വടക്കഞ്ചേരി (പാലക്കാട്): വടക്കഞ്ചേരിയിൽ കാണാതായ വയോധികനെ വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കണക്കൻ തുരുത്തി പല്ലാറോഡ് നാരായണനാണ് (70) അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ഇന്നുരാവിലെയാണു മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പല്ലാറോഡിൽ ആണ് സംഭവം. ഇന്നലെ വൈകുന്നേരം മുതൽ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് ഇന്നുരാവിലെ തെരച്ചിൽ തുടരുന്നതിനിടെയാണ് തോടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പാലക്കാട് ജില്ലയിൽ നേരത്തെയും വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഉള്‍പ്പെടെ തടയുന്നതിനാണ് അനധികൃതമായി ഇത്തരം വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്നത്.
Read MoreCategory: Edition News
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല ബൈക്കിലെത്തിയ സംഘം കവർന്നു; നഷ്ടപ്പെട്ടത് നാലര പവന്റെ മാല
മാഹി: കുട്ടിമാക്കൂലിൽ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ സ്വർണമാല കവർന്നു. തലശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടിമാക്കൂൽ മഠം ബസ് സ്റ്റോപ്പിനു സമീപം ബസിറങ്ങി നടന്നു പോകുകയായിരുന്ന സ്ത്രീയുടെ സ്വർണ മാലയാണു ബൈക്കിലെത്തിയ സംഘം കവർന്നത്. ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം. ബസിറങ്ങി മൂന്ന് സ്ത്രീകൾ കൂട്ടമായി നടന്നു നീങ്ങവെ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ ്ടംഗസംഘമാണ് നാലുപവൻ വരുന്ന മാല കവർന്നത്. വിവരമറിയിച്ചതിനെ തുടർന്ന് തലശേരി പോലീസ് എത്തി അന്വേഷണം തുടങ്ങി.
Read Moreമുരളീധരന്റെ തെരഞ്ഞെടുപ്പ് തോൽവി; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതെ കോണ്‍ഗ്രസ്
തൃശൂർ: തൃശൂർ പൂരം അട്ടിമറിച്ച് സുരേഷ് ഗോപിക്കു വിജയമൊരുക്കിയതിനു പിന്നിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും രസഹ്യബന്ധമാണെന്ന ആരോപണം കടുപ്പിക്കുന്പോഴും കെ. മുരളീധരന്റെ തെരഞ്ഞെടുപ്പു തോൽവി സംബന്ധിച്ച കെപിസിസി സമിതിയുടെ റിപ്പോർട്ട് പുറത്തുവിടാതെ കോണ്‍ഗ്രസ്. കെ.സി. ജോസഫ്, ടി. സിദ്ദിഖ് എംഎൽഎ, ആർ. ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന സമിതിയാണ് തെളിവെടുപ്പു നടത്തിയത്. മുരളീധരൻ മൂന്നാം സ്ഥാനത്തേക്കെത്തി ദയനീയമായി തോറ്റതാണ് സമിതിയുടെ രൂപീകരണത്തിന് ഇടയാക്കിയത്. ടി.