സി.ഫസൽ ബാബു കോഴിക്കോട്: പോലീസിന്റെ കണ്ണുവെട്ടിച്ച്ഡ്രൈവിംഗിനിടെ ഫോണ്ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ അപകടത്തിലേക്ക് വഴിയൊരുക്കുന്നു. സണ്‍ഗ്ലാസിൽ ഫിറ്റ് ചെയ്ത ബ്ലൂടൂത്ത് ഇയർഫോണാണ് വൻ ഡിമാന്റിൽ വിറ്റഴിക്കുന്നത്. സണ്‍ഗ്ലാസ് ധരിച്ചശേഷം ഹെൽമെറ്റ് കൂടിധരിച്ചാൽ പിന്നെ യാതൊരു നിലയ്ക്കും ഇത് കാണാൻ കഴിയില്ല. ആവശ്യാനുസരണം ഫോണിൽ സംസാരിക്കുകയുമാവാം. ന്യൂജൻ പിള്ളേരുടെ ഇടയിൽ ഇത്തരം സണ്‍ഗ്ലാസ് വ്യാപകമായിട്ടുണ്ട്.പൊതുവേ റോഡിൽ യാതൊരു നിയമവും പാലിക്കാതെ “ചെത്തുന്ന’ പിള്ളേരുടെ കയ്യിൽ ഇതും കൂടിയെത്തുന്പോൾ അപകടസാധ്യതയും ഏറെയാണ്. അടുത്ത കാലത്തായി രൂപമാറ്റം വരുത്തിയ ബൈക്കുകൾ റോഡിൽ വർധിച്ചുവരികയും വലിയ രീതിയിൽ അപകടങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടയ്ക്കാണ് വിലസുന്നവർക്ക് അനുഗ്രഹമായി ഈ സണ്‍ഗ്ലാസ് ഇയർഫോണ്‍ കൂടി എത്തുന്നത്. വിദേശത്തുനിന്നും എത്തുന്നവർ വഴിയും ഓണ്‍ലൈൻ വഴിയുമാണ് ഈ സംവിധാനം കേരളത്തിലെത്തുന്നത്. 2500 രൂപ മുതലാണ് വില.
Read MoreCategory: Kozhikode
കണ്ണീരിന് ഫലമുണ്ടാകും..! മകൾക്ക് ഒരു ജോലിയില്ലാതെ ഒരുവിധത്തിലും കുടുംബം മുന്നോട്ടുപോകില്ലെന്ന് വിതുമ്പലോടെ ഭാര്യ മോളി; ഉദ്യോഗസ്ഥ പീഡനം മൂലം മരിച്ച ജോയിയുടെ കുടുംബം കളക്ടറെ കണ്ടു
കോഴിക്കോട്: വില്ലേജ് അധികൃതരുടെ പീഡനം മൂലം കടക്കെണിയിൽപെട്ട് ചെന്പനോട വില്ലേജ് ഓഫീസിൽ ജീവനൊടുക്കിയ കർഷകൻ കാവിൽപുരയിടം ജോയിയുടെ കുടുംബം ജില്ലാ കളക്ടർ യു.വി.ജോസിനെ കണ്ട് നിവേദനം നൽകി. ജോയിയുടെ ഭാര്യ മോളി, രണ്ടാമത്തെ മകൾ അന്പിളി, ഇളയ മകൾ അമലു, മൂത്തമകൾ അഞ്ജുവിൻറെ ഭർത്താവ് ജോജോ പുതിയേടത്തുചാലിൽ, അന്പിളിയുടെ ഭർത്താവ് ഷിനോയ് കാര്യമറ്റം, ജോയിയുടെ സുഹൃത്തുക്കളായ ഷാജു വിലങ്ങുപാറ,ജോസ് കരിവേലിൽ, കോണ്‍ഗ്രസ് നേതാവ് ജിതേഷ് മുതുകാട് എന്നിവരടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടെയാണ് കളക്ടറേറ്റിലെത്തി നിവേദനം കൈമാറിയത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ജോയിയെടുത്ത 17 ലക്ഷം രൂപയുടെ ബാങ്ക് വായ്പ സർക്കാർ ഏറ്റെടുക്കുക, ഇളയ മകൾ അമലുവിന് സർക്കാർജോലി നൽകുക എന്നീ ആവശ്യങ്ങലായിരുന്നു നിവേദനത്തിൽ. ഇക്കാര്യത്തിൽ തന്നാലാവുന്ന പരമാവധി കാര്യങ്ങൾ ചെയ്യാമെന്ന് കളക്ടർ കുടുംബത്തിന് ഉറപ്പുനൽകി. കുറച്ചു തെങ്ങും കമുകും മാത്രമാണ് തനിക്കുള്ളതെന്നും കുടംബം പുലരണമെങ്കിൽ ഇളയ മകൾ…
