കോഴിക്കോട്: പോലീസിനെ സഹായിക്കാനാണ് സദാചാര ഗുണ്ടകൾ നിരത്തിലിറങ്ങുന്നതെന്നും ഇത് നാടിന് ആവശ്യമാണെന്നും കൊടുവള്ളി എസ്ഐ. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമപ്രവർത്തകനെ സദാചാര ഗുണ്ടകൾ ആക്രമിച്ച സംഭവത്തിൽ പരാതി പറയാൻ എത്തിയപ്പോണ് എസ്ഐ പി. പ്രജീഷ് അക്രമികളെ ന്യായീകരിച്ച് സംസാരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഓമശേരിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിലെ റിപ്പോർട്ടർ സുബൈർ അന്പലക്കണ്ടിയെ ആർഇസി-ഓമശേരി റൂട്ടിൽ വെണ്ണക്കോട് വച്ച് ഒരു സംഘം തടയുകയായിരുന്നു. താൻ ഡ്യൂട്ടി കഴിഞ്ഞ് വരികയാണെന്ന് പറഞ്ഞിട്ടും സദാചാര ഗുണ്ടകൾ അശ്ലീല ചുവയോടെ സംസാരിക്കുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്തു. സുബൈറിന്റെ ബൈക്കിന്റെ താക്കോൽ ഊരി വാങ്ങുകയും ചെയ്തു. കേട്ടാൽ അറയ്ക്കുന്ന തരത്തിൽ അസഭ്യ വർഷം തുടർന്നപ്പോൾ പോലീസിനെ വിളിക്കാൻ സുബൈർ ആവശ്യപ്പെട്ടു. എന്നാൽ തങ്ങളെ ‘ഈ പണി’ പോലീസ് ആണ്…
Read MoreCategory: Kozhikode
കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാരുടെ നന്മ പഴംങ്കഥ: നഗരം അറിയാത്തവരെ പിഴിയുന്നത് പതിവാകുന്നു
സ്വന്തം ലേഖിക കോഴിക്കോട്: നഗരത്തിന്റെ പേര് കേട്ട് പെരുമകളിൽ ഒന്നായ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാരുടെ നന്മ പഴംങ്കഥയാകുന്നു. ഇതരജില്ലക്കാർ മനസ്സറിഞ്ഞ് അംഗീകരിച്ചുതരുന്ന ഒന്നായിരുന്നു ഇവിടത്തെ ഓട്ടോക്കാർ യാത്രക്കാരോട് ഡ്രൈവർമാർ വച്ച് പുലർത്തുന്ന അനുകന്പയും ജോലിയോടുള്ള ആത്മാർത്ഥതയും. എന്നാൽ ഓട്ടോകാർക്കിടയിലെ ചില ന്യൂജനറേഷൻ ഡ്രൈവർമാർ ഈ സൽപ്പേര് ഇല്ലാതാക്കുന്ന പ്രവർത്തികളാണ് ചെയ്ത്കൊണ്ടിരിക്കുന്നത്. സ്ഥലം പരിചയമില്ലാത്ത ആളുകളാണ് സവാരി വിളിക്കുന്നതെന്ന് മനസിലായി കഴിഞ്ഞാൽ വായിൽ തോന്നുന്ന കൂലി കണ്ണും പൂട്ടി വാങ്ങുന്നത് ഒരു നിത്യസംഭവമായിരിക്കുകയാണ്. മാധ്യമപ്രവർത്തകയും തൃശ്ശൂർ സ്വദേശിയുമായ ഒരു പെണ്കുട്ടിയാണ് കോഴിക്കോട്ടെ ഒരു ഓട്ടോക്കാരനിൽ നിന്നുമുണ്ടായ ദുരനുഭവം രാഷ്ട്രദീപികയോട് പങ്കുവെച്ചത്. ഹർത്താൽ ദിവസം പുതിയസ്റ്റാൻഡ് നിന്നും ബീച്ചിലെ ഒരു കടയിലേക്ക് ഓട്ടം വിളിച്ച യുവതിയോട് 20 മിനിറ്റിനുള്ള വെയിറ്റിങ്ങ് ചാർജും മടക്കയാത്രയുടെ ചാർജുമടക്കം 270 രൂപയാണ് ഡ്രൈവർ ഈടാക്കിയത്. ഓട്ടോയുടെ നിരക്കുകൾ പ്രകാരം 15 മിനിറ്റ് വെയിറ്റിങ്ങ് ചാർജ്…
Read Moreഒറ്റ ചോദ്യം മാത്രം..! പൊതുശത്രുവിനെ നേരിടാൻ കോണ്ഗ്രസിനൊപ്പം നിൽക്കാൻ കേരളത്തിലെ സിപിഎം തയ്യാറുണ്ടോ; കോണ്ഗ്രസ് ഭരിച്ചപ്പോൾ സിപിഎമ്മിന്റെ ഒരു ഓഫീസ് പോലും അക്രമിക്കപ്പെട്ടിട്ടില്ലെന്ന് കെ സുധാകരൻ