എൻ. പ്രതാപൻ, അനിൽ അക്കര, ജോസ് വള്ളൂർ, എൻ.പി. വിൻസെന്റ് എന്നിവരടക്കമുള്ള നേതാക്കൾക്കെതിരേ സീനിയർ നേതാക്കളടക്കം മൊഴി നൽകിയെന്നാണു വിവരം. മുരളീധരന്റെ തോൽവി ഡിസിസിയിലും വൻ കലാപത്തിനു വഴിമരുന്നിട്ടു. പരസ്യമായ ഏറ്റുമുട്ടലിനും ജില്ലാ കോണ്‍ഗ്രസ് ഓഫീസ് സാക്ഷിയായി. പിന്നാലെ ജോസ് വള്ളൂർ ജില്ലാ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. ആരോപണ വിധേയരായ നേതാക്കൾ ഏതാനുംനാൾ വിട്ടുനിന്നെങ്കിലും സമരണങ്ങളിലും മറ്റും വീണ്ടും സജീവമായി. ഇതിനെതിരേ ഏതാനും ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കൾ…
Read Moreഓണമെത്താറായി, വാഴയിലവിപണി സജീവം; ഒരിലയ്ക്ക് നാലര രൂപ വില; മലയാളിക്ക് ഓണസദ്യയുണ്ണാൻ വാഴയില അന്യസംസ്ഥാനത്ത് നിന്ന്
പാലാ: ഓണക്കാലം ആരംഭിച്ചതോടെ വാഴയില വിപണി സജീവമായി. നാലര രൂപയാണ് ഒരിലയുടെ വില. നാടന്‍ വാഴയിലകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ അന്യസംസ്ഥാനത്തുനിന്നുമാണ് പ്രധാനമായും വാഴയിലകള്‍ എത്തുന്നത്. ഓണം വിപണി മുന്‍കൂട്ടിക്കണ്ട് കൂടുതല്‍ വാഴയിലകള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് വിതരണക്കാരും. ഓണമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ തൂശനിലയിലെ വിഭവസമൃദ്ധമായ സദ്യയാണ് ഏതൊരു മലയാളിയുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്. മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ സദ്യ വട്ടങ്ങള്‍ക്കുള്ള വാഴയിലകള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും ഇന്ന് വാഴയിലയ്ക്കും അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. കമ്പം, വത്തലക്കുണ്ട്, സത്യമംഗലം, തെങ്കാശി, മൈസൂര്‍ തുടങ്ങിയ വിവിധ ഇടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇലകള്‍ എത്തുന്നത്. ഏറ്റുമാനൂര്‍, എറണാകുളം, തൊടുപുഴ, പൂവരണി, പൊന്‍കുന്നം, കോട്ടയം, പാലാ മേഖലകളില്‍ പ്രധാനമായും പാലായിലെ ഈറ്റക്കല്‍ ഫാംസ് ആണ് വാഴയില ചില്ലറ വില്പന ശാലകളില്‍ എത്തിക്കുന്നത്. ഒരു കെട്ടില്‍ 250 വാഴയിലകള്‍ ഉണ്ടാകും. മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗമായ ഓണാഘോഷത്തില്‍ വാഴയില അവിഭാജ്യഘടകമായി…
Read Moreവിപണിയില്‍ തിളച്ച് ഉപ്പേരി; വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോഗ്രാമിന് 400 മുതല്‍ 420 രൂപവരെ വില
