കോഴിക്കോട്: സംസ്ഥാനത്ത് നിപ്പാ ഭീതിയകലുന്നു.കഴിഞ്ഞ മൂന്നുദിവസത്തിനിടെ 117 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ 101 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ പരിശോധിച്ച 18 സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. നിലവില്‍ ജൂണ്‍ അഞ്ചുവരെ കര്‍ശന നിരീക്ഷണം തുടരാനാണ് തീരുമാനം. നേരത്തെ രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.ഇന്നലെ രോഗബാധയേറ്റ് മരണമുണ്ടാകാതിരുന്നതും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം പകരുന്നു. ഏഴുപേരാണ് ഇപ്പോള്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ നിപ്പാ വൈറസിന്റെ വ്യാപനം തടയാന്‍ ഒരു പരിധിവരെ കഴിഞ്ഞെങ്കിലും മരണനിരക്ക് കുറയ്ക്കാന്‍ കഴിയാത്തതാണ് വെല്ലുവിളി. ഇതുവരെ രോഗം സ്ഥിരീകരിച്ച 16 പേരില്‍ 13 പേരും മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു പേരുടെ ആരോഗ്യനിലയിലുണ്ടായ പുരോഗതി ആരോഗ്യ വകുപ്പിന് പ്രതീക്ഷ പകരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…
Read MoreCategory: Kozhikode
നിപ്പാ വൈറസിനെ സംബന്ധിച്ച ആശങ്കകൾ മാറുമ്പോൾ സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചരണം തുടുരുന്നു
കോഴിക്കോട്: നിപ്പാ വൈറസ് ബാധസംബന്ധിച്ച ആശങ്കകൾക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇത് സംബന്ധിച്ച വ്യാജ പ്രചരണങ്ങൾക്ക് കുറവില്ല. ചിക്കൻ ഉപയോഗിക്കരുതെന്നുള്ള വ്യാജ ഉത്തരവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിലാണ് ഉത്തരവ് പരക്കുന്നത്. ഇത്തരത്തിലുള്ള ഉത്തരവുകളൊന്നും ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയിട്ടില്ലെന്നാണ് വിവരം. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതൽ ഇത്തരത്തിൽ ഏറെ വ്യാജ പ്രചരണങ്ങളും എത്തിയിരുന്നു.
Read Moreചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയത് മിന്നുംനേട്ടങ്ങള്! തുര്‍ക്കിയില്‍ കൈക്കരുത്ത് കാട്ടാന്‍ മജ്സിയ ബാനു
വടകര: ഭാരോദ്വഹനത്തിൽ ചുരുങ്ങിയ കാലം കൊണ്ട് മിന്നുംനേട്ടങ്ങൾ സ്വന്തമാക്കിയ ഓർക്കാട്ടേരിയിലെ മജ്സിയ ബാനു കൈക്കരുത്തിന്റെ അങ്കം ജയിക്കാൻ തുർക്കിയിലേക്ക്. ഒക്ടോബർ 13 മുതൽ 22 വരെ നടക്കുന്ന ഇന്റർനാഷണൽ ആം റസിലിംഗ് (പഞ്ചഗുസ്തി) ചാന്പ്യൻഷിലേക്ക് ഈ ഇരുപത്തിനാലുകാരി യോഗ്യത നേടി്. മെയ് ഒന്‍പതു മുതൽ 14 വരെ ലഖ്നോവിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ സ്വന്തമാക്കിയിരുന്നു. ഇതിനു തുടർച്ചയായാണ് അന്തർദേശീയ മീറ്റിലേക്കുള്ള യോഗ്യത. ലഖ്നോവിൽ ഇന്ത്യൻ ആം റെസിലിംഗ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചാന്പ്യൻഷിപ്പിൽ 55 കിലോ വിഭാഗത്തിലാണ് മജ്സിയ മത്സരിച്ചത്. പവർ ലെഫ്റ്റിംഗിൽ അന്തർദേശീയ-ദേശീയ മീറ്റുകളിൽ ഇതിനകം നിരവധി മെഡലുകൾ മജ്സിയ ബാനു നേടിയിട്ടുണ്ട്. ഇതിൽ നിന്നുള്ള ആത്മവിശ്വാസമാണ് പഞ്ചഗുസ്തിയിൽ ഒരു കൈനോക്കാൻ പ്രേരണയായത്. സംസ്ഥാന ചാന്പ്യൻഷിപ്പിലെ സ്വർണ മെഡൽ നേട്ടത്തിന് ശേഷമാണ് ലഖ്നോവിലേക്കുള്ള യാത്ര. ഇന്തോനേഷ്യയിലെ ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പ്, ആലപ്പുഴയിലെ…
