പയ്യോളി: നഗരസഭാ ഓഫീസിന് മുന്പിൽ മാലിന്യം കൊണ്ട് തള്ളി പ്രതിഷേധം. ഇന്നലെ രാവിലെയാണ് പയ്യോളി നഗരസഭാ ഓഫീസിന് മുന്പിൽ ചാക്കിൽ നിറച്ച മാലിന്യം കൊണ്ട് തള്ളിയത്. നഗരസഭാ ഓഫീസിന്റെ ഗേറ്റിന് പുറത്താണ് മാലിന്യം തള്ളിയത്.പിന്നീട് നഗരസഭാ ആധ്യക്ഷയുടെ നിർദ്ദേശ പ്രകാരം മാലിന്യചാക്കുകൾ നീക്കം ചെയ്തു. ക്ലീൻ പയ്യോളിയുടെ ഭാഗമായി ലക്ഷങ്ങൾ ചിലവഴിച്ച് മാസങ്ങൾക്കുമുന്പ് ടണ് കണക്കിന് മാലിന്യം നഗരസഭ നീക്കം ചെയ്തിരുന്നു. എന്നാൽ മഴക്കാല പൂർവശുചീകരണം നടപ്പിലാക്കാത്തതിനാൽ ടൗണിലും പരിസരത്തും മലിനജലം കെട്ടികിടക്കുന്നത് പരാതിക്കിടയാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം നഗരസഭ കഴിഞ്ഞ ദിവസം ശുചീകരണ പ്രവർത്തി നടത്തിയിരുന്നെങ്കിലും വേണ്ടത്ര ഫലപ്രദമായില്ലെന്ന് ആക്ഷേപമുണ്ട്.
Read MoreCategory: Kozhikode
തലശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിയ സംഭവം: എട്ട് ബിജെപിക്കാർക്കെതി രേ വധശ്രമത്തിന് പോലീസ് കേസെടുത്തു; പരിക്കേറ്റ ശ്രീജനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; പ്രദേശത്ത് ഹർത്താൽ
തലശേരി: എരഞ്ഞോളിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ എട്ട് ബിജെപി- ആർഎസ്എസ് പ്രവർത്തകർക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. പ്രതികൾക്കായി തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, തലശേരി സിഐ കെ.ഇ. പ്രേമചന്ദ്രൻ, കൂത്തുപറന്പ് സിഐ യു. പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക റെയ്ഡ് തുടങ്ങി. സംഘർഷ സാധ്യതയെ തുടർന്ന് എരഞ്ഞോളി മേഖലയിൽ ആറ് പ്ലാറ്റൂൺ സായുധസേനയെ വിന്യസിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം എരഞ്ഞോളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരഞ്ഞോളി, വാടിയിൽപീടിക, ചോനാടം, പെരുന്താറ്റിൽ എന്നിവിടങ്ങളിൽ ഹർത്താൽ ആചരിക്കുകയാണ്. വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. കടകന്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.40 ഓടെ പൊന്ന്യം നായനാർ റോഡ് ഓട്ടോസ്റ്റാൻഡിൽ വച്ചായിരുന്നു എരഞ്ഞോളി പഞ്ചായത്തിലെ സിപിഎം കുടക്കളം കുന്നുമ്മൽ ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷാ ഡ്രൈവറുമായ കുണ്ടാഞ്ചേരി ഹൗസിൽ ശ്രീജൻ ബാബുവിന് (43) വെട്ടേറ്റത്. വെട്ടേറ്റ ശ്രീജൻ…
Read Moreസിബിഐ വരും എല്ലാം ശരിയാകും..! ജിഷ്ണുവിന്റേതായി ഹാജരാക്കിയ കത്ത് വ്യാജമാണെന്ന സെൻകുമാറിന്റെ വെളിപ്പെടുത്തൽ കേസ് അട്ടിമറിച്ചെന്ന് വ്യക്തമായി; ഇനി പ്രതീക്ഷ സിബിഐയില്ലെന്ന് കുടുംബം