കോട്ടയം: ഉപ്പേരിയില്ലാത്ത ഓണം സങ്കല്പിക്കാന് പോലും കഴിയില്ല. വര്‍ഷം മുഴുവനും ഉപ്പേരിക്ക് ആരാധകരുണ്ടെങ്കിലും ഉപ്പേരി വിപണി തിളയ്ക്കുന്നത് ഓണക്കാലത്താണ്. ഓണത്തിന്റെ രുചിവൈവിധ്യങ്ങളില്‍ മുന്‍പന്തിയിലാണ് വെളിച്ചെണ്ണയില്‍ വറുത്തു കോരുന്ന ഉപ്പേരിയുടെ സ്ഥാനം. എല്ലാ ഓണക്കാലത്തും ഉപ്പേരിവില വര്‍ധിക്കുന്നതു പതിവാണ്. കഴിഞ്ഞതവണത്തേക്കാള്‍ 40 രൂപ കൂട്ടിയാണ് ഇക്കുറി വ്യാപാരികള്‍ വില്‍ക്കുന്നത്. വെളിച്ചെണ്ണയുടെ വിലയാണ് ഉപ്പേരിയുടെ വില ഉയര്‍ത്തുന്നത്. തമിഴ്നാട്ടില്‍ നിന്നു വന്‍തോതില്‍ ഏത്തക്കുലകള്‍ എത്തിയതോടെ മാര്‍ക്കറ്റില്‍ ഏത്തക്കാ വില കുറഞ്ഞുനില്‍ക്കുകയാണ്. നാടന്‍ ഏത്തക്കായ്ക്ക് 35 മുതല്‍ 45 രൂപവരെ വിലയുണ്ട്. 180 മുതല്‍ 200 രൂപവരെയാണ് വെളിച്ചെണ്ണ വില. തമിഴ്നാട്ടില്‍ നിന്നും വെളിച്ചെണ്ണ എത്തുന്നുണ്ട്. ഇതിനു 160 രൂപ വരെ വിലയുണ്ട്. വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോഗ്രാമിന് 400 മുതല്‍ 420 രൂപവരെ വിലയ്ക്കാണ് പല കടകളിലും വില്പന നടത്തുന്നത്. 200 ഗ്രാം പാക്കറ്റിനു 90 രൂപ വരെയാണ്…
Read Moreഓർമ്മകൾക്കെന്തു സുഗന്ധം… 44 വർഷങ്ങൾക്കുശേഷം അവർ ഒത്തുകൂടി; നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജിലെ പഴയ പ്രീ ഡിഗ്രി വിദ്യാര്‍ഥികൾ
ഹരിപ്പാട്: ക്ലാസ്മുറി വിട്ട് നാല്പത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒത്തുകൂടി. പഴയ പ്രീ ഡിഗ്രി വിദ്യാര്‍ഥികളായി മാറിക്കൊണ്ട് ഓര്‍മച്ചെപ്പുകള്‍ തുറന്നു. നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജിലെ 1978-80 എഫ് ബാച്ച് പ്രീഡിഗ്രി കുട്ടികളാണ് വീണ്ടും ഓര്മ പുതുക്കാന്‍ ഒത്തുകൂടിയത്. 72 പേര് പഠിച്ചിരുന്ന ക്ലാസിലെ 59 പേരെയാണ് കൂട്ടായ പരിശ്രമത്തിലൂടെ അവര്‍ കണ്ടെത്തിയത്. വിദേശത്തും ഇതര സംസ്ഥാനങ്ങളിലും താമസിക്കുന്നവരൊഴിച്ച് 42 പേര് ഓര്‍മച്ചെപ്പ് തുറക്കാനെത്തി. കൂടെ പഠിച്ചവരില്‍ ജീവിച്ചിരിപ്പില്ലാത്ത ഒന്‍പതു പേരെ സ്മരിച്ചുകൊണ്ടാണ് ഒത്തുകൂടലിനു തുടക്കം കുറിച്ചത്. കൂടെ പഠിച്ചവരാണെങ്കിലും പരസ്പരം തിരിച്ചറിയാനാകാത്ത വിധം ഭൂരിപക്ഷം പേരും രൂപത്തിലും ഭാവത്തിലും മാറിക്കഴിഞ്ഞിരുന്നു. പേരുകള്‍ പറഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞ് കൂട്ടുകാര്‍ സ്നേഹം പങ്കുവച്ചത്. വിവിധ സ്ഥാനങ്ങളില്‍ വ്യാപരിച്ചവര്‍. കര്‍മരംഗങ്ങളില്‍ ഇപ്പോഴും സജീവമായി തുടരുന്നവര്‍, എല്ലാവരും പരസ്പരം അറിയാനും അറിയിക്കാനും കുട്ടികളെപ്പോലെ മത്സരിച്ചു. മുത്തശിമാരും മുത്തച്ഛന്മാരുമായവരും ഏറെ. ഓണനാളായതിനാല് അത്തപ്പൂക്കളമൊരുക്കിക്കൊണ്ടാണ് ഓര്മച്ചെപ്പിന് മാറ്റുകൂട്ടിയത്.…
