‘ചോ​ര്‍​ച്ച’​യി​ല്‍ ത​ട്ടി  ജ​പ്പാ​ന്‍ കു​ടി​വെ​ള്ളം;  നാ​ട് കാ​ത്തി​രു​ന്ന  പ​ദ്ധ​തി​ക്ക് പൈ​പ്പ് പൊ​ട്ട​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: നാ​ട് കാ​ത്തി​രു​ന്ന ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പൈ​പ്പ് പൊ​ട്ട​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. പ​ദ്ധ​തി അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ പ​ല​യി​ട​ത്തും ജ​പ്പാ​ന്‍ പ​ദ്ധ​തി​ക്കാ​യി നി​ര്‍​മി​ച്ച് പൈ​പ്പ്‌​ലൈ​നു​ക​ളി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​കു​ക​യാ​ണ്.​ പ​ല​യി​ട​ത്തും ഇ​താ​ണ് അ​വ​സ്ഥ. അ​തു​കൊ​ണ്ടു​ത​ന്നെ ടെ​സ്റ്റ് പ​മ്പിം​ഗ് ന​ട​ത്താ​നാ​കു​ന്നി​ല്ല.​ ക​ഴി​ഞ്ഞ ദി​വ​സം കാ​ര​ന്തൂ​ര്‍ -മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് റോ​ഡി​ല്‍ പൈ​പ്പി​ല്‍ ചോ​ര്‍​ച്ച ക​ണ്ടെ​ത്തി. ഇ​വി​ടെ പൈ​പ്പ് ലൈ​ന്‍ റോ​ഡ​രി​കി​ല്‍ ആ​യ​തു​കൊ​ണ്ട് പ്ര​വൃ​ത്തി ന​ട​ക്കു​ക​യാ​ണ്. ചോ​ര്‍​ച്ച താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു​ണ്ട്. ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ലൈ​ന്‍ പോ​കു​ന്ന മു​റി​യ​നാ​ല്‍ കു​ന്ന​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ല്‍ ജ​ല അ​തോ​റി​റ്റി​യു​ടെ മാ​ന്‍​ഹോ​ളു​ക​ള്‍ ടാ​ര്‍ ചെ​യ്ത് മൂ​ടി​യ​തും പ്ര​തി​സ​ന്ധി​സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. റോ​ഡ് തു​റ​ക്കാ​തെ ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ജൈ​ക്ക അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.​ഈ ഭാ​ഗ​ത്ത് റോ​ഡി​ല്‍ മെ​യി​ന്‍ വാ​ല്‍​വ് അ​ട​ക്കം ആ​റ് മാ​ന്‍​ഹോ​ളു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​ത് തു​റ​ന്നാ​ല്‍ മാ​ത്ര​മേ പൈ​പ്പ് ലൈ​നി​ന്‍റെ വാ​ല്‍​വു​ക​ള്‍ അ​ട​യ്ക്കാ​നും തു​റ​ക്കാ​നും ക​ഴി​യൂ. റോ​ഡ് പൊ​ളി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​നാ​വി​ല്ലെ​ന്നാ​ണ്…

Read More

പോ​ലീ​സ് വാ​ഹ​ന​ത്തി​നു ക​ല്ലെ​റി​ഞ്ഞ കേ​സ്: അ​റു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