Read More‘ഡിസ്ചാര്‍ജ്’ ചാകര! ഒറ്റദിവസം അഞ്ഞൂറിലധികം ഡിസ്ചാര്‍ജുകള്‍; ആളൊഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഒപി
കോഴിക്കോട്: നിപ്പാവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍കോളജില്‍ ‘ഡിസ്ചാര്‍ജ്’ ചാകര. കഴിഞ്ഞദിവസം മാത്രം 500 ഡിസ്ചാര്ജുകളാണ് ഉണ്ടായത്. ഗുരുതരമായ രോഗം ഇല്ലാത്തവരെ ഒറ്റയടിക്ക് ഡിസ് ചാര്ജ്ചെയ്യുകയാണ്. ദിനം പ്രതി 1500-ല്‍ അധികം രോഗികള്‍ എത്താറുണ്ടായിരുന്ന ഒപിയില്‍ കഴിഞ്ഞ മുന്നുദിവസങ്ങളിലായി എത്തുന്നവരുടെഎണ്ണം മൂന്നൂറില്‍ താഴെയാണ്. സൂപ്പര്‍ സ്പെഷാലിറ്റിയില്‍ മാത്രമാണ് രോഗികള്‍ ഇപ്പോള്‍ എത്തുന്നത്. സര്‍ജറിക്ക് നേരത്തെ ഡേറ്റ് നല്കിയ രോഗികളോട് പിന്നീട് വരാനാണ് അറിയിച്ചിരിക്കുന്നത്. മാറ്റിവയ്ക്കാനാകാത്ത സര്‍ജറികള്‍ മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ നിപ്പബാധിച്ച് നരിപ്പറ്റ സ്വദേശിയായ കല്യാണി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.ഇന്നലെ മരിച്ച പാലാഴി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അബിന്‍ മെഡിക്കല്‍ കോളജില്‍ പോയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നു.പേരാമ്പ്രയില്‍ പോയിരുന്നു അബിനെങ്കിലും അത് കുറേ നാളുകള്‍ക്ക് മുന്‍പാണ്. മെഡിക്കല്‍ കോളജില്‍ മറ്റ് അസുഖങ്ങളുമായി എത്തിയാല്‍ നിപ്പാബാധിക്കുമെന്ന ആശങ്കയാണ് എല്ലാവരും ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ഇതോടെ നിന്നു തിരിയാന്‍ ഇടമില്ലാത്ത…
Read Moreറോഡരികിൽ ചത്തുകിടന്ന വവ്വാൽ; പേടിച്ച് വിറച്ച് നാട്ടുകാര്‍; മരണകാരണം വൈദ്യുതാഘാതമാണെന്നു ഡോക്ടർ
മണ്ണാർക്കാട്: റോഡരികിൽ ചത്തുകിടന്ന വവ്വാൽ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞദിവസം പള്ളിക്കുന്ന് സൗത്തിലാണ് വവ്വാലിനെ ചത്തനിലയിൽ കണ്ടെത്തിയത്. നിപ്പ വൈറസ് ബാധയിൽ സംസ്ഥാനത്ത് മരണം സംഭവിച്ച സാഹചര്യമുള്ളതിനാലാണിത്. തുടർന്ന് നാട്ടുകാർ ആരോഗ്യവകുപ്പിലും മൃഗാശുപത്രിയിലും വിവരം അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മണ്ണാർക്കാട് സീനിയർ വെറ്ററിനറി സർജജൻ ഡോ. ഷാജി പണിക്കശേരിയുടെ നേതൃത്വത്തിൽ ഡോക്ടർമാരുമുൾപ്പെട്ട സംഘം സ്ഥലത്തെത്തി. വൈദ്യുതിപോസ്റ്റിന് താഴെ കിടന്ന വവ്വാലിന് ഷോക്കടിച്ചതാകാമെന്ന് സംഘം വിലയിരുത്തി. തുടർന്നു സുരക്ഷ വസ്ത്രങ്ങളണിഞ്ഞ് വവ്വാലിനെ പരിശോധിച്ചു. ശരീരഭാഗങ്ങളിൽ ഷോക്കടിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയ ഡോക്ടർ മരണകാരണം വൈദ്യുതാഘാതമാണെന്നുതന്നെ സ്ഥിരീകരിച്ചു.
