ചാ​രും​മൂ​ട്ടി​ൽ ക​ട​ത്തി​ണ്ണ​യി​ലി​രു​ന്ന ആ​ളി​ന്‍റെ  കാ​ൽ കാ​ട്ടു​പ​ന്നി ക​ടി​ച്ചു​പ​റി​ച്ചു; ജ​നം ഭീ​തി​യി​ൽ

ചാ​രും​മൂ​ട്: ഇ​രു​ളി​ന്‍റെ മ​റ​വി​ൽ കാ​ട്ടുപ​ന്നി​യു​ടെ ആ​ക്ര​മ​ണം. ക​ട​ത്തി​ണ്ണ​യി​ലിരി​ക്കു​ക​യാ​യി​രു​ന്ന ആ​ളി​ന്‍റെ കാ​ൽ കാ​ട്ടു​പ​ന്നി ക​ടി​ച്ചുപ​റി​ച്ചു. ചാ​രും​മൂ​ട് ക​രി​മു​ള​യ്ക്ക​ൽ പൂ​വ​ക്കാ​ട്ട് ത​റ​യി​ൽ ഉ​ത്ത​മ​(55)നെ ​ഗു​രുത​ര​ പ​രിക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊവ്വാഴ്ച രാ​ത്രിയാ​യി​രി​ന്നു സം​ഭ​വം. ക​രി​മു​ള​യ്ക്ക​ൽ മാ​മ്മൂ​ട് ജം​ഗ്ഷ​നി​ലു​ള്ള ക​ട​ത്തി​ണ്ണ​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​ത്ത​മ​ൻ. നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ എ​ത്തി​യ​പ്പോ​ഴേ​ക്കും പ​ന്നി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ലിടി​ച്ച് പ​ന്നി ച​ത്തു. ചാ​രും​മൂ​ട് ക​നാ​ൽ ജം​ഗ്‌​ഷ​ൻ റോ​ഡി​ലും ഇ​ന്ന​ലെ രാ​ത്രി കാ​ട്ടു​പ​ന്നി ഇ​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ജനം ഭീതിയിൽചാ​രും​മൂ​ട് മേ​ഖ​ല​യി​ൽ രാ​ത്രി​യി​ൽ കൂ​ട്ട​മാ​യി കാ​ട്ടു​പ​ന്നി​ക​ൾ ഇ​റ​ങ്ങു​ക​യും ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ ജ​നം ഭീ​തി​യി​ലാ​യി. നൂ​റ​നാ​ട്, പാ​ല​മേ​ൽ, വ​ള്ളി​കു​ന്നം, താ​മ​ര​ക്കു​ളം, ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​യ്ക്കി​ടെ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. കൃ​ഷി​ക​ൾ വ്യ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തോ​ടെ ക​ർ​ഷ​ക​രു​ടെ ഉ​റ​ക്ക​വും കെ​ടു​ത്തു​ക​യാ​ണ്. ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലാ​ക​മാ​നം കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ…

Read More

കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ത​മി​ഴ് സ്ത്രീ​യു​ടെ സ്വ​ര്‍​ണം ക​വ​ര്‍​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: പ​ള്ളി​യി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് കൊ​ണ്ടു പോ​യി ത​മി​ഴ് സ്ത്രീ​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി പീ​രു​മേ​ട് സ്വ​ദേ​ശി സ​ജീ​വി(22)​നെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ എ​സ്‌​ഐ സി. ​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം തൃ​ശൂ​രി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് പ​രി​ച​യ​പ്പെ​ട്ട ര​ണ്ട് ത​മി​ഴ് വം​ശ​ജ​രാ​യ യു​വ​തി​ക​ളെ ഇ​യാ​ള്‍ കാ​റി​ല്‍ ക​യ​റ്റി​ല്‍ മൂ​വാ​റ്റു​പു​ഴ​യ്ക്ക് കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. അ​വി​ടെ എ​ത്തി​യ​പ്പോ​ള്‍ പ​ള്ളി​യി​ല്‍ ക​യ​റ​ണ​മെ​ങ്കി​ല്‍ മാ​ല വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ഊ​രി വ​യ്ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്ന് യു​വ​തി ഒ​ന്ന​ര പ​വ​ന്‍റെ സ്വ​ര്‍​ണ മാ​ല ഊ​രി വ​ണ്ടി​യി​ല്‍ വ​ച്ച ശേ​ഷം പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ള്‍ സ​ജീ​വ് വാ​ഹ​ന​വു​മാ​യി ക​ട​ന്നു ക​ള​യു​കാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി​ക​ളു​ടെ മൊ​ഴി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ജീ​വ് ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ എ​ഡ്വി​ന്‍ ഷാ​ജി എ​ന്ന​യാ​ളു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് തൃ​ശൂ​രി​ലെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി…

