ആ​ഴ്ച​യി​ല്‍ അ​ഞ്ചു​ദി​വ​സ​വും മ​ന്ത്രി​മാ​ര്‍ ത​ല​സ്ഥാ​ന​ത്ത്  ഉണ്ടാവണം;  മ​ന്ത്രി​മാ​രെ കിട്ടാനില്ല‍; പ്ര​വ​ര്‍​ത്ത​ക​രിൽ  ആ​വേ​ശച്ചോർച്ച, നേ​താ​ക്ക​ള്‍​ക്ക് അ​മ​ര്‍​ഷം

മു​ക്കം( കോ​ഴി​ക്കോ​ട്): ആ​ഴ്ച​യി​ല്‍ അ​ഞ്ചു​ദി​വ​സ​വും മ​ന്ത്രി​മാ​ര്‍ ത​ല​സ്ഥാ​ന​ത്ത് ഉ​ണ്ടാ​വ​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തി​നെ​തി​രേ ഇ​ട​തു​മു​ന്ന​ണി പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളി​ലും മ​റ്റും എ​തി​ര്‍​പ്പ് ശ​ക്ത​മാ​കു​ന്നു. മ​ന്ത്രി​മാ​രെ ഉ​ദ്ഘാ​ട​ന​ത്തി​നും പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ള്‍​ക്കും മ​റ്റും മു​ന്‍​പ​ത്തെ പോ​ലെ ല​ഭി​ക്കാ​ത്ത​താ​ണ് എ​തി​ര്‍​പ്പു​യ​രാ​ന്‍ കാ​ര​ണം. ഇ​തി​ലു​ള്ള നീ​ര​സം പ​ല നേ​താ​ക്ക​ളും മേ​ല്‍ ഘ​ട​ക​ങ്ങ​ളെ അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന. സി​പി​എം അ​ണി​ക​ള്‍​ക്കി​ട​യി​ലും പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്കി​ട​യി​ലും ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കി​ട​യി​ലു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ വ​ലി​യ​രീ​തി​യി​ലു​ള്ള മു​റു​മു​റു​പ്പു​ക​ള്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ള്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​ന്ത്രി​മാ​ര്‍ ആ​ഴ്ച​യി​ല്‍ അ​ഞ്ചു ദി​വ​സ​മെ​ങ്കി​ലും ത​ല​സ്ഥാ​ന​ത്ത് ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ര്‍​ദേ​ശം വ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ​ല മ​ന്ത്രി​മാ​രും ഇ​ത് അ​നു​സ​രി​ക്കാ​ന്‍ ത​യ്യാ​റാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​മാ​സം അ​ടി​യ​ന്ത​ര​മാ​യി ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ ക്വാ​റം തി​ക​യാ​തെ വ​ന്ന​ത് വ​ലി​യ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​നി​ര്‍​ദേ​ശം മു​ഖ്യ​മ​ന്ത്രി വീ​ണ്ടും ശ​ക്ത​മാ​യി ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.​പ​ല ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്കും മ​ന്ത്രി​മാ​രെ കി​ട്ടു​ന്നി​ല്ലെ​ന്ന വി​മ​ര്‍​ശ​ന​വും മു​ഖ്യ​മ​ന്ത്രി…

Read More

ക​ർ​ണാ​ട​ക വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ  വ​ണ്ടി​ക്ക​ട​വ് കോളനിയിലെ ആ​ദി​വാ​സി യു​വാ​വി​നുനേ​രെ  നി​റ​യൊ​ഴി​ച്ച​താ​യി പ​രാ​തി

