പാലക്കാട്: ഷാഫി പറന്പിൽ എംപിക്കെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ലൈംഗികാരോപണത്തിലെ പരാതിയിൽ പോലീസ് നിയമോപദേശം തേടും. പരാതി പാലക്കാട് എസ് പി നോർത്ത് പോലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണ് പോലീസ്. ഷാഫിക്കെതിരായ ആരോപണത്തിൽ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദുമാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. ഇ.എൻ.സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി.
Read MoreCategory: Edition News
പിണറായി വിജയന് പാദസേവ ചെയ്യുന്ന സുകുമാരൻ നായർ രാജിവയ്ക്കണം; അഭിമാനമുള്ള ചേന്നാട്ടെ അയ്യപ്പവിശ്വാസികളായ കരയോഗാംഗങ്ങൾ
കോട്ടയം: ആഗോള അയ്യപ്പസംഗമത്തെ തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സംസ്ഥാന സര്‍ക്കാരിനോടും എല്‍ഡിഎഫിനോടും അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെ എന്‍എസ്എസിന്റെ പൊതുയോഗം ഇന്ന് ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ആരംഭിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2025 മാര്‍ച്ച് 31ലെ ബാക്കി പത്രവും 2024-2025 സാമ്പത്തിക വര്‍ഷത്തെ വരവു ചെലവു കണക്കും ഇന്‍കം ആന്‍ഡ് എക്സ്പെന്‍ഡീച്ചര്‍ സ്റ്റേറ്റ്മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് ഇന്നു രാവിലെ 11.30ന് ആരംഭിച്ചത്. പൊതുയോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന ജി.സുകുമാരന്‍ നായര്‍ പുതിയ നിലപാടുകള്‍ എന്തെങ്കിലും പ്രഖ്യാപിക്കുമോ എന്നാണ് രാഷ്്ട്രീയ കേരളം കാതോര്‍ക്കുന്നത്. ഇതിനിടയില്‍ ഈരാറ്റുപേട്ട ചേന്നാട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ ഫ്ളക്സ് ബോര്‍ഡും ഉയര്‍ന്നിട്ടുണ്ട്.ചേന്നാട് കരയോഗത്തിന്റെ പേരിലാണ് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഗോള അയപ്പ സംഗമത്തെയും സംസ്ഥാന സര്‍ക്കാരിനെയും അനൂകൂലിച്ച് പ്രതികരിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരേയാണ് ഫ്ളക്സ് ബോര്‍ഡില്‍ വിമര്‍ശനം.
Read Moreവഴിവിട്ട ബന്ധത്തിന് കുട്ടി തടസം; രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടുള്ള ബന്ധുവീട്ടില്‍നിന്നും അറസ്റ്റ് ചെയ്ത് ശ്രീതുവിനെ ബാലരാമപുരത്തെത്തിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന് ഹരികുമാര്‍ റിമാന്റിലാണ്. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇരുവരുടെയും വാട്ട്സ് ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാര്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശ്രീതു പാലക്കാട്ടാണ് താമസിച്ച് വന്നിരുന്നത്.പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തവെ തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശനനോട് കുട്ടിയെ കൊലപ്പെടുത്തിയത് ശ്രീതുവാണെന്ന് ഹരികുമാര്‍ വെളിപ്പെടുത്തിയിരുന്നു. വാട്ട്സ് ആപ്പ്…
Read Moreതലയോലപ്പറന്പിൽ കാറും ലോറിയുംകൂട്ടിയിടിച്ചു രണ്ടു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്; മേൽ നടപടി സ്വീകരിച്ച് പോലീസ്
തലയോലപ്പറമ്പ്: തലപ്പാറയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം .കരിപ്പാടം ദാരുസദയില് മുര്‍ത്താസ് അലിറഷീദ് (27), വൈക്കം സ്വദേശി റിദ്ദിഖ് (29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12നു തലപ്പാറ കൊങ്ങിണി മുക്കിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രികരായ റഷീദിനെ പൊതിയിലെ ആശുപത്രിയിലും റിദ്ദിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എറണാകുളത്തു നിന്നും ഇലക്്ട്രോണിക് സാധനങ്ങളുമായി കയറ്റം കയറി വന്ന ലോറിയുമായി മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.തലയോലപറമ്പ് തലപ്പാറയില്‍ മുര്‍ത്താസ് അലിറഷീദും റിദ്ദിഖും കാര്‍ വാഷിംഗ് സെന്റര്‍ നടത്തിവരികയായിരുന്നു. തലയോലപറമ്പിലെത്തി ഭക്ഷണം കഴിച്ചശേഷം തലപ്പാറയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് തലപ്പാറ-എറണാകുളം റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടി…