Read More

ജോ​ലി​യും വി​വാ​ഹ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്ത്  പ​ണ​വും സ്വ​ർ​ണ​വും ത​ട്ടു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പാ​വ​പ്പെ​ട്ട ര​ക്ഷി​താ​ക്ക​ളെ വ​ല​യി​ലാ​ക്കി മ​ക്ക​ൾ​ക്ക് വി​ദേ​ശ ജോ​ലി​യും പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​ന് സ്വ​ർ​ണ​വും പ​ണ​വും ല​ഭ്യ​മാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി വ​ന്ന കു​പ്ര​സി​ദ്ധ ത​ട്ടി​പ്പു​കാ​ര​ൻ ക​ണ്ണൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. തൃ​ശൂ​ർ എ​ട​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ കെ. ​കു​ഞ്ഞി​മോ​നെ​യാ​ണ് (53) ക​ണ്ണൂ​ർ ടൗ​ൺ എ​സ്എ​ച്ച്ഒ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം മൈ​സൂ​രു​വി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ൻ​സാ​റി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. ഒ​രു പ​ള്ളി​യി​ൽ വ​ച്ച് അ​ൻ​സാ​റി​നെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി അ​ൻ​സാ​റി​ന്‍റെ മ​ക​ന് താ​മ​ര​ശേ​രി​യി​ലെ ഒ​രു ചാ​രി​റ്റി സ്ഥാ​പ​നം മു​ഖേ​ന വി​ദേ​ശ​ത്ത് ജോ​ലി ല​ഭ്യ​മ​ക്കി ത​രാ​മെ​ന്നും മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സ്വ​ർ​ണ​മു​ൾ​പ്പ​ടെ​യു​ള്ള ല​ഭ്യ​മാ​ക്കു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു. വി​ദേ​ശ ജോ​ലി​ക്കാ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന, മ​റ്റ് കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി 60,000 രൂ​പ ചെ​ല​വ് വ​രു​മെ​ന്ന് പ​റ​ഞ്ഞ് പ​ണം കൈ​പ്പ​റ്റി. ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ26​ന് പ്ര​തി അ​ൻ​സാ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും…

Read More

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക്കു നേ​രേ പീ​ഡ​ന​ശ്ര​മം: പാ​ര​ല​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പി​ടി​യി​ൽ

കൊ​ല്ലം: കു​മ്മി​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥിനി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മത്തിന് ശ്രമിച്ചെന്ന കേ​സി​ൽ പാ​ര​ല​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പൽ പി​ടി​യി​ൽ. മു​ക്കു​ന്നം സ്വ​ദേ​ശി അ​ഫ്സ​ൽ ജ​മാ​ലി​നെ​യാ​ണ് ക​ട​യ്ക്ക​ൽ സി​ഐ രാ​ജേ​ഷ് അ​റ​സ്റ്റ് ചെ​യ്ത് . ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് എ​ത്തി​യ കു​ട്ടി​ക്കു നേ​രേയാ​യി​രു​ന്നു പ്ര​തി​യു​ടെ അ​തി​ക്ര​മം. പാ​ര​ല​ൽ കോ​ളജി​ൽ എ​ത്തി​യ കു​ട്ടി​യോ​ട് അ​പ​മ​ര്യ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. സ്കൂ​ളു​ക​ൾ​ക്ക് പു​റ​മെ സ​മീ​പ​ത്തെ പാ​ര​ല​ൽ കോ​ളജു​ക​ളും ക​ലോ​ത്സ​വ വേ​ദി​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​നാ​യി പോ​യ കു​ട്ടി​യെ ട്യൂ​ട്ടോ​റി​യ​ൽ കോ​ളജ് പ്രി​ൻ​സി​പ്പാ​ളാ​യ അ​ഫ്സ​ൽ ജ​മാ​ൽ ക​ട​ന്നു പി​ടി​ച്ചെ​ന്നാ​ണ് പ​രാ​തി.സം​ഭ​വ​ത്തക്കു​റി​ച്ച് കു​ട്ടി മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് ക​ട​യ്ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ത്ത​ത് അ​റി​ഞ്ഞ പ്ര​തി ഒ​ളി​വി​ൽ പോ​യി. തു​ട​ർ​ന്ന് സി​ഐ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ഷി​ജു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​പ്ര​തി​ക്കെ​തി​രെ കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള​ള ലൈം​ഗി​ക ആ​ക്ര​മ​ണം ത​ട​യ​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ…