മ​ഞ്ചേ​രി: സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​നെ​ത്തി​യ പോ​ലീ​സ് വാ​ഹ​ന​ത്തി​നു നേ​രെ ക​ല്ലെ​റി​ഞ്ഞു നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന അ​റു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. ക​രി​പ്പൂ​ർ കു​മ്മി​ണി​പ്പ​റ​ന്പ് തൊ​ട്ടി​പ്പ​റ​ന്പ​ത്ത് വേ​ലാ​യു​ധ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി സു​രേ​ഷ്കു​മാ​ർ പോ​ൾ ത​ള്ളി​യ​ത്. 2018 ജ​നു​വ​രി 24ന് ​രാ​ത്രി എ​ട്ട​ര​മ​ണി​ക്ക് പ​ള്ളി​ക്ക​ൽ ന​രി​വെ​ട്ടി​ച്ചാ​ലി​ലാ​ണ് സം​ഭ​വം. ന​രി​വെ​ട്ടി​ച്ചാ​ൽ വേ​ലാ​യു​ധ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ണി​തീ​രാ​ത്ത വീ​ട്ടി​ൽ സ്ഥി​ര​മാ​യി ഇ​രു​പ​തോ​ളം വ​രു​ന്ന സം​ഘം മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ ക​രി​പ്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ​ക്കു ശ​ല്യ​മു​ണ്ടാ​ക്കു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടാ​നെ​ത്തി​യ​താ​യി​രു​ന്നു എ​സ്ഐ ഹ​രി​കൃ​ഷ്ണ​നും സം​ഘ​വും പ്ര​തി​ക​ൾ പോ​ലീ​സ് ജീ​പ്പി​നു നേ​രെ ക​ല്ലെ​റി​യു​ക​യും ക​ല്ലേ​റി​ൽ ജീ​പ്പി​ന്‍റെ ഗ്ലാ​സ്, ബോ​ണ​റ്റ് എ​ന്നി​വ ത​ക​ർ​ന്നു 10000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു. കേ​സി​ൽ ര​ണ്ടാം പ്ര​തി കു​ന്നു​മ്മ​ൽ താ​മ​ര​ശേ​രി കൈ​പ്പ​ക​ശേ​രി അ​ന്പാ​ളി ഷെ​ഫീ​ഖ് (27), മൂ​ന്നാം പ്ര​തി പു​ളി​ക്ക​ൽ കി​ഴ​ക്കെ​ക​ണ്ടി ചെ​റാ​തൊ​ടു…

Read More

കു​ളം നി​ര്‍​മി​ക്കാ​നി​രു​ന്ന സ്ഥ​ല​ത്ത്  ഡി​വൈ​എ​ഫ്ഐ കു​ത്തി​യ കൊ​ടി എ​ടു​ത്തു​മാ​റ്റി;  കണ്ടാല​റി​യാ​വു​ന്ന എ​ഴു​പേ​ര്‍​ക്കെ​തി​രേ​ കേസെടുത്തു

കോ​ഴി​ക്കോ​ട്: മ​ത്സ്യ​കൃ​ഷി​ക്ക് കു​ളം നി​ര്‍​മി​ക്കാ​നി​രു​ന്ന സ്ഥ​ല​ത്ത് ഡി​വൈ​എ​ഫ്‌​ഐ കു​ത്തി​യ കൊ​ടി​ക​ള്‍ എ​ടു​ത്തു​മാ​റ്റി.​ സ്ഥ​ലം ക​യ്യേ​റി കൊ​ടി​കു​ത്തി​യ​വ​ര്‍​ക്കെ​തി​രേ ഉ​ട​മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ക​ണ്ട​ല​റി​യാ​വു​ന്ന എ​ഴു​പേ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്. മ​ത്സ്യ കൃ​ഷി​ക്കാ​യി ന​ട​ത്തി​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​താ​യി സ്ഥ​ലം ഉ​ട​മ ക​ക്കോ​ടി മോ​രി​ക്ക​ര സ്വ​ദേ​ശി​നി ശ്രീ​നി​ല​യ​ത്തി​ല്‍ എം.​ശ​കു​ന്ത​ള​ എ​റാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.​ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് കേ​സെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ഭൂ​മി​യു​ടെ ഉ​ട​മ ശ​കു​ന്ത​ള​യു​ടെ​ മ​ക​ന്‍ ശ്രീ​രാ​ജി​നെ സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് മൊ​ഴി എ​ടു​ത്തി​രു​ന്നു.കെ.​പി. ഗോ​പാ​ല​ന്‍ റോ​ഡി​ലെ 86 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഡി​വൈ​എ​ഫ്ഐ കൊ​ടി​കു​ത്തി​യി​രു​ന്ന​ത്. കോ​ര്‍​പ​റേ​ഷ​ന്‍ ക​ളി​സ്ഥ​ലം നി​ര്‍​മി​ക്കാ​ന്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് നി​ര്‍​മാ​ണം ത​ട​ഞ്ഞ​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മൊ​ന്നും ആ​യി​ട്ടി​ല്ലെ​ന്ന് മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു അ​റി​യി​പ്പും സ്ഥ​ലം ഉ​ട​മ​യ്ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ശ്രീ​രാ​ജും അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് സം​ഭ​വം…

