സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് കോട്ടപറമ്പിന് സമീപത്ത് കേരള ഭവന് ലോഡ്ജും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി പോലീസ്. കേരള ഭവന് ലോഡ്ജ്, സമീപത്തുള്ള മറ്റൊരു ലോഡ്ജ് എന്നിവ കേന്ദ്രീകരിച്ചാണ് രാത്രികാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്. മുന്‍പും കേരള ഭവന് ലോഡ്ജിനെതിരേ പരാതി ഉയരുകയും ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ ഇവിടേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. സമീപകാലത്തായി ഈ ലോഡ്ജ് കേ്രന്ദീകരിച്ച് സ്വവര്‍ഗ രതിക്കാരുടെയും അനാശാസ്യ പ്രവര്‍ത്തകരുടെയും വിളനിലമായിട്ടുണ്ട്. കഞ്ചാവ് നല്കി യുവാവിനെ നിരന്തരം പീഡിപ്പിച്ച് കൊണ്ടിരുന്ന മധ്യവയസ്കനെ പോലീസ് ഇന്നലെ ഇവിടെ വച്ച് അറസ്റ്റ് ചെയ്തു. പയ്യാനക്കല്‍ പനണ്ടാരത്ത് വളപ്പ് സി.വി. മൊയ്തീന് കോയ (52) യെയാണ് കസബ പോലീസ് എസ്ഐ വി. സിജിത്ത് അറസ്റ്റ് ചെയതത്. കോട്ടപ്പറമ്പ് കേരള ഭവന് ലോഡ്ജില്‍ വച്ച് ഒന്നര വര്‍ഷത്തോളം 17 വയസുകാരനെ കഞ്ചാവ് നൽകി…
Read MoreCategory: Kozhikode
ആർക്കു കൊടുക്കാൻ എത്തിച്ചത്? മുക്കത്തെ ഞെട്ടിച്ച ലഹരിവേട്ടയിൽ കൂടുതല്‍പേര്‍ പിടിയിലാകുമെന്ന് പോലീസ്; മധ്യപ്രദേശുകാരനായ പ്രതി സാധനം എത്തിച്ചത് ആർക്കുവേണ്ടി
മുക്കം: മുക്കത്ത് നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ ഞെട്ടി തരിച്ച് മലയോരം .അടുത്ത കാലത്തായി കിഴക്കന്‍ മലയോര മേഖലയുടെ സിരാകേന്ദ്രമായ മുക്കം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് ഉപയോഗവും വില്പനയും നടക്കുന്നതായി വിവരമുണ്ടെങ്കിലും ഇത്രയും വലിയ ബ്രൗണ്‍ഷുഗര്‍ വേട്ട അക്ഷരാര്‍ത്ഥത്തില്‍ നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് തന്നെ ലഹരി മാഫിയയുടെ പ്രധാന കേന്ദ്രമായി മുക്കം മാറിയെന്നാണ് മയക്ക് മരുന്ന് വേട്ട നല്കുന്ന സൂചന. മുക്കത്തും പരിസരത്തുമായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുവാക്കളേയും ,സ്കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികളും ലക്ഷ്യമിട്ടാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനമെന്നത് ജനത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേ സമയം മുക്കം മലയോരം ബാര്‍ ഹോട്ടലിന് സമീപത്ത് വെച്ച് ഒരു കോടി രൂപയുടെ ബ്രൗണ്‍ ഷുഗറുമായി മധ്യ പ്രദേശ് സ്വദേശി റയിസ് മുഹമ്മദ് പിടിയിലായ സാഹചര്യത്തില്‍ മുക്കത്തെയും പരിസരങ്ങളിലെയും ചില്ലറ വില്‍പ്പനക്കാരായ പലരും പോലീസ് പിടിയിലായേക്കുമെന്ന്…
