കണ്ണൂർ: ചക്കരകല്ലിലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള കണ്ണൂർ ഡിസ്ട്രിക്ട് ബിൽഡിംഗ് മെറ്റീരിയൽസ് സഹകരണ സൊസൈറ്റി നിക്ഷേപിച്ച എട്ടുകോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. സൊസൈറ്റി സെക്രട്ടറി ഇ.കെ. ഷാജി, അറ്റന്‍ഡർ കെ.കെ. ഷൈലജ എന്നിവർക്കെതിരെയാണ് കോർപറേറ്റ് ഓഡിറ്റ് ജോയിന്റ് ഡയറക്ടർ പി.വി. വത്സരാജിന്റെ പരാതിയിൽ ചക്കരക്കല്ല് പോലീസ് കേസെടുത്തത്. 2023-24 സാന്പത്തിക വർഷത്തിലെ ഓഡിറ്റിംഗിലാണ് സൊസൈറ്റി മെംബർമാരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച പണം രണ്ടു പ്രതികൾ ചേർന്ന് തട്ടിയെടുത്തതായി കണ്ടെത്തിയത്. പല തവണകളായി ഒന്നാം പ്രതിയായ സെക്രട്ടറി ഷാജി 7,83,98,121 രൂപയും രണ്ടാം പ്രതിയായ ഷൈലജ 21, 00,530 രൂപയും തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Edition News
പോത്തിറച്ചി മ്ലാവിറച്ചിയാക്കി യുവാവിനെ ജയിലിലിട്ട സംഭവം; സ്വമേധയാ കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: മ്ലാവിറച്ചി വിറ്റെന്ന പേരിൽ ചാലക്കുടി സ്വശേദി സുജേഷ് കണ്ണനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു 39 ദിവസം തടവിൽ പാർപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ വി. ഗീത സ്വമേധയാ കേസെടുത്തു. മ്ലാവിറച്ചിയെന്ന പേരിലായിരുന്നു അറസ്റ്റെങ്കിലും ഫോറൻസിക് പരിശോധനയിൽ പോത്തിറച്ചിയാണെന്നു കണ്ടെത്തിയതോടെയാണു നടപടി. ചാലക്കുടി ഡിഎഫ്ഒ 15 ദിവസത്തിനകം അന്വേഷിച്ചു വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. താൻ മറ്റൊരാൾക്കു നൽകിയെന്നു പറയപ്പെടുന്ന ഇറച്ചി പോത്തിന്റേതെന്നു തെളിഞ്ഞെന്നു സുജേഷ് പറഞ്ഞു. ഇരിങ്ങാലക്കുട സബ്ജയിലിലാണു സുജേഷിനെ പാർപ്പിച്ചത്. ജയിൽജീവിതം തൊഴിലും ജീവിതവും നശിപ്പിച്ചു. ഹൈക്കോടതിയിൽനിന്നാണു ജാമ്യം കിട്ടിയത്. കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനാണു വനംവകുപ്പ് സുജേഷിനെ അറസ്റ്റ് ചെയ്തത്. റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ നടപടികളിലേക്കു കടക്കുമെന്നു കമ്മീഷൻ അറിയിച്ചു.