കോഴിക്കോട്: കേന്ദ്രത്തിൽ കോണ്ഗ്രസ് ഭരിച്ച കാലഘട്ടത്തിൽ രാജ്യത്തെ ഒരു സിപിഎം ഓഫിസ് പോലും അക്രമിക്കാൻ സംഘ്പരിവാറിനോ മറ്റേതെങ്കിലും സംഘടനകൾക്കോ ധൈര്യമില്ലായിരുന്നുവെന്ന് കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ. ഡൽഹിയിൽ സിപി എമ്മിന് എല്ലാ പ്രവർത്തന സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ആരാണ് യഥാർത്ഥ ശത്രുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർതിരിച്ചറിഞ്ഞിരിക്കുന്നു. ആ പൊതുശത്രുവിനെ നേരിടാൻ കോണ്ഗ്രസിനൊപ്പം നിൽക്കാൻ കേരളത്തിലെ സിപിഎം നേതാക്കൾ തയ്യാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മുൻ മന്ത്രി എ.സുജനപാലിന്റെ ആറാം ചരമദിനത്തോടനുബന്ധിച്ച് ഡിസിസി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് അധ്യക്ഷനായിരുന്നു. സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റ് യു.കെ. കുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. ചിത്ര രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം ജയശ്രീ സുജനപാൽ നിർവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എം. സുരേഷ്ബാബു, സെക്രട്ടറി…
Read Moreഫസൽ കേസിലെ തെളിവുകളെ ന്യാകരിച്ച ഡിവൈഎസ്പി പി.പി. സദാനന്ദനെതിരേ നിയമനടപടിക്കൊരുങ്ങി ബിജെപി; കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ അഭിപ്രായം പറഞ്ഞത് ശരിയായില്ല
കണ്ണൂർ: തലശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസലിനെ വധിച്ച കേസിൽ പോലീസ് ശേഖരിച്ച തെളിവുകളെ ന്യായീകരിച്ച കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദനെതിരേ ബിജെപി സംസ്ഥാന നേതൃത്വം നിയമനടപടികളിലേക്ക്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അഭിപ്രായം പറഞ്ഞത് ശരിയായ നടപടിയല്ലെന്നും ഇതിനെതിരേ ജുഡീഷറി അടക്കമുള്ള നിയമസവിധാനങ്ങളെ സമീപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഡിവൈഎസ്പി ജഡ്ജി ചമയേണ്ടന്നും പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തന്ന പ്രസ്താവനകളാണ് സദാനന്ദന്റെ ഭാഗത്ത് നിന്നുള്ളതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.ഡിവൈഎസ്പി സദാനന്ദൻ രാഷ്ട്രീയക്കാരനെപോലെയാണ് സംസാരിച്ചതെന്നും ഫസൽവധക്കേസിനെ പോലെ എന്തുകൊണ്ട് സദാനന്ദൻ ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ ഗവേഷണം നടത്തിയില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് ആരോപിച്ചു. കേസിൽ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാനാണ് ഡിവൈഎസ്പിയുടെ ശ്രമം. ഫസൽവധക്കേസിലെ പ്രതികളെ സംശയമില്ലാതെയാണ് സിബിഐ കണ്ടെത്തിയതെന്നും സത്യപ്രകാശ് പറഞ്ഞു. ഇന്നലെ കണ്ണൂരിൽ നടന്ന കേരള പോലീസ്…
