റോ​ഡ​രി​കി​ൽ ച​ത്തു​കി​ട​ന്ന വ​വ്വാ​ൽ; പേടിച്ച് വിറച്ച് നാട്ടുകാര്‍; മ​ര​ണ​കാ​ര​ണം വൈ​ദ്യു​താ​ഘാ​ത​മാ​ണെ​ന്നു​ ഡോ​ക്ട​ർ

മ​ണ്ണാ​ർ​ക്കാ​ട്: റോ​ഡ​രി​കി​ൽ ച​ത്തു​കി​ട​ന്ന വ​വ്വാ​ൽ നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം പ​ള്ളി​ക്കു​ന്ന് സൗ​ത്തി​ലാ​ണ് വ​വ്വാ​ലി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നി​പ്പ വൈ​റ​സ് ബാ​ധ​യി​ൽ സം​സ്ഥാ​ന​ത്ത് മ​ര​ണം സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ലാ​ണി​ത്.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ലും മൃ​ഗാ​ശു​പ​ത്രി​യി​ലും വി​വ​രം അ​റി​യി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ണ്ണാ​ർ​ക്കാ​ട് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ജ​ൻ ഡോ. ​ഷാ​ജി പ​ണി​ക്ക​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​മു​ൾ​പ്പെ​ട്ട സം​ഘം സ്ഥ​ല​ത്തെ​ത്തി.

വൈ​ദ്യു​തി​പോ​സ്റ്റി​ന് താ​ഴെ കി​ട​ന്ന വ​വ്വാ​ലി​ന് ഷോ​ക്ക​ടി​ച്ച​താ​കാ​മെ​ന്ന് സം​ഘം വി​ല​യി​രു​ത്തി. തു​ട​ർ​ന്നു സു​ര​ക്ഷ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് വ​വ്വാ​ലി​നെ പ​രി​ശോ​ധി​ച്ചു. ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ഷോ​ക്ക​ടി​ച്ച​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ഡോ​ക്ട​ർ മ​ര​ണ​കാ​ര​ണം വൈ​ദ്യു​താ​ഘാ​ത​മാ​ണെ​ന്നു​ത​ന്നെ സ്ഥി​രീ​ക​രി​ച്ചു.

Related posts