പൊതുവേദിയിൽ എസ് പിയെ അപമാനിച്ച സംഭവം; പി.​വി. അ​ൻ​വ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​നെ പൊ​തു​വേ​ദി​യി​ൽ അ​ധി​ക്ഷേ​പി​ച്ച നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി. അ​ൻ​വ​റി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കി ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ൻ. പി.​വി. അ​ൻ​വ​ര്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണ് ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​മേ​യ​ത്തി​ലെ ആ​വ​ശ്യം. എം​എ​ല്‍​എ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​നാ​ണ് ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പി.​വി. അ​ൻ​വ​ര്‍ പൊ​തു​വി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നി​ച്ച​തെ​ന്നും നി​യ​മ​രാ​ഹി​ത്യ​ത്തി​ന്‍റെ ഭീ​തി​ത​മാ​യ സ്ഥി​തി​യാ​ണ് എം​എ​ല്‍​എ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ഇ​ന്ന​ലെ മ​ല​പ്പു​റം എ​സ്പി​യെ പി.​വി.​അ​ന്‍​വ​ര്‍ പൊ​തു​വേ​ദി​യി​ല്‍ അ​ധി​ക്ഷേ​പി​ച്ച​ത് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ൻ​വ​റി​നെ​തി​രെ ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​മേ​യം പാ​സാ​ക്കി​യ​ത്. മ​ല​പ്പു​റ​ത്ത് ന​ട​ന്ന പൊ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​ന വേ​ദി​യി​ല്‍ വ​ച്ചാ​യി​രു​ന്നു മ​ല​പ്പു​റം എ​സ്പി​യെ അ​ന്‍​വ​ര്‍ അ​ധി​ക്ഷേ​പി​ച്ച​ത്. ത​ന്‍റെ പാ​ര്‍​ക്കി​ലെ ഒ​ന്പ​തു ല​ക്ഷം രൂ​പ വി​ല​യു​ള്ള റോ​പ് മോ​ഷ​ണം പോ​യി എ​ട്ടു മാ​സ​മാ​യി​ട്ടും പ്ര​തി​യെ പി​ടി​ച്ചി​ല്ലെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു അ​ധി​ക്ഷേ​പ…

Read More

തി​രു​പ്പൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ കു​ട്ടി​യെ തൃ​ശൂ​രി​ൽ ക​ണ്ടെ​ത്തി; ക​ണ്ടെ​ത്തി​യ​ത് ട്രെ​യി​നി​ലെ ടോ​യ്‌​ലെ​റ്റി​നു​ള്ളി​ൽ; കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി

തൃ​ശൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രി​ൽനി​ന്ന് കാ​ണാ​താ​യ പ​തി​നാ​ലു​കാ​രി പെ​ണ്‍​കു​ട്ടി​യെ തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ട്രെ​യി​നി​ൽനി​ന്ന് ക​ണ്ടെ​ത്തി. ക​ഴ​ക്കൂ​ട്ട​ത്തുനി​ന്നു കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക്കു വേ​ണ്ടി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി തെര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട ടാ​റ്റാ​ന​ഗ​ർ എ​ക്സ്പ്ര​സി​ലെ ടോ​യ്‌ലെറ്റി​ൽനി​ന്ന് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​കു​ട്ടി തി​രു​പ്പൂ​രി​ൽനി​ന്ന് കാ​ണാ​താ​യ കു​ട്ടി​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് ഈ ​കു​ട്ടി​യെ ചൈ​ൽ​ഡ് ലൈ​ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റു​ക​യും കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് ട്രെ​യി​നി​ൽ നി​ന്ന് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ രാ​വി​ലെ ത​ന്നെ തൃ​ശൂ​രി​ലെ​ത്തു​ക​യും കു​ട്ടി​യെ ഇ​വ​ർ​ക്കൊ​പ്പം പ​റ​ഞ്ഞ​യയ്​ക്കു​ക​യും ചെ​യ്തു.

Read More

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെയ്ത്  ത​ട്ടി​യെ​ടു​ത്ത​തു കോ​ടി​ക​ൾ; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി; ഒ​ന്നാം പ്ര​തിയായ സി​പി​എം നേ​താ​വ് പോലീസ് കസ്റ്റഡിയിൽ

ത​ല​ശേ​രി: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ത​ല​ശേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ക്ല​ർ​ക്ക്, ട്രെ​യി​ൻ മാ​നേ​ജ​ർ, സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ തു​ട​ങ്ങി​യ ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണ് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ത​ല​ശേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. കേ​സി​ലെ മൂ​ന്നാം​പ്ര​തി തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി ഗീ​താ​റാ​ണി ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഗീ​താ​റാ​ണി സ​മാ​ന​മാ​യ ഏ​ഴ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. കൊ​യ്യോ​ട് സ്വ​ദേ​ശി ശ്രീ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഗീ​താ റാ​ണി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ പ്ര​തി ചേ​ർ​ത്ത് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​ന്നാം പ്ര​തി​യും സി​പി​എം നേ​താ​വും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്ന ചൊ​ക്ലി നാ​ടു​ബ്ര​ത്തെ കെ.​ ശ​ശി​യെ നേ​ര​ത്തെ പോ​ലീ​സ്…

Read More

വി​വാ​ഹത്തട്ടി​പ്പ്: സ്വ​ർ​ണവും പ​ണ​വു​മാ​യി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ

അ​മ്പ​ല​പ്പു​ഴ: വി​വാ​ഹത്തട്ടി​പ്പ് ന​ട​ത്തി സ്വ​ർ​ണവും പ​ണ​വു​മാ​യി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ. ഹ​രി​പ്പാ​ട് പി​ലാ​പ്പു​ഴ​യി​ൽ അ​നീ​ഷ് ഭ​വ​ന​ത്തി​ൽ അ​നീ​ഷാ (39) ണ് ​വി​വാ​ഹ ത​ട്ടി​പ്പ് ന​ട​ത്തി സ്വ​ർ​ണവും പ​ണ​വു​മാ​യി മു​ങ്ങി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. 2023 ജൂ​ണി​ൽ ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​നീ​ഷ് വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം മ​റ​ച്ച് വെ​ച്ച് മാ​ട്രി​മോ​ണി​യ​ൽ ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട് അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യു​മാ​യി പ​രി​ച​യം സ്ഥാ​പി​ച്ച് ജൂ​ൺ മാ​സ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ ന​വ​രാ​ക്ക​ൽ അ​മ്പ​ല​ത്തി​ൽവ​ച്ച് വി​വാ​ഹം ക​ഴി​ച്ചു. ഭാ​ര്യാ ഭ​ർ​ത്താ​ക്ക​ന്മാ​രാ​യി ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യു​ടെ കൈ​യിൽ നി​ന്നു പ​ല പ്രാ​വ​ശ്യ​മാ​യി രണ്ടു ലക്ഷത്തി നാൽപ്പതിനായിരം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച് ക​ട​ന്നു ക​ള​യു​ക​യും ആ​യി​രു​ന്നു. തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ങ്ങി​യ അ​നീ​ഷി​നെ പു​ന്ന​പ്ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് പു​ന്ന​പ്ര…

