മലപ്പുറം: നിപ്പാ വൈറസ് പടരുന്നതുമായി ബന്ധപ്പെട്ടു ജില്ലയിൽ ആശങ്കയുണ്ടാക്കുന്ന സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്ന നിർദേശങ്ങളോടു പൊതുജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന അറിയിച്ചു. നിലവിൽ നിപ്പാ വൈറസ് സംശയിച്ചു ജില്ലയിലെ ആറുപേരാണ് വിവിധ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ഇതിൽ തിരൂരങ്ങാടി തെന്നലയിലെ ഉബീഷിനു മാത്രമാണ് വൈറസ് ബാധ സ്ഥീകരിച്ചത്. കോഴിക്കോട്് മെഡിക്കൽ കോളജിൽ മൂന്നു പേരും മഞ്ചേരി മെഡിക്കൽ കോളജിൽ രണ്ടു പേരും തൃശുർ മെഡിക്കൽ കോളജിൽ ഒരാളുമാണ് ചികിത്സയിലുള്ളത്. ഇതിനിടെ ഡെങ്കിപ്പനി പിടിപ്പെട്ടു ഒട്ടേറെ പേർ വിവിധയിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണപ്പെട്ട ആളുകളുടെ ബന്ധുക്കളെയും പരിസരവാസികളെയും നിരീക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ആർക്കെങ്കിലും സംശയങ്ങളോ രോഗസമാന ലക്ഷണമോ കണ്ടാൽ സമീപത്തെ ആരോഗ്യകേന്ദ്രത്തിലോ ജില്ലാ മെഡിക്കൽ ഓഫീസറെയോ വിവരം അറിയിക്കണം. ജില്ലാ കേന്ദ്രത്തിലെ കണ്ട്രോൾ റൂം നന്പർ 24 മണിക്കൂറും…
Read MoreCategory: Kozhikode
വിതരണത്തിന് എത്തിയ ആരോഗ്യ ഇൻഷുറൻസ് കാർഡുകളിൽ അപാകത; ഫോട്ടോ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ
കൽപ്പറ്റ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് കാർഡുകൾക്ക് അപാകതകൾ ഏറെയെന്ന് പരാതി. 2018 സാന്പത്തിക വർഷത്തിൽ നിലവിലുണ്ടായിരുന്ന സ്മാർട്ട് കാർഡ് പുതുക്കിയ കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിൽ കാർഡ് വിതരണം ചെയ്യുന്ന സമയത്താണ് അപാകതകൾ കണ്ടത്തിയത്. കാർഡിൽ രേഖപ്പെടുത്തിയ കുടുംബനാഥന്റെ ഫോട്ടോ പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് അച്ചടിച്ചിട്ടുള്ളത്. പേര് ഒഴികെ വിലാസവും മറ്റു അടയാളങ്ങളും കാർഡിൽ ഉൽപ്പെടുത്തിയിട്ടില്ല. പ്രിന്റ് ചെയ്ത പല വിവരങ്ങളും മാഞ്ഞ് പോകുന്നുമുണ്ട്.
Read Moreനിപ്പാ വൈറസ്: 29 പേര് നിരീക്ഷണത്തില്‍ ; വവ്വാലുകളുടെ പരിശോധനാഫലം ഇന്ന്
കോഴിക്കോട്: നിപ്പാ വൈറസ് ബാധയമായി ബന്ധപ്പെട്ട് 29 പേര് നിരീക്ഷണത്തില്‍ . ആരോഗ്യ വകുപ്പധികൃതര്‍ നല്കിയ എറ്റവും പുതിയ കണക്കനുസരിച്ചാണിത്.19 കാരിയായ വിദ്യാര്‍ഥിക്കാണ് ഇന്നലെ നിപ്പവൈറസ് ബാധ അവസാനമായി സ്ഥിരീകരിച്ചത്. കോഴിക്കോട് -11, മലപ്പുറം -ഒമ്പത്, എറണാകുളം -നാല്, കോട്ടയം -രണ്ട്, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട് -ഓരോന്നു വീതം എന്നിങ്ങനെയാണ് കണക്ക്. ഇതിനുപുറമേ, എന്നിങ്ങനെയാണ് രോഗലക്ഷണങ്ങളുമായി എത്തിയവരുടെ കണക്ക്. ഇതില്‍ 14 പേര്‍ക്ക് നിപ്പാ സ്ഥീരീകരിച്ചു. ഏഴു സാമ്പിളുകള്‍ കൂടി മണിപ്പാല്‍ വൈറോളജി റിസര്ച്ച്സെന്ററിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി 160 സാമ്പിളുകള്‍ അയച്ചിരുന്നു. നിപ്പാവൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും രീതിയില്‍ അടുത്തിടപഴകിയവരുടെ പട്ടികതയാറാക്കി വരികയാണ്. ഇതില്‍ ആശുപത്രി ജീവനക്കാരും ഒപ്പം ചികിത്സയില്‍ കഴിഞ്ഞവരും ബന്ധുക്കളുമെല്ലാം ഉള്‍പ്പെടും. നിപ്പാവൈറസ്ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ദേശീയ മൃഗസംരക്ഷണവകുപ്പും ആലപ്പുഴ വൈറോളജി റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള വിദഗ്ധരും പൂനൈയില്‍ നിന്നുള്ള കേന്ദ്രസംഘവും പരിശോധന…
Read Moreകേരളം ലജ്ജിക്കണം; നിപ്പ ബാധിതരെ ചികിത്സിക്കുന്ന നഴ്സുമാർക്ക് വിലക്ക്? പരാതിയുമായി നഴ്സുമാർ
കോഴിക്കോട്: എന്തൊരു നാണക്കേടാണിത്… നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം പടരാതിരിക്കാനും പ്രതിരോധിക്കാനും ഒത്തൊരുമയോടെ എല്ലാവരും നീങ്ങുന്പോൾ കുറച്ചാളുകൾ വീപരീതമായാണ് പ്രവർത്തിക്കുന്നത്. നിപ്പ വൈറസ് ബാധയേറ്റവരെ ചികിത്സിക്കുന്ന പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാർക്ക് പ്രദേശത്തെ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. നഴ്സുമാർ തന്നെ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. തങ്ങൾ ബസിൽ കയറിയാൽ മറ്റ് ആളുകൾക്ക് അടുത്തുവരാൻ ബുദ്ധിമുട്ടാണെന്നും ഓട്ടോയിൽ പോലും കയറ്റാൻ മടിക്കുകയാണെന്നും നഴ്സുമാർ പരാതിപ്പെട്ടു. നഴ്സുമാരുടെ കുടുംബാംഗങ്ങളോട് നാട്ടുകാരുടെ പെരുമാറ്റവും സമാനരീതിയിലാണ്. വീട്ടുകാരുമായി ഇടപഴകാനോ സംസാരിക്കാനോ എല്ലാവർക്കും ഭയമാണെന്നാണ് നഴ്സുമാരുടെ പരാതി. ഭീതിയൊന്നും ഇല്ലാതെ നിപ്പാ വൈറസ് ബാധയേറ്റ് വരുന്ന രോഗികളെ പരിചരിക്കുന്ന തങ്ങളോട് നാട്ടുകാർ ഇത്തരം സമീപനം സ്വീകരിക്കുന്നത് നഴ്സിംഗ് സമൂഹത്തിനും അമർഷമുണ്ട്. അകാരണമായ ഭീതിയാണ് നാട്ടുകാരുടെ ഇത്തരം പെരുമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതിന് ബോധവത്കരണം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗം പടരാതിരിക്കാൻ…
Read Moreനിപ്പാ വൈറസ്; ഒരാൾ കൂടി മരിച്ചു: കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മൂസ്സയാണ് മരിച്ചത്; ഇതോടെ മരണം 12 ആയി
കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇതോടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മൂസ്സയാണ് മരിച്ചത്. ഇയാൾ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിപ്പാ ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ്സ. ഇതുവരെ 160 പേരുടെ രക്ത സാമ്പിളുകളാണ് മണിപ്പാൽ വൈറസ് റിസർച്ച് സെന്ററിലേക്ക് പരിശോധനക്കയച്ചിരിക്കുന്നത്. അതേസമയം, നിപ്പാ വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള മരുന്ന് വൻതോതിൽ മെഡിക്കൽ കോളജിലെത്തിച്ചിട്ടുണ്ട്. നിപ്പാ വൈറസ് ബാധിതരായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എട്ടുപേരും സ്വകാര്യാശുപത്രികളില്‍ രണ്ടുപേരുമടക്കം 10 പേര് ചികിത്സയിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. നിപ്പാ ലക്ഷണം സംശയിച്ച് പ്രവേശിപ്പിച്ചിരുന്ന ഒന്‍പതുപേരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
