മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന്  വീ​ട്ടി​ൽ ക​യ​റി​യ ക​ള്ള​ൻ ചോ​റും ക​റി​യും ക​ഴി​ച്ചു മു​ങ്ങി;  മാഹികോപ്പാലത്ത് നടന്ന സംഭവമിങ്ങനെ…

മാ​ഹി: കോ​പ്പാ​ല​ത്ത് ക​ള്ള​ൻ വീ​ട്ടി​ൽ​ക്ക​യ​റി വീ​ട്ട​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു. ക​വ​ർ​ച്ച ന​ട​ത്തി​യ ശേ​ഷം അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്തു വെ​ച്ചി​രു​ന്ന ചോ​റും ക​റി​യും ഭ​ക്ഷി​ച്ച് പാ​ത്ര​ങ്ങ​ൾ തൊ​ട്ട​ടു​ത്ത പ​റ​മ്പി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു. ച​വ​ക്ക​മു​ക്കി​ലെ കു​നി​യി​ൽ ഷീ​ന​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഷീ​ന പു​തി​യ വീ​ട് പ​ണി​യു​ന്ന​തി​നാ​ൽ സ​മീ​പം താ​ത്കാ​ലി​ക ഷെ​ഡ് കെ​ട്ടി​യാ​യി​രു​ന്നു താ​മ​സം. ഇ​തി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ പൂ​ട്ട് ത​ക​ർ​ത്താ​ണ് ക​ള്ള​ൻ അ​ക​ത്ത് ക​യ​റി​യ​ത്.​സ​മീ​പ​ത്തെ നാ​ലു വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നെ​ങ്കി​ലും വീ​ട്ടു​കാ​ർ ഞെ​ട്ടി ഉ​ണ​ർ​ന്ന​പ്പോ​ൾ മോ​ഷ്‌​ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ന്യൂ​മാ​ഹി എ​സ്ഐ സു​മേ​ഷും സം​ഘ​വും വീ​ടു​ക​ളി​ൽ എ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts