ചങ്ങനാശേരി: ഹൃദയാഘാതം സംഭവിച്ചിട്ടും സമയോചിതമായ ഇടപെടല്‍കൊണ്ട് യാത്രക്കാരുടെ ജീവന് രക്ഷിച്ച ബസ് ഡ്രൈവറെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തി ജോബ് മൈക്കിള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി സന്നിഹിതനായിരുന്നു. ചുങ്കപ്പാറയില്‍നിന്ന് ചങ്ങനാശേരിയിലേക്ക് നിറയെ യാത്രക്കാരുമായി വരുന്നതിനിടെയാണ് ബസ് ഡ്രൈവര്‍ പ്രദീപ് ആര്. നായര്‍ക്ക് (49) കുരിശുംമൂട്ടില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചത്. പ്രതികൂലമായ ആരോഗ്യസ്ഥിതിയിയെങ്കിലും മനഃശക്തിയോടെ ഇദ്ദേഹം യാത്രക്കാരെ സുരക്ഷിതരാക്കാനായി ബസ് സമയോചിതമായി ഡിവൈഡറില്‍ ഇടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ഒമ്പതിന് രാവിലെ ഏഴിനായിരുന്നു സംഭവം. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തിച്ചപ്പോൾ അതീവ ഗുരുതരമായിരുന്ന ഡ്രൈവറുടെ ജീവന് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. റൂബന്‍ വറുഗീസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇരുപത് റൗണ്ടോളം സിപിആര്‍ നല്‍കിയാണ് തിരികെക്കൊണ്ടുവന്നത്. തുടര്‍ന്ന് സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റും ഹൃദ്രോഗചികിത്സാ വിഭാഗം മേധാവിയുമായ ഡോ.…
Read MoreCategory: Edition News
റാന്നിയിലെ കൊലപാതകം: ബിവറേജിനു മുന്നിലെ അടിപിടിയും തുടർസംഭവങ്ങളും; തെളിവെടുപ്പിൽ എല്ലാം കാണിച്ചുകൊടുത്ത് പ്രതികൾ
റാന്നി: മന്ദമരുതി തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ നാലുപേരും റിമാൻഡിൽ. ഇവരെ സംഭവവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിലെത്തിച്ച് ഇന്നലെ തെളിവെടുപ്പു നടത്തിയശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കീക്കൊഴൂര്‍ വെട്ടിക്കല്‍ വീട്ടില്‍ അമ്പാടി സുരേഷിനെ (24) കൊലപ്പെടുത്തിയ കേസിൽ ചേത്തയ്ക്കൽ നടമംഗലത്ത് വീട്ടില്‍ അരവിന്ദ് വി. നായര്‍ (30), ഹരിശ്രീ വിജയ് (ഹരിക്കുട്ടൻ-28), ചേത്തക്കല്‍ മലയില്‍ വീട്ടില്‍ അജോ എം. വര്‍ഗീസ് (30), ചേത്തയ്ക്കല്‍ കക്കുടുമണ്‍ നീരേറ്റുകാവ് തെക്കെകുറ്റത്ത് വീട്ടില്‍ അക്സം (25)എന്നിവരാണ് റിമാൻഡിലായത്. ഇവരിൽ അക്സം ഒഴികെയുള്ളവരെ കൊലപാതകം നടന്ന മന്ദമരുതിയിൽ എത്തിച്ച് തെളിവെടുത്തു. പ്ലാച്ചേരി ഭാഗത്തുനിന്നു റാന്നി ഭാഗത്തേക്ക് ഓടിച്ചു വന്ന വെള്ള സ്വിഫ്റ്റ് കാറാണ് യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. അരവിന്ദാണ് വാഹനം ഓടിച്ചിരുന്നത്. കേസിൽ ഒന്നാം പ്രതിയും അരവിന്ദാണ്. മറ്റൊരു കാറിൽ മന്ദമരുതി മെഡിക്കൽ…
Read Moreറോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം വേണം; ഗർത്തസമരവും “സർവമത പ്രാർഥന’യുമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പന