പു​ൽ​പ്പ​ള്ളി: പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​നു കാ​ട്ടി​ൽ ക​യ​റി​യ യു​വാ​വി​ന് നേ​രെ ക​ർ​ണാ​ട​ക വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ നി​റ​യൊ​ഴി​ച്ച​താ​യി പ​രാ​തി. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ വ​ണ്ടി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ വി​നോ​ദി​നു (25) നേ​രെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​ച്ച​ത്. ഉ​ന്നം പി​ഴ​ച്ച​തി​നാ​ൽ വി​നോ​ദ് ര​ക്ഷ​പ്പെ​ട്ടു. അ​തി​ർ​ത്തി​യി​ലൂ​ടെ ഒ​ഴു​കു​ന്ന ക​ന്നാ​രം​പു​ഴ​യി​ൽ കൂ​ട്ടു​കാ​ര​നാ​യ ബി​ജു​വി​നോ​ടൊ​പ്പം കു​ളി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വി​നോ​ദ് പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​യി വ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. ബേ​ഗൂ​ർ റേ​ഞ്ചി​ലെ വാ​ച്ച​ർ തോ​ക്കു​ചൂ​ണ്ടി​യ​തു ക​ണ്ട് ഓ​ടി​യ​താ​ണ് വി​നോ​ദി​നു ര​ക്ഷ​യാ​യ​ത്. ഓ​ട്ട​ത്തി​നി​ടെ വീ​ണ വി​നോ​ദി​ന്‍റെ കൈ​കാ​ലു​ക​ളി​ൽ പ​രി​ക്കു​ണ്ട്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് വി​നോ​ദ് കോ​ള​നി​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കു​മൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും വ​ണ്ടി​ക്ക​ട​വ് ഫോ​സ്റ്റ​റ്റ് ഓ​ഫീ​സി​ലും എ​ത്തി പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നി​റ​യൊ​ഴി​ച്ച വാ​ച്ച​ർ​ക്കെ​തി​രെ ക​ർ​ണാ​ട​ക വ​നം വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.

Read More

പാ​തി​രാ​ത്രി ബോ​ർ​ഡ് ന​ശി​പ്പി​ച്ച സം​ഭ​വം; ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​  ഒ.​കെ.​കു​ഞ്ഞ​ബ്ദു​ള്ള​യെ  ത​ൽ​സ്ഥാ​ന​ത്ത് നി​ന്നു നീക്കി

വ​ട​ക​ര: ലീ​ഗ് വ​ട​ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഒ.​കെ.​കു​ഞ്ഞ​ബ്ദു​ള്ള​യെ ജി​ല്ലാ നേ​തൃ​ത്വം ത​ൽ​സ്ഥാ​ന​ത്ത് നി​ന്നു നീ​ക്കി. ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​നും ലീ​ഗി​ന്‍റെ മു​തി​ർ​ന്ന നേ​താ​വു​മാ​യ എ.​വി.​അ​ബൂ​ബ​ക്ക​ർ മൗ​ല​വി​യെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി​ക്ക് വേ​ണ്ടി സ്ഥാ​പി​ച്ച ബോ​ർ​ഡ് പാ​തി​രാ​ത്രി ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​തു സം​ബ​ന്ധി​ച്ച ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ക​ത്ത് വ​ട​ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി. പാ​ർ​ട്ടി​ക്ക് ഏ​റെ ദോ​ഷ​മു​ണ്ടാ​ക്കി​യ കു​ഞ്ഞ​ബ്ദു​ള്ള​ക്കെ​തി​രെ പാ​ർ​ട്ടി​ക്ക​ക​ത്ത് ശ​ക്ത​മാ​യ എ​തി​ർ​പ്പ് ഉ​യ​ർ​ന്നി​രു​ന്നു. സെ​ക്ര​ട്ട​റി​യെ മാ​റ്റ​ണ​മെ​ന്ന് മ​ണ്ഡ​ല​ത്തി​ലെ നാ​ല് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളും വ​ട​ക​ര മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യും ഒ​റ്റ​ക്കെ​ട്ടാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ഇ​തി​നെ തു​ട​ർ​ന്നാ​ണ് കു​ഞ്ഞ​ബ്ദു​ള്ള​യെ പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു മാ​റ്റി നി​ർ​ത്തി​യു​ള്ള ന​ട​പ​ടി. കാ​ർ​ത്തി​ക​പ​ള്ളി മ​ഹ​ല്ല് ക​മ്മി​റ്റി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ.​കെ.​കു​ഞ്ഞ​ബ്ദു​ള്ള സെ​ക്ര​ട്ട​റി​യാ​യ പാ​ന​ൽ തോ​ൽ​ക്കാ​ൻ എ.​വി.​അ​ബൂ​ബ​ക്ക​ർ മൗ​ല​വി പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ വി​വാ​ദ പ്ര​വൃ​ത്തി. ഇ​ദ്ദേ​ഹം പാ​തി​രാ​ത്രി ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ നി​ന്നു ബോ​ർ​ഡ് ന​ശി​പ്പി​ക്കു​ന്ന​ത് സ​മീ​പ​ത്തെ പ​ള്ളി​യി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു.…