നാദാപുരം: പാന്പാടി നെഹ്റു കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ കേസ് അട്ടിമറിക്കാൻ നേരത്തെ തന്നെ ശ്രമം നടന്നിരുന്നു എന്ന തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണ് മുൻ ഡിജിപി സെൻകുമാറിന്റെ വെളിപ്പെടുത്തലെന്ന് ജിഷ്ണുവിന്റെ പിതാവ് അശോകൻ പറഞ്ഞു. ജിഷ്ണുവിന്റെതായി ഹാജരാക്കിയ കത്ത് വ്യാജമാണെന്നാണ് സെൻകുമാർ ഇന്നലെ വെളിപ്പെടുത്തിയത്. കത്ത് കണ്ടെത്തിയ അന്നു തന്നെ ഈ കത്ത് ജിഷ്ണുവിന്റെതല്ലെന്നും, അവന്റെ കയ്യക്ഷരമല്ലെന്നും കുടുംബം ആരോപിച്ചിരുന്നു.ഇത് ശരി വെക്കുന്നതാണ് മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ.കേസന്വേഷണത്തിൽ ക്രമക്കേടുണ്ടെന്നും കുടുംബം പരാതി ഉന്നയിച്ചിരുന്നു. എന്നാൽ കുടുംബത്തിന്റെ വേദന പരിഗണിക്കാത്ത നിലപാട് സ്വീകരിച്ചതിനാൽ കേരളം മുഴുവൻ പൊലീസിനും സർക്കാരിനുമെതിരെ തിരിഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കേസ് സിബിഐക്ക് വിട്ടതിനാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജിഷ്ണുവിന്റെ കുടുംബം
Read Moreസുരക്ഷയൊരുക്കൂ… ജനത്തെ രക്ഷിക്കു..! സുരക്ഷാ സംവിധാനങ്ങളില്ലാതെ അയ്യപ്പനോവ് വെള്ളച്ചാട്ടം; പാറകഷ്ണം തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവം; വെളളച്ചാട്ട സ്ഥലത്ത് കൂടുതൽ സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാർ
കോട്ടയ്ക്കൽ: അയ്യപ്പനോവ് വെള്ളച്ചാട്ടം ടൂറിസം കേന്ദ്രത്തിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. തങ്ങളുടെ നാട്ടിലെ ടൂറിസം കേന്ദ്രമായ അയ്യപ്പനോവ് വെള്ളാച്ചാട്ടത്തിലെ അപകടത്തിൽ വിദ്യാർഥി മരിച്ച സംഭവം നാടിനെ നടുക്കി. ഓവുചാൽ കെട്ടി ഉയർത്തിയ കരിങ്കൽ കഷ്ണങ്ങൾ അടർന്നു വീണാണ് അപകടം നടന്നത്. മഴവെള്ളം ഒലിച്ചിറങ്ങി സിമന്റും, മണ്ണും ഒലിച്ച് പോയതാണ് കല്ല് അടർന്നു വീഴാൻ കാരണം. വെട്ടിച്ചിറ മുഴങ്ങാണി മണ്ടായപ്പുറം മൊയ്തീന്റെ മകൻ അദ്നാൻ (17) ആണ് മരിച്ചത്. പുത്തനത്താണി ലേണേഴ്സ് കോളജ് പ്ലസ് ടു വിദ്യാർഥിയായിരുന്നു. കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്ത് കുളിച്ച് കൊണ്ടിരിക്കെയാണ് പാറ കഷ്ണം അടർന്ന് വീണത്. മറ്റൊരു യുവാവിന് പരിക്കേൽക്കുകയും ചെയ്തു. ഏറെ ആളുകളെ ആകർഷിക്കുന്ന പഞ്ചായത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ അച്ചപ്പനോവ് വെള്ളച്ചാട്ടത്തെ സംരക്ഷിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കത്തതാണ് അപകടത്തിനു കാരണം. മഴക്കാലം തുടങ്ങും മുന്പെ…