Read Moreകെഎംസിസിയുടെ വിവാദ കുടുംബ സംഗമം; തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ വിമതര്‍ക്ക് പണികൊടുത്ത് ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗിന്റെ പോഷകസംഘടനയായ കെഎംസിസി തിരുവമ്പാടിയില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് കുടുംബ സംഗമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ നടപടി. നാല് ലീഗ് ഭാരവാഹികളെ അന്വേഷണവിധേയമായി പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന വിലയിരുത്തലിലാണ് നടപടി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാന്, യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ മാതംവീട്ടില്‍, അറഫി കാട്ടിപ്പരുത്തി, റഫീഖ് പുല്ലൂരാംപാറ എന്നിവരെയാണ് പുറത്താക്കിയതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചത്.പരിപാടിയിലേക്ക് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിനും ക്ഷണമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്തിന്റെ ഓഫീസ് ചുമതല വഹിക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി. ബാബു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈന് കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കാണിച്ച് പ്രചാരണ…
Read Moreആനപ്പേടിയിൽ ആറളം; ഉറക്കമുണർന്നപ്പോൾ വീട്ടുമുറ്റത്ത് കാട്ടാന! ആർആർടി എത്തി ആനയെ തുരത്തി
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ഇന്നലെ രാത്രിയും പുലർച്ചെയുമായി കാട്ടാന ഇറങ്ങിയത് പത്തിടങ്ങളിൽ. പലരുടെയും വീട്ടുമുറ്റത്ത് കാട്ടുകൊന്പൻ ഏറെനേരം ചെലവഴിച്ചു. ബ്ലോക്ക് ഒന്‍പതിലെ കാളിക്കയത്തിൽ അശോകന്റെ വീടിന്റെ മുറ്റത്തെത്തിയ കൊമ്പൻ ഭീതിവിതച്ചത് അരമണിക്കൂറോളം. ഇന്ന് പുലർച്ചെ 1.30 തോടെ വീട്ടുമുറ്റത്ത് എത്തിയ കൊമ്പൻ മുറ്റത്തെ പ്ലാവിൽനിന്നു ചക്ക പറിച്ച് തിന്നശേഷം യാതൊരു ഭയവും കൂടാതെ അവിടെതന്നെ നിലയുറപ്പിക്കുകയായിരുന്നു. ആർആർടി എത്തി തുരത്തിയ ശേഷമാണ് ആന വീട്ട് മുറ്റത്തുനിന്നു പിന്മാറിയത്. ചക്ക വീഴുന്ന ശബ്ദം കേട്ടുണർന്ന അശോകനും കുടുംബവും ഭീതിയോടെയാണ് വീട്ടിൽ ചെലവഴിച്ചത്.
Read Moreഭരണഘടനയ്ക്കുമേല്‍ വിചാരധാരയെ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ല; ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബിനോയി വിശ്വം
കോഴിക്കോട്: ഭരണഘടനയ്ക്കുമേല്‍ വിചാരധാരയെ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ തിരുത്തിയേ മതിയാകൂവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഖില കേരള തൊഴിലാളി സമ്മേളനത്തിന്റെ 90-ാം വാര്‍ഷികം ഉദ്ഘാടനവും ജെ. ചിത്തരഞ്ജന് ഫൗണ്ടേഷന് പുരസ്കാര സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധിക്കാരമാണ് ഗവര്‍ണറെ നയിക്കുന്നത്. ബിജെപിയുടേയും ആര്‍എസ്എസിന്റെയും താത്വിക ഗ്രന്ഥം വിചാരധാരയാണ്. ഭരണഘടനയെക്കാള്‍ വലുതാണോ വിചാരധാര എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും എന്ത് പങ്കാണുള്ളത്? ഒരു സമരത്തിലും പങ്കെടുക്കാതെ അവര്‍ മാറിനില്‍ക്കുകയായിരുന്നു. അതിന് അവര്‍ പറഞ്ഞ ന്യായം ആര്‍എസ്എസ് സാംസ്കാരിക പ്രസ്ഥാനമാണെന്നാണ്. ഗവര്‍ണറെ നയിക്കേണ്ടത് ഭരണഘടനയാണ്. എന്നാല്‍ ഗവര്‍ണര്‍ അത് മറക്കുകയാണ്. വിടാന്‍ ഭാവമില്ലെന്നാണ് ഗവര്‍ണര്‍ വീണ്ടും തെളിയിക്കുന്നത്. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരേയും അദ്ദേഹം തിരിഞ്ഞിരിക്കുകയാണ്. ഗവര്‍ണര്‍ പദവി എന്താണെന്ന് അദ്ദേഹം പഠിക്കേണ്ടിയിരിക്കുന്നു. ആര്‍ലേക്കര്‍ എന്ന വ്യക്തിക്ക് സ്വയം സേവകനോ മറ്റ് എന്ത്…
Read Moreവീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍
പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ബന്ധുവായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ വിഘ്നേഷാണ് ( 34) പിടിയിലായത്.നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ സുചിത്രയാണ് (29) പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി സ്റ്റേഷനിലെത്തി യുവതി, തന്റെ കുഞ്ഞമ്മയുടെ മകനായ വിഘ്നേഷ് വീട്ടിലെത്തി അമ്മൂമ്മയുടെ ദേഹത്ത് ചീഞ്ഞ ഭക്ഷണസാധനങ്ങള്‍ ഇടുകയും, അസഭ്യം വിളിക്കുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി അറിയിച്ചു. കൂടാതെ യുവതിയെ തടഞ്ഞുനിര്‍ത്തി അപമാനിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ആയുധനിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. എസ് ഐ കെ. ആര്. രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും വിഘ്നേഷിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വിഘ്നേഷ് ഇതിനുമുമ്പും സുചിത്രയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങള്‍…