Read More

ക​ള​ഞ്ഞു​കി​ട്ടി​യ പ​ഴ്‌​സും പ​ണ​വും തി​രി​ച്ചുനൽകി  യു​വാ​വ് മാ​തൃ​ക​യാ​യി; വ​ള​യം സ്വ​ദേ​ശി​ നി​നീ​ഷ് പോലീസ് സാന്നിധ്യത്തിലാണ് പഴ്സ് കൈമാറിയത്

നാ​ദാ​പു​രം:​റോ​ഡി​ല്‍ നി​ന്ന് ല​ഭി​ച്ച പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സും, മൊ​ബൈ​ല്‍ ഫോ​ണും ഉ​ട​മ​യ്ക്ക് തി​രി​ച്ചേ​ല്‍​പി​ച്ച് യു​വാ​വ് മാ​തൃ​ക​യാ​യി. വ​ള​യം സ്വ​ദേ​ശി​യാ​യ ഇ​ട​ക്ക​ണ്ടി നി​നീ​ഷാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം റോ​ഡ​രി​കി​ല്‍ നി​ന്ന് ല​ഭി​ച്ച പ​ഴ്‌​സും പ​ണ​വും എ​ട​ച്ചേ​രി പോ​ലി​സി​ല്‍ ഏ​ല്‍​പി​ച്ച​ത്. എ​ട​ച്ചേ​രി സ്വ​ദേ​ശി​യാ​യ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ പൂ​വ​ത്താം ക​ണ്ടി താ​ഴ​കു​നി ശ​ശി​യു​ടെ ഭാ​ര്യ വി​നീ​ത​യു​ടെ​താ​യി​രു​ന്നു പ​ഴ്‌​സ്.​ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന വി​നീ​ത മൊ​ബൈ​ല്‍ ഫോ​ണും പേ​ഴ്‌​സും ഒ​രു സ​ഞ്ചി​യി​ല്‍ ബൈ​ക്കി​ല്‍ തൂ​ക്കി​യി​ട്ട​താ​യി​രു​ന്നു. പ​ഴ്‌​സി​ല്‍ യു​വ​തി​യു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് പാ​സ്സ് ബു​ക്ക് ക​ണ്ടാ​ണ് നി​തീ​ഷ് എ​ട​ച്ചേ​രി സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പി​ച്ച​ത്. വ​ള​യ​ത്ത് നി​ന്നും ബൈ​ക്കി​ല്‍ വ​ട​ക​ര​യ്ക്ക് പോ​കും വ​ഴി പു​റ​മേ​രി പോ​പ്പി മു​ക്ക് പ​രി​സ​ര​ത്തു​നി​ന്നാ​ണ് നി​നീ​ഷി​ന് പ​ണം ക​ള​ഞ്ഞു​കി​ട്ടു​ന്ന​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി​ക്ക് പൊ​ലി​സു​കാ​ര​നാ​യ രാ​ജ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ നി​നീ​ഷ് പ​ഴ്‌​സ് കൈ​മാ​റി.

Read More

 ’സേ​ഫ് പൊ​ന്നാ​നി’; വി​വാ​ഹ​സ​മ്മാ​ന​മാ​യി പു​തി​യൊ​രു  ആ​പ്ലി​ക്കേ​ഷ​നു​ണ്ടാ​ക്കി  വി​വാ​ഹാ​ഘോ​ഷം വേ​റി​ട്ട​താ​ക്കി​  സ​ൽ​മാ​ൻ