Read More

ശ​ക്ത​മാ​യ മ​ഴ; ക​ലോ​ത്സ​വ വേ​ദി​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്കു ഷോ​ക്കേ​റ്റു; ചി​കി​ത്സ തേ​ടി വി​ദ്യാ​ർ​ഥി​നി

വെ​ള്ള​റ​ട: ​നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ്ജി​ല്ലാ ക​ലോ​ത്സ​വം വേ​ദി​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്കു ഷോ​ക്കേ​റ്റു. മാ​രാ​യ​മു​ട്ടം ശാ​സ്താ​ന്ത​ല യു​പി സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ കൃ​ഷ്‌​ണേ​ന്ദു​വി​നാ​ണ് ഷോ​ക്കേ​റ്റ​ത്. ഉ​ട​ന്‍​ത​ന്നെ അ​ധ്യാ​പ​ക​രും സം​ഘാ​ട​ക​രും ചേ​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി​യെ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യി​രു​ന്നു സം​ഭ​വം. സ്ഥ​ല​ത്തും വേ​ദി​യി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്തി​രു​ന്നു. ഇ​തി​നി​ടെ സ്റ്റേ​ജി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്ന വ​യ​റി​ല്‍​നി​ന്നും പ​ന്ത​ലി​ല്‍ നാ​ട്ടി​യി​രു​ന്ന തൂ​ണി​ലേ​ക്കു വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ക​യാ​യി​രു​ന്നു. സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സി​ല്‍​നി​ന്നും കൃ​ഷ്ണേ​ന്ദു ന​മ്പ​രും വാ​ങ്ങി മ​ത്സ​ര വേ​ദി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​ദ്യാ​ർ​ഥി​നി​ക്കു പ​രി​ക്കു​ക​ളി​ല്ല. ഷോ​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഭീ​തി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷി​താ​ക്ക​ളും എ​ത്തി​യ​തോ​ടെ കു​ട്ടി വീ​ണ്ടും പൂ​ര്‍​വ​സ്ഥി​തി​യി​ലാ​യി. അ​തേ​സ​മ​യം മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. കു​റ​ച്ചു​സ​മ​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വി​ശ്ര​മി​പ്പി​ച്ച​ശേ​ഷം കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. വി​ദ്യാ​ര്‍​ഥി​നി​ക്കു ഷോ​ക്കേ​റ്റ​ത്തോ​ടെ ആ ​വേ​ദി​യി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന പ​രി​പാ​ടി​ക​ള്‍ മ​റ്റൊ​രു വേ​ദി​യി​ലേ​ക്കു മാ​റ്റി ക​ലോ​ത്സ​വ പ​രി​പാ​ടി​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. പ​രാ​തി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍…