Read Moreകസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ സഹോദരനെ സഹായിച്ചെന്ന പേരിൽ സഹോദരിയെ ജയിലിലടച്ച സംഭവം; പോലീസി ന്റെ നടപടി സഹോദരനെ വീണ്ടെടുക്കാനുള്ള വിലപേശലായിപ്പോയെന്ന് വനിതാ കമ്മീഷൻ
മലപ്പുറം: പോലീസ് കസ്റ്റഡിയിൽ നിന്നു ചാടിപ്പോയ സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന പേരിൽ യുവതിയെ ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കേസ് പുനരന്വേഷിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോട്ടക്കൽ പോലീസ് സ്റ്റേഷനിലെ ക്രൈംനന്പർ 1089/15 കേസാണിത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെക്കൊണ്ടു അന്വേഷിക്കാനാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടത്. കോട്ടക്കൽ എടരിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കോട്ടയ്ക്കൽ എസ്ഐയായിരുന്ന പി.എസ് മഞ്ജിത്ത് ലാൽ 2015 നവംബർ 19നു വീട്ടിലെത്തി നിരപരാധിയായ മകളെ അറസ്റ്റ് ചെയ്ത് അർധരാത്രി കഴിഞ്ഞിട്ടും വിട്ടയച്ചില്ലെന്നും നവംബർ 20നു കള്ളക്കേസ് രജിസ്റ്റർ ചെയ്തു മകളെ കോടതിയിൽ ഹാജരാക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. മനുഷ്യാവകാശ കമ്മീഷൻ എസ്പി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സഹോദരനെ ലോക്കപ്പ് ചാടാൻ സഹായിച്ചെന്ന് ആരോപിച്ചാണ് പോലീസ് തനിക്കെതിരേ കേസെടുത്തതെന്ന് പരാതിക്കാരിയുടെ മകൾ മൊഴി നൽകി. യുവതിക്കെതിരേ തെളിവ് ഹാജരാക്കാൻ പോലീസിന്…
Read Moreതെരുവില്‍ കഴിയുന്നവരെ പരിചരിച്ച് കൊണ്ടോട്ടി കൂട്ടായ്മ! പരിചരണം നല്‍കിയത് തെരുവിലും ബസ് സ്റ്റോപ്പുകളിലും റോഡ് ഓരങ്ങളിലുമായി കഴിയുന്ന മുപ്പതോളം പേരെ
കോട്ടയ്ക്കൽ: പെരുന്നാൾ ദിനത്തിൽ കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്ക് പരിചരണവുമായി കാരുണ്യയാത്ര സംഘടിപ്പിച്ചു. തെരുവിലും, ബസ് സ്റ്റോപ്പുകളിലും റോഡ് ഓരങ്ങളിലുമായി കഴിയുന്ന മുപ്പതോളം പേരെയാണ് കാരുണ്യകൂട്ടായ്മയുടെ നേതൃത്വത്തിൽ പരിചരണം നൽകിയത്. നീട്ടി വളർത്തിയ താടിയും മുടിയും വെട്ടി വൃത്തിയാക്കി കുളിപ്പിച്ച് പുതു വസ്ത്രമണിയിപ്പിച്ച് ഭക്ഷണവും നൽകിയാണ് സംഘം യാത്ര തിരിച്ചത്. കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മ പ്രസിഡന്റ് പി.ടി.മുനീർ കോട്ടപ്പുറം, സെക്രട്ടറി ചുണ്ടക്കാടൻ മുഹമ്മദ് മഹ്സൂം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കാരുണ്യ യാത്ര. കുന്നുംപുറം, കൊളപ്പുറം, വെന്നിയൂർ, ചെമ്മാട്, തലപ്പാറ, എടരിക്കോട്, കോട്ടക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ഇത്തരത്തിൽ കഴിഞ്ഞ രോഗികളായ ആളുകൾക്ക് കൂട്ടായ്മ പരിചരണം നൽകി.
Read Moreകടലാക്രമണം രൂക്ഷം: ലൈറ്റ്ഹൗസ് തകർച്ചാ ഭീഷണിയിൽ; ലൈറ്റ് ഹൗസിന് സമീപത്തെ റോഡ് കടൽ വിഴുങ്ങി
എടപ്പാൾ: പൊന്നാനിയിലും പരിസരങ്ങളിലും കടലാക്രമണം രൂക്ഷമായി തുടരുന്നു. പൊന്നാനി പാലപ്പെട്ടി, വെളിയംകോട് മേഖലകളിലാണ് കടൽക്ഷോഭം രൂക്ഷമായത്. കനത്ത തിരയിൽ ലൈറ്റ് ഹൗസിന് സമീപത്തുള്ള റോഡ് പൂർണമായും തകർന്നു. ചുറ്റുമതിലുകളും തകർന്നിട്ടുണ്ട്. തിരകളിപ്പോൾ ലൈറ്റ് ഹൗസിലേക്കാണ് അടിച്ച് കയറുന്നത്. ഇത് ലൈറ്റ് ഹൗസിന് ഭീഷണി ആയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ ഭാഗത്ത് കരിങ്കല്ല് ഉപയോഗിച്ച് സുരക്ഷാഭിത്തി നിർമിച്ചില്ലെങ്കിൽ ലൈറ്റ് ഹൗസ് നിലംപൊത്തുന്ന അവസ്ഥയാണ്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ പൊന്നാനി തഹസിൽദാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകിയതായി തഹസിൽദാർ അറിയിച്ചു. ലൈറ്റ് ഹൗസിന് സമീപം എത്രയും വേഗത്തിൽ കരിങ്കല്ലുകൾ പാകാൻ ഇറിഗേഷൻ വകുപ്പിനോട് തഹസിൽദാർ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ കരിങ്കല്ലുകൾ കിട്ടാനില്ലെന്നാണ് ഇതു സംബന്ധമായി ഇറിഗേഷൻ വകുപ്പ് നൽകിയ വിശദീകരണം. കടൽക്ഷോഭം മൂലം പല കുടുംബങ്ങളും വീടൊഴിഞ്ഞ് പോവുന്നുണ്ട് പ്രദേശത്ത് പലവീടുകളും ഭീഷണിയിലാണ്. കടൽക്ഷോഭം മൂലം വറുതിയിലായ…
Read Moreനാദാപുരത്തെ പോലീസ് നീതിപാലിക്കുക! ലൈബ്രറി കത്തിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല; പോലീസിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്
നാദാപുരം: ലൈബ്രറി തീ വച്ച് നശിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇരിങ്ങണ്ണൂരിൽ പോലീസിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത്.ഇന്നലെ രാത്രി പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പോലീസിനെതിരെ ഇരിങ്ങണ്ണൂർ ടൗണിൽ വ്യാപകമായി പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂണ്‍ പത്താം തിയ്യതിയാണ് ഇരിങ്ങണ്ണൂർ ടൗണിലെ പബ്ലിക് ലൈബ്രറി തീ വെച്ച് നശിപ്പിച്ചത്.തീവെപ്പുമായി ബന്ധപ്പെട്ട് നാദാപുരം പോലീസ് ബി ജെ പിക്കാരായ ആറ് പേർക്കെതിരെ സിപിഎം പ്രവർത്തകനായ കാട്ടിൽ രാജീവന്റെ പരാതിയിൽ കേസെടുത്തിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാതെ പോലീസ് കേസ് അട്ടി മറിക്കാനുളള ശ്രമമാണെന്ന് നടത്തുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Read Moreനികിത ഹരി ചരിത്രം കുറിക്കുന്നു..! 35 വയസിനുതാഴെയുള്ള ലോകത്തെ ഏറ്റവും മികച്ച 50 വനിത എൻജിനീയർമാരുടെ പട്ടികയിൽ നികിത ഹരി; വടകര പഴങ്കാവിലെ വി.പി.ഹരിദാസിന്റെയും ഗീതയുടെയും മകളാണ്