Read Moreമന്ത്രിയുടെ ഉദ്ഘാടനത്തിനുമുമ്പ് റോഡില്‍ കരിങ്കൊടിയും പ്രതിഷേധ പോസ്റ്ററും
നാദാപുരം: മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന റോഡ് ഉദ്ഘാടനത്തിനെതിരേ കരിങ്കൊടിയും പോസ്റ്ററും. ഇന്ന് രാവിലെ 10. 30 നായിരുന്നു ഉദ്ഘാടനം. നാദാപുരം മണ്ഡലത്തിലെ പാറക്കടവ് – ചെക്യാട് റോഡ് ഉദ്ഘാടനത്തിനെതിരെയാണ് സിപിഎം ശക്തി കേന്ദ്രമായ ചെക്യാട് ബാങ്കിന് സമീപം കരിങ്കൊടി നാട്ടി പോസ്റ്റര്‍ പതിച്ചത്. റോഡ് നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് പോസ്റ്റര്‍ . റോഡിന്റെ പ്രവൃത്തി പൂര്‍ണമാവാതെ എന്തിന് തിരക്കിട്ട് ഉദ്ഘാടനം എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്. റോഡ് നിര്‍മാണം ഏറെ വിവാദമാവുകയും പ്രവൃത്തി അനന്തമായി നീളുകയും ചെയ്തത് നിരവധി സമര കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ഒടുവില്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പുതിയ കരാറുകാരനെവച്ചാണ് പണി നടത്തിയത്. ജിഎസ് ടി ഉള്‍പെടെയുള്ളവയില്‍ മാറ്റം വന്നതോടെ റോഡ് വികസനത്തിന് തുക പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. റോഡ് ലെവലില്ലാതെയാണ് നിര്‍മിച്ചതെന്നും ആക്ഷേപമുണ്ട്. ഓവുചാലുകള്‍ ഉള്‍പെടെ അശാസ്ത്രീയമായി നിര്മിച്ചതിനാല്…
Read Moreതൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു. യാത്രക്കാരനായ കൊല്ലം ചിന്നക്കട സ്വദേശി ആസിഫ് ഇക്ബാലിനെയാണ് (26) അറസ്റ്റു ചെയ്ത്. ഇയാളുടെ ബാഗിൽ എട്ടുപൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നു പുലർച്ചെ 5.30 ന് റെയിൽവേ പാലക്കാട് സബ് ഡിവിഷൻ ഡിവൈഎസ്പി സന്തോഷ് കുമാർ, ഷൊർണൂർ സർക്കിൾ റെയിൽവേ ഇൻസ്പെക്ടർ പി.വി.രമേഷ് എന്നിവരുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസഫ് സ്ക്വാഡിലെ അംഗങ്ങളായ എഎസ്ഐ അർഷദ, ജിഎസ് സിപിഒ അനിൽ, സിപിഒ നൗഷാദ്ഖാൻ എന്നിവർ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നടത്തിയ പരിശോധനയിലാണ് തൃശൂർ റെയിൽവേ ഒന്നാം നന്പർ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് ഒരാളെ സംശയാസ്പദമായി ട്രാവലർ ബാഗുമായി നിൽക്കുന്നത് കണ്ടത്. ഇയാളെ സ്ക്വാഡ് അംഗങ്ങൾ തടഞ്ഞുനിർത്തുകുകയും വിവരം തൃശൂർ റെയിൽവേ പോലീസ് എസ്എച്ച് തോമസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് എസ്ഐ മാരായ…