Read Moreകര്‍ണാടക തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം ബിജെപിയെ സഹായിച്ചുവെന്നാ ആരോപണവുമായി കെ.എം ഷാജി എംഎല്‍എ
കോഴിക്കോട്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം ബിജെപി യെ സഹായിച്ചുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി എംഎല്‍എ ആരോപിച്ചു. മംഗാലാപുരത്തിന് സമീപമുള്ള നിയമസഭാ മണ്ഡലങ്ങളില്‍ എ പി സുന്നികള്‍ ബിജെപിയെ സഹായിച്ചതിനാലാണ് കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞതെന്നും ഷാജി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരുന്ന പി.എം ഹനീഫ് അനുസ്മരണം കെ.പി. കേശവമേനോന് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംകള്ക്കിടയില് പ്രവര്‍ത്തിക്കുന്ന മറ്റു ചില സംഘടനകളുടെ നിലപാടുകളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര മുന്നേറ്റത്തെ ക്ഷീണിപ്പിച്ചിട്ടുണ്ട്. സമുദായ നേതാക്കന്മാര്ക്കുമുന്നില് മുട്ടുമടക്കുന്ന നേതാക്കള്‍ മതേതര ചേരിയെ ദുര്ബലപ്പെടുത്തുകയേയുള്ളു. കോടിക്കണക്കിന് ജനങ്ങളുള്ള നാട്ടില്‍ അന്‍പതിനായിരമോ അറുപതിനായിരമോ ആളുകളെ സംഘടിപ്പിച്ച് സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് ലക്ഷങ്ങള്‍ പങ്കെടുത്തുവെന്ന അവകാശപ്പെടുന്ന സമുദായ സംഘടനാ നേതാക്കള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. ഇത്തരക്കാരെ കൊണ്ട് രാജ്യത്തെ ഫാസിസത്തെ ചെറുക്കാനാവില്ലെന്നും…
Read Moreപനി പടരുമ്പോഴും നാദാപുരം ആശുപത്രിയിലെ ആംബുലന്‍സ് കട്ടപ്പുറത്ത്; വണ്ടിയുടെ ചില ഭാഗങ്ങൾ നഷ്ടപ്പെട്ടതയായി പരാതി
നാദാപുരം: നാട് മുഴുവൻ പനിപ്പേടിയിൽ കഴിയുമ്പോഴും നാദാപുരത്തെ ആംബുലൻസ് കട്ടപ്പുറത്ത്. ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കിയ ഗവ.താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് വീണ്ടും കട്ടപ്പുറത്തായത്. നിപ്പാ പേടിയിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ സ്വകാര്യ ഡ്രൈവർമാർ വിമുഖത കാണിക്കുന്ന സമയത്ത് സർക്കാർ ആംബുലൻസ് ഉപയോഗ ശൂന്യമായത് ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സാണിത്. എട്ട് വർഷം മുമ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് നാദാപുരം താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് വാങ്ങിയത്.2017 ല്‍ മംഗലാപുരത്ത് രോഗിയേയും കൊണ്ട് പോയി തിരിച്ച് വരുമ്പോള്‍ വാഹനം തകരാറിലായതോടെയാണ് ആംബുലൻസ് കട്ടപ്പുറത്തായത്. മാസങ്ങളോളം കാസര്‍ഗോട്ടെ സ്വകാര്യ കമ്പനിയില്‍ കിടന്ന വാഹനം എച്ച്എംസി ഫണ്ട് ഉപയോഗിച്ചാണ് ഏറെ കാലങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയത്. കഴിഞ്ഞ നവംബറിൽ പണി പുർത്തിയാക്കിയ ആംബുലന്‍സ് പുറത്തിറക്കിയെങ്കിലും വീണ്ടും തകരാറായി.…
Read Moreനിപ്പാ വൈറസ് ബാധിച്ച് ഒരാൾകൂടി മരിച്ചു;പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്യാണി ആണ് മരിച്ചത്; ഇതോടെ മരണം 13 ആയി
കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇതോടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. കോഴിക്കോട് പേരാന്പ്ര നരിപ്പറ്റ സ്വദേശി കല്യാണി ആണ് മരിച്ചത്. കോഴിക്കോട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കല്യാണി.
