മലപ്പുറം: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാനുള്ള സർവേ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ആരംഭിച്ചു. കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നാണ് സർവേ ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടർന്നു പലതവണ മാറ്റിവച്ച സർവേ നടപടികളുമായാണ് അധികൃതർ മുന്നോട്ട് പോകുന്നത്. സർവേ തടയാനുള്ള സമരസമിതിയുടെ നീക്കത്തെ പ്രതിരോധിക്കാനായി കനത്ത പോലീസ് സംരക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സർവേ നടപടികൾക്കെതിരെ പ്രതിഷേധിച്ചവരെ പോലീസ് തടഞ്ഞു. ഭൂമി നഷ്ടമാകുന്നവരും ഹൈവേ ആക്ഷൻ കമ്മിറ്റിയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ ശനിയാഴ്ച കളക്ടർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജനകീയ സമരം നടന്ന മലപ്പുറത്ത് 2009, 11, 13 വർഷങ്ങളിൽ 3എ വിജ്ഞാപനം ഇറക്കിയെങ്കിലും സർവേ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കാൻ ജില്ലയിൽ 243.9 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
Read MoreCategory: Kozhikode
അനുശോചനം കണ്ട് മടുത്തു! മില്‍ക് സര്‍ബത്ത് കടയുടമ മരിച്ചെന്ന് വ്യാജ പ്രചാരണം; മരിച്ച മുരളീധരൻ പോലീസിൽ പരാതി നൽകി
കോഴിക്കോട് : നഗരത്തിലെ പ്രസിദ്ധമായ മില്ക്ക്സര്ബത്ത് കടയുടമ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. സിഎച്ച് ഓവര്‍ബ്രിഡ്ജിന് താഴെ കണ്ണൂര്‍ റോഡില്‍ പാരഗണ്‍ ഹോട്ടലിനു മുന്നിലുള്ള “ഭാസ്കരേട്ടന്റെ കട’ എന്നറിയപ്പെടുന്ന മില്ക്ക്സര്ബത്ത് സ്ഥാപനത്തിലെ മുരളീധരന്റെ ഫോട്ടോ സഹിതമാണ് “കോഴിക്കോടിന്റെ പ്രഗത്ഭനായ മില്ക്ക്സര്ബത്ത് കടയുടെ ഉടമ ഭാസ്കരേട്ടന് ഇന്ന് രാവിലെ അന്തരിച്ചു’ എന്ന് വാട്സ് ആപ്പ് വഴി പ്രചരിച്ചത്. സംഭവത്തെ തുടര്‍ന്നു കടയുടമ കൂടിയായ കോഴിപ്പറമ്പത്ത് മുരളീധന് നടക്കാവ് പോലീസില്‍ പരാതി നല്കി . ഫേസ്ബുക്കില്‍ സര്‍ബത്ത് തയാറാക്കി നല്‍കുന്നതിന്റെ ഫോട്ടോ മുരളീധരന് പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടേയാണ് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ചതെന്ന് മുരളീധരന് “ദീപിക’യോടു പറഞ്ഞു. വാട്സ് ആപ്പില്‍ പ്രചരിക്കുന്ന ഭാസ്കരന് എന്ന മുരളീധരന്റെ അച്ഛന് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടക്കാവ് എസ്.ഐ:എസ്.സജീവ് പറഞ്ഞു.
Read Moreപണിയെടുക്കാത്ത കണ്ടക്ടർക്ക് എട്ടിന്റെ പണി; യാത്രക്കാർക്ക് ടിക്കറ്റ് നൽകിയില്ല ; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പിടികൂടി
മാനന്തവാടി: കുട്ടത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ നാല് യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തത് കെഎസ്ആർടിസി വിജിലൻസ് സംഘം പിടികൂടി. മാനന്തവാടിയിൽ നിന്നും രാവിലെ എട്ടിന് പുറപ്പെട്ട ബസ് കർണാടക കുട്ടം പോലീസ് സ്റ്റേഷന് സമീപത്ത് പരിശോധിച്ചപ്പോഴാണ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ കണ്ടെത്തിയത്. ബസിൽ 14 യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ കണ്ടക്ടർ വർഗീസ് മാനുവലിനെയാണ് ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ വിജിലൻസ് പിടികൂടിയത്. കെഎസ്ആർടിസി വിജിലൻസ് ഐസി റസാഖ് ആയങ്കിയും സംഘവുമാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തത് പിടികൂടിയത്. കർണാടക കുട്ടത്ത് നിന്നും കണ്ടക്ടറെ ഒഴിവാക്കി വിജിലൻസ് സംഘമാണ് പിന്നീട് ബസിലെ യാത്രക്കാർക്ക് ടിക്കറ്റ് നൽകിയത്. ടിക്കറ്റ് നൽകാതെ കണ്ടക്ടറെ പിടികൂടിയതിന്റെ റിപ്പോർട്ട് കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കൈമാറി.