Read Moreഎന്നെയും ചരിത്രത്തിലെടുത്തുകൂടേ..! സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കു മൂകസാക്ഷ്യം വഹിച്ച കടുങ്ങല്ലൂരിലെ ബ്രിട്ടിഷ് നിർമിത ഇരുമ്പു പാലം തകർച്ചയിൽ; ചരിത്രസ്മാര കമായി സംരക്ഷിച്ചുകൂടേയെന്ന് നാട്ടുകാർ
അരീക്കോട്: സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കു മൂകസാക്ഷ്യം വഹിച്ച കടുങ്ങല്ലൂരിലെ ബ്രിട്ടിഷ് നിർമിത ഇരുന്പ് പാലം ചരിത്ര സ്മാരകമാകേണ്ടതിനു പകരം അവഗണനയുടെ ബാക്കിപത്രമായി തകർച്ച നേരിടുന്നു. ബ്രിട്ടിഷ് ഇന്ത്യയിലെ ചെറിയ നിർമിതികൾ പോലും ചരിത്രാവശേഷിപ്പുകളായി സംരക്ഷിക്കപ്പെടുന്പോൾ മികവുറ്റ എൻജിനീയറിങ്ങിന്റെയും നിർമാണ വൈഭവത്തിന്റെയും ഉദാത്ത മാതൃകയായ കടുങ്ങല്ലൂർ ഇരുന്പ് പാലം അവഗണന പേറുകയാണ്. നിലന്പൂരിൽ നിന്നുള്ള ചരക്കു ഗതാഗതത്തിനും മലബാർ സ്പെഷൽ പോലീസിന്റെ ക്യാന്പ് അരീക്കോട് ഉണ്ടെന്നുള്ള നിലയ്ക്കുമാണ് വീതിയേറിയ കടുങ്ങല്ലൂർ തോടിനു കുറുകെ 1939 ൽ തദ്ദേശവാസികളുടെ സഹായത്തോടെ ബ്രിട്ടീഷ് ഗവണ്മെന്റ് ഫറോക്ക് മാതൃകയിൽ ഈ പാലം പണിതത്. അണക്കെട്ട് നിർമാണത്തിനു പണ്ടുകാലത്ത് നിർമിച്ചിരുന്ന സാങ്കേതികരീതി ഇവിടെയും പ്രയോഗിച്ചിട്ടുണ്ട്. ചുണ്ണാന്പും ശർക്കരയും ചെങ്കല്ലിന്റെ പൊടിയും കൂട്ടിക്കലർത്തിയ മിശ്രിതം ഒഴിച്ചാണത്രെ പാലത്തിന്റെ തൂണുകളുടെയും പാർശ്വഭാഗങ്ങളുടെയും നിർമാണം. അതുകൊണ്ടു തന്നെ കല്ലുകൾ വേറിട്ടു അടർന്നു പോകുന്ന പതിവ് കാഴ്ച 70 ആണ്ടിന്റെ പഴക്കമുണ്ടായിട്ടും…
Read Moreസാക്ഷിയായി മൊബൈൽ..! ബിജെപി നേതാവിന്റെ വീടിനുനേരെ ബോംബേറ്; സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ മൊബൈൽ ഫോൺ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു
നാദാപുരം: കല്ലാച്ചിക്കടുത്ത പുറയനാട്ട് സ്കൂൾ പരിസരത്ത് ബിജെപി നാദാപുരം മണ്ഡലം സെക്രട്ടറി കുറുക്കണ്ടി താഴെ കുനി കെ.കെ. രഞ്ജിത്തിന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ വീട്ട് മുറ്റത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണിന്റെ ഉടമയെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. നരിപ്പറ്റ സ്വദേശിയായ യുവാവിനെയാണ് നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. ബോംബേറ് നടന്നയുടൻ രഞ്ജിത്തിന്റെ വീടിന് മുറ്റത്ത് നിന്നാണ് നോക്കിയ ഫോൺ ലഭിച്ചത്. സ്ഥലത്തുണ്ടായിരുന്ന പോലീസിന് ഫോൺ കൈമാറുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നരിപ്പറ്റ ഗവ: ഐടിഐക്ക് സമീപത്തെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇയാളുടെ ഉടമസ്ഥതയിലുള്ള സിം ആണ് ഫോണിലുള്ളതെന്നും ,എന്നാൽ ഫോൺ ഉപയോഗിക്കുന്നത് ഇയാളുടെ ബന്ധുവാണെന്നും ഇയാളെ അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ബൈക്കിൽ എത്തി ബോംബെറിഞ്ഞ് രക്ഷപെടുന്നതിനിടയിൽ ഫോൺ വീണ് പോവുകയായിരുന്നു. ബോംബേറിൽ രഞജിത്തിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകരുകയും ചുമരിന് വിള്ളലുണ്ടാവുകയും ചെയ്തു. ബോംബിന്റെ ചീളുകൾ തെറിച്ച് അയൽവാസിയ…
Read Moreജനാധിപത്യ വിശ്വാസികൾ അംഗീകരിക്കില്ല..! തീവ്രവാദ ബന്ധമെന്ന ആരോപണം ജനകീയ സമരങ്ങളെ അടിച്ചമർത്താൻ സർക്കാർ കണ്ടെത്തിയ പുതിയ രീതിയെന്ന് കെ കെ രമ രാഷ്ട്രദീപികയോട്
സ്വന്തം ലേഖകൻ കോഴിക്കോട്: ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ സർക്കാർ കണ്ടെത്തിയ പുതിയ രീതിയാണ് തീവ്രവാദ ബന്ധം ആരോപിക്കലെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. രമ. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ആര് സമരം ചെയ്താലും ഇതേ രീതിയിലാണ് സർക്കാർ നേരിടുന്നത്. നേരത്തെ ഡിജിപി ഓഫീസിന് മുന്നിൽ സമരം ചെയ്തപ്പോൾ ജിഷ്ണുവിന്റെ അമ്മ മഹിജയെയും ഇതേ രീതിയിലാണ് നേരിട്ടിരുന്നത്. മഹിജയുടെ സമരത്തിനും ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നായിരുന്നുവെന്നാണ് സർക്കാരും പോലീസും അന്ന് പറഞ്ഞത്. പുതുവൈപ്പിലെ ജനകീയ സമരത്തെ അടിച്ചമർത്താനും സർക്കാർ അന്നത്തെ അതേ നിലപാട് ആവർത്തിക്കുകയാണെന്നും രമ “രാഷ്ട്രദീപിക’യോട് പറഞ്ഞു. പുതുവൈപ്പിലെ ഐഒസിയുടെ നിർദിഷ്ട എൽപിജി ടെർമിനലിനെതിരെ പ്രദേശവാസികളായ ജനങ്ങൾ കഴിഞ്ഞ 162 ദിവസമായി സമരം ചെയ്തുവരികയാണ്. അന്നൊന്നും ഇത്തരം ബന്ധങ്ങൾ ആരോപിച്ചിരുന്നില്ല. സമരം ശക്തമാവുകയും കേരളത്തിന്റെ ശ്രദ്ധ പുതുവൈപ്പിലേക്കെത്തുകയും ചെയ്തതോടെയാണ് സമരത്തിന് തീവ്രവാദബന്ധമുണ്ടെന്ന് സർക്കാർ പറയുന്നത്. ഇടതുപക്ഷം…
Read Moreവിസ്മയമായി കുഞ്ഞൻ ഖുർആൻ..! 2.2 സെന്റി മീറ്റർ നീളവും രണ്ട് സെന്റി മീറ്റർ വീതിയുള്ള ഈ കുഞ്ഞ് ഖുർആന്റെ ഭാരം വെറും നാല് ഗ്രാമാണ്; കുഞ്ഞൻ ഖുർആൻ കാണാൻ നിരവധി പേരാണെത്തുന്നതെന്ന് മജീദ്
മുക്കം: മൂന്ന് സെന്റീ മീറ്ററിൽ താഴെ വലിപ്പമുള്ള ഖുർആൻ വിസ്മയമാകുന്നു.വിദ്യാർഥികളും മുതിർന്നവരും വളരെ കൗതുകത്തോടെയാണ് ഈ ഖുർആൻ കാണാനെത്തുന്നത്.ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വിശുദ്ധ ഖുർആൻ ഇറക്കപ്പെട്ട മാസം കൂടിയാണിത്. പാരായണം എന്നർത്ഥം വരുന്ന വിശുദ്ധ ഖുർആനിന്റെ ഏറ്റവും ചെറിയ രൂപം സാധാരണ ഖുർആനിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. 2.2 സെന്റി മീറ്റർ നീളവും രണ്ട് സെന്റി മീറ്റർ വീതിയുള്ള ഈ കുഞ്ഞ് ഖുർആന്റെ ഭാരം വെറും നാല് ഗ്രാമാണ്. ലെൻസ് ഉപയോഗിച്ച് സുഖമായി പാരായണം ചെയ്യാൻ കഴിയുന്ന ഈ കുഞ്ഞൻ ഖുർആൻ കൈവശംവച്ചിരിക്കുന്നത് സൗത്ത് കൊടിയത്തൂർ എയുപി സ്കൂൾ അധ്യാപകൻ മജീദ് പൂതൊടിയാണ്. എസ്വൈഎസ് മുക്കം സോൺ സെക്രട്ടറി കൂടിയായ മജീദിന് തന്റെ സഹോദരൻ മുഹമ്മദ് ബഷീറാണ് ഈ വിസ്മയ ഖുർആൻ സമ്മാനിച്ചത്. ഒരു ഖത്തർ പൗരനാണ് 19 വർഷങ്ങൾക്ക് മുമ്പ് ബഷീറിനെ ഈ ഖുർആൻ ഏൽപ്പിച്ചത്.…