Read More

എക്സൈസ് സേനയിലെ വനിതാ  പീഡനം; ജി​ല്ലാ​ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു; മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വരെ ഇരിയാകേണ്ടി വന്നിട്ടുണ്ടെന്ന് കത്തിൽ

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന എ​ക്‌​സൈ​സ് സേ​ന​യി​ല്‍ വ​നി​ത​ക​ള്‍​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​നം സം​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡെ​പ്യൂ​ട്ടി ക​മ്മീഷ​ണ​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ റേ​ഞ്ച് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി​യു​ടെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് ഒ​ന്‍​പ​തു റേ​ഞ്ചു​ക​ളി​ല്‍ നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഇ​ന്ന് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഋ​ഷി​രാ​ജ് സിം​ഗി​ന് സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത് . പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ എ​ല്ലാ റേ​ഞ്ചു​ക​ളി​ലേ​ക്കും ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വ​നി​ത​ക​ളു​ടെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​ല്ലെ​ന്നാ​യി​രു​ന്നു എ​ക്‌​സൈ​സ് ക​മ്മീഷ​ണ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ച​ത്. ഇ​ത് പ​രാ​തി​യു​ടെ ഗൗ​ര​വം കു​റ​യ്ക്കാ​നാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട ക​മ്മീ​ഷ​ണ​ര്‍ പ​രാ​തി പു​റ​ത്താ​യ​തോ​ടെ നി​ല​പാ​ട് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ രേ​ഖാ​മൂ​ല​മു​ള്ള ഉ​ത്ത​ര​വാ​യ​തി​നാ​ല്‍ അ​ന്വേ​ഷി​ക്കാ​തി​രി​ക്കാ​ന്‍ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍​മാ​ര്‍​ക്കാ​വി​ല്ല. കൂ​ടാ​തെ അ​ന്വേ​ഷി​ക്കേ​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീഷ​ണ​ര്‍​മാ​ര്‍​ക്ക് പി​ന്നീ​ട് നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​തി​നാ​ലാ​ണ് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.…

Read More

ഇ​ട​പാ​ടു​കാരെ വെട്ടിലാക്കി എ​സ്ബി​ഐ കാ​ര്‍​ഡ്‌​സ് ; ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: എ​സ്ബി​ഐ​യു​ടെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്ത് എ​സ്ബി​ഐ കാ​ര്‍​ഡ്‌​സ് എ​ന്ന സ്ഥാ​പ​നം ഉ​പ​യോ​ക്താ​ക്ക​ളെ പി​ഴി​യു​ന്ന​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു. വി​ഷ​യം കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കാ​ൻ‌ മു​പ്പ​തോ​ളം പേ​ര്‍ ഒ​പ്പി​ട്ട നി​വേ​ദ​നം എം.​കെ.​രാ​ഘ​വ​ന്‍ എം​പി​യ്ക്ക് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. ക്രെ​ഡി​റ്റ് കാ​ര്‍​ഡ് പു​റ​ത്തി​റ​ക്കു​ന്ന ക​മ്പ​നി​മാ​ത്ര​മാ​യ എ​സ്ബി​ഐ കാ​ര്‍​ഡ്‌​സ് എ​ന്ന സ്ഥാ​പ​നം തു​ട​ക്ക​ത്തി​ല്‍ കാ​ര്‍​ഡ് ല​ഭി​ക്കു​ന്ന​തി​ന് പ​ണ​മൊ​ന്നും അ​ട​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും പി​ന്നീ​ട് പ​ണം ഈ​ടാ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. മാ​ത്ര​മ​ല്ല സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഇ​ത​ര ബാ​ങ്കു​ക​ളു​ടെ കാ​ര്‍​ഡു​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സ് ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ര്‍​ന്നു. ​സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മൊ​ന്നും ഇ​ല്ലെ​ങ്കി​ലും ഇ​വ​രു​ടെ ബ്രാ​ഞ്ചു​ക​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന പെ​ട്ടി​ക​ളി​ലാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ ചെ​ക്കു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഫോ​ണ്‍ വ​ഴി​യാ​ണ് ക​ന്പ​നി ഉ​പ​യോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. എ​സ്ബി​ഐ​യി​ൽ അ​ക്കൗ​ണ്ടു​ള്ള​വ​രും അ​ല്ലാ​ത്ത​വ​രും ഈ ​രീ​തി​യി​ല്‍ ക​ബ​ളി​ക്ക​പ്പെ​ടു​ന്നു​ണ്ട്.​ ത​ട്ടി​പ്പ് മ​ന​സി​ലാ​യ​തോ​ടെ പ​ല​രും കാ​ര്‍​ഡ്…