Read Moreഓർക്കാട്ടേരി മേഖലയിൽ ആർഎംപിഐ പ്രവർത്തകരെ മർദ്ദിച്ച കേസ്; സപിഎം-പോലീസ് ഒത്തുകളി തുടരുന്നു: അനിശ്ചിതകാല സത്യഗ്രഹവുമായി ആർഎംപിഐ
വടകര : ഒഞ്ചിയം, ഓർക്കാട്ടേരി മേഖലകളിൽ ആർഎംപിഐ പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തീവെക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്ത കേസുകളിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ആർഎംപിഐ. ഇനിയും നടപടിയെടുത്തില്ലെങ്കിൽ റൂറൽ എസ്പി ഓഫീസിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹമുൾപ്പെടെയുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒ.കെ.ചന്ദ്രൻ, സിബി, കുളങ്ങര ചന്ദ്രൻ, ഹരിദാസൻ, പ്രമോദ്, പ്രകാശൻ എന്നിവരുടെ വീടുകൾ തീവെക്കുകയും തകർക്കുകയും ചെയ്തു. ഓർക്കാട്ടേരി ടൗണിലെ രാധാകൃഷ്ണന്റെ കട തീവെക്കുകയും കൊള്ളയടിക്കുകയുമുണ്ടായി. കെ.കെ.ജയൻ, എ.കെ.ഗോപാലൻ, ഒ.കെ.ചന്ദ്രൻ, വിപിൻലാൽ, കുഞ്ഞേരി അശോകൻ, ഗോപാലൻ തുടങ്ങിയ ആർഎംപിഐക്കാരെ അക്രമിച്ച് പരിക്കേൽപിച്ചു. നിരവധി പാർട്ടി ഓഫീസുകൾക്കു നേരെ അക്രമമുണ്ടായി. ഈ കേസുകളിലാകെ അഞ്ച് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഡിജിപി ഉൾപെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടി…
Read Moreടെറസിന് മുകളിൽ മൂന്നാം ക്ലാസുകാരന്റെ കാർഷിക വിപ്ലവം; പന്നിക്കോട് ജിഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സഹദാണ് ടെറസ് കൃഷിയിൽ വിജയം കൊയ്യുന്നത്
മുക്കം: വീടിന്റെ ടെറസിന് മുകളിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്ത് വിജയം വരിച്ചിരിക്കുകയാണ് ഒരു മൂന്നാം ക്ലാസുകാരൻ. പന്നിക്കോട് ജിഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സഹദാണ് പുതിയ കൃഷിപാഠം രചിച്ചത്. രാവിലെ സ്കൂളിൽ പോവുന്നതിന് മുന്‍പും വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷവുമാണ് പരിപാലനം . പയർ, വെണ്ട, വഴുതിന, തക്കാളി, ചുരങ്ങ, ചീര, കാബേജ് എന്നിവക്കൊപ്പം തണ്ണിമത്തനും ഈ ടെറസ്സിൽ സമൃദ്ധമായി വളരുന്നുണ്ട്. 100 ഓളം ഗ്രോബാഗുകളിലാണ് കൃഷി. പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷിക്ക് ചാണകപ്പൊടി മാത്രമാണ് വളമായി ഉപയോഗിച്ചത്. കൊടിയത്തൂർ കൃഷി ഓഫീസർ എം.എം.സബീന, ഓമശേരി കൃഷി ഓഫീസർ സാജിദ് അഹമ്മദ് എന്നിവരുടെ ഉപദേശ നിർദേശവും മാതാവ് മുൻഷിറയുടെ സഹായവും സഹദിന് കരുത്തായി. സഹദിനൊപ്പം എൽകെജി വിദ്യാർഥിയായ സഹോദരൻ മുഹമ്മദ് സഹലും ഒരു കൈ സഹായവുമായി കൂടെയുണ്ട്.