Read Moreഇടയ്ക്ക് ഇടയ്ക്ക് എത്തുന്ന മഴ; പാരമ്പര്യ പപ്പടനിർമാതാക്കൾ ദുരിതത്തിൽ
വടക്കഞ്ചേരി: ഓണത്തിന്റെ വരവറിയിച്ച് അത്തമെത്തിയതോടെ ഓണസദ്യയിലെ പ്രധാനിയായ പപ്പടത്തിന്റെ നിർമാണം സജീവമായി. നല്ല വെയിലിനിടക്ക് കടന്നുവരുന്ന മഴയാണ് പപ്പട നിർമാതാക്കളെ വലയ്ക്കുന്നത്. വെയിൽ കാണുന്ന സമയം നോക്കി പപ്പടം ഉണക്കിയെടുക്കണം. ഇക്കുറി ഓണാഘോഷത്തിന് പകിട്ട് കുറവുണ്ടെങ്കിലും പപ്പടമില്ലാത്ത ഓണസദ്യ മലയാളിക്ക് ചിന്തിക്കാനാവില്ല. ചെറിയ പപ്പടം, വലിയ പപ്പടം അങ്ങനെ പല വലുപ്പത്തിലും പേരുകളിലുമുണ്ട്. കുറഞ്ഞ വിലക്ക് ഗുണമേന്മയില്ലാത്ത പപ്പടം വിപണിയിലെത്തുന്നത് കുലത്തൊഴിലായിട്ടുള്ള പപ്പട നിർമാതാക്കൾക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. ഉയർന്ന വിലക്ക് ഉഴുന്നുമാവ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി നല്ല പപ്പടം ഉണ്ടാക്കി കടയിലെത്തിച്ചാൽ മത്സരിക്കേണ്ടി വരുന്നത് ഗുണമേന്മയില്ലാത്ത പപ്പടവുമായാണെന്ന് പപ്പട നിർമാണം കുലത്തൊഴിലായി ചെയ്തുവരുന്ന മുടപ്പല്ലൂർ കൈക്കോളത്തറയിലെ പപ്പട നിർമാതാക്കൾ പറയുന്നു. ആവിപാറുന്ന വെളിച്ചെണ്ണയിലിട്ടാലും പപ്പടം യാതൊരു വികാരവുമില്ലാതെ കിടക്കും. കൃത്രിമ കൂട്ടുകൾ കൊണ്ട് ഉണ്ടാക്കുന്ന പപ്പടമാണത്. ഇത്തരം പപ്പടം രോഗങ്ങൾക്കും വഴിവെക്കും. ഗുണമേന്മ പരിശോധിച്ച് മനുഷ്യന് ഹാനികരമാകുന്ന…
Read Moreഅൻവറും ജലീലും സിപിഎം ബന്ധം അവസാനിപ്പിക്കണം; മഞ്ഞളാംകുഴി അലിയും അൽഫോൻസ് കണ്ണന്താനവും വിട്ടു പോയതോർമിപ്പിച്ച് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം : എംഎൽഎ മാരായ പി.വി. അൻവറും കെ.ടി. ജലീലും തങ്ങളുടെ അഭിപ്രായങ്ങൾക്ക് പുല്ലു വില കല്പിക്കാത്ത സിപിഎമ്മുമായുള്ള ബന്ധം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. അടിമക്കൂട്ടമായ സിപിഎമ്മിൽ വിപ്ലവമുണ്ടാക്കാൻ കഴിയുമെന്നത് ഇവരുടെ മൂഢവിശ്വാസമാണ്. വ്യക്തിസ്വാതന്ത്ര്യമില്ലാത്ത സിപിഎമ്മിൽ യജമാനന്മാരുടെ വളർത്തുനായ്ക്കളായി തുടരാനേ ഇവർക്കു കഴിയൂ. സഹയാത്രികരെ രണ്ടാം തരം പൗരന്മാരായാണ് സിപിഎം എപ്പോഴും കാണുന്നത്. സിപിഎം നേതൃത്വത്തിന്റെയും അണികളുടെയും പീഢനം സഹിക്കാൻ കഴിയാതെയാണ് എംഎൽ എ മാരായ മഞ്ഞളാംകുഴി അലിയും അൽഫോൻസ് കണ്ണന്താനവും വിട്ടു പോയതെന്നും അദ്ദേഹം പറഞ്ഞു.
Read More