Read More

ക​ർ​ണാ​ട​ക വ​ന​പാ​ല​ക​രുടെ വെടിവയ്പിൽ നിന്നും രക്ഷപ്പെട്ട യുവാവിന്‍റെ ആത്മഹത്യ:  ഇ​ൻ​ക്വ​സ്റ്റ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു; കേസെടുക്കാതെ പോലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് ആരോപണം

പു​ൽ​പ്പ​ള്ളി: ക​ർ​ണാ​ട​ക വ​ന​പാ​ല​ക​ർ വെ​ടി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വീ​ഴ്ച്ച വ​രു​ത്തി​യ​താ​യി പ​രാ​തി. കേ​സെ​ടു​ക്കാ​തെ ഒ​ത്തു​തീ​ർ​പ്പി​ന് പോ​ലീ​സ് മു​ൻ​കൈ എ​ടു​ത്ത​താ​യാ​ണ് ആ​രോ​പ​ണം. ഇ​തേ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം വീ​ട്ടി​ൽ നി​ന്ന് നീ​ക്കാ​ൻ കോ​ള​നി​വാ​സി​ക​ളും നാ​ട്ടു​കാ​രും അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​ൻ​ക്വ​സ്റ്റി​ന് ഡി​വൈ​എ​സ്പി എ​ത്ത​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. പു​ൽ​പ്പ​ള്ളി വ​ണ്ടി​ക്ക​ട​വ് കോ​ള​നി​യി​ലെ വി​നോ​ദാ​ണ് (25) വീ​ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ ക​ർ​ണാ​ട​ക വ​ന​പാ​ല​ക​ർ വെ​ടി​വ​ക്കു​ക​യാ​യി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം മൂ​ക​നാ​യി കോ​ള​നി​യി​ൽ ത​ന്നെ ക​ഴി​യു​ക​യാ​യി​രു​ന്നു വി​നോ​ദ്.

Read More

ഡി​വൈ​എ​ഫ്ഐ വോ​ളി​ ടൂ​ർ​ണ​മെ​ന്‍റ് ; ടി​ക്ക​റ്റ് വി​ൽ​പ്പ​ന ഉ​ദ്ഘാ​ട​നംചെ​യ്ത ലീ​ഗ് നേ​താ​വ് വി​വാ​ദ കു​രു​ക്കിൽ

വ​ട​ക​ര: ഡി​വൈ​എ​ഫ്ഐ ന​ട​ക്കു​താ​ഴ മേ​ഖ​ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ടി​ക്ക​റ്റ് വി​ൽ​പ​ന ഉ​ദ്ഘാ​ട​നം ചെ​യ്ത ലീ​ഗ് വ​ട​ക​ര ടൗ​ണ്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ.​കെ.​കെ.​മ​ഹ​മൂ​ദ് വി​വാ​ദ കു​രു​ക്കി​ലാ​യി. പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് ലീ​ഗ് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​ശി​ത വി​മ​ർ​ശ​ന​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​ക്കു​ക​യാ​ണ്. കാ​ല​ങ്ങ​ളാ​യി ശ​ക്ത​മാ​യ പോ​രു നി​ല​നി​ൽ​ക്കു​ന്ന വ​ട​ക​ര ലീ​ഗി​ൽ എ​തി​ർ​പ​ക്ഷ​ത്തി​ന് അ​ടി​ക്കാ​നു​ള്ള വ​ടി​യാ​യി ഈ ​സം​ഭ​വം.ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ നാ​രാ​യ​ണ​ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ടി​ക്ക​റ്റ് വി​ൽ​പ​ന​യാ​ണ് ലീ​ഗ് നേ​താ​വ് മ​ഹ​മൂ​ദ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ലീ​ഗ് മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി യു.​നാ​സ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ഹ​മൂ​ദി​ന്‍റെ ന​ട​പ​ടി രാ​ഷ്ട്രീ​യ അ​ധഃ​പ​ത​ന​മാ​ണെ​ന്നു നാ​സ​ർ കു​റ്റ​പ്പെ​ടു​ത്തി. ടൗ​ണ്‍ ലീ​ഗ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ്ഥാ​ന​ത്ത് നി​ന്ന് കെ.​കെ.​മ​ഹ​മൂ​ദി​നെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ട്ടി​യി​ൽ ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.…