Read Moreനിപ്പാ വൈറസ്: ദേശീയ ദുരന്തനിവാരണ സേന ഇന്ന് എത്തില്ല; പുനൈയിൽ നിന്ന് വിദ ഗ്ധരായ മൃഗസംരക്ഷണ വകുപ്പ് സംഘമെത്തും
തിരൂർ: മലപ്പുറത്തെ നിപ്പാ വൈറസ് ബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്തനിവാരണ സേന ഇന്ന് സന്ദർശനം നടത്തില്ല. ജില്ലയിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്നെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അതേസമയം, പൂനെയിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരടങ്ങുന്ന സംഘം ഇന്ന് കോഴിക്കോട്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Read Moreനിപ്പ വൈറസ് മൂലം മരിച്ചവരുടെ വീടിനു സമീപത്തുള്ള ഒരു മൃഗത്തിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ ഡയറക്ടര്‍
കോഴിക്കോട് : ഒരു മൃഗത്തില്‍ പോലും ഇതുവരെ നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നു മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍ . ശശി. പേരാമ്പ്രയില്‍ മരിച്ചവരുടെ വീടിനു അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലെ ഒരു മൃഗത്തിലും ലക്ഷണം കണ്ടെത്താനായിട്ടില്ല. അഞ്ചു കന്നുകാലികള്‍, എട്ട് പന്നികള്‍ , അഞ്ച് ആടുകള്‍ എന്നിവയുടെ സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിലെ മരങ്ങളുടെ താഴെ നിന്നും പുലര്‍ച്ചെ നാലരയ്ക്കും അഞ്ചിനുമിടയില്‍ വവ്വാലുകളുടെ കാഷ്ടം ശേഖരിച്ച് പരിശോധനയ്ക്കായി അയയ്ക്കും. വെള്ളിയാഴ്ച പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഏതെങ്കിലും മൃഗങ്ങളില്‍ നിപ്പാ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കാനാവൂ. ഫലങ്ങള്‍ കഴിക്കുന്ന പഴംതീനി വവ്വാലുകളെ ഈ പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. ചെറുപ്രാണികളെയും മറ്റും കഴിക്കുന്ന മാംസവവ്വാലുകളെയാണ് പരിശോധനയ്ക്കായി അയച്ചത്. എല്ലാ ജില്ലകളിലേക്കും നിപ്പാ വൈറസ്ബാധ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങളുള്ള മൃഗങ്ങളുണ്ടെങ്കില്‍ ജില്ലാ വെറ്ററിനറി…
Read Moreനിപ്പാ വൈറസ് ബാധിച്ച ചെക്യാട് പഞ്ചായത്തിൽ കോഴികളും പൂച്ചയും ചത്തു; നാട്ടുകാർ ഭീതിയിൽ
നാദാപുരം: നിപ്പാ വൈറസ് ബാധിച്ച് ചെക്യാട് പഞ്ചായത്തില്‍ ഒരാള്‍ മരിച്ചതിന്റെ ഭീതി നിഴലിക്കുന്നതിനിടയില് കല്ലാച്ചി കുമ്മങ്കോട് കോഴികളും പൂച്ചയും ചത്തത് പരിഭ്രാന്തി പരത്തി. ഉമ്മത്തൂരില്‍ നിന്ന് പനിയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അശോകന് മ രിച്ച വിവരം പുറത്തുവന്നതിനിടെയാണ് കോഴിയും പൂച്ചയും ചത്ത വിവരം പരക്കുന്നത്. നിപ്പാ വൈറസാകാമെന്ന പ്രചാരണം വന്നതോടെയാണ് നാട്ടുകാര്‍ വിവരം പഞ്ചായത്തിലും ആരോഗ്യ വിഭാഗത്തേയും അറിയിച്ചത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരും ഉദ്യോഗസ്ഥരും വീടുകളില്‍ സന്ദര്‍ശനം നടത്തി. ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