Read More

ഇ​ര​ക​ളു​ടെ​യ​ല്ല, വേ​ട്ട​ക്കാ​രു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്; റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തി​യ​ത് ആരെ സം​ര​ക്ഷി​ക്കാ​നെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: നാ​ല​ര വ​ര്‍​ഷം മു​ന്പ് കി​ട്ടി​യ ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​ര്‍​ക്കാ​ര്‍ അ​ന്ന് വാ​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ അ​പ്പോ​ള്‍ ത​ന്നെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മാ​യി​രു​ന്നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. സ​ര്‍​ക്കാ​ര്‍ വേ​ട്ട​ക്കാ​ര്‍​ക്കൊ​പ്പ​മാ​ണ്. ഇ​ര​ക​ളു​ടെ​യ​ല്ല, വേ​ട്ട​ക്കാ​രു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് ഒ​രു തൊ​ഴി​ലി​ട​ത്ത് ന​ട​ന്ന ചൂ​ഷ​ണ പ​ര​മ്പ​ര​യാ​ണ്. ആ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ട് പൂ​ഴ്ത്തി​യ​തെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു. സോ​ള​ര്‍ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പോ​ലും പ​രാ​തി​ക്കാ​രി​യെ വി​ളി​ച്ചു വ​രു​ത്തി പ​രാ​തി എ​ഴു​തി വാ​ങ്ങി​യാ​ണ് കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​ത്. ഈ ​കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് കു​റെ ആ​ളു​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ബ​ന്ദി​പ്പൂ; വി​ള​വെ​ടു​പ്പു​മാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

കാ​യം​കു​ളം : ബ​ന്ദി​പ്പൂ വി​ള​വെ​ടു​ത്ത് ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മു​തു​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ.​പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​താം വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി ചെ​യ്ത ബ​ന്ദി​പ്പൂ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​ണ് ന​ട​ന്ന​ത്. മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ത്തി​ലു​ള്ള ബ​ന്ദി​പ്പൂ​ക്ക​ൾ ഓ​ണ​ത്തി​ന് ഒ​രു കു​ട്ട പൂ​വ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. വി​ള​വെ​ടു​പ്പ് ഉ​ദ്‌​ഘാ​ട​നം മു​തു​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​ജ്യോ​തി​പ്ര​ഭ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സു​സ്മി​ത ദി​ലീ​പ്, എ.​ഡി.​എ​സ് പ്ര​സി​ഡ​ന്‍റ് സു​ഭ​മോ​ൾ, സെ​ക്ര​ട്ട​റി ശ്രീ​ക​ല, സി.​ഡി.​എ​സ് അം​ഗം അ​ശ്വ​തി, തൊ​ഴി​ലു​റ​പ്പ് മേ​റ്റ് ര​മ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

സംസ്ഥാന പെർമിറ്റ്; ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് ത​ട​യി​ടാ​നു​ള്ള ന​ട​പ​ടി​കളുമായി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് അ​ന്ത​ര്‍​ജി​ല്ലാ പെ​ര്‍​മി​റ്റ് ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ​ന്പാ പാ​ത​യി​ല്‍ ന​ട​പ്പാ​കി​ല്ല. സം​സ്ഥാ​ന പെ​ര്‍​മി​റ്റ് ഉ​ണ്ടെ​ന്ന പേ​രി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് ത​ട​യി​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ആ​ലോ​ചി​ച്ചു തു​ട​ങ്ങി. ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ യാ​ത്ര​യ്ക്കു പ​റ്റി​യ പാ​ത​യ​ല്ല പ​ന്പ​യി​ലേ​ക്കു​ള്ള​തെ​ന്ന​തി​നാ​ല്‍ ഇ​വ​യ്ക്ക് പ​ണ്ടു​മു​ത​ല്‍​ക്കേ യാ​ത്രാ നി​രോ​ധ​ന​മു​ണ്ട്. എ​ന്നാ​ല്‍ ഓ​രോ തീ​ര്‍​ഥാ​ട​ന​കാ​ല​ത്തും നൂ​റു​ക​ണ​ക്കി​ന് ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് നി​രോ​ധ​നം മ​റി​ക​ട​ന്ന് എ​ത്തു​ന്ന​ത്. ശ​ബ​രി​മ​ല സേ​ഫ് സോ​ണ്‍ പ​ദ്ധ​തി ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ വ​ട​ശേ​രി​ക്ക​ര​യി​ല്‍ ത​ട​യു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് പ​ന്പ​യി​ലേ​ക്കു പോ​കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നെ​ങ്കി​ലും അ​ട്ട​ത്തോ​ട് വ​രെ ഇ​വ​യു​ടെ യാ​ത്ര​യും പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, സം​സ്ഥാ​ന ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി​യു​ടെ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം ശ​ബ​രി​മ​ല പാ​ത​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കു സ​ഞ്ച​രി​ക്കാ​നാ​കും. നി​ല​വി​ലെ പെ​ര്‍​മി​റ്റ് അ​നു​സ​രി​ച്ച് ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് ജി​ല്ല അ​തി​ര്‍​ത്തി​വി​ട്ട് പ​ര​മാ​വ​ധി 20 കി​ലോ​മീ​റ്റ​റാ​ണ് യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​ത്. വ​ള​വു​ക​ളും ക​യ​റ്റ​വും നി​റ​ഞ്ഞ കാ​ന​ന​പാ​ത ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ യാ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്നാ​ണ്…