Read Moreവേമ്പനാട് കായലില്‍ കൊഞ്ചിന്റെ ലഭ്യത കുറഞ്ഞു; മലിനീകരണമാണ് ലഭ്യതക്കുറവിന് കാരണമെന്ന് പഠനം
കോട്ടയം: വേമ്പനാട് കായലില്‍ കൊഞ്ചിന്റെ തൂക്കത്തിലും ലഭ്യതയിലും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കുറവു സംഭവിക്കുന്നതായി കണ്ടെത്തി.അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദി എന്വിയോൺമെന്റ്, കമ്യൂണിറ്റി എന്‍വയോണ്‍മെന്റല്‍ റിസോഴ്സ് സെന്റര്‍ നേതൃത്വത്തില്‍ സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റിയുടെ ധനസഹായത്തോടെ നടത്തിയ പതിനെ ട്ടാമത് മത്സ്യ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. കായല്മലിനീകരണമാണ് കൊഞ്ചിന്റെ ലഭ്യതയിലും തൂക്കത്തിലും കുറവു വരുത്തിയത്. തൂക്കം കുറയുന്നതിന്റെ കാരണമറിയാന്‍ കൂടുതല്‍ ഗവേഷണം വേണമെന്നാണ് ഫിഷ് കൗണ്ട് സംഘത്തിന്റെ ശിപാര്‍ശ. 110 വോളണ്ടിയര്‍മാരുടെ സഹകരണത്തോടെയായിരുന്നു സര്‍വേ. 58 ഇനം ചിറക് മത്സ്യങ്ങളും മൂന്ന് ഇനം തോട് മത്സ്യങ്ങളും കണക്കെടുപ്പില്‍ രേഖപ്പെടുത്തി. മുന്‍ വര്‍ഷങ്ങളേക്കാള്‍ മത്സ്യയിനങ്ങളുടെ എണ്ണത്തിള് കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 85 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു. കുളവാഴയുടെ ആധിക്യം കാരണം പല സ്ഥലങ്ങളിലും ബോട്ട് അടുപ്പിക്കാന്‍ കഴിയാതെ പോയി. കുമരകം നസ്രത്ത് പള്ളിയുടെ പരിസരങ്ങളില്‍…
Read Moreഐഷയുടെ തിരോധാനത്തിലും സെബാസ്റ്റ്യനു പങ്കെന്നു സൂചന; ബിന്ദു പത്മനാഭന് കൊലക്കേസിൽ തെളിവു കണ്ടെത്തുക ദുഷ്കരം
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ മാത്രമല്ല ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെയും കൊലപ്പെടുത്തിയതായി പ്രതി ചേര്‍ത്തല പള്ളിത്തോട് ചോങ്ങുതറ സി.എം. സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ബിന്ദു കേസില്‍ തെളിവു കണ്ടെത്താന്‍ പരിമിതികളേറെ. പത്തൊന്‍പതു വര്‍ഷം മുന്‍പ് നടന്നെന്നു പറയുന്ന കൊലപാതകത്തിൽ തെളിവുകളൊന്നുംതന്നെ ശേഷിക്കുന്നില്ല. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് സെബാസ്റ്റ്യനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വാങ്ങി ആലപ്പുഴ ക്രൈം ബ്രാഞ്ചാണ് ചോദ്യം ചെയ്തുവരുന്നത്. ജെയ്നമ്മ കൊലക്കേസിലെ ചോദ്യം ചെയ്യലില്‍ പുലര്‍ത്തിയ അതേ നിസംഗതയാണ് ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതത്തിനുശേഷം പ്രതിയുടേത്. ജയ്നമ്മയുടെ മൃതദേഹം കഷണങ്ങളാക്കി മറവുചെയ്ത രീതിയില്‍ തന്നെയാണ് ബിന്ദുവിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് കരുതുന്നു. മൃതദേഹം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ മറവുചെയ്തെന്ന സെബാസ്റ്റ്യന്റെ വാക്ക് പോലീസ് മുഖവിലയ്ക്കെടുത്തിട്ടിട്ടില്ല. ഐഷയെയും കൊന്നതോ?ചേര്‍ത്തല പോലീസ് ഇപ്പോള്‍ അന്വേഷിച്ചുവരുന്ന ഐഷ എന്ന ഹയറുമ്മയെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി ആഭരണവും പണവും അപഹരിച്ചതായാണ് സൂചന. 2018 മേയ്…
Read Moreഗ്രൂപ്പ് പ്രവർത്തനത്തിൽ മനംനൊന്തു കോൺഗ്രസ് നേതാവും കുടുംബവും സിപിഎമ്മിൽ ചേർന്നു; ചുവപ്പുമാലയിട്ട് സ്വീകരണം
തളിപ്പറമ്പ്: കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പംചേർന്ന് പ്രവർത്തിക്കാനെത്തിയ കോൺഗ്രസ് നേതാവിനും കുടുംബത്തിനും സ്വീകരണം നൽകി. ഐഎൻടിയുസി തളിപ്പമ്പ് മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗവുമായ പുളിമ്പറമ്പിലെ കെ.എ. സണ്ണി, ഭാര്യ റോസ് ലീന, മകൾ റിജി സണ്ണി, മകളുടെ ഭർത്താവ് അനീഷ് എന്നിവർക്കാണ് സിപിഎം പ്രവർത്തകർ സ്വീകരണം നൽകിയത്. പുളിമ്പറമ്പ് വാർഡ് ബൂത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന കെ.എ. സണ്ണി കോൺഗ്രസിനകത്തെ ഗ്രൂപ്പ് പ്രവർത്തനത്തിൽ മനംനൊന്താണ് സിപിഎമ്മിനൊപ്പം ചേരാൻ തീരുമാനിച്ചത്. പുളിമ്പറമ്പ് റെഡ്സ്റ്റാർ വായനശാലയിൽ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് സണ്ണിയേയും കുടുംബത്തെയും ചുവന്ന മാലയണിയിച്ച് സ്വീകരിച്ചു.വി.വി. കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു. പുല്ലായിക്കൊടി ചന്ദ്രൻ, കെ.എ. സണ്ണി എന്നിവർ പ്രസംഗിച്ചു.