വടകര: എൻജിനിയറിംഗിൽ നികിത ഹരി എന്ന വടകരക്കാരി ലോകോത്തര കുതിപ്പിൽ. 35 വയസിനുതാഴെയുള്ള ലോകത്തെ ഏറ്റവും മികച്ച 50 വനിത എൻജിനീയർമാരുടെ പട്ടികയിൽ നികിത ഹരി ഇടം നേടി. ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫും വിമണ്‍സ് എൻജിനീയറിങ് സൊസൈറ്റിയും ചേർന്നാണ് പട്ടിക തയാറാക്കിയത്. ഗവേഷണത്തിനൊപ്പം സാമൂഹികപ്രസക്തമായ രണ്ട് തുടക്കസംരംഭങ്ങൾക്കും നികിത നേതൃത്വം നൽകുന്നു. വുഡി, ഫവാലി എന്നിവയാണ് സ്റ്റാർട്ടപ്പുകൾ. എഞ്ചിനീയറിംഗ് വിദ്യാർഥി അനുജൻ അർജുനും ഇതിൽ പങ്കാളിയാണ്.പട്ടികയിൽ ഇടംനേടാനായതിൽ സന്തോഷമുണ്ടെന്ന് നികിത അറിയിച്ചു. ലോകത്തെ മാറ്റിമറിക്കുന്നതിനായി പ്രയത്നിക്കുന്ന ഇന്ത്യൻ പെണ്‍കുട്ടികൾക്കുള്ളതാണ് തന്റെ നേട്ടമെന്നും അവർ പറഞ്ഞു. 2013ൽ കേംബ്രിജ് സർവകലാശാലയിൽ പ്രവേശനം ലഭിച്ച നികിത രണ്ടുവർഷം പിന്നിടുന്പോഴേക്കും യുറോപ്പിൽ പ്രസിദ്ധീകരിക്കുന്ന ഫോർബ്സ് മാസികയുടെ അണ്ടർ 30 ലിസ്റ്റിൽ നോമിനിയായി ഇടം നേടിയിരുന്നു. ഇന്ത്യയിൽനിന്ന് ഫോർബ്സ് മാസികയുടെ ലിസ്റ്റിൽ സ്ഥാനം പിടിക്കുന്ന ആദ്യ വനിത എൻജിനീയറാണ് നികിത. ഗവേഷണത്തിനൊപ്പം സമൂഹത്തിനു…
Read Moreപുത്തൻ പണത്തിനായി..! എൻആർഐ അക്കൗണ്ടിലൂടെ പുതിയ കറൻസിയാക്കാൻ മലപ്പുറത്ത് വൻസംഘങ്ങൾ ;ഒരുകോടി രൂപയ്ക്കു മൂന്നു ലക്ഷം കമ്മീഷൻ ; പോലീസ് അന്വേഷണം ശക്തമാക്കി
മലപ്പുറം: നിരോധിച്ച നോട്ടുകൾ പ്രവാസികളുടെ എൻആർഐ അക്കൗണ്ടിലൂടെ പുതിയ കറൻസിയാക്കി മാറ്റിയെടുക്കുന്നത് മലപ്പുറം ജില്ല കേന്ദ്രീകരിച്ചുള്ള വൻസംഘങ്ങൾ. ചെന്നൈ, ബാംഗ്ളൂർ പോലുള്ള നഗരങ്ങളിൽ നിന്നുള്ള പഴയ നോട്ടുകൾ മാറാൻ കോട്ടയ്ക്കൽ അടക്കമുള്ള സ്ഥലങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഇവരെക്കുറിച്ച് പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ നിന്നു 20 ശതമാനം നൽകിയാണ് ഇവർ പഴയ നോട്ടുകൾ ശേഖരിക്കുന്നത്. ഇവ മറിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഒരു കോടി രൂപയ്ക്കു മൂന്നു ലക്ഷം കമ്മീഷൻ പ്രകാരമാണ് കൈമാറുന്നത്. നിരോധിച്ച ആയിരം രൂപയടങ്ങുന്ന ഒരു കോടി രൂപ തിരൂരങ്ങാടിയിൽ വച്ച് പിടികൂടിയ സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇത്തരം കാര്യങ്ങൾ പോലീസിനു വ്യക്തമായത്. കോഴിക്കോട് ഫറോക്ക് ചുങ്കം പറവണ്ടി ഫിൻസിർ (36), താനൂർ കേരളാദിശ്വരപുരം പരവരന്പത്ത് സലാഹുദീൻ (37), മലപ്പുറം കോട്ടപ്പടി നാട്ടുവീട്ടിൽ ശിഹാദ് (38), കോഴിക്കോട് ബാലുശേരി കൊയിലോത്തുകണ്ടി ഷിജിത്ത്…