Read Moreവലയിൽ വീഴാതെ നോക്കണേ..! തിരക്കുള്ള കടകളിൽ ഫോണിൽ വിളിച്ച് പരിചയം ഉണ്ടാക്കിയശേഷം തനിക്കുള്ള കൊറിയർ കടക്കാരെക്കൊണ്ട് വാങ്ങിപ്പിച്ച് പണം തട്ടുന്നതാണ് പുതിയ രീതി
ചങ്ങരംകുളം : ഫോണിൽ വിളിച്ചു കൊറിയർ തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തിരക്കേറിയ കച്ചവട സ്ഥാപനങ്ങളിൽ വിളിച്ചു പരിചയം നടിച്ച് കൊറിയർ വാങ്ങി പണം കൊടുക്കണമെന്നും അൽപസമയത്തിനകം താൻ വന്നു വാങ്ങിക്കുമെന്നും പറഞ്ഞു തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ചാണ് ചങ്ങരംകുളം പോലീസിൽ പരാതി ലഭിച്ചത്. അന്വേഷണത്തിൽ നടുവട്ടത്തും മലപ്പുറത്തും സമാനമായ പരാതികളിൾ ലഭിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ആറിനു ചങ്ങരംകുളത്തെ തിരക്കേറിയ പലചരക്കുകടയിൽ സ്ഥിരം കസ്റ്റമർ മൂക്കുതലയിലെ മൂസഹാജിയാണെന്നും ഒരാൾ അത്യാവശ്യമുള്ള ഒരു കൊറിയറുമായി ഷോപ്പിൽ വന്നിട്ടുണ്ടെന്നും 3700 രൂപ കൊടുത്തു അതൊന്നു വാങ്ങിക്കണമെന്നും അൽപസമയത്തിനകം താനതു വാങ്ങിക്കാമെന്നും പറഞ്ഞു ഫോണ് വിളിക്കുകയാണ് ചെയ്യുന്നത്. ഇതനുസരിച്ച് പരിചയമില്ലാത്ത ഒരാൾ ഷോപ്പിൽ വിലപിടിപ്പുള്ളതെന്നു തോന്നിക്കുന്ന കൊറിയർ പാക്കറ്റ് കൊടുത്ത് കടയിൽ നിന്നു പണം വാങ്ങിച്ച് മുങ്ങുകയുമായിരുന്നു. ഇതിനിടെ പറഞ്ഞ സമയം കഴിഞ്ഞു ആളെ കാണാതായതോടെ വ്യാപാരി ആളെ…
Read Moreമഴയാണെങ്കിലും തൊട്ടാൽ കൈപൊള്ളും..! മഴ കനത്തു; പച്ചക്കറിക്ക് വില കുതിക്കുന്നു; ചെറിയുള്ളിയുടെ വില 130ലെത്തി; വരുംദിവസങ്ങളിൽ വിലകൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു
കോഴിക്കോട്: പച്ചക്കറിക്ക് വില പൊള്ളുന്നു. പെരുന്നാളിന് തൊട്ടുള്ള ദിവസങ്ങളിലാണ് വിലക്കയറ്റം ആരംഭിച്ചത്. വരുംദിവസങ്ങളിൽ വിലകൂടാനാണ് സാധ്യതയെന്നാണ് കച്ചവടക്കാർ പറയുന്നത്. ഉരുളക്കിഴങ്ങും വലിയുള്ളിയുമൊഴികെ മറ്റെല്ലാ പച്ചക്കറികൾക്കും വില കൂടുതലാണ്. ചെറിയുള്ളി കിലോയ്ക്ക് 130 രൂപയിലെത്തി. തക്കാളിക്ക് കിലോയ്ക്ക് 50 രൂപയും കാരറ്റിന് 70 രൂപയും പച്ചമുളകിന് 50 രൂപയും വെണ്ടയ്ക്ക് 40 രൂപയുമാണ് പാളയം മാർക്കറ്റിലെ മൊത്തവില. ചില്ലറ വിപണിയിൽ വില ഇതിലും കൂടും. ചേനയ്ക്ക് 50 രൂപയും പയറിന് 55 മുതൽ 80 രൂപ വരേയുമെത്തി. വിലക്കൂടുതൽ അനുഭവപ്പെടാത്ത ഉരുളക്കിഴങ്ങിന് 15 രൂപയും വലിയുള്ളിക്ക് 11.50 ഉം ആണ് ഈടാക്കുന്നത്. കയറ്റുമതി കുറഞ്ഞതാണ് ഇവയുടെ വില കൂടാതിരിക്കാൻ കാരണം. വരവ് കുറഞ്ഞതും മഴ കനത്തതുമാണ് മൊത്തത്തിൽ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. തമിഴ്നാടിന് പുറമെ മൈസൂരു, ഗുണ്ടൽപേട്ട് ഭാഗത്തുനിന്നാണ് കാര്യമായി പാളയത്ത് പച്ചക്കറി ലോഡുകൾ എത്താറ്. ഇതിൽ മൈസൂരുവിൽനിന്നുള്ള…