കട്ടപ്പന: കട്ടപ്പന നഗരത്തിലെ ഭൂരിഭാഗം റോഡുകളിലും കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുസഹമായിട്ടും പരിഹാരമുണ്ടാക്കാത്ത നഗരസഭാ അധികൃതർക്കും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരേ പ്രതിഷേധവുമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഗർത്ത സമരവും സർവമത പ്രാർഥനയും നടന്നു. പഴയ ബസ് സ്റ്റാൻഡിലെ വലിയ ഗർത്തത്തിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ്് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. സൂര്യലാൽ, ട്രഷറർ ബിജോയി സ്വരലയ, ടോമി ആനിക്കാമുണ്ട, ജെയ്ബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് അടക്കം നഗരസഭയിലെ വിവിധ റോഡുകളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് അപകടങ്ങൾ തുടർക്കഥയാവുകയാണ്. കാൽനടയാത്രികരും ഇരുചക്ര വാഹന യാത്രക്കാരുമടക്കം അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. പുതിയ ബസ് സ്റ്റാൻഡിൽ മഴക്കാലമായാൽ…
Read Moreറോഡപകടങ്ങള്‍ പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
കോട്ടയം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രതിനിധി യോഗം. റോഡ് നിര്‍മാണ അപാകതയെന്നോ, അമിത വേഗതയെന്നോ റിപ്പോര്‍ട്ട് നല്കി പലപ്പോഴും യഥാര്‍ഥ കാരണങ്ങളെ നിസാരവത്കരിക്കുകയാണ്. സംസ്ഥാനത്ത് മദ്യവില്പനയുടെ സമയം പുനഃക്രമീകരിക്കണം. കിട്ടുന്നിടത്തുനിന്നുതന്നെ ഇരുന്നോ നിന്നോ അത് ബാറിലാണെങ്കില്‍ പോലും ഉപയോഗിക്കരുതെന്ന നിയമം വരണം. വൈകുന്നേരങ്ങളില്‍ ലഹരി പരിശോധന നിര്‍ബന്ധമാക്കണം. മാരക രാസലഹരി ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. രക്തപരിശോധനകൂടി നടത്തി വേണം ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന അടിയന്തര യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ക്കൂടി പരിഗണനയ്ക്കെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള യോഗം ഉദ്ഘാടനം ചെയ്തു.ജോസ്മോന് പുഴക്കരോട്ട് അധ്യക്ഷത വഹിച്ചു. ആന്റണി മാത്യു, ഷാജി അണക്കര, തോമസുകുട്ടി കാഞ്ഞിരപ്പള്ളി, ജോസ് ഫിലിപ്പ്, ജോസ് കവിയില്‍, അലക്സ് കെ. ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Read Moreകോതമംഗലത്ത് പത്ത് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ
കോതമംഗലം: കോതമംഗലത്ത് പത്ത് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ. നിരവധി പേർ പ്രദേശത്ത് ഇതിനോടകം വന്യമൃഗ ആക്രമണങ്ങൾക്കിരയായി. ഏറ്റവും ഒടുവിലത്തെ സംഭവം ഇന്നലെ രാത്രി കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസ് (45) നെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയതാണ്. മൂന്ന് ദിവസം മുമ്പ് ശനിയാഴ്ച വൈകുന്നേരമാണ് നേര്യമംഗലം ഇടുക്കി റോഡിൽ കാട്ടാന പനമറച്ചിട്ട് ബൈക്കിൽ സഞ്ചരിച്ചിരുന്ന കോതമംഗലം എം.എ എഞ്ചിനിയറിംഗ് വിദ്യാർഥിനി സി.വി. ആൻ മേരി (21) മരിച്ചത്. അതിന്റെ നടുക്കവും പ്രതിക്ഷേധവും വിട്ടുമാറും മുമ്പാണ് ഇന്നലെ വീണ്ടും എൽദോസിന്റെ ദാരുണ അന്ത്യം. കഴിഞ്ഞ മാർച്ച് നാലിനാണ് നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസ മേഖലയിൽ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ വീട്ടമ്മയായ മുണ്ടോൻകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര (71) കൊല്ലപ്പെട്ടത്. പത്ത് മാസത്തിനിടെ കോതമംഗലത്ത് മൂന്ന് മനുഷ്യ ജീവനുകളാണ് കാട്ടാനയെടുത്തത്. മ്ലാവ് ഓട്ടോറിക്ഷക്ക്…
