ലാ​വോ​സി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത്; കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ പോ​ലീ​സ്; പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന് കൊ​ച്ചി​യി​ല്‍​നി​ന്ന് ലാ​വോ​സി​ലെ ചൈ​നീ​സ് ക​മ്പ​നി​ക്ക് ആ​ളു​ക​ളെ വി​റ്റ സം​ഭ​വ​ത്തി​ല്‍ സ​മാ​ന രീ​തി​യി​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി ലാ​വോ​സി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി പ​ള്ളു​രു​ത്തി സ്വ​ദേ​ശി അ​ഫ്‌​സ​ര്‍ അ​ഷ​റ​ഫി​ല്‍(34) നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ഇ​വ​രെ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ന്ദ്ര ഇ​ട​പെ​ട​ലി​ല്‍ തി​രി​കെ എ​ത്തി​ക്കു​ന്ന സാ​ധ്യ​ത​ക​ളും പോ​ലീ​സ് തേ​ടു​ന്നു​ണ്ട്. അ​തി​നി​ടെ സം​ഭ​വ​ത്തി​ല്‍ ഇ​ട​നി​ല​ക്കാ​ര​നാ​യ മ​ല​യാ​ളി​യെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം പു​രോ​ഗി​മി​ക്കു​ക​യാ​ണെ​ന്ന് തോ​പ്പും​പ​ടി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞി​ടെ അ​വ​യ​വ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​യി​ല്‍ അ​റ​സ്റ്റ് ന​ട​ന്നി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ വ​ന്‍ റാ​ക്ക​റ്റു​ണ്ടെ​ന്ന് തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. സ​മാ​ന​രീ​തി​യി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലും കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വ്യ​ക്ത​ത വ​രു​ത്തും അ​ഫ്‌​സ​ര്‍ അ​ഷ​റ​ഫി​നെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലീ​സ്…

Read More

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​ര​വേ​ദി​ക​ളി​ലെ മു​ൻനിര​പേ​രാ​ളി, കോ​ട്ട​യ​ത്തെ കെ​എ​സ്‌​യു​വി​നെ ക​രു​ത്തു​റ്റ നി​ല​യി​ലെ​ത്തി​ച്ച​യാ​ൾ; ജോ​ബോ​യു​ടെ വി​ട​വാ​ങ്ങ​ൽ കോ​ൺ​ഗ്ര​സി​ന് തീ​രാ​ന​ഷ്ടം

കോ​ട്ട​യം: വി​ദ്യാ​ര്‍​ഥി-​യു​വ​ജ​ന സ​മ​ര​ങ്ങ​ളി​ലെ മു​ന്‍​നി​ര​പോ​രാ​ളി​യും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലെ  ധീ​ര​നുമായിരുന്ന ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ ജോ​ബോ​യ് ജോ​ര്‍​ജ് (47) അന്തരിച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി 8.30ന് ​കോ​ട്ട​യം മാ​ര്‍​ക്ക​റ്റി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഉ​ട​ന്‍​ത​ന്നെ ജി​ല്ലാ ജ​ന​റ​ല്‍ ആ​ശൂ​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. ഹൃ​ദ​യാ​ഘാ​ത​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. കോ​ട്ട​യ​ത്തെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്കി​ട​യി​ല്‍ ഹീ​റോ ആ​യാ​ണ് ജോ​ബോ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മ​ണ​ര്‍​കാ​ട് സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ല്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​നാ​യി​ട്ടാ​ണ് ജോ​ബോ​യി വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തു​ന്ന​ത്. ബ​സേ​ലി​യോ​സ് കോ​ള​ജ് ചെ​യ​ര്‍​മാ​നാ​യി​രു​ന്നു. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും കെ​എ​സ്‌​യു​വി​നെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നെ​യും മി​ക​ച്ച സം​ഘാ​ട​ന​ത്തി​ലൂ​ടെ​യും പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യും ക​രു​ത്തു​റ്റ വി​ദ്യാ​ര്‍​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​ക്കി മാ​റ്റി. എ​തി​രാ​ളി​ക​ളു​ടെ അ​ക്ര​മ​ണ​ത്തി​നു പ​ല ത​വ​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ട്. സ​മ​ര മു​ഖ​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​ത്തി​നും ഇ​ര​യാ​യി​ട്ടു​ണ്ട്. സോ​ളാ​ര്‍ സ​മ​രം ക​ത്തി​നി​ന്ന​പ്പോ​ള്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് സം​ര​ക്ഷ​ണ ക​വ​ചം തീ​ര്‍​ക്കാ​ന്‍ മു​ന്‍​നി​ര​യി​ല്‍ ജോ​ബോ​യി ഉ​ണ്ടാ​യി​രു​ന്നു. അ​ന്ത​രി​ച്ച മു​ന്‍…

