പു​ഞ്ച​ക്കൃഷി​യി​ൽ ത​ണ്ടു​തു​ര​പ്പ​ൻ ശ​ല്യം; ക​ർ​ഷ​ക​ർ ജാ​ഗ്ര​ത​ പാ​ലി​ക്ക​ണ​മെ​ന്ന് കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം

ആ​ല​പ്പു​ഴ: പു​ഞ്ച​കൃ​ഷി​യി​ൽ ത​ണ്ടു​തു​ര​പ്പ​ന്‍റെ​യും ക​തി​ർ​പ്പേ​നി​ന്‍റെ​യും സാ​ന്നി​ധ്യം കാ​ണു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ട​യ്ക്കി​ടെ മൂ​ട​ലോ​ടു​കൂ​ടി​യ നി​ല​വി​ലെ കാ​ലാ​വ​സ്ഥ കീ​ടാ​ക്ര​മ​ണ​ത്തി​ന് അ​നു​കൂ​ല​മാ​ണ്.കൊ​തു​മ്പ് പ​രു​വം ക​ഴി​ഞ്ഞ് നെ​ല്‍​ച്ചെ​ടി​ക​ള്‍ ക​തി​രി​ടാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ത​ണ്ടു​തു​ര​പ്പ​ന്‍ പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണ സാ​ധ്യ​ത​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​ത് ക​തി​രു​ക​ള്‍ പൂ​ര്‍​ണ​മാ​യി പ​തി​രാ​കു​ന്ന വെ​ണ്‍​ക​തി​ര്‍ എ​ന്ന അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കാ​മെ​ന്ന് കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു.

കൊ​തു​മ്പു​സ​മ​യ​ത്ത് പാ​ട​ത്ത് ത​ണ്ടു​തു​ര​പ്പ​ന്‍ ശ​ല​ഭ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ഇ​ല​പ്പ​ര​പ്പി​ല്‍ മു​ട്ട​ക്കൂ​ട്ട​ങ്ങ​ളും കാ​ണു​ന്നു​ണ്ടെ​ങ്കി​ല്‍ ക​തി​ര്‍ നി​ര​ക്കു​ന്ന സ​മ​യ​ത്ത് പു​ഴു​ക്ക​ള്‍ അ​ക​മേ തു​ര​ന്ന് ക​യ​റി വെ​ണ്‍​ക​തി​രു​ക​ള്‍ രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ചി​ല പാ​ട​ങ്ങ​ളി​ല്‍ കൊ​തു​മ്പു ഘ​ട്ട​ത്തി​ല്‍ ക​തി​ര്‍​പ്പേ​നി​ന്‍റെ സാ​ന്നി​ധ്യ​വും കാ​ണു​ന്നു​ണ്ട്.

കൊ​തു​മ്പോ​ല​യു​ടെ ഇ​ല​പ്പോ​ള​യ്ക്കു​ള്ളി​ലി​രു​ന്ന് പേ​നു​ക​ള്‍ നീ​രൂ​റ്റി​ക്കു​ടി​ക്കു​ന്ന​തു മൂ​ലം ഇ​ല​പ്പോ​ള​യു​ടെ ഉ​ള്‍​വ​ശ​ത്ത് ത​വി​ട്ടു നി​റം വ്യാ​പി​ക്കും കൊ​തു​മ്പോ​ല​യു​ടെ പോ​ള​ക​ള്‍ മാ​റ്റി നോ​ക്കി​യാ​ല്‍ അ​ക​മേ പേ​നു​ക​ളു​ടെ സാ​ന്നി​ധ്യം കാ​ണാ​നാ​വും. ക​തി​ര്‍ നി​ര​ക്കു​ന്ന സ​മ​യ​ത്ത് ഇ​വ ക​തി​രി​ലേ​ക്കും ക​യ​റും.

ത​ണ്ടു​തു​ര​പ്പ​ൻ, ക​തി​ര്‍​പ്പേ​ന്‍ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം കാ​ണു​ന്ന പ​ക്ഷം കൊ​തു​മ്പു​സ​മ​യ​ത്ത് സ്‌​പൈ​ന​റ്റോ​റം/​സ്‌​പൈ​നോ​സാ​ഡ്/​ഐ​സോ സൈ​ക്ലോ​സെ​റം എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും അ​ട​ങ്ങി​യ കീ​ട​നാ​ശി​നി​ക​ള്‍ ശി​പാ​ര്‍​ശ ചെ​യ്ത അ​ള​വി​ല്‍ പ​ശ കൂ​ടി ചേ​ര്‍​ത്ത് ത​ളി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു.

ഒ​പ്പം വ​ര​മ്പു​ക​ളി​ലെ ക​ള​നി​യ​ന്ത്ര​ണ​ത്തി​ല്‍ ശ്ര​ദ്ധ പു​ല​ര്‍​ത്തു​ക​യും വേ​ണം. ക​തി​ര്‍​പ്പേ​ന്‍ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ കൊ​തു​മ്പു സ​മ​യം മു​ത​ല്‍ ക​തി​ര്‍​മ​ണി​ക​ളി​ല്‍ പാ​ലൂ​റി നി​റ​യു​ന്ന​തു വ​രെ ക​ണ്ട​ത്തി​ല്‍ അ​ഞ്ച് സെ​ന്‍റീ മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വെ​ള്ളം നി​ര്‍​ത്ത​ണം.കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന കീ​ട​നി​രീ​ക്ഷ​ണ​കേ​ന്ദ്ര​വു​മാ​യി 7559908639 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​താ​ണ്.

Related posts

Leave a Comment