Read Moreനിപ്പാ വൈറസ് മറ്റ് രോഗികളിലേക്കും പടരുന്നു; വൈറസ് രോഗികൾക്ക് പ്രത്യേക കെട്ടിടത്തിൽ വാര്‍ഡ് ഒരുക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: നിപ്പാ വൈറസ്ബാധയെ തുടര്‍ന്ന് എത്തുന്ന രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും ഒറ്റപ്പെട്ട സ്ഥലത്ത് വാര്‍ഡ് ഒരുക്കണമെന്ന ആവശ്യം ശക്തം. നിലവില്‍ അത്യാഹിത വിഭാഗത്തിനു മുകളിലും ചെസ്റ്റ് ഹോസ്പിറ്റലിലും പേവാര്ഡിലുമാണ് വൈറല്‍ പനി ബാധിച്ചവരെ കിടത്തിചികില്സിക്കുന്നത്. മറ്റ് രോഗിക്കൊപ്പം കൂട്ടിരിക്കാന്‍ എത്തുന്നവരെയാണ് ഇപ്പോള്‍ വൈറല്‍ പനി ബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ക്ക് മെഡിക്കല്‍ കോളജില്‍ നിന്നാണ് നിപ്പാ പിടിപെട്ടതെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. മറ്റ് ആവശ്യങ്ങള്‍ക്കായി കോളജില്‍ എത്തിയതായിരുന്നു ഇവര്‍ .നിപ്പാ വൈറസ് വായുവിലുടെ പകരും എന്ന് മുന്നറിയിപ്പുള്ളതിനാല്‍ ഇവിട ചികില്‍സയിലുള്ള മറ്റ് രോഗികള്‍ ഭീതിയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി മെഡിക്കല്‍ കോളജിലേക്ക് ആരും വരാത്ത സ്ഥിതിയാണുള്ളത്. ഇവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു.നിപ്പാ വൈറസ് ഭീതി പരന്നതോടെയാണ് അത്യാഹിവിഭാഗത്തില് വരുന്നവരുടെ എണ്ണം കുറഞ്ഞത്. അനാവശ്യമായി ആശുപത്രി സന്ദര്‍ശനം കുറക്കണമെന്ന സര്ക്കാര്മുന്നറിയിപ്പും ഇതിനുകാരണമായിഇന്നലെ നിരീക്ഷണവാര്ഡുകളില് പലതും ആളുകളില്ലാത്ത സ്ഥിതിയാണ്.മെഡിക്കല്കോളജിലെത്തിയാല്…
Read Moreസിപിഎം-സിപിഐ പിണക്കം; മാനന്തവാടി നഗരസഭയിൽ ഡപ്യൂട്ടി ചെയർപേഴ്സണ്‍ മാറ്റത്തിനു സാധ്യത മങ്ങി
മാനന്തവാടി: കുറുവ ഇക്കോ ടൂറിസം സെന്ററുമായി ബന്ധപ്പെട്ടതടക്കം വിവിധ വിഷയങ്ങളിൽ നിലനിൽക്കുന്ന സിപിഎം-സിപിഐ തർക്കം മാനന്തവാടി നഗരസഭയിൽ ഡപ്യൂട്ടി ചെയർപേഴ്സണ്‍ സ്ഥാനമാറ്റത്തിനു മങ്ങലേൽപ്പിക്കുന്നു. എൽഡിഎഫ് ധാരണ പ്രകാരം നഗരസഭാഭരണത്തിന്റെ രണ്ടാം പകുതിയിൽ ഡപ്യൂട്ടി ചെയർപേഴ്സണ്‍ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്. എന്നാൽ പദവി മാറ്റത്തിനു ഒരുക്കമല്ലെന്ന സൂചനയാണ് സിപിഎം നൽകുന്നത്. വിഷയത്തിൽ അടിയന്തര തീരുമാനം ആവശ്യപ്പെട്ട് സി പിഐ മണ്ഡലം സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന ജോണി മറ്റത്തിലാനി ഒരു മാസം മുന്‍പ് നൽകിയ കത്തിനു സിപിഎം ഏരിയ സെക്രട്ടറി മറുപടി നൽകിയിട്ടില്ല. നഗരസഭ കൗണ്‍സിലിൽ സിപിഎമ്മിന് 18-ഉം യുഡിഎഫിന് 15-ഉം സിപിഐക്ക് രണ്ടും അംഗങ്ങളാണ് ഉള്ളത്. ഒരു സ്വതന്ത്ര അംഗവും കൗണ്‍സിലിലുണ്ട്. നഗരസഭ ചെയർമാൻ സിപിഎമ്മിലെ വി.ആർ. പ്രവീജ് ആരോഗ്യകാരണങ്ങളാൽ അവധിയിലാണ്. ചെയർമാന്റെ ചുമതലയും ഡപ്യൂട്ടി ചെയർപേഴ്സണാണ് വഹിക്കുന്നത്.
Read More