Read Moreസ്ഥലത്തെ ചൊല്ലിയുള്ള തർക്കം; യുവതിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നതായി പരാതി; പത്തോളം പേർക്കെതിരേ കേസ്
നാദാപുരം: വാണിമേല്‍ വെള്ളിയോട് സ്വദേശിനിയായ യുവതിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നതായി പരാതി. വളയം പോലീസിന് യുവതി പരാതി നല്കി. നാലു ദിവസം മുമ്പ് വെള്ളിയോട് പള്ളി പരിസരത്തെ കശുവണ്ടി തോട്ടത്തില്‍ നിന്നും കശുവണ്ടി ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്തിന്റെ ഉടമസ്ഥാവകശത്തെ ചൊല്ലി ഇരുവിഭാഗം ആളുകള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സ്ഥലത്തിന് അവകാശമുന്നയിച്ച് കേസ് നടത്തുന്ന മന്ദമ്പത്ത് കുടുംബവും പള്ളിക്കമ്മിറ്റിയും തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു യുവതിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ വാട്സപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. യുവതയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും പരാതിയില്‍ ഉൾപ്പെട്ടവരോട് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെതായി വളയം പോലീസ് പറഞ്ഞു. വെള്ളിയോട് സ്വദേശികളായ പത്തോളം പേര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്.
Read Moreആദിവാസി യുവതി കെഎസ്ആർടിസി ബസിൽ പ്രസവിച്ചു; നെല്ലറച്ചാൽ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിൽ പ്രസവിച്ചത്
കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു വീട്ടിലേക്ക് വരുന്നതിനിടെ ആദിവാസി യുവതി കെഎസ്ആർടിസി ബസിൽ പ്രസവിച്ചു. അന്പലവയൽ നെല്ലാറച്ചാൽ മില്ലൂന്നി കാട്ടുനായ്ക്ക കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ്(19) ബസിൽ ആണ്‍കുഞ്ഞിനു ജന്മം നൽകിയത്. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് അമ്മയെയും കുഞ്ഞിനെയും കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. മില്ലൂന്നി കോളനിയിലെ ബൊമ്മൻ-അമ്മിണി ദന്പതികളുടെ മകളാണ് കവിത. രണ്ടാഴ്ചയിലേറെയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കവിത. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് വാങ്ങാതെ ഭർത്താവും ബന്ധുക്കളും ഇന്നു രാവിലെ കവിതയെയും കൂട്ടീ കോളനിയിലേക്ക് പുറപ്പെടുകയായിരുന്നു. ബത്തേരിക്കുള്ള ബസ് താമരശേരി ചുരം കയറുന്പോഴാണ് കവിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വൈത്തിരി കഴിഞ്ഞപ്പോഴേക്കും വേദന കലശലായി. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ ജീവനക്കാർ ബസ് ലിയോ ആശുപത്രിയിലേക്ക് വിട്ടു. ബസ് ആശുപത്രി പരിസരത്ത് എത്തിയപ്പോഴായിരുന്നു കവിതയുടെ പ്രസവം.…
Read Moreഅയല്‍വാസിയുടെ മര്‍ദനമേറ്റ് മരണം! പ്രതിയെ രണ്ടുദിവസത്തിനകം തെളിവെടുപ്പിനായി എത്തിക്കും; സംഘര്‍ഷത്തിലേക്ക് നയിച്ചത് നിസാര വാക്കുതര്‍ക്കം
കൊയിലാണ്ടി: അയല്വാസിയായയുവാവിന്റെ മര്‍ദനമേറ്റ് അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ച ആള് മരിച്ച കേസില്‍ പ്രതികളെ രണ്ടുദിവസത്തിനകം തെളിവെടുപ്പിനായി എത്തിക്കും. നിസാരവാക്കുതര്ക്കം ഒരാളുടെ മരണത്തില്‍ കലാശിച്ചത് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. ചെറിയമങ്ങാട് പുതിയ പുരയില്‍ പ്രമോദ് (43) ആണ് മരണമടഞ്ഞത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ചെറിയമങ്ങാട് ക്ഷേത്ര മഹോത്സവം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.