Read More

പ്രേ​മം ന​ടി​ച്ച്  പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നു പ​ത്തുവ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

മ​ഞ്ചേ​രി: പ​തി​നേ​ഴു​കാ​രി​യെ പ്രേ​മം ന​ടി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വി​നെ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി പ​ത്തു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 6000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. പൊ·​ള ആ​ക്ക​പ്പ​റ​ന്പ് ചേ​ങ്ങോ​ട്ടൂ​ർ പ​ട്ട​ത്ത് സ​ന്ദീ​പി(28)​നെ​യാ​ണ് ജ​ഡ്ജി കെ.​പി സു​ധീ​ർ ശി​ക്ഷി​ച്ച​ത്. 2014 ജൂ​ണ്‍ 27നും ​ജൂ​ലൈ 10നും ​പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ രാ​ത്രി 12.30ന് ​അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി പ്രേ​മം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ വീ​ടി​ന​ടു​ത്തു​ള്ള പ​റ​ന്പി​ലേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം പ​ത്തു വ​ർ​ഷം ക​ഠി​ന ത​ട​വ്, 5000 രൂ​പ പി​ഴ, പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം അ​ഞ്ചു മാ​സ​ത്തെ അ​ധി​ക ത​ട​വ്, ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 450 പ്ര​കാ​രം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വ്, 1000 രൂ​പ പി​ഴ, പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു മാ​സ​ത്തെ അ​ധി​ക ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ.…

Read More

സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ പി​ഴ​വ്: പ​ത്രി​ക​ ത​ള്ളാ​ന്‍ കാ​ര​ണ​മ​ല്ലെ​ന്ന് ബി​ജെ​പി; സ്വീ​ക​ര​ണ​പ​രി​പാ​ടി​ക​ളൊ​രു​ക്കി വി​വാ​ദ​ങ്ങ​ളെ മെ​രു​ക്കാ​ന്‍ ബി​ജെ​പി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കു മ​ത്സ​രി​ക്കാ​ന്‍ ബി​ജെ​പി ദേ​ശീ​യ​നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം വി.​മു​ര​ളീ​ധ​ര​ന്‍ സ​മ​ര്‍​പ്പി​ച്ച​സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പി​ഴ​വു​ള്ള​താ​യ വാ​ര്‍​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് ബി​ജെ​പി.​പ​ത്രി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. അ​ദ്ദേ​ഹം എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. പി​ന്നെ എ​ന്തി​നാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് പി.​ര​ഘു​നാ​ഥ് ചോ​ദി​ച്ചു. മു​ര​ളീ​ധ​ര​ന് ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 16, 17 തീ​യ​തി​ക​ളി​ല്‍ അ​ദ്ദേ​ഹം മ​ല​ബാ​റി​ല്‍ എ​ത്തു​മെ​ന്നും ര​ഘു​നാ​ഥ് രാഷ്്ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​വി​ടെ​യും സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം. സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ക​ണ്ണ​ട​ച്ച് വി​ഴു​ങ്ങു​ക​യാ​ണ് ഒ​രു​കൂ​ട്ടം മാ​ധ്യ​മ​ങ്ങ​ള്‍ . 2017ല്‍ ​മു​ര​ളീ​ധ​ര​ന്‍ നി​കു​തി അ​ട​ച്ചി​ല്ലെ​ന്നു പ​റ​യു​ന്ന​ത് സ​ത്യ​മാ​ണ്. കാ​ര​ണം, 2017ല്‍ ​വ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. 2004ല്‍ ​നി​കു​തി അ​ട​ച്ചി​രു​ന്നു. അ​ന്ന് നെ​ഹ്‌​റു യു​വ​കേ​ന്ദ്ര​യു​ടെ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ എ​ന്ന നി​ല​യി​ല്‍ വ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്ന​തു കൊ​ണ്ടാ​ണ് നി​കു​തി…