Read Moreവെഞ്ഞാറമൂട്ടില്‍ വന്‍ കവര്‍ച്ച; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും 40 പവന് സ്വര്‍ണവും പണവും അപഹരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വന്‍ കവര്‍ച്ച, നാല്‍പ്പത് പവന് സ്വര്‍ണവും അയ്യായിരം രൂപയും അപഹരിച്ചു. നെല്ലനാട് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ അപ്പുക്കുട്ടന്‍പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീട്ടുകാര്‍ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് മോഷണവിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്വകാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തുമായി ചെന്നൈയില്‍ തെളിവെടുപ്പ്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തുമായി അന്വേഷണ സംഘം ഇന്ന് രാത്രിയില്‍ ചെന്നൈയില്‍ തെളിവെടുപ്പ് നടത്തും. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് ചെന്നൈയിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ തങ്ങിയ ചെന്നൈയിലെ ഹോട്ടലില്‍ സുകാന്തിനെ എത്തിച്ച് പേട്ട പോലീസ് തെളിവെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിലെ ഹോട്ടലുകളില്‍ സുകാന്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥയുമായി താമസിച്ച ഹോട്ടലിലായിരുന്നു തെളിവെടുപ്പ്. ഇവര്‍ താമസിച്ചിരുന്നതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചു. വിവിധ സ്ഥലങ്ങളില്‍ ഐബി ഉദ്യോഗസ്ഥയെ കൊണ്ട് പോയി ഉഭയകക്ഷി സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ചെന്നൈയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ശനിയാഴ്ച സുകാന്തിനെ കോടതിയില്‍ ഹാജരാക്കും.
Read Moreപാഠ്യപദ്ധതി പരിഷ്കരണം അടുത്ത അക്കാദമിക് വര്‍ഷ് കരിക്കണമന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: ഹയര്‍സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം അടുത്ത അക്കാദമിക് വര്‍ഷം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. വെല്ലുവിളികളെ അതിജീവിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന കുടെയുണ്ട് കരുത്തേകാന്‍ എന്ന പദ്ധതിയും പ്ലസ് വണ്‍ പ്രവേശനോത്സവപരിപാടിയായ വരവേല്‍പ്പ് 2025 മോഡല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ ഉദ്ഘാടനം സാരിക്കുകയാeയിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങള്‍ പാഠപുസ്തകങ്ങളിലെ അറിവിന് പുറമെ കുട്ടികളുടെ സാമൂഹികവും വൈകാരികവും ബുദ്ധിപരവുമായ കഴിവുകള്‍ വളര്‍ത്തികൊണ്ട് വരുന്ന ഇടങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു. കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതി ചരിത്രദൗത്യമായി മാറും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നല്ല പിന്തുണയും സൗകര്യങ്ങളും ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവിധ രംഗത്തെ വിദഗ്ധരുടെ സഹായത്തോടെയാകും പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഎംഡിഎംഎയുമായി ഏജന്റുമാരെ തേടിയെത്തി കോഴിക്കോട് സ്വദേശി തളിപ്പറമ്പിൽ പിടിയിൽ
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എംഡിഎംഎ വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന 39.6 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വാണിമേല്‍ കൊടിയൂറ സ്വദേശി പി. ഹഫീസിനെയാണ് (31)പിടികൂടിയത്. ഇന്നലെ രാത്രി 11.20 നാണ് തളിപ്പറമ്പ് നഗരസഭാ ബസ്സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തുവച്ച് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീമാണ് ഇയാളെ വലയിലാക്കിയത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി തളിപ്പറമ്പിലെ സബ് ഏജന്റുമാര്‍ക്ക് വില്പന നടത്താന്‍ എത്തിയതാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. മാസങ്ങളായി ഡാന്‍സാഫ് ടീം ഹഫീസിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഡാന്‍സാഫ് ടീം അംഗങ്ങളും സീനിയര്‍ സിപിഒമാരുമായ അനൂപ്, ഷൗക്കത്ത്, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ ബസ്സ്റ്റാൻഡിൽ വച്ച് പിടികൂടിയത്. തളിപ്പറമ്പ് എസ്ഐ ദിനേശന് കൊതേരി, പ്രൊബേഷനറി എസ്ഐ വി.രേഖ, ഡ്രൈവര്‍ സിപിഒ നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ മേല്‍നടപടികള്‍ സ്വീകരിച്ച്…
Read More