Read Moreഓം കോൺഗ്രസ് ശാന്തിയാത്ര നമഃഹ..! അക്രമ രാഷ്ട്രീയത്തിനെതിരെ നാടിളക്കി പ്രതിപക്ഷ നേതാവിന്റെ ശാന്തിയാത്ര; പത്ത്കിലോമീറ്റർ നീണ്ട പദയാത്രയെ നൂറുകണക്കിനു പ്രവർത്തകർ അനുഗമിച്ചു
വടകര: നാടിനു ഭീഷണിയായ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശാന്തിയാത്ര നടത്തി. സമാധാനത്തിനു വേണ്ടിയുള്ള കോണ്ഗ്രസ് സഹനസമരയാത്ര നാടിളക്കിയാണ് മുന്നേറിയത്. അക്രമങ്ങൾ അരങ്ങേറിയ തിരുവള്ളൂരിൽ നിന്ന് വടകരയിലേക്കു നടന്ന ശാന്തിയാത്രക്ക് വഴിയിലുടനീളം വരവേൽപ് ലഭിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ എംപി, ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ്, കെ.സി.അബു, എൻ.സുബ്രഹ്മണ്യൻ, കെ.പ്രവീണ്കുമാർ, ഐ.മൂസ, ബാബു ഒഞ്ചിയം, വി.എം.ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ തുടങ്ങി നിരവധി നേതാക്കൾ അണിചേർന്നു. പത്ത്കിലോമീറ്റർ നീണ്ട പദയാത്രയെ നൂറുകണക്കിനു പ്രവർത്തകരാണ് തൂവെള്ള വേഷവും തൊപ്പിയും അണിഞ്ഞ് അനുഗമിച്ചത്. ശാന്തിയാത്ര കോണ്ഗ്രസിനു പുത്തൻ ഉണർവേകി.താലൂക്കിലെ സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന അക്രമപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല ശാന്തി യാത്ര നയിച്ചത്. യാത്രക്കു മുന്നോടിയായി തിരുവളളൂരിൽ ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖിന് അദ്ദേഹം പാർട്ടി പതാക കൈമാറി. പോലീസ് ഭരണത്തിലെ വീഴ്ചയാണ്…
Read Moreഓട്ടോയിൽ മറന്നുവച്ച സ്വർണ്ണവും പണവുമടങ്ങിയ ബാഗ് തിരിച്ചു നൽകി യുവാവ് മാതൃകയായി; നാദാപുരം പോലീസ് സ്റ്റേഷന്റിൽ വച്ചാണ് ബാഗ് കൈമാറിയത്
നാദാപുരം: സ്വർണ്ണവും പണവുമടങ്ങിയ ബേഗ് തിരിച്ച് നൽകി യുവാവ് മാതൃകയായി. നാദാപുരം ടൗണിലെ ഓട്ടോ ഡ്രൈവർ വാണിമേൽ പാലത്തിനടുത്ത കിണറുള്ളപറന്പത്ത് ഷംനാസ് ആണ് മാതൃകയായത്.കുറ്റ്യാടി ദേവർ കോവിൽ സ്വദേശിനി മീത്തിൽ അസ്മ ശനിയാഴ്ച്ച നാദാപുരത്ത് ഷോപ്പിംഗ് മാളിൽ നിന്നും സാധനങ്ങൾ വാങ്ങിച്ച് ഓട്ടോയിൽ് വീട്ടിലേക്ക് പോകവേ ബാഗ് ഓട്ടോയിൽ മറന്നുവയ്ക്കുകയായിരുന്നു. തുടർന്ന് ഉടമസ്ഥയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. നാദാപുരം പോലീസ് സ്റ്റേഷനിൽ എസ്ഐ എൻ.പ്രജീഷിന്റെ സാന്നിധ്യത്തിൽ ഷംനാസ് ബേഗും മൊബൈൽ ഫോണും സ്വർണാഭരണങ്ങളും അസ്മയ്ക്ക് കൈമാറി.
Read More