Read More

കു​ഞ്ഞോം അ​രി​മ​ല പ​ണി​യ കോ​ള​നി​യി​ൽ പ​ട്ടി​ണി​യും പ​രി​വ​ട്ട​വും ; ദു​രി​ത​ത്തി​നി​ടെ കെഎസ്ഇ​ബി വൈ​ദ്യു​തി​യും വി​ച്ഛേ​ദി​ച്ചു

വെ​ള്ള​മു​ണ്ട: തൊ​ണ്ട​ർ​നാ​ട് ട്രൈ​ബ​ൽ ഓ​ഫീ​സി​ന് മൂ​ക്കി​നു​താ​ഴെ​യു​ള്ള കു​ഞ്ഞോം അ​രി​മ​ല കോ​ള​നി​യി​ൽ പ​ട്ടി​ണി​യോ​ട് മ​ല്ലി​ട്ട് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ദു​രി​തം പേ​റു​ന്നു. വ​ന​ത്തോ​ട് ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന പ​ണി​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട അ​ഞ്ച് കു​ടും​ബ​ങ്ങ​ളാ​ണ് ജോ​ലി​യെ​ടു​ക്കാ​നാ​വാ​തെ​യും ആ​വ​ശ്യ​ത്തി​ന് റേ​ഷ​ൻ ല​ഭി​ക്കാ​തെ​യും പൊ​റു​തി​മു​ട്ടു​ന്ന​ത്. ബി​ല്ല​ട​യ്ക്കാ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ന്‍റെ വൈ​ദ്യു​തി​യും ക​ഴി​ഞ്ഞ ദി​വ​സം വി​ച്ഛേ​ദി​ച്ചു. തൊ​ണ്ട​ർ​നാ​ട് ചു​രു​ളി കോ​ളി​നി​യി​ലേ​ക്ക് പോ​വു​ന്ന വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡി​ന്‍റെ ഓ​രം ചേ​ർ​ന്നാ​ണ് അ​രി​മ​ല പ​ണി​യ കോ​ള​നി. പ​ത്ത് വ​ർ​ഷം മു​ന്പ് സ്വ​കാ​ര്യ വ്യ​ക്തി ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് 80 വ​യ​സ്സു​ള്ള ക​ണ​ക്കി​യും ഇ​വ​രു​ടെ മ​ക്ക​ളു​ടെ അ​ഞ്ച് കു​ടും​ബ​ങ്ങ​ളും നാ​ല് വീ​ടു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത്. താ​മ​സ​യോ​ഗ്യ​മാ​യ ഒ​രു വീ​ടു​പോ​ലും കോ​ള​നി​യി​ലി​ല്ല. ജോ​ലി​ക്ക് പോ​വാ​ൻ ക​ഴി​യു​ന്ന പു​രു​ഷ·ാ​രാ​രും ത​ന്നെ ഈ ​കു​ടും​ബ​ങ്ങ​ളി​ലി​ല്ല. ഇ​രു​പ​തോ​ളം പേ​ര​ട​ങ്ങു​ന്ന ഈ ​കു​ടും​ബ​ങ്ങ​ൾ​ക്കെ​ല്ലാ​മാ​യി ഒ​രു റേ​ഷ​ൻ കാ​ർ​ഡും ആ​ഴ്ച​യി​ൽ ആ​റ് കി​ലോ അ​രി​യു​മാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. ഇ​തു​പ​യോ​ഗി​ച്ചാ​ണ് അ​ർ​ധ​പ​ട്ടി​ണി​യി​ൽ കു​ടം​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്.…

Read More