Read More

നേ​ട്ടം ഉ​ണ്ടാ​ക്കാ​ന്‍ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​തു; സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടിൽ ത​ളി​പ്പ​റ​മ്പ്  ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നെ​തി​രേ‌ കേ​സ്

ത​ളി​പ്പ​റ​മ്പ്: ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത് സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടി​ലൂ​ടെ വ​ഞ്ച​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ത​ളി​പ്പ​റ​മ്പ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നു​മെ​തി​രേ കേ​സ്. ബാ​ങ്കി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ കീ​ഴാ​റ്റൂ​രി​ലെ ക​ല്ലി​ങ്ക​ല്‍ പ​ത്മ​നാ​ഭ​ന്‍, മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ‌‌ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ അ​ബ്ദു​ല്ല​ഹാ​ജി എ​ന്നി​വ​ര്‍​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പി​ലെ പ്ലാ​ന്തോ​ട്ട​ത്തി​ല്‍ ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ര്‍ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം കേ​സെ​ടു​ത്ത​ത്. ബാ​ങ്കി​ന്‍റെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​ത​യു​ള്ള ഭ​ര​ണ​സ​മി​തി കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും അ​ന​ധി​കൃ​ത സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കാ​ന്‍ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും വി​ശ്വാ​സ​വ​ഞ്ച​ന​യും ച​തി​യും ന​ട​ത്തി​യ​താ​യു​മു​ള്ള പ​രാ​തി​യി​ലാ​ണ് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം കേ​സെ​ടു​ത്ത​ത്.

Read More

പ​യ്യ​ന്നൂ​രിൽ 14 പേ​ര്‍​ക്ക് കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റു; പ​രി​ക്കേ​റ്റ​വ​രി​ൽ 72കാ​രാ​യ വ​യോ​ധി​ക​രും; പ്രതിരോധ കുത്തിവ യ്പ് സംവിധാനമില്ലാതെ താ​ലൂ​ക്കാ​ശു​പ​ത്രി​