Read Moreസ്കൂബായെത്തി..! വെള്ളത്തിനടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന അത്യാധുനിക സ്കൂബാ വാനുമായി ഫയര്‍ഫോഴ്സ്; വാനിന്റെ പ്രത്യേകത ഇങ്ങനെയൊക്കെ…
കോഴിക്കോട്: വെള്ളത്തിനടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് അത്യാധുനിക സ്കൂബാ വാനുമായി ഫയര്‍ഫോഴ്സ്. വെള്ളത്തില്‍ അപകടങ്ങള്‍ നടക്കുന്ന സാഹചര്യങ്ങളില്‍ അഗ്നിശമന സേനയുടെ പക്കല്‍ മതിയായ സംവിധാനങ്ങളില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകുന്നഅവസ്ഥയുണ്ട്. ഇതിന് പരിഹാരമായാണ് സ്കൂബാവാന് ഉപയോഗിക്കുന്നത്. കോഴിക്കോട് കോട്ടയം, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ തുടങ്ങിയ അഞ്ച് ഡിവിഷണുകളിലും കഴിഞ്ഞദിവസമാണ് സ്കൂബാ വാന്‍ ഫ്ളാഗ് ഓഫ് ചെയ്തത്. മഹീന്ദ്ര ഡബിള്‍ കാബിന് പിക്ക് അപ്പ് വാന്‍ രൂപമാറ്റം വരുത്തി ഉണ്ടാക്കിയ വാഹനമാണ് സ്കൂബ വാന്‍ . ആറ് പേരടങ്ങുന്ന സ്കൂബ ഡൈവിംഗ്ടീമീന് വാഹനത്തില്‍ ഇരിക്കാം. കാറ്റ് നിറച്ച് വെള്ളത്തിലുപയോഗിക്കുന്ന ഇന്‍ഫ്ളേമബിള്‍ ഡിഞ്ചി എന്ന ബോട്ട് വാനിന് മുകളിലുണ്ടാവും. വെള്ളത്തില്‍ പൊങ്ങിനില്‍ക്കാന്‍ സഹായിക്കുന്ന ബോയന്‍സി കോന്പന്സേറ്ററി ജാക്കറ്റ്, എട്ട് സ്കൂബ സിലിണ്ടര്‍ സൂക്ഷിക്കുന്നതിനുള്ള അറകള്‍ , സിലിണ്ടര്‍ എയര്‍ മാസ്കിലേക്ക് എത്തിക്കുന്നതിനുള്ള റബര്‍ ട്യൂബ് സ്പൈഡര്‍ , 7 വെറ്റ് സ്യൂട്ട്, ഫേസ് മാസ്ക്,…
Read Moreഎല്ലാത്തിനും പിന്നിൽ അധ്യാപകർ..! ഒരു മെഡൽ എന്ന സ്വപ്നവുമായി എത്തിയവരുടെ മടക്കം 23 മെഡലുകളുമായി ; സംസ്ഥാന സ്പെഷല്‍ ഒളിംപിക്സിൽ മുക്കം മാമ്പറ്റ പ്രതീക്ഷ സ്പെഷല്‍ സ്കൂളാണ് ഉഗ്രവിജയവുമായി മടങ്ങിയത്
മുക്കം: സംസ്ഥാന സ്പെഷല്‍ ഒളിംപിക്സ് അസോസിയേഷന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്പെഷല്‍ സ്കൂള്‍ ഒളിമ്പിക്സില്‍ 23 മെഡലുകള്‍ വാരിക്കൂട്ടി മുക്കം മാമ്പറ്റ പ്രതീക്ഷ സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍. തിരുവനന്തപുരത്ത് കഴിഞ്ഞ നാലു ദിവസങ്ങളിലായി നടത്തിയ കായിക മാമാങ്കത്തിലാണ് കൈനിറയെ സമ്മാനങ്ങളുമായി മുക്കത്തുകാരുടെ മടക്കം. ഇല്ലായ്മകള്‍ക്കിടയിലും പ്രതീക്ഷ സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ വലിയൊരു സ്വപ്നമായിരുന്നു ഏഷ്യന്‍ ഗെയിംസിന് വേദിയായ തിരുവനന്തപുരത്തെ ലക്ഷ്മി ബായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എല്‍ എന്‍സിപിഇ) അന്താഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന സ്പെഷല്‍ ഒളിംപിക്സില്‍ ഒരു മെഡല്‍ നേടുക എന്നത്. എന്നാല്‍ കാര്യക്ഷമമായ പരിശീലന സംവിധാനങ്ങളോ ഉപകരണങ്ങളോ ഇല്ലാതെ സംസ്ഥാന സ്പെഷല്‍ സ്കൂള്‍ ഒളിമ്പിക്സില്‍ ഒരു മെഡല്‍ നേടുകയെന്ന സ്വപ്നം എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന ആശങ്ക തങ്ങള്‍ക്ക് ഉണ്ടായിരുന്നതായി അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ യാതൊരുവിധ ആധുനിക പരിശീലന സൗകര്യങ്ങളുമില്ലാതെ സ്കൂളിലെ അധ്യാപകരുടേയും മാനേജ്മെന്റിന്റെയും മനക്കരുത്തില്‍…
Read Moreപേടിച്ച് വിറച്ച് വിദ്യാർഥിനി..! ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാർഥിനിയെ സ്റ്റോപ്പിലിറാക്കാതെ കെഎസ്ആർടിസി; മകളറിയിച്ചതിനെ തുടർന്ന് പിതാവ് പോലീസുമായെത്തി ബസിന് കൈകാട്ടിയിട്ടും നിർത്താതെ ബസ് ; ഒടുവിൽ ബസിനെ പിൻതുടർന്ന് ജീപ്പ് കുറുകെയിട്ട് പെൺകുട്ടിയെ പുറത്തിറക്കി
പയ്യോളി: ഒറ്റയ്ക്ക് യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ അര്‍ധരാത്രി സ്റ്റോപ്പില്‍ നിര്‍ത്താതെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ക്രൂരത. ഒടുവില്‍ ഇരുപത് കിലോമീറ്റര്‍ അകലെ ഹൈവേ പോലീസ് ദേശീയപാതയ്ക്ക് കുറുകെ വാഹനമിട്ട് ബസ് തടഞ്ഞ് വിദ്യാര്‍ഥിനിയെ ഇറക്കി. ഇന്ന് പുലര്‍ച്ചെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്നലെ രാത്രി എട്ടരയ്ക്ക് പാലയിലെ എന്്ട്രന്സ് കോച്ചിംഗ് സ്ഥാപനത്തില്‍നിന്ന് പയ്യോളിയിലെ വീട്ടിലേക്ക് എടിസി 234 കെഎസ്ആര്‍ടിസി ബസില്‍ കയറിയതായിരുന്നു വിദ്യാര്‍ഥിനി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റ് കോഴിക്കോട് വരെയായിരുന്നു ഉണ്ടായിരുന്നത്. ബസ് കാസര്‍ഗോഡ് വരെയുണ്ടെന്നു മനസ്സിലായതിനെ തുടര്‍ന്ന് കോഴിക്കോട് കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥിനി പയ്യോളിക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ കണ്ണൂരിലേക്കുള്ള ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നൂറ്റിപതിനൊന്ന് രൂപ നല്കി ടിക്കറ്റ് എടുക്കുകയും ചെയ്തു. പയ്യോളിയില്‍ കാത്ത് നില്‍ക്കുകയായിരുന്ന പിതാവിനോട് സ്റ്റോപ്പ് സംബന്ധിച്ച അവ്യക്തത വിദ്യാര്‍ഥിനി മൊബൈല്‍ വഴി ധരിപ്പിച്ചു. ഇദ്ദേഹം ഉടന്‍ പയ്യോളി പോലീസ്…