Read Moreഅയ്യോ അങ്ങനെയൊന്നും നോക്കരുതേ..! രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സഹകരണം രാഷ്ട്രീയ കൂട്ടുകെട്ടല്ല; ആർഎസ്എസ് അജണ്ടകളെ നേരിടാൻ വേണ്ടി മാത്രമെന്ന് പിണറായി വിജയൻ
വടകര: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായുള്ള സഹകരണം രാഷ്ട്രീയ കൂട്ടുകെട്ടായി കാണേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മതേതരത്വത്തിന് വെല്ലുവിളി ഉയർത്തുന്നവിധം ആർഎസ്എസ് അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്പോൾ അതിനെ നേരിടാനാണ് കോണ്‍ഗ്രസുമായുള്ള സഹകരണമെന്നു പിണറായി പറഞ്ഞു. ഇതിനെ ഒരു തെരഞ്ഞെടുപ്പ് സഖ്യമായി കാണേണ്ടതില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സിപിഎം മയ്യന്നൂർ അരകുളങ്ങര ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ അധ്യക്ഷത വഹിച്ചു. ആർ.ബി. കുറുപ്പ് പതാക ഉയർത്തി. ടി.വി.ബാലകൃഷ്ണൻ നന്പ്യാർ ഫോട്ടോ അനാഛാദനം നിർവഹിച്ചു. എം. കേളപ്പൻ, സി. ഭാസ്കരൻ, പി.കെ. ദിവാകരൻ, ടി.കെ. കുഞ്ഞിരാമൻ, എം. നാരായണൻ, പി.കെ. കൃഷ്ണദാസ്, കെ.കെ. മോഹനൻ, ടി.എം. ദാസൻ, നാസർ കൊളായി എന്നിവർ പ്രസംഗിച്ചു.
Read Moreപണ്ടേ പ്രശ്നക്കാരൻ..! വില്ലേജ് അധികൃതരുടെ പീഡനത്തെ തുടർന്ന് മരിച്ച ജോയിയുടെ കേസിൽ പ്രതിചേർക്കപ്പെട്ട വില്ലേജ് അസിസ്റ്റന്റ് സിലിഷ് നാട്ടിൽ നിന്ന് മുങ്ങി; വയനാട്ടിലെ ബന്ധു വീട്ടിലെന്ന് പോലീസ്
സ്വന്തം ലേഖകൻ കോഴിക്കോട്: വില്ലേജ് അധികൃതരുടെ പീഡനത്തെ തുടർന്ന് ചെന്പനോട കാട്ടിക്കുളം സ്വദേശി കാവിൽപുരയിടത്തിൽ ജോയി( 58) വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ചെന്പനോടയിലെ മുൻ വില്ലേജ് അസിസ്റ്റൻറ് സിലീഷിെനെ പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ ഇദ്ദേഹം ഇപ്പോൾ ഒളിവിലാണ് . ഇയാളുടെ പൂഴിത്തോട് മാവട്ടം റോഡിലെ വീട്ടിൽ നിരവധി തവണ റെയ്ഡ് നടത്താൻ ശ്രമിച്ചെങ്കിലും വീട് പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. ഇയാൾ വയനാട്ടിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസിന് വിവരം ലഭിച്ചു. യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷനിൽ അംഗമായിയുന്ന സിലീഷ് പീന്നീട് ഭരണം മാറിയപ്പോൾ സിപിഐ അനുകൂല സംഘടനയായ ജോയിൻറ് കൗണ്‍സിലിൽ ചേർന്നു. ഭരിക്കുന്നവർക്കൊപ്പം നിന്ന് സ്ഥലം മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തനിക്ക് അനുകൂലമായ നിലപാടെടുപ്പിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതി.
Read More