Read More

ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന് എംഎൽഎയായി തുടരാം; തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു

കൊ​ച്ചി: പെ​രി​ന്ത​ല്‍​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ലീ​ഗ് സ്ഥാ​നാ​ര്‍​ഥി ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി സി​പി​എം സ്വ​ത​ന്ത്ര​ന്‍ കെ.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ 340 പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ഒ​പ്പി​ട്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് എ​ണ്ണി​യി​ല്ലെ​ന്നും ഇ​വ​യി​ല്‍ 300 ഓ​ളം വോ​ട്ടു​ക​ള്‍ ത​നി​ക്കു ല​ഭി​ക്കേ​ണ്ട​താ​ണെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം. 38 വോ​ട്ടു​ക​ള്‍​ക്കാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം വി​ജ​യി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്കി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് രേ​ഖ​ക​ള്‍ അ​ട​ങ്ങി​യ പെ​ട്ടി കാ​ണാ​തെ പോ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് മ​ല​പ്പു​റം സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. ഈ ​പെ​ട്ടി​ക​ള്‍ പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​ച്ച് പ​രി​ശോ​ധി​ച്ചി​രു​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം ന​ല്‍​കി​യ ത​ട​സ ഹ​ര്‍​ജി കോ​ട​തി നേ​ര​ത്തെ ത​ള്ളു​ക​യു​ണ്ടാ​യി.

Read More

ജി​ല്ലാ പ്ര​സി​ഡ​ന്‍റിനെതിരേ ക​ള്ള​ക്കേ​സ്; പോ​ലീ​സി​നെ​തി​രേ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി ബി​ജെ​പി; കെ.​ സു​രേ​ന്ദ്ര​ൻ നാ​ളെ തൃ​ശൂ​രി​ൽ

തൃ​ശൂ​ർ: ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ കെ.​കെ.​ അ​നീ​ഷ്കു​മാ​റി​നെ​തി​രേ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി ക​ള്ള​ക്കേ​സെ​ടു​ത്ത ഈ​സ്റ്റ് പോ​ലീ​സി​നെ​തിരേ ബി​ജെ​പി നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ന്നു. അ​നീ​ഷി​നെ​തി​രേ ഈ​സ്റ്റ് പോ​ലീ​സ് ചു​മ​ത്തി​യ 107-ാം വ​കു​പ്പ് കേ​സ് തൃ​ശൂ​ർ ആ​ർ​ഡി​ഒ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം റ​ദ്ദാ​ക്കി​യി​രു​ന്നു. സ​മൂ​ഹ​ത്തി​ന്‍റെ സ​മാ​ധാ​ന ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യ സ്ഥി​രം ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രേ എ​ടു​ക്കു​ന്ന സി​ആ​ർ​പി​സി 107 വ​കു​പ്പാ​ണ് ഈ​സ്റ്റ് പോ​ലീ​സ് അ​നീ​ഷി​നെ​തി​രേ ചു​മ​ത്തി​യ​ത്. ക​ള്ള​ക്കേ​സെ​ടു​ത്ത​തി​നെ​തി​രേ ജി​ല്ലാ ക​ള​ക്ട​ർ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത​ല്ലാ​തെ അ​ഡ്വ കെ.​കെ അ​നീ​ഷ്കു​മാ​റി​നെ​തി​രേ ഒ​രു ക്രി​മി​ന​ൽ കേ​സും ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് ക​മ്മീ​ഷ​ണ​റും ക​ള​ക്ട​റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​നീ​ഷ്കു​മാ​റി​നെ​തി​രേ സി​ആ​ർ​പി​സി 107 പ്ര​കാ​ര​മു​ള്ള എ​ല്ലാ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളും റ​ദ്ദാ​ക്കി​ക്കൊ​ണ്ട് തൃ​ശൂ​ർ ആ​ർ​ഡി​ഒ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.കോ​ട​തി ന​ട​പ​ടി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും…