Read Moreതങ്ങള്‍ നിരപരാധികൾ..! പ്രമോദ് വധത്തിന്റെ വിചാരണ പൂര്‍ത്തിയായി; പ്രതികള്‍ കോടതിയിൽ കുറ്റം നിഷേധിച്ചു
തലശേരി: ആര്‍എസ്എസ് പ്രവര്ത്തകന് കൂത്തുപറമ്പ് മൂര്യാട് പള്ളിക്കുന്ന്നിര കുമ്പളപ്രവര് പ്രമോദിനെ (33) വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ആലക്കാടന്‍ പ്രകാശനെ(43) വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത ചെയ്ത കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് വി.എന്‍ വിജയകുമാര്‍ മുമ്പാകെ പൂര്‍ത്തിയായി. വിചാരണയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കോടതി ചോദ്യം ചെയ്തു. പ്രതികള്‍ കുറ്റം നിഷേധിച്ചു. തങ്ങള്‍ നിരപരാധികളാണ്. സംഭവവുമയി യാതൊരു ബന്ധവുമില്ല. ആയുധങ്ങളുമായി പോകുമ്പോഴുണ്ടായ അപകടത്തെ തുടര്‍ന്നാണ് സംഭവം ഉണ്ടായിട്ടുള്ളതെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള കൊടും ക്രൂരതായ ഈ കൊലപാതകവും വധശ്രമവും അതു കൊണ്ട് തന്നെ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.അജയകുമാര്‍ വാദത്തിനിടയില്‍ കോടതിയില്‍ പറഞ്ഞു. 2007 ഓഗസ്റ്റ് 16 ന് രാവിലെ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ജോലിക്ക് പോകാനെത്തിയ പ്രമോദിനേയും പ്രകാശനേയും സിപിഎം…
Read Moreഇത്രയുമല്ലേ സംഭവിച്ചൊള്ള്..! യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റി രാഷ്ട്രീയപാര്‍ട്ടികള്‍; മെഡിക്കൽ കോളജില്‍ സ്കാനിംഗിന് ശിപാര്‍ശചെയ്ത രോഗിയെ എത്തിച്ചത് എക്സ്റേ റൂമില്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ പിഎസ്സിക്ക് വിട്ട നിയമനങ്ങളില്‍ പോലും താല്കാലികമായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതായി പരാതി.യാതൊരുവിധ യോഗ്യതയും ഇല്ലാത്തവരെയാണ് ഈ രീതിയില്‍ തിരുകി കയറ്റുന്നത്. ഭരിക്കുന്നപാര്ട്ടി നേതാക്കളുടെ ഇംഗിതത്തിനനുസരിച്ചാണ് നിയമനങ്ങള്‍ നടക്കുന്നത്. മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡര്‍, ലാസ്റ്റ്ഗ്രേഡ് നിയമനങ്ങളാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ട്ടി അനുഭാവികള്‍ക്ക് മാത്രമായി നടത്തുന്നത്. ആര്‍എസ്ബിവൈ പദ്ധതിയില്‍ അറ്റന്‍ഡര്‍മാരായി എട്ടാംക്ലാസാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഇന്നലെ പരീക്ഷ നടത്തിയവര്‍ക്ക് അടിസ്ഥാനയോഗ്യതയായി പരസ്യത്തില്‍ പറയുന്നത് പ്ലസ്ടുവാണ്. ഇത് പാര്‍ട്ടിക്ക് താല്്പര്യമുള്ള ചിലരെ നിയമിക്കാനാണെന്നാണ് ആരോപണം.