എ​ട​പ്പാ​ൾ: വി​വാ​ഹ​സ​മ്മാ​ന​മാ​യി പു​തി​യൊ​രു ആ​പ്ലി​ക്കേ​ഷ​നു​ണ്ടാ​ക്കി സ​ൽ​മാ​ൻ ശ്ര​ദ്ധേ​യ​നാ​കു​ന്നു. സ​മൂ​ഹ​ത്തി​നൊ​ന്നാ​കെ ഗു​ണ​പ​ര​മാ​യി മാ​റു​ന്ന ആ​ൻ​ഡ്രോ​യി​ഡ് ആ​പ്ലി​ക്കേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചാ​ണ് പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ സ​യ്യി​ദ് സ​ൽ​മാ​ൻ വി​വാ​ഹാ​ഘോ​ഷം വേ​റി​ട്ട​താ​ക്കി​യ​ത്. ജ​ന​ങ്ങ​ളു​ടെ ഏ​തു​ത​ര​ത്തി​ലു​ള്ള പ​രാ​തി​യും ഏ​തു​സ​മ​യ​ത്തും ഫോ​ട്ടോ, വീ​ഡി​യോ, ഓ​ഡി​യോ സ​ഹി​തം പോ​ലീ​സി​ൽ അ​റി​യി​ക്കാ​മെ​ന്ന​താ​ണ് ’സേ​ഫ് പൊ​ന്നാ​നി’ ആ​പ്ലി​ക്കേ​ഷ​ന്‍റെ പ്ര​ത്യേ​ക​ത. കൂ​ടാ​തെ സ്ത്രീ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​പ്പി​ലെ പാ​നി​ക് ബ​ട്ട​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സി​നെ ത​ത്സ​മ​യം വി​വ​ര​മ​റി​യി​ക്കാം.പോ​ലീ​സി​ന് ഇ​വ​രു​ടെ സ്ഥ​ല​മ​റി​ഞ്ഞ് പി​ന്തു​ട​രാ​നു​ള്ള സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രോ പോ​ലീ​സ് തേ​ടു​ന്ന​വ​രോ ആ​യ വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന വാ​ണ്ട​ഡ് ലി​സ്റ്റ്, കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള മി​സി​ങ് ലി​സ്റ്റ്, അ​ടി​യ​ന്ത​ര അ​റി​യി​പ്പു​ക​ൾ കൈ​മാ​റാ​നു​ള്ള ജ​ന​ങ്ങ​ള​റി​യാ​ൻ എ​ന്ന സം​വി​ധാ​നം, പൊ​തു​ജ​ന​ങ്ങ​ള​റി​യേ​ണ്ട നി​യ​മ​ങ്ങ​ൾ, മോ​ട്ടോ​ർ​വാ​ഹ​ന പി​ഴ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ, സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള സം​വി​ധാ​നം, സേ​ഫ്റ്റി ടി​പ്സ് തു​ട​ങ്ങി​യ നി​ര​വ​ധി വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച​താ​ണ് ആ​പ്ലി​ക്കേ​ഷ​ൻ. പോ​ലീ​സി​ൽ പ​രാ​തി​പ​റ​യാ​ൻ സ്റ്റേ​ഷ​നി​ൽ…

Read More

കോടിയേരിയുടെ  ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​നു​കൂ​ല പ്ര​സം​ഗം;  ടിപിയെ എ​ന്തി​ന് കൊ​ന്നു ? ഒ​ഞ്ചി​യ​ത്തെ​ങ്ങും ചോ​ദ്യം അ​ല​യ​ടി​ക്കു​ന്നു

വ​ട​ക​ര: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​നു​കൂ​ല പ്ര​സം​ഗം ന​ട​ത്തി​യ​തോ​ടെ ഒ​ഞ്ചി​യ​ത്തെ​ങ്ങും ഒ​രു ചോ​ദ്യം അ​ല​യ​ടി​ക്കു​ന്നു. ടിപിയെ എ​ന്തി​ന് കൊ​ന്നു എ​ന്ന ചോ​ദ്യം.ടിപി​യെ വാ​ഴ്ത്തി​യു​ള്ള കോ​ടി​യേ​രി​യു​ടെ പ്ര​സം​ഗം സി​പി​എ​മ്മി​ന്‍റെ പ​രി​ഹാ​സ്യ​ത വെ​ളി​പ്പെ​ടു​ന്ന​താ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. സി​പി​എ​മ്മി​ന്‍റെ വ​ല​തു​പ​ക്ഷ വ്യ​തി​യാ​ന​ത്തി​നെ​തി​രെ പ​ട​ന​യി​ച്ച് 2008ൽ ​പു​റ​ത്തു​പോ​യ ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ന്നു​ത​ള്ളി​യ​വ​ർ ത​ന്നെ അ​ദ്ദേ​ഹ​ത്തെ പു​ക​ഴ്ത്തു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് എ​ങ്ങും ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഓ​ർ​ക്കാ​ട്ടേ​രി ക​ച്ചേ​രി മൈ​താ​നി​യി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​ർ​എം​പി​ഐ നേ​താ​വാ​യി​രു​ന്ന ച​ന്ദ്ര​ശേ​ഖ​ര​നെ വാ​ഴ്ത്തി സം​സാ​രി​ച്ച​ത്. ച​ന്ദ്ര​ശേ​ഖ​ര​ൻ സി​പി​എം ന​ശി​ച്ചു​കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കാ​തി​രു​ന്ന നേ​താ​വാ​യി​രു​ന്നു​വെ​ന്നാ​ണ് കോ​ടി​യേ​രി​യു​ടെ പ്ര​തി​ക​ര​ണം. ച​ന്ദ്ര​ശേ​ഖ​ര​ൻ സി​പി​എം വി​രു​ദ്ധ​നാ​യി​രു​ന്നി​ല്ലെ​ന്നും പാ​ർ​ട്ടി​യോ​ട് അ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ആ​ർ​എം​പി​ഐ​യു​ടെ ഇ​പ്പോ​ഴ​ത്തെ നേ​തൃ​ത്വം യു​ഡി​എ​ഫു​മാ​യി അ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ പ്ര​സം​ഗം. ആ​ർ​എം​പി​ഐ നേ​താ​ക്ക​ളെ മാ​റ്റി നി​ർ​ത്തി അ​ണി​ക​ളെ സി​പി​എ​മ്മി​ലേ​ക്ക് അ​ടു​പ്പി​ക്കാ​ൻ വേ​ണ്ടി പ്ര​സം​ഗി​ച്ച കോ​ടി​യേ​രി ച​ന്ദ്ര​ശേ​ഖ​ര​നെ…