Read More

ശ​ബ​രി​മ​ല​യി​ല്‍ മൂ​ന്ന് മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് പ്ര​ത്യേ​ക കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ്; നാ​ളെ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി പ്ര​ത്യേ​ക കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ം. തി​രു​വ​ന​ന്ത​പു​രം കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രമാണ് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി പ്ര​ത്യേ​ക കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​വുമായി രംഗത്തെത്തിയിരിക്കുന്നത്. സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​ങ്ങ​നെ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തെ മൂ​ന്ന് സ്റ്റേ​ഷ​നു​ക​ളാ​യി തി​രി​ച്ചാ​ണ് പ്ര​വ​ച​നം.​ഈ മൂ​ന്നി​ട​ങ്ങ​ളി​ലും ബു​ധ​ന്‍, വ്യാ​ഴം, ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ആ​ദ്യ പ്ര​വ​ച​നം. അ​ടു​ത്ത മൂ​ന്നു​മ​ണി​ക്കൂ​റി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ല്‍ അ​ത് അ​റി​യി​ക്കു​ന്ന ത​ത്സ​മ​യ മ​ഴ മു​ന്ന​റി​യി​പ്പും ന​ല്‍​കും.

Read More

ത​ന്‍റെ വി​ശ​ദീ​ക​ര​ണം കേ​ൾ​ക്കാ​തെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ; എ​ൻ. പ്ര​ശാ​ന്ത് കേ​ന്ദ്ര അ​ഡ്മി​നി​സ്ട്രേ​റ്റീ​വ്  ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ സ​സ്പെ​ന്‍​ഷ​നി​ലാ​യ കൃ​ഷി​വ​കു​പ്പ് സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. പ്ര​ശാ​ന്ത് കേ​ന്ദ്ര അ​ഡ്മി​നി​സ്ട്രേ​റ്റീവ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചേ​ക്കും. ഇ​തി​നാ​യി പ്ര​ശാ​ന്ത് നി​യ​മോ​പ​ദേ​ശം തേ​ടി​യെ​ന്നും മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യെ​ന്നു​മാ​ണ് വി​വ​രം. ത​ന്‍റെ വി​ശ​ദീ​ക​ര​ണം കേ​ൾ​ക്കാ​തെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​യെ​ന്ന് എ​ൻ. പ്ര​ശാ​ന്ത് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ചി​രു​ന്നു. ഫേ​സ്ബു​ക്ക് കു​റി​പ്പു​ക​ളി​ൽ ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്നും സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ അ​ത്ഭു​തം തോ​ന്നു​ന്നു​വെ​ന്നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ശാ​ന്ത് പ്ര​തി​ക​രി​ച്ച​ത്. അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള പ്ര​ശാ​ന്തി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ഡ്മി​നി​സ്ട്രേറ്റീ​വ് സ​ർ​വീ​സി​നെ പൊ​തു മ​ധ്യ​ത്തി​ൽ നാ​ണം കെ​ടു​ത്തി​യെ​ന്നും സ​ർ​വീ​സ് ച​ട്ട​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​നം ന​ട​ത്തി​യെ​ന്നു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്തു​ള്ള ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഉ​ന്ന​തി സി​ഇ​ഒ ആ​യി പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ താ​ന്‍ ഫ​യ​ല്‍ മു​ക്കി എ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ല്‍ എ.​ജ​യ​തി​ല​കാ​ണെ​ന്നാ​യി​രു​ന്നെ​ന്ന് ആ​രോ​പി​ച്ചാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ…

Read More

വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: പൊ​ന്നാ​നി​യി​ൽ പ​രാ​തി പ​റ​യാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സിം​ഗി​ൾ ബെ​ഞ്ച് നി​ർ​ദ്ദേ​ശ പ്ര​കാ​രം പൊ​ന്നാ​നി മ‍​ജി​സ്ട്രേ​റ്റ് കോ​ട​തി പോ​ലീ​സു​കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​ഉ​ത്ത​ര​വാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്. എ​സ്പി സു​ജി​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ സിം​ഗി​ൾ ബെ​ഞ്ച് നി​ർ​ദ്ദേ​ശം. എ​സ്പി​യും ഡി​വൈ എ​സ്പി​യും സി​ഐ​യും ബ​ലാ​ൽ​സം​ഗം ചെ​യ്തെ​ന്നാ​യി​രു​ന്നു പൊ​ന്നാ​നി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി. ഇ​തി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണ​വി​ധേ​യ​നാ​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക​ട​ർ വി​നോ​ദ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്. ഈ ​ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി. മ​ല​പ്പു​റം മു​ൻ എ​സ്പി സു​ജി​ത് ദാ​സു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി. പ​രാ​തി​യി​ൽ തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ വീ​ട്ട​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത് ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് പൊ​ന്നാ​നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യോ​ട് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് നി​ർ​ദ്ദേ​ശി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന്…