അപേക്ഷ നല്‍കിയവരെയെല്ലാം പരീക്ഷയില്‍ പങ്കെടുക്കാന്‍ വിളിച്ചിട്ടുമില്ല. പലരേയും ഒഴിവാക്കിയാണ് ഹാള്‍ടിക്കറ്റ് നല്‍കിയതെന്നും ആരോപണമുണ്ട്. ഒന്‍പത് പേര്‍ക്കാണ് നിയമനം നല്‍കേണ്ടത് 160 പേര് പരീക്ഷയ്ക്കായി എത്തിയിരുന്നു.ഈസര്‍ക്കാര്‍ അധികാരമേറ്റതോടെ മുന്‍പുണ്ടായിരുന്ന പലരേയും പിരിച്ചുവിട്ടു.ഇപ്പോള്‍ നിയമനം കിട്ടിയവര്‍ക്കാകട്ടെ പരിചയക്കുറവുണ്ടെന്നും ഇത് പലപ്പോഴും രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. സ്കാനിംഗിന് ശിപാര്‍ശ ചെയ്ത രോഗിയെ വാര്‍ഡില്‍നിന്നും…
Read Moreമുക്കത്തെ ഓട്ടോക്കാർ മുത്താണ്..! നന്മയുടെ പുതിയ മാതൃകയായി മുക്കത്തെ ഓട്ടോക്കാർ; മാസത്തിലെ ഒരുദിവത്തെ വേതനം നിർധന രോഗികൾക്ക്
മുക്കം: നന്മയുടെ പുതിയ മാതൃക തീര്‍ക്കുകയാണ് ഒരു പറ്റം ഓട്ടോ തൊഴിലാളികള്‍. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോടെന്ന ഗ്രാമത്തിലെ 30 ഓളം വരുന്ന ഓട്ടോ തൊഴിലാളികളാണ് സഹജീവി സ്നേഹത്തിന് പുത്തന്‍ മാതൃക തീര്‍ക്കുന്നത്. ഓരോ മാസവും തങ്ങളുടെ ഒരു ദിവസത്തെ വേതനം അശരണര്‍ക്കും നിര്‍ധന രോഗികള്‍ക്കും നല്‍കുമെന്ന തീരുമാനമാണ് ഇവര്‍ എടുത്തത്. അന്നന്നത്തെ അന്നത്തിന് വേണ്ടി ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് മിച്ചംവയ്ക്കാന്‍ കാര്യമായൊന്നും ഉണ്ടാവുകയില്ല എന്നതാണ് സത്യം. എന്നാലും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുടെ നിസഹായത മനസിലാക്കിയാണ് ഈ തൊഴിലാളികള്‍ ഇത്തരമൊരു തീരുമാനമെടുത്തത്. സാധാരണക്കാരന്റെ വണ്ടി എന്നറിയപ്പെടുന്ന ഓട്ടോയില്‍ ദിവസവും കയറു ന്നവരുടെ മനസലിയിക്കുന്ന കഥകള്‍ കേട്ടതും ഇത്തരമൊരു തീരുമാനത്തിന് പിന്നിലുണ്ട്. പന്നിക്കോട് പൊലുകുന്നത്ത് വിജയന് എന്ന വൃക്കരോഗിക്കായാണ് ഇന്നലെ പന്നിക്കോട്ടെ 30 ഓളം ഓട്ടോകള്‍ സര്‍വീസ് നടത്തിയത്. ഓട്ടോ തൊഴിലാളികളുടെ ഈ നല്ല മനസ് കണ്ടറിഞ്ഞ…
Read Moreആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുക..! വില്ലേജ് ഓഫീസിന് പൂട്ടി ജീവനക്കാർ മരണാനന്തരചടങ്ങിന് പോയി; പിന്നെ സംഭവിച്ചത് ഇങ്ങനെ
മുക്കം:വില്ലേജ് ഓഫീസ് അടച്ചിട്ടത് ജനത്തിന് ദുരിതമായി. കാരശേരി പഞ്ചായത്തിലെ കാരമൂല കുമാരനെല്ലൂര്‍ വില്ലേജ് ഓഫീസാണ് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം അടച്ചിട്ടത്. പരാതിയെ തുടര്‍ന്ന് ഇവിടത്തെ വില്ലേജ് ഓഫീസറെ കഴിഞ്ഞ മാസം എട്ടിന് സ്ഥലം മാറ്റിയിരുന്നു. ഇതിന് പകരം ആളെ നിയമിച്ചിട്ടില്ല. വില്ലേജ് ഓഫിസിന്റെ ചുമതലയുള്ള സ്പെഷല്‍ വില്ലേജ് ഓഫീസര്‍ താലൂക്ക് ഓഫീസില്‍ യോഗത്തില്‍ പങ്കെടുക്കാനും മറ്റൊരു ജീവനക്കാരന് ബന്ധുവിന്റെ മരണ ചടങ്ങില്‍ പങ്കെടുക്കാനും പോയി. വില്ലേജ് ഓഫിസര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താലൂക്ക് ഓഫിസില്‍ പോയതാണെന്നും ജീവനക്കാര്‍ പുറത്താണെന്നും കാണിച്ചും ഫോണ്‍ നമ്പറും ഉള്‍പ്പെടെ വാതിലില്‍ എഴുതി ഒട്ടിച്ചാണ് ഓഫീസ് അടച്ചത്. കരം അടയ്ക്കുന്നതിനും ഭൂ രേഖ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായും എത്തിയ വയോധികര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഓഫീസ് അടച്ചതിനാല്‍ തിരിച്ചു പോയത്. ഓഫിസിലെത്തിയ ചിലര്‍ വാതിലില്‍ തൂക്കിയ നമ്പറില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മൂന്നരയോടെ…
Read Moreസ്ത്രീകളെ സൗഹൃദം നടിച്ച് വശീകരിച്ച ശേഷം കൊള്ളയടിക്കുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ; ഭര്‍ത്താവ് ഉപേക്ഷിച്ചവരും വിധവകളുമായ സ്ത്രികളുമാണ് ഇവരുടെ പ്രധാന ഇരകളെന്ന് പോലീസ്
കോഴിക്കോട്: സ്ത്രീകളെ സൗഹൃദം നടിച്ച് ആഭരണങ്ങള്‍ കൊള്ളയടിക്കുന്ന സംഘം സജീവമെന്ന് പോലീസ്. ഇൗ സംഘത്തില്‍പ്പെട്ട രണ്ടുപേരെയാണ് ഇന്നലെ പോലീസ് കോഴിക്കോടുനിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പോലീസ് പിടികൂടിയ ചാലിയം പുതിയപുരയില്‍ മന്‍സൂര്‍ (24), വള്ളിക്കുന്ന് അരിയല്ലൂര്‍ വടക്കാപ്പുറത്ത് മുജീബ് (22) എന്നിവരെ ആഭരണം പണയം വച്ച കടലുണ്ടിയിലെ മുത്തൂറ്റ് ഫിനാന്‍സില്‍ എത്തിച്ച് തെളിവെടുത്തു. മുന്‍പും ഇവര്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏര്പ്പെട്ടിട്ടുണ്ടേ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് കസബ പോലീസ് അറിയിച്ചു.സംഭവത്തക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഭര്‍ത്താവ് ഉപേക്ഷിച്ച മലപ്പുറം തവന്നൂര്‍ സ്വദേശിനിയായ 40 കാരിയെ സൗഹൃദം നടിച്ച് ഇവര്‍ കോഴിക്കോട്ടേയ്ക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചവരും വിധവകളുമായ സ്ത്രികളോട് സൗഹൃദം നടിച്ച് ആഭരണവും വിലപിടിപ്പുള്ള വസ്തുകളും കൈക്കലാക്കുയാണ് പതിവ്. ചൊവ്വാഴ്ച്ച പരാതികാരിയെ കോഴിക്കോട് നഗരം കണിച്ചു നല്‍കാമെന്ന് പറഞ്ഞ് പ്രതികളില്‍ ഒരാളായ മന്‍സൂര്‍…
Read More