സംഭവത്തിൽ അയല്‍വാസിയായ വേലി വളപ്പില്‍ വികാസ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ സ്റ്റൈലില്‍ പ്രമോദിനെ നിലത്തിട്ട് ചവിട്ടുകയായിരുന്നു. മര്‍ദനമേറ്റ് അവശനായ പ്രമോദിനെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ കൂടി പ്രതി സമ്മതിച്ചില്ല. സംഘര്‍ഷ വിവരമറിഞ്ഞ് കൊയിലാണ്ടി എസ്ഐ വിജേഷ് എത്തിയാണ് പ്രമോദിനെ ആശുപത്രിയിലെത്തിച്ചത്. മണിക്കൂറുകളോളം നീണ്ടു നിന്ന ശസ്ത്രക്രിയ നടത്തിയെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ പ്രമോദ് മരണത്തിനു കീഴടങ്ങി. പരിക്ക് ഗുരുതരമാണെന്ന് അറിഞ്ഞ പ്രതിയായ വികാസ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണന് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തു അറസ്റ്റ്…
Read Moreകോഴിക്കോട് നഗരത്തിലെത്തുന്നവർ ജാഗ്രതൈ..! മാലപിടിച്ചുപറി സംഘം വിലസുന്നു; ഈ മാസം പിടിയിലായത് അഞ്ചുപേര്‍; രണ്ടുപേര്‍ ഇപ്പോഴും ഒളിവില്‍
കോഴിക്കോട്: നഗരത്തില്‍ മാലപിടിച്ചുപറി സംഘം വിലസുന്നു. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരം സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ പിടിയിലാകുമ്പോഴും “വമ്പന്മാര്’ ഇപ്പോഴും പുറത്ത് വിലസുകയാണ്. മൂന്നുപേരെ ഇന്നലെ പിടികൂടിയ സംഭവം നഗരത്തില്‍ ഇത്തരം സംഘങ്ങള്‍ വേരുറപ്പിക്കുന്നതിന്റെസൂചനയാണെന്നാണ് പോലീസ് പറയുന്നത്. കൊളത്തറയിലെ പള്ളിപ്പറമ്പ് പുളിക്കലകത്ത് വീട്ടില്‍ പി.ജുറൈജ് (22), കൊളത്തറ കാക്കച്ചിപറമ്പ് കെ.പി. ആദര്‍ശ് (21), ചെറുവണ്ണൂരിലെ ഇരഞ്ഞിക്കാട്ട്പാലം കൊല്ലേരിത്താഴം പി. അക്ഷയ്കുമാര്‍ (23) എന്നിവരെയാണ് സിറ്റി നോര്‍ത്ത് അസി. കമ്മിഷണര്‍ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്ക്വാഡ് അംഗങ്ങള്‍ ഇന്നലെ പിടികൂടിയത്. ആഢംബര ബൈക്കായ ഡ്യൂക്ക് 250 യില്‍ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കുകയാണ് സംഘത്തിന്റെ പതിവുരീതി. മോഷ്ടിച്ച മാല സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വയ്ക്കുകയാണ് പതിവ്. ഇപ്രകാരം ലഭിക്കുന്ന പണമുപയോഗിച്ച് ആഢംബര ജീവിതം നയിക്കുകയും ഗോവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഉല്ലാസയാത്രപോവുകയും കഞ്ചാവും മറ്റു ലഹരിവസ്തുക്കള്‍…
Read Moreപിഴ അടച്ചിട്ട് പോയാല്‍ മതി! സ്വന്തം ഓട്ടോയില്‍ യാത്ര ചെയ്തിട്ടും പോലീസ് വിട്ടില്ല; പിഴ വീണു, 500 രൂപ; സംഭവം കോഴിക്കോട്
കോഴിക്കോട്:സ്വന്തം ഓട്ടോയില്‍ യാത്രചെയ്ത ആള്‍ക്ക് ട്രാഫിക് പോലീസ് വക പിഴ. സ്വതന്ത്ര മേട്ടോര്‍ തൊഴിലാളിയൂണിയന്‍ (എസ്എംടിയു) സിറ്റി സെക്രട്ടറി ശ്രീജിത്ത് കുമാറിനാണ് 500 രൂപ പിഴയിട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വൈകുന്നേരം അഞ്ചിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് നാലം ഫ്ളാറ്റ്ഫോമില്‍ എത്തിയ ശ്രീജിത്തും കുടുംബവും സ്വന്തം ഓട്ടോ(കെഎല്‍ 11 എഎം 4856) ഡ്രൈവറെ ഫോണില്‍ വളിച്ച് വരുത്തി വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് ഓട്ടോ തടഞ്ഞു നിര്‍ത്തുകയും ഓട്ടോയില്‍ നിന്നും യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെടുകുയുമായിരുന്നു. സ്വന്തം ഓട്ടോയാണെന്ന് പറഞ്ഞിട്ടും സിറ്റി ട്രാഫിക് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി ശ്രീജിത്ത് പറഞ്ഞു. എന്നാല്‍ സിറ്റി ട്രാഫികില്‍ എത്തിയപ്പോള്‍ ഹോഗോര്ഡിനെ മാത്രം വിശ്വാസത്തിലെടുത്ത് 500 രൂപ ഫൈന്‍ അടച്ചുപോയാല്‍ മതിയെന്ന് പോലീസ് അറിയിച്ചതായി ശ്രീജിത്ത് പറയുന്നു. ട്രാഫിക് അസി.കമ്മീഷണറെ നേരില്‍കണ്ട് വിവരം…
Read More