Read Moreനിപ്പാവൈറസ്; ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം; ആദ്യം മരിച്ച സാബിത്തിന്റെ യാത്രാപശ്ചാത്തലം പരിശോധിക്കും
കോഴിക്കോട്: നിപ്പാവൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ പോലീസും അന്വേഷിക്കും. വടകര റൂറല്‍ എസ്പി ജി.ജയദേവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. രോഗലക്ഷണവുമായി ആദ്യം മരിച്ച സൂപ്പിക്കടയിലെ സാബിത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്. സാബിത്തിന്റെ യാത്രകളെ കുറിച്ചും ആരല്ലൊമായി ബന്ധപ്പെട്ടിരുന്നുവെന്നതും എന്തെല്ലാം ഭക്ഷണം കഴിച്ചുവെന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യവകുപ്പിന്റെ നടപടികളുമായി സഹകരിക്കുമെന്ന് എസ്പി ദീപികയോടു പറഞ്ഞു. മരിക്കുന്നതിനു മുമ്പ് സാബിത്ത് ചെയ്ത കാര്യങ്ങളാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. സാബിത്ത് വിദേശരാജ്യത്ത് ജോലിയുള്ളയാളായിരുന്നു. മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ തീരുമാനിച്ചത്.
Read Moreകാറ്റും മഴയും: ചങ്ങരംകുളത്തും പരിസരത്തും വൻനാശനഷ്ടം; യുവതിക്ക് ഇടിമിന്നലിൽ പരിക്ക്
ചങ്ങരംകുളം: ശക്തമായ കാറ്റിലും മഴയിലും ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും വൻ നാശനഷ്ടം. ഇന്നലെ രാത്രിയോടെ ഉണ്ടായ കാറ്റിലും മഴയിലുമാണ് വ്യാപകമായ നാശംനേരിട്ടത്. പലയിടത്തും മരങ്ങൾ വീണു വീടുകൾ തകർന്നു. വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധവും നിലച്ചു. ചങ്ങരംകുളത്തിനടുത്ത് ആലംകോട് യുവതിക്ക് ഇടിമിന്നലിൽ പരിക്കേറ്റു. ആലംകോട് കീഴേപുറം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചീരൻകുഴിയിൽ സുചിത്ര(25)യ്ക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാരപറന്പിൽ അജീഷിന്റെയും അനീഷിന്റെയും വീടിനു മുകളിലേക്കു പന പൊട്ടിവീണു വീട് തകർന്നു. ഇടിമിന്നലിൽ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചിയ്യാനൂരിൽ മേലേപുരക്കൽ ഭാസ്ക്കരന്റെ വീട്ടിലെ കിണർ മിന്നലേറ്റു തകർന്നു. ഉദിനുപറന്പ് മുള്ളംകുന്ന് റോഡിൽ വീടിന്റെ മതിൽകെട്ട് റോഡിലേക്കു നിലംപതിച്ചു ഗതാഗതം മുടങ്ങി. പ്രദേശത്തെ പല റോഡുകളും മരങ്ങൾ പൊട്ടി വീണു ഗതാഗതം മുടങ്ങിയിരിക്കുകയാണ്. പലയിടത്തും വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കേടുപാടുകൾ വന്നു. മരങ്ങൾ വീണു വൈദ്യുതി…
Read More