Read More

കു​ലം കു​ത്തി പ്ര​യോ​ഗം തി​രു​ത്തി പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​ങ്ങ​ളോ​ട്  മാ​പ്പ് പ​റ​യ​ണം: എ​ൻ.​വേ​ണു

കോ​ഴി​ക്കോ​ട്: കു​ലം​കു​ത്തി പ്ര​യോ​ഗം തി​രു​ത്തി പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ ർഎംപിഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു പ​റ​ഞ്ഞു. ടിപി വ​ധം സി​പി​എം നേ​താ​ക്ക​ളെ വി​ടാ​തെ പി​ൻ​തു​ട​രു ബോ​ൾ കൊ​ല​യാ​ളി പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ അ​വ​ർ ജ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​റ്റ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ടിപി​യു​ടെ നി​ല​പാ​ടി​ൽനി​ന്നും ആ​ർ​എം​പി​ഐ വ്യ​തി​ച​ലി​ച്ചെ​ന്ന കോ​ടി​യേ​രി​യു​ടെ വി​മ​ർ​ശ​നം വൈ​കി​യാ​ണെ​ങ്കി​ലും ടിപി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യെയും ​അ ഗീ​ക​രി​ക്കാ​ൻ സി​പി​എം നി​ർ​ബ​ന്ധി​ത​മാ​യ​തി​ന്‍റെ തെ​ളി​വാ​ണ് ആ​ർ​എം​പി​ഐ​ക്കെ​തി​രെ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി നി​ര​ന്ത​ര അ​ക്ര​മ​ണ​ങ്ങും അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തി​യി​ട്ടും പാ​ർ​ട്ടി​യെ ഒ​രു പോ​റ​ലേ​ല്‍​പ്പിക്കാ​നം ക​ഴി​ഞ്ഞി​ല്ല എ​ന്നു മാ​ത്ര​മ​ല്ല അ​ഖി​ലേ​ന്ത്യാ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ഷ്ടീ​യ പാ​ർ​ട്ടി​യാ​യി മാ​റു​ക​യും ചെ​യ്തു. പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ആ​ക്ര​മ​ണ​ങ്ങ​ളും ക​ള്ള​ക്കേ​സു​ക​ളു​മാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത് പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി മാ​റു​ക​യാ​ണ്. ഈ ​ഫാ​സി​സ​ത്തെ നേ​രി​ടാ​ൻ എ​ല്ലാ ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ങ്ങ​ളെ​യും യോ​ജി​പ്പി​ച്ച് കൊ​ണ്ട് പ്ര​തി​രോ​ധം തീ​ർ​ക്കു​മ്പോ​ൾ…