Read Moreവാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി; പുതിയങ്ങാടി സിഎച്ച് ലൈബ്രറിക്കു നേരെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
പുതിയങ്ങാടി: പുതിയങ്ങാടി ജുമാ മസ്ജിദിനു സമീപമുള്ള സി.എച്ച് ലൈബ്രറിക്കു നേരെ ആക്രമണം. ലൈബ്രറി അടിച്ചു തകർത്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സയ്യിദിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെയാണ് ആക്രമണം നടന്നത്. 12 ാം വാർഡ് മുസ്ലിംലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി ലീഗ് സെക്രട്ടറി മഠത്തിൽ ജബ്ബാർ എന്നിവർ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. പുതിയങ്ങാടി സ്വദേശികളായ ജാഫർ സലാഹ്, ആഷിഖ്, നൗഷാദ്, റംഷിദ് തുടങ്ങിയ അഞ്ചംഗം സംഘമാണ് അക്രമണത്തിനു പിന്നിലെന്നു കാണിച്ച് മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സയ്യിദ് പഴയങ്ങാടി പോലീസിൽ പരാതി നൽകി. സംഘം അതിക്രമിച്ച് ഓഫീസിൽ കടക്കുകയും അസഭ്യം പറയുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്നു പറയുന്നു. പുതിയങ്ങാടിയിലെ സി.എച്ച് ലൈബ്രറിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ചിലരെ പുറത്താക്കിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നു പറയുന്നു.
Read Moreവയനാട്ടിൽ വിദ്യാർഥിക്ക് നേരെ വന്യജീവി ആക്രമണം; കടുവയെന്ന് നാട്ടുകാർ; പുലിയാകാമെന്ന് വനം വകുപ്പ്
വയനാട്: വന്യജീവി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. തിരുമാലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്.കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സുനീഷ്. വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവി ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ നഖം കൊണ്ടതിന്റെ പാടുകളുണ്ട്. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സുനീഷിനെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ആക്രമണത്തിന് പിന്നിൽ പുലിയാകാമെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Read Moreആഡംബര വാഹനത്തട്ടിപ്പ് കേസ്: വാഹനങ്ങള്‍ കണ്ടെത്താനാവാതെ കസ്റ്റംസ്; അമിത് ചക്കാലക്കല്‍ സംശയനിഴലില്‍
കൊച്ചി: ഓപ്പറേഷന് നുംഖോറു’മായി ബന്ധപ്പെട്ട് കേരളത്തിലേക്ക് എത്തിച്ച ആഡംബര വാഹനങ്ങള്‍ കണ്ടെത്താനാകാതെ കസ്റ്റംസ് സംഘം. സംസ്ഥാനത്തേക്ക് 150 ലേറെ വാഹനങ്ങള്‍ അനധികൃതമായി എത്തിച്ചെന്നാണ് കസ്റ്റംസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാല്‍ 38 വാഹനങ്ങളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. കടത്തിയ വാഹനങ്ങളിലേറെയും ഒളിപ്പച്ചതായാണ് സംശയം. റെയ്ഡ് വിവരം ചോര്‍ന്നതായും സംശയിക്കപ്പെടുന്നു. നാലു ദിവസം കഴിഞ്ഞെങ്കിലും നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനങ്ങള്‍ കണ്ടെത്താനായി പോലീസിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും സഹായം തേടാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. അമിത് ചക്കാലക്കല്‍ സംശയനിഴലില്നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അമിത് വാഹന ഉപഭോക്താവ് മാത്രമല്ല, ഇടനിലക്കാരനുമാണെന്നാണു കസ്റ്റംസ് സംശയിക്കുന്നത്. അനധികൃതമായി ഭൂട്ടാനില്നിന്നെത്തിക്കുന്ന വാഹനങ്ങള്‍ കേരളത്തിലടക്കം വിറ്റഴിക്കുന്ന ഇടനിലസംഘവുമായുള്ള നടന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന ആരംഭിച്ചു. കഴിഞ്ഞദിവസം പിടികൂടിയ വാഹനങ്ങളില്‍ ചിലതു…
Read More