Read More

എം​സി റോ​ഡി​നു സ​മാ​ന്ത​ര​മാ​യി ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത; കേ​ന്ദ്ര​ത്തി​ന് അ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി​യി​ല്ലെ​ന്ന് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി

കൊ​ല്ലം: എം​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ആ​റു​വ​രി ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത നി​ല​വി​ൽ നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നു പ​ദ്ധ​തി​യി​ല്ലെന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത , ഹൈ​വേ വ​കു​പ്പ് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി വ്യ​ക്ത​മാ​ക്കി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി ഈ ​വി​ഷ​യ​ത്തി​ൽ ലോ​ക​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് രേ​ഖ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​സ​ന്നി​ഗ്ധ​മാ​യി വ്യ​ക്ത​മാ​ക്കി​യ​ത്. ദേ​ശീ​യ പാ​ത 66 വി​ക​സി​പ്പി​ക്കാ​ൻ വ​ലി​യ സ്ഥ​ല​പ​രി​മി​തി ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ൽ എം​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ഗ്രീ​ൻ​ഫീ​ൽ​ഡ് റോ​ഡ് നി​ർ​മി​ക്കാ​നാ​യു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​ഞ്ഞ​ത്. എ​ന്നാ​ൽ സ്ഥ​ല​മെ​ടു​പ്പി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് റോ​ഡ് സം​ബ​ന്ധി​ച്ച് തീ​രു​മാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ടു​ക്കു​ന്നി​ല്ല എ​ന്നും മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ സൂ​ചി​പ്പി​ച്ചു. ഇ​തോ​ടെ ഗ്രീ​ൻ​ഫീ​ൽ​ഡ് ആ​റു​വ​രി പാ​ത നി​ർ​മാ​ണം എ​ന്ന ആ​ശ​യം സ​മീ​പ ഭാ​വി​യി​ലൊ​ന്നും ന​ട​ക്കി​ല്ല എ​ന്ന കാ​ര്യം ഉ​റ​പ്പാ​യി.ആ​ല​പ്പു​ഴ , കൊ​ല്ലം ജി​ല്ല​ക​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​താ​യും മ​ന്ത്രി​യു​ടെ…

Read More

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി മ​ന്ത്രി; ട്രി​പ്പ് മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​ത്

  തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ട്രി​പ്പ് മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ​വു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍. ബ​സ് ത​ക​രാ​റി​ലാ​യാ​ല്‍ സ്‌​പെ​യ​ര്‍ ബ​സ് ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്ത​ണം. 75 ശ​ത​മാ​നം ബ​സു​ക​ളെ​ങ്കി​ലും ലാ​ഭ​ക​ര​മാ​ക്ക​ണം. ക​ള​ക്ഷ​ന്‍ കു​റ​വാ​യ റൂ​ട്ടു​ക​ള്‍ റീ ​ഷെ​ഡ്യൂ​ള്‍ ചെ​യ്യ​ണ​മെ​ന്നും ടാ​ര്‍​ഗ​റ്റ് അ​നു​സ​രി​ച്ച് സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