Read More

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​പ്പ്;  ലോ​ഡ്ജി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ കു​ടു​ക്കി പോ​ലീ​സ്

കൊ​ച്ചി: മു​ക്കു പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി സ്വ​ദേ​ശി അ​ശ്വി​ന്‍ ബാ​ബു​വി​നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​സ​ജീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. 82,608 രൂ​പ​യാ​ണ് ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 22 ന് ​എ​സ്ആ​ര്‍​എം റോ​ഡി​ലു​ള്ള ട്ര​ഷ​ര്‍ ടീ ​ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ര​ണ്ടു വ​ള​ക​ള്‍ പ​ണ​യം വ​ച്ച് തു​ക​യു​മാ​യി ഇ​യാ​ള്‍ ക​ട​ന്നു ക​ള​ഞ്ഞ​ത്. ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ല്‍ പ്ര​തി​യു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. എ​ള​മ​ക്ക​ര സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ഇ​യാ​ള്‍​ക്ക് സ​മാ​ന രീ​തി​യി​ല്‍ കേ​സു​ണ്ട്.

Read More

11 മാ​സ​ത്തി​നു​ള്ളി​ല്‍ ച​രി​ഞ്ഞ​ത് 21 നാ​ട്ടാ​ന​ക​ള്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ക്ക​ഴി​ഞ്ഞ 11 മാ​സ​ത്തി​നു​ള്ളി​ല്‍ ച​രി​ഞ്ഞ​ത് 21 നാ​ട്ടാ​ന​ക​ള്‍. പാ​ദ​രോ​ഗം, പാ​പ്പാ​ൻ​മാ​രു​ടെ മ​ർ​ദ​നം, പ​രീ​ക്ഷ​ണ ചി​കി​ത്സ തു​ട​ങ്ങി​യ​വ ആ​ന​ക​ളു​ടെ മ​ര​ണ​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. 2018 ന​വം​ബ​ര്‍ 30ലെ ​സെ​ന്‍​സ​സ് പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ 521 നാ​ട്ടാ​ന​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 2018 ല്‍ ​മൂ​ന്ന് ആ​ന​ക​ളും 2019 ല്‍ 29 ​എ​ണ്ണ​വും 2020, 2021 കാ​ല​ഘ​ട്ട​ത്തി​ല്‍ 20 വീ​തം ആ​ന​ക​ളും ച​രി​ഞ്ഞു. ഇ​തോ​ടെ നാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം 346 ആ​യി.2024 ജ​നു​വ​രി മു​ത​ല്‍ ന​വം​ബ​ര്‍ ഒ​മ്പ​തു വ​രെ 21 നാ​ട്ടാ​ന​ക​ള്‍ ച​രി​ഞ്ഞെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ജ​നു​വ​രി 11ന് ​ഭാ​ര​ത് വി​നോ​ദ് (49), 25ന് ​ക​ള​മാ​യ്ക്ക​ല്‍ ജ​യ കൃ​ഷ്ണ​ന്‍ (52), 27ന് ​ഗു​രു​വാ​യൂ​ര്‍ ക​ണ്ണ​ന്‍ (54), മാ​ര്‍​ച്ച് 26ന് ​മം​ഗ​ലാം​കു​ന്ന് അ​യ്യ​പ്പ​ന്‍ (53), ഏ​പ്രി​ല്‍ നാ​ലി​ന് കോ​ട്ടൂ​ര്‍ രാ​ജു (ആ​റ്), 30ന് ​കോ​ട​നാ​ട് നീ​ല​ക​ണ്ഠ​ന്‍ (31), മേ​യ് ഒ​ന്നി​ന് ഇ​ടു​ക്കി രാ​ജ​ല​ക്ഷ്മി…

Read More