പ​യ്യ​ന്നൂ​ര്‍: കു​ഞ്ഞി​മം​ഗ​ല​ത്ത് വ​യോ​ധി​ക​രു​ള്‍​പ്പെ​ടെ 14 പേ​ര്‍​ക്ക് ഭ്രാ​ന്ത​ന്‍ കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ള്‍​ക്കുശേ​ഷം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ഭ്രാ​ന്ത​ന്‍ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്ന​വ​രും പ്ര​ഭാ​ത സ​വാ​രി​ക്കാ​യി പോ​യ​വ​രു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. കു​ഞ്ഞി​മം​ഗ​ലം മൂ​ശാ​രി​ക്കൊ​വ്വ​ല്‍, കു​തി​രു​മ്മ​ല്‍, മാ​ട്ടു​മ്മ​ല്‍ ക​ള​രി, വ​ണ്ണ​ച്ചാ​ല്‍ പ്ര​ദേ​ശ​ത്ത് ഭ്രാ​ന്ത​ന്‍ കു​റു​ക്ക​ന്‍ ക​ണ്ണി​ല്‍ ക​ണ്ട​വ​രെ​യെ​ല്ലാം കൈ​ക്കും കാ​ലി​നു​മൊ​ക്കെ ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​മ​ലാ​ക്ഷി (56), കൃ​ഷ്ണ​ന്‍ (72), ച​ന്ദ്ര​ന്‍ (63), ദാ​മോ​ദ​ര​ന്‍ (72), ക​രു​ണാ​ക​ര​ന്‍ (72), ദീ​പ (45), ശ്രീ​ജ (46), സ​ജീ​വ​ന്‍ (47), കു​ഞ്ഞ​മ്പു (85), സു​ഷ​മ (45), ഉ​മ (46), പ്ര​ജി​ത്ത് (35), രാ​ജ​ന്‍ (56), ക​മ​ലാ​ക്ഷി (70) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ത്ര വി​ത​ര​ണ​ത്തി​നി​ട​യി​ലാ​ണ് പ്ര​ജി​ത്തി​ന് ക​ടി​യേ​റ്റ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ​വ​ര്‍ ഉ​ട​ന്‍​ത​ന്നെ പ​രി​ക്കേ​റ്റ​വ​രെ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇ​ഞ്ച​ക്ഷ​നി​ല്ലാ​ത്ത​തി​നാ​ൽ…

Read More

പു​ഴ​യി​ല്‍ ഇറങ്ങാൻ ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​നു​മ​തി ന​ല്‍​കു​ന്നി​ല്ല; തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​ന് കേ​ര​ളം ഇ​ട​പെ​ട​ണമെന്ന് ഈ​ശ്വ​ര്‍ മ​ല്‍​പെ

കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക​ത്തി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ലി​ലെ ഡ്രൈ​വ​ര്‍ അ​ര്‍​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നു സ്വ​ത​ന്ത്ര​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നു നീ​ന്ത​ല്‍ വി​ദ​ഗ്ധ​ന്‍ ഈ​ശ്വ​ര്‍ മ​ല്‍​പെ. കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​ര്‍​ജു​ന്‍റെ വീ​ടു സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. അ​ര്‍​ജു​നെ പു​ഴ​യി​ലി​റ​ങ്ങി തെ​ര​യാ​ന്‍ ത​യാ​റാ​യി​ട്ടും ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​നു​മ​തി ന​ല്‍​കു​ന്നി​ല്ല. ഒ​രു ദി​വ​സം പു​ഴ​യി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ ര​ണ്ടു ദി​വ​സം ക​ര​യി​ല്‍ ഇ​രി​ക്കേ​ണ്ടി​വ​രു​ന്നു. ഒ​ളി​ച്ചു​പോ​യി ഡൈ​വിം​ഗ് ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യം വ​രെ​യു​ണ്ടാ​യി. ഇ​പ്പോ​ള്‍ കു​റ​ച്ചു​ദി​വ​സ​മാ​യി തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​ര്‍​ജു​ന്‍ ഓ​ടി​ച്ച ലോറിയു​ണ്ടെ​ന്നു ക​രു​തു​ന്ന സ്ഥ​ല​ത്തു പ​തി​ന​ഞ്ച​ടിയോളം മ​ണ്ണു​ണ്ട്. ഇ​തു മാ​റ്റാ​ന്‍ ഡ്ര​ഡ്ജിം​ഗ് യ​ന്ത്രം കൊ​ണ്ടു​വ​ര​ണം. അ​ഞ്ചു​ദി​വ​സ​ത്തി​ന​കം കൊ​ണ്ടു​വ​രു​മെ​ന്നാ​ണു പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. ഡ്ര​ഡ്ജിം​ഗ് മെ​ഷി​ന്‍ ക​മ്പ​നി ആ​ദ്യം അ​ര​ക്കോ​ടി രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. പി​ന്നീ​ട​ത് ഒ​രു​കോ​ടി​യാ​ക്കി. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം നീ​ട്ടു​ക​യാ​ണ്. ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം…

Read More