Read Moreമുക്കുപണ്ടം സുധാകരൻ..! ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ വശീകരിച്ച് വലയിലാക്കിയ ശേഷം മുക്കുപണ്ടം പണയം വയ്പ്പിക്കുന്ന യാൾ അറസ്റ്റിൽ; ഇങ്ങനെ നിരവധി ബാങ്കുകളിൽ പണയം വച്ചതായി പോലീസ്
കൊയിലാണ്ടി: ബാങ്കുകളിൽ സ്ത്രീകളെക്കൊണ്ട് മുക്കുപണ്ടം പണയംവയ്പിക്കുന്ന സംഘത്തിലെ വിരുതൻ കൊയിലാണ്ടി പോലീസിന്റെ പിടിയിലായി.പാലക്കാട് കണ്ണാടി പൊക്കത്ത് വീട്ടിൽ സുധാകരനെയാണ് (46) പോലീസ് പിടികൂടിയത്. മൂടാടി സഹകരണ ബാങ്കിൽ ഒരു സ്ത്രീ മുക്കുപണ്ടം പണയംവച്ചത് സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ വശീകരിച്ച് വലയിലാക്കിയ ശേഷം അവരെ കൊണ്ട് ബാങ്കുകളിൽ മുക്കുപണ്ടം പണയം വയ്പിക്കുകയാണ് ഇയാളുടെ രീതി. സ്ത്രീകൾക്ക് തക്കതായ പ്രതിഫലവും നൽകുന്നുണ്ട്. സംഘത്തിലെ പ്രധാന പ്രതിയെ ഇനിയും പിടികൂടാനുണ്ട്. അന്വേഷണത്തിനിടയിൽ ഇയാളെ മലപ്പുറം ചെമ്മാട് വച്ചാണ് പിടികൂടിയത്. ഇയാൾ ഇത്തരത്തിൽ നിരവധി ബാങ്കുകളിൽ മുക്കുപണ്ടം സ്ത്രീകള കൊണ്ട് പണയം വയ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. കൊയിലാണ്ടി എസ്ഐ സി.കെ.രാജേഷ്, അഡീഷണൽ എസ്ഐ വി.എം.മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.പി.ഗിരീഷ്, സിപിഒ. സി.കെ.ചന്ദ്രൻ, ഇ. ഗണേശൻ, എന്നിവരടങ്ങിയ സംഘമാണ് പിടി കൂടിയത്. ഇയാളെ…
Read Moreമണം പിടിക്കുന്നകാര്യത്തിൽ ബ്രൂണോ പുലിയാണ്..! ലഹരി വേട്ടയക്ക് പോലീസി നൊപ്പം ബ്രൂണോയും; ഹരിയാനയിൽ നിന്നും പ്രത്യേകം പരിശീലനം നേടിയാണ് ഒരു വയസുകാരനായ നായ വയനാട്ടിലെത്തിയത്
സുൽത്താൻ ബത്തേരി: ലഹരി കടത്തുകാരെയും വിൽപ്പനക്കാരെയും പിടികൂടാൻ ബ്രൂണോ എത്തി. പോലീസിനൊപ്പം ലഹരിവേട്ടയ്ക്ക് മുന്നിൽനിൽക്കാൻ ഇനിമുതൽ ബ്രൂണോ എന്ന നായയും ഉണ്ടാകും. വയനാട് നാർക്കോട്ടിക് സെല്ലിലാണ് ബ്രൂണോയുടെ സേവനം. ഒരു വയസുള്ള ഡോബർമാൻ ഇനത്തിൽപ്പെട്ട ബ്രൂണോ രണ്ടുദിവസം മുന്പാണ് ജില്ലയിലെത്തിയത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കണ്ടെത്താൻ ഹരിയാണ ഐടിപിപിയിൽനിന്ന് പ്രത്യേക പരിശീലനം നേടിയിട്ടുണ്ട് ബ്രൂണോ. `വയനാട്ടിലെത്തിയ ബ്രൂണോയുടെ ആദ്യ ദൗത്യം ബത്തേരിയിലായിരുന്നു. പാൻമസാലകൾ മണത്ത് കണ്ടുപിടിച്ച് ആദ്യ ദൗത്യം ബ്രൂണോ വിജയകരമാക്കി. കഴിഞ്ഞ ദിവസം കഐസ്ആർടിസി ഡിപ്പോ പരിസരം, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പഴയ ബസ് സ്റ്റാൻഡിലെ ഒരു കടയിൽനിന്ന് ബ്രൂണോ പാൻമസാലകൾ മണത്ത് കണ്ടുപിടിച്ചു. കടയുടമ ബീനാച്ചി സ്വദേശി അസീസ് (48) അറസ്റ്റിലുമായി. മറ്റു സ്ഥലങ്ങളിലെ ചില കടകളിലും ബ്രൂണോ കയറിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുന്പ്…
Read Moreകാണാതായ അമ്മയേയും മകളേയും കുറിച്ച് വിവരം ലഭിച്ചു; ഇരുവരും വയനാട്ടിലുള്ള കാമുകനൊപ്പമുണ്ടെന്ന് പോലീസ് ; സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്
നാദാപുരം: ഒരാഴ്ച മുന്പ് ആവോലത്തുനിന്നും കാണാതായ അമ്മയെയും മകളെയും കുറിച്ച് വിവരം ലഭിച്ചതായി സൂചന. ആവോലം സ്വദേശി ചാന്ദിനി(35), മകൾ ദേവിനി(9) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 23 നാണ് ആവോലത്തെ വീട്ടിൽനിന്നും നാദാപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് ചാന്ദിനി മകളേയും കൂട്ടി വീട്ടിൽനിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും ഇവർ തിരിച്ചെത്താഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. ഇരുവരും വയനാടിലുണ്ടെന്നാണ് ഇപ്പോൾ ലഭിച്ചത്. കാമുകനായ യുവാവിനൊപ്പം നാടുവിട്ടതാണെന്നാണ് പോലീസ് നൽകുന്ന സൂചന. ഇവരെ കണ്ടെത്തി കൂട്ടിക്കൊണ്ടുവരുന്നതിനായി പോലീസ് വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
Read Moreഞങ്ങൾ സ്റ്റാന്റിൽ കാണും..! സുരക്ഷിതയാത്രയ്ക്കായി ഇനി ഷീ ടാക്സി തേടി നടക്കേണ്ട; ബസ് സ്റ്റാന്റിൽ ഷീ ടാക്സികൾ നിർത്തിയിടാൻ കോർപ്പറേഷന്റെ അനുമതി ലഭിച്ചു
കോഴിക്കോട്: സുരക്ഷിതയാത്രയൊരുക്കി ഇനി ഷീ ടാക്സി തേടി നടക്കേണ്ട. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ഷീടാക്സികൾക്ക് നിർത്തിയിടാൻ കോർപറേഷൻ അനുമതി നൽകി. രണ്ട് ഷീടാക്സികൾക്കാണ് നിർത്തിയിടാൻ അനുമതി നൽകിയത്. മുൻപ് ഷീടാക്സി ലഭിക്കാൻ ടോൾ ഫ്രീ നന്പറിൽ ബന്ധപ്പെടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. നിലവിൽ നഗരത്തിലെ മറ്റു ടാക്സി സ്റ്റാൻഡുകളെ പോലെ ഇവിടെ എത്തിയാൽ ഷീടാക്സി ലഭ്യമാകും. പുതിയ ബസ് സ്റ്റാൻഡിൽ ബുഹാരി ഹോട്ടലിന് സമീപത്തായാണ് ഷീ ടാക്സി നിർത്തിയിടുക. ഇതിനായുള്ള അനുമതിക്കായി കോർപറേഷന് അധികൃതർ അപേക്ഷ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കൗണ്സിൽയോഗത്തിൽ ഇത് പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നു.
Read More