Read More

ഡ്രൈ​വ​റു​ടെ ഫോൺവിളി; യാ​ത്ര​ക്കാ​രി​ക്ക് വീ​ണു പ​രി​ക്ക്; നാ​ട്ടു​കാ​ര്‍ ബ​സ്‌ ത​ട​ഞ്ഞ് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു; ബസിൽ അ​ന​ധി​കൃ​ത “ഫാ​സ്റ്റ് ടൈം’ ​ബോ​ര്‍​ഡും 

പ​യ്യോ​ളി: മ​ത്സ​ര ഓ​ട്ട​ത്തി​നി​ടെ യാ​ത്ര​ക്കാ​രി​ക്ക് ബ​സി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന്‍ ബ​സ്‌ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഡ്രൈ​വ​റു​ടെ മൊ​ബൈ​ല്‍ വി​ളി​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് മ​റ്റ് യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ ബ​സ്‌ ത​ട​ഞ്ഞ് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്. ബ​സ്‌ ഡ്രൈ​വ​ര്‍ ക​ണ്ണൂ​ര്‍ ചേ​ലോ​റ മ​വ്വ​ന്‍ ചേ​രി മാ​വി​ല വീ​ട്ടി​ല്‍ ലി​ജു (37) വി​നെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പ​യ്യോ​ളി എ​സ്ഐ എ.​കെ. സ​ജീ​ഷ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ണൂ​ര്‍​, കാ​സ​ര്‍​ഗോ​ഡ്‌ റൂ​ട്ടി​ലോ​ടു​ന്ന കെ​എ​ല്‍13 എ​ജി 6375 ധ​ന്യ ബ​സ് ഇ​ന്ന​ലെ വൈ​കീ​ട്ട് ഏ​ഴി​ന് പ​യ്യോ​ളി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബ​സ്‌ പ​യ്യോ​ളി സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റ്റാ​തെ ആ​ളെ ഇ​റ​ക്കി ധൃ​തി​യി​ല്‍ പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​പ്പോ​ള്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന ത​ല​ശ്ശേ​രി​യി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്ത പ്രാ​യം ചെ​ന്ന സ്ത്രീ ​വീ​ണ് കാ​ലി​ന് പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക്ഷു​ഭി​ത​രാ​യ യാ​ത്ര​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​മാ​യി ത​ര്‍​ക്ക​ത്തി​ലാ​യി. പ്ര​ശ്നം…

Read More

ഇനി എന്താകുമോ എന്തോ? ഇ​ട​ത് എം​എ​ല്‍​എ​മാ​ര്‍​ക്കും താ​ത്പ​ര്യ​മി​ല്ല; ലൈ​റ്റ് മെ​ട്രോ​യ്ക്ക് ഫു​ള്‍​സ്‌​റ്റോ​പ്പാ​കു​ന്നു

കോ​ഴി​ക്കോ​ട്‌:​ കോ​ഴി​ക്കോ​ട്ടു​കാ​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ലൈ​റ്റ് മെ​ട്രോ എ​ന്ന സ്വ​പ്‌​നം ഇ​നി എ​ന്താ​കു​മെ​ന്ന കാ​ര്യം ചോ​ദ്യ​ചി​ഹ്ന​മാ​കു​ന്നു.​ ജി​ല്ല​യി​ലെ എ​ല്‍​ഡി​എ​ഫ് എ​ല്‍​എ​ല്‍​എ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് നേ​ര​ത്തെ ത​ന്നെ ലൈ​റ്റ് മെ​ട്രോ​യോ​ട് താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു. മേ​ല്‍​പ്പാ​ല​ങ്ങ​ളും വീ​തി​യു​ള്ള റോ​ഡു​ക​ളു​മാ​ണ് ജി​ല്ല​യി​ല്‍​ വേ​ണ്ട​തെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു ഇ​ട​ത് എം​എ​ല്‍​എ​മാ​ര്‍ തു​ട​ക്കം മു​ത​ലേ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​സ​ര്‍​ക്കാ​ര്‍ കാ​ല​ത്ത് ലൈ​റ്റ്‌​മെ​ട്രോ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോകാ​നു​ള്ള സാ​ധ്യ​ത ഇ​ല്ല. പ​ദ്ധ​തി​യി​ല്‍നി​ന്ന് പി​ന്‍​മാ​റാ​ന്‍ ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ (ഡി​എം​ആ​ര്‍​സി) തീ​രു​മാ​നി​ച്ച​തോ​ടെ ലൈ​റ്റ് മെ​ട്രോ യാ​ഥാ​ര്‍​ഥ്യ​മാ​കി​ല്ലെ​ന്ന് ഇ​പ്പോ​ള്‍ ഉ​റ​പ്പാ​കു​ക​യും ചെ​യ്തു. ലൈ​റ്റ്‌ മെ​ട്രോ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്‌ കോ​ഴി​ക്കോ​ട്‌ ബൈ​പാ​സി​ലെ ഹൈ​ലൈ​റ്റ്‌ മാ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഡി​എം​ആ​ര്‍​സി​യു​ടെ ഓ​ഫീ​സ്‌ ക​ഴി​ഞ്ഞ മാ​സം 28ന് ​അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. ഈ ​ഓ​ഫീ​സി​ലു​ള്ള വ​സ്‌​തു​ക്ക​ളെ​ല്ലാം ഈ ​മാ​സം പ​തി​ന​ഞ്ചി​ന​കം മാ​റ്റും. എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും തി​രി​ച്ചു​വി​ളി​ച്ചു​ക​ഴി​ഞ്ഞു. ​മൂ​ന്ന്‌ എ​ന്‍​ജി​നീ​യ​ര്‍​മാ​ര​ട​ക്കം അ​ഞ്ചു ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്‌. ഫെ​ബ്രു​വ​രി പ​തി​ന​ഞ്ചി​ന​കം ലൈ​റ്റ്‌​മെ​ട്രോ സം​ബ​ന്ധി​ച്ച്‌…