Read Moreമുഖഛായ മാറും; കെഎസ്ആർടിസി 12 ഡിപ്പോകൾ ബ്രാൻഡ് ചെയ്യാൻ കരാറാകുന്നു
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ 12ബസ് സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യാനൊരുങ്ങുന്നു. കരാർ സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വൻകിട സ്ഥാപനങ്ങൾ നടത്തുന്ന മലയാളിയായ പ്രവാസി വ്യവസായിയാണ് സബ്സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. കമ്പനികളുടെബ്രാൻഡിംഗ് മുഖേന കെഎസ് ആർടിസി സ്റ്റേഷനുകളുടെ മുഖഛായ മാറും. പൊടിപടലങ്ങൾ നിറഞ്ഞ അസൗകര്യങ്ങളുള്ള സ്റ്റേഷനുകളൊക്കെ പൂർണമായും മാറ്റം വരുത്തി ബ്രാൻഡിംഗ് കമ്പനി ആധുനിക സൗകര്യങ്ങളൊരുക്കും. പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്താതെ നിലവിലുള്ള കെട്ടിടങ്ങൾ ഭംഗിയും വൃത്തിയുമായി സൂക്ഷിച്ച് യാത്രാ സൗഹൃദമാക്കും. ബ്രാൻഡ് ചെയ്യുന്ന കമ്പനികൾക്ക് കെഎസ് ആർടിസിയുടെ സ്ഥലം പരസ്യങ്ങൾക്കും അനുബന്ധ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ഭിത്തികളിൽ ഗ്രാനൈറ്റ് ഒട്ടിച്ചും തറയിൽ ടൈൽ ഒട്ടിച്ചും കെട്ടിടത്തിൽ അവരുടെ ഉത്പന്നത്തിന്റെ നിറം പെയിന്റ് ചെയ്തും മനോഹരവും വൃത്തിയുള്ളതുമാക്കും. പൊതുജനങ്ങളും യാത്രക്കാരും ഇടപെടുന്ന സ്ഥലങ്ങളും ടോയ്ലറ്റുകളും ബ്രാൻഡിംഗ് സ്ഥാപനത്തിന്റെ ഹൗസ്കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയിലായിരിക്കും. ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്ലറ്റുകൾ കെ…
Read Moreതൃക്കാക്കരയിലെ വ്യവസായിയുടെ മരണം; തെളിവെടുപ്പിനു പ്രതികളായ ദന്പതികളുമായി ബിഹാറിലേക്ക്
കൊച്ചി: വ്യവസായിയായ തൃക്കാക്കര വാഴക്കാല സൈറ മന്‍സില്‍ സലി(68)മിനെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദമ്പതികളെ ബിഹാറിലെത്തിച്ച് തെളിവെടുക്കും. ബിഹാര്‍ സ്വദേശികളായ കൗശല്‍ കുമാര്‍ (24), അസ്മിതകുമാരി(23) എന്നിവരെയാണ് കേസില്‍ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സലിമിന്റെ വീട്ടില്‍നിന്ന് പ്രതികള്‍ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ അടക്കം പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. സലീമിന്റെ വീട്ടിലെ പ്ലംബിംഗ് ജോലികളുംമറ്റും ചെയ്തിരുന്നത് കൗശല്‍കുമാര്‍ ആയിരുന്നു. കൂലിത്തര്‍ക്കത്തെ തുടര്‍ന്നുള്ള പിടിവലിക്കിടയില്‍ സലിമിനെ നിലത്തേക്ക് തള്ളിയിട്ടതാണെന്ന് കൗശല്‍കുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് സലിമിന്റെ വിരലുകളില്‍നിന്നും മോതിരങ്ങള്‍ അടക്കം കവര്‍ന്നു ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മോഷണമുതലക്കം ഇവിടെ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. സലിമിന്റെ വീട്ടില്‍നിന്നു മോഷ്ടിച്ച 3500 രൂപയടങ്ങിയ പഴ്സ് മാത്രമാണ് പോലീസിന് കണ്ടെടുക്കാനായത്. സ്വര്‍ണ മോതിരം, ചെമ്പുനാണയങ്ങള്‍ എന്നിവയും നഷ്ടപ്പെട്ടിട്ടുള്ളതായാണ് ബന്ധുക്കള്‍ പോലീസിനു…
Read Moreജോലിവാഗ്ദാനം ചെയ്ത് 13.26 ലക്ഷം തട്ടി ; മുന്‍ ഡിവൈഎഫ്ഐ നേതാവിനെതിരേ വീണ്ടും കേസ്
കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി കോടികൾ തട്ടിയെടുത്ത മുന്‍ ഡിവൈഎഫ്ഐ നേതാവ് എന്മകജെ ഷേണിയിലെ സചിത റൈ (28) ക്കെതിരെ വീണ്ടും കേസ്. സിപിസിആര്‍ഐ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപിക ജോലി വാഗ്ദാനം ചെയ്ത് കുഡ്ലു രാംദാസ് നഗര്‍ ഗോപാലകൃഷ്ണ ടെമ്പിള്‍ റോഡിലെ കെ.സജിതയിൽ (29) നിന്ന് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും നേരിട്ടും പലതവണകളിലായി 13,26,203 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സചിതയുടെ സുഹൃത്താണ് പരാതിക്കാരി. കാസര്‍ഗോഡ് ടൗണ്‍ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കേരളത്തിലും കര്‍ണാടകത്തിലുമായി ഇത്തരത്തില്‍ 20 കേസുകള്‍ സചിതയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 15 കോടിയിലേറെ രൂപയാണ് തട്ടിയെടുത്തത്. കേസില്‍ അറസ്റ്റിലായ സചിത പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. സചിതയ്ക്കെതിരേയുള്ള കേസില്‍ പോലീസ് തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് തട്ടിപ്പിന് ഇരയായവര്‍ ആരോപിച്ചിരുന്നു.
Read Moreആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കയറ്റിയ സംഭവം: പരാതി നല്കാന് കുടുംബം
മാനന്തവാടി: ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോകേണ്ടി വന്ന സംഭവത്തിൽ പരാതി നൽകുമെന്ന് കുടുംബം. എടവക പഞ്ചായത്തിലെ പള്ളിക്കല്‍ വീട്ടിച്ചാല്‍ നാല് സെന്റ് ഉന്നതിയിലെ ചുണ്ടമ്മ(80)യുടെ മ ൃതദേഹമാണ് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് ആംബുലന്‍സ് എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. ഏറെനേരം കാത്തുനിന്നതിന് ശേഷമാണ് ഓട്ടോ വിളിക്കേണ്ടി വന്നതെന്ന് കുടുംബം പറഞ്ഞു. മാനന്തവാടിയിൽ ട്രൈബൽ വകുപ്പിന് രണ്ട് ആംബുലൻസുകൾ മാത്രമാണുള്ളത്. രണ്ട് ആംബുലൻസുകളും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്നതിനാൽ ആദിവാസി വിഭാഗക്കാർക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മുൻപും ആളുകൾ മരിക്കുമ്പോൾ ആംബുലൻസുകൾ ലഭ്യമായിട്ടില്ലെന്നും ഇപ്പോൾ പരാതി ഉയരുന്നുണ്ട്. മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിലാണ് ദുരവസ്ഥ. സ്വകാര്യ ആംബുലൻസുകൾ വിളിച്ചാൽ ട്രൈബൽ വകുപ്പ് പണം നൽകാറില്ലെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. പണം നൽകാത്തതിനാൽ സ്വകാര്യ ആംബുലൻസുകൾ വരാറില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
Read Moreകുടുംബവഴക്ക്; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂർ: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് കൈഞരന്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇരുവരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാള കരിങ്ങാച്ചിറ നന്പൂരി മഠത്തിൽ റമീസിനെയാണ് ഭർത്താവ് നൗഷാദ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് കൈഞരന്പു മുറിച്ച് നൗഷാദ് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതക ശ്രമത്തിനുകാരണമെന്ന് പോലീസ് പറഞ്ഞു. മാള പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Read More