാധാരണയുണ്ടാകുന്നതിനേക്കാൾ വൻ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് പ്രദേശവാസികളിൽ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.പെരുന്നാൾ ദിവസം ആയിരക്കണക്കിന് ആളുകൾ…
Read Moreപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി അധ്യാപക കുടുംബം
മുക്കം: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമൂഹത്തിന് പുതിയ മാതൃക പകർന്ന് തീർത്തും വ്യത്യസ്ഥരാവുകയാണ് ഒരു അധ്യാപക കുടുംബം. കോഴിക്കോട് കക്കോടി ഗവൺമെന്റ് യുപി സ്കൂൾ അധ്യാപകനും പന്നിക്കോട് സ്വദേശിയുമായ മജീദ് പുളിക്കലും കുടുംബവുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പുതിയ മാതൃക തീർക്കുന്നത്. എട്ട് മാസം മുൻപ് കക്കോടി സ്കൂളിൽ അധ്യാപകനായി എത്തിയത് മുതൽ സ്കൂളിന്റെ സമഗ്ര വികസനം ലക്ഷമിട്ട് വിവിധങ്ങളായ പ്രവർത്തനമാണ് ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരായ വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കു മാവശ്യമായ ബാഗ്, കുട, നോട്ടു പുസ്തകങ്ങൾ, സോപ്പ്, എന്നിവക്ക് പുറമെ സ്കൂൾ ഹരിതാഭമാക്കുന്നതിനായി ഫല വൃക്ഷ തൈകളും ഔഷധസസ്യങ്ങളും മാത്രമല്ല ഉച്ചഭക്ഷണവിഭവങ്ങൾ ഒരുക്കുന്നതിനായി ചക്കയും നാളികേരവുമെല്ലാം ഈ അധ്യാപകനാണ് എത്തിച്ചുനൽകിയത്. നാട്ടുകൈ നീട്ടമെന്ന് പേരിട്ട വിഭവ വണ്ടി മജീദ് മാസ്റ്ററുടെ പന്നിക്കോട്ടെ വീട്ടിൽ നിന്നുമാണ് സ്കൂളിലേക്ക് പുറപ്പെട്ടത്.…
Read Moreലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ഭാരവാഹികളുടെ യോഗം പാലക്കാട്ട് ;എം.വി. ശ്രേയാംസ്കുമാർ സംസ്ഥാന പ്രസിഡന്റാകും
പ്രബൽ ഭരതൻ കോഴിക്കോട്: എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ലോക്താന്ത്രിക് ജനതാദളിന്റെ നിർണായക യോഗം ഇന്ന് പാലക്കാട്ട് നടക്കും. പ്രസിഡന്റിനെ തെരഞ്ഞുടുക്കുന്നതിനായി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗമാണ് രാവിലെ 11 മുതൽ പാലക്കാട്ട് നടക്കുന്നത്. പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺകുമാർ ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ട രണ്ടു പേരെ യോഗം നോമിനേറ്റ് ചെയ്യും. ഇതിൽ നിന്ന് ഭൂരിപക്ഷ പിന്തുണയാളെ പ്രസിഡന്റായി ദേശീയ നേതൃത്വം അടുത്തയാഴ്ച പ്രഖ്യാപിക്കും. നിലവിൽ എം.പി. ശ്രേയാംസ്കുമാറിന്റെയും വറുഗീസ് ജോർജിന്റെയും പേരുകളാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നിട്ടുള്ളത്. നിലവിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ വറുഗീസ് ജോർജിനായി കോഴിക്കോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാർ ശക്തമായി രംഗത്തുണ്ട്. പാലക്കാട്, കാസർഗോഡ് ജില്ലാ പ്രസിഡന്റുമാർ നിഷ്പക്ഷ നിലപാടാകും സ്വീകരിക്കുക. എന്നാൽ എം.പി. വീരേന്ദ്രകുമാറിന്റെ അനുയായികളായ…
Read More