Read More

വി​നോ​ദ യാ​ത്ര​പോ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗി​ൽ അ​ധ്യാ​പ​ക​ർ മ​ദ്യം ക​ട​ത്തി​യ സം​ഭ​വം; മൂ​ന്നം​ഗ സ​മി​തി അ​ന്വേ​ഷി​ക്കും; . ആ​രോ​പ​ണ​ങ്ങ​ളെ തള്ളി അ​ധ്യാ​പ​ക​ർ

കോ​ഴി​ക്കോ​ട്: ചെ​മ്പ്ക​ട​വ് ഗ​വ.​യു​പി സ്കൂ​ളി​ല്‍​നി​ന്ന് വി​നോ​ദ യാ​ത്ര​പോ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗി​ൽ അ​ധ്യാ​പ​ക​ർ മ​ദ്യം ക​ട​ത്തി​യ സം​ഭ​വം മൂ​ന്നം​ഗ സ​മി​തി അ​ന്വേ​ഷി​ക്കും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ വി​ളി​ച്ച് ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ​മി​തി തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. സ്കൂ​ളി​ല്‍​നി​ന്ന് പ​ഠ​ന​യാ​ത്ര​ക്ക് പോ​യ കു​ട്ടി​ക​ളു​ടെ ബാ​ഗി​ല്‍ അ​ധ്യാ​പ​ക​ര്‍ മ​ദ്യം ക​ട​ത്തി​യെ​ന്നും അ​ഴി​യൂ​ര്‍ ചെ​ക്ക് പോ​സ്റ്റ്ക​ട​വി​ന് സ​മീ​പ​ത്തു​വ​ച്ച് എ​ക്സൈ​സ് പി​ടി​കൂ​ടി​യെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം. ഇ​തേ തു​ട​ര്‍​ന്ന് ര​ണ്ട് അ​ധ്യാ​പ​ക​രോ​ടും ഒ​രു അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ര​നോ​ടും അ​വ​ധി​യി​ല്‍ പോ​കാ​ന്‍ എ​ഇ​ഒ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ബാ​ഗി​ല്‍​നി​ന്നും എ​ക്സൈ​സ് ഒ​രു പൊ​തി ക​ണ്ടെ​ടു​ക്കു​ക​യും ഇ​ങ്ങ​നെ​യാ​ണോ കു​ട്ടി​ക​ള്‍​ക്ക് അ​ധ്യാ​പ​ക​ര്‍ മാ​തൃ​ക​യാ​വു​ന്ന​തെ​ന്ന് ചോ​ദി​ച്ച​താ​യും കു​ട്ടി​ക​ള്‍ പ​റ​യു​ന്നു. ആ​രോ​പ​ണ​ങ്ങ​ളെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പൂ​ര്‍​ണ​മാ​യും ത​ള്ളി.

Read More