Read More

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം: കാ​വി​ന്‍​ കു​ള​ത്തി​ലെ ജ​ല​ത്തി​ന്‍റെ സാ​ന്പി​ള്‍ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക്

നെ​യ്യാ​റ്റി​ന്‍​ക​ര : അ​തി​യ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​വി​ന്‍​കു​ള​ത്തി​ല്‍ കു​ളി​ച്ച യു​വാ​വ് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​തി​ന്‍റെ​യും സ​മീ​പ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യ​തി​ന്‍റെ​യും സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ലാ​ശ​യ​ത്തി​ലെ വെ​ള്ള​ത്തി​ന്‍റെ സാ​ന്പി​ള്‍ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു. വെ​ണ്‍​പ​ക​ല്‍ സിഎ​ച്ച്സിയി​ലെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ജ​ല​ത്തി​ന്‍റെ സാ​ന്പി​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. കാ​വി​ന്‍​കു​ള​ത്തി​ലെ ജ​ല​ത്തി​ന്‍റെ ആ​ദ്യ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. പ​ക്ഷെ, ഈ ​റി​പ്പോ​ര്‍​ട്ട് ത​ദ്ദേ​ശ​വാ​സി​ക​ളി​ല്‍ വ്യ​ത്യ​സ്ത​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഡി​എം​ഒ വെ​ണ്‍​പ​ക​ല്‍ സി ​എ​ച്ച് സി ​സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ സ​മീ​പ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ നേ​രി​ട്ട് ചെ​ന്ന് ആ​ശ​ങ്ക​ക​ള്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ര്‍​ഡു​ക​ളി​ലെ സ​ര്‍​വേ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി. കാ​വി​ന്‍​കു​ളം സ്ഥി​തി ചെ​യ്യു​ന്ന മ​രു​തം​കോ​ട് വാ​ര്‍​ഡി​ലും രോ​ഗ​ബാ​ധി​ത​നാ​യി മ​ര​ണ​മ​ട​ഞ്ഞ യു​വാ​വ് താ​മ​സി​ക്കു​ന്ന പൂ​തം​കോ​ട് വാ​ര്‍​ഡി​ലു​മാ​ണ് സ​ര്‍​വേ ന​ട​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള…

Read More

എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ചി​ങ്ങ​വ​നം: വി​വി​ധ ബാ​ങ്കു​ക​ളു​ടെ എ​ടി​എം കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​പി സ്വ​ദേ​ശി​യാ​യ റ​ഹീം (22) എ​ന്ന​യാ​ളെ​യാ​ണ് ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് 2023ൽ ​കോ​ട്ട​യം കോ​പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ ജി​ല്ല​യി​ലെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ല്‍ നി​ന്നാ​യി ഒ​രു​കോ​ടി​യി​ല്‍​പ​രം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കേ​സി​ൽ ഇ​വ​ർ​ക്ക് വി​വി​ധ ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ക​ൾ ത​ര​പ്പെ​ടു​ത്തി​ന​ൽ​കി​യ​ത് ഇ​യാ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും, തു​ട​ർ​ന്ന് ഇ​യാ​ളെ പു​നെ​യി​ൽ നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​വ​ര്‍ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മു​ക​ളി​ൽ ക​യ​റി പ​ണം എ​ടു​ത്ത​തി​ന് ശേ​ഷം ഉ​പ​യോ​ഗി​ച്ച കാ​ര്‍​ഡി​ന്‍റെ ബാ​ങ്കി​നെ വി​ളി​ച്ച്‌ പ​ണം ല​ഭി​ച്ചി​ല്ല എ​ന്ന് അ​റി​യി​ക്കു​ക​യും, തു​ട​ർ​ന്ന് ബാ​ങ്ക് വീ​ണ്ടും ഇ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ഇ​വ​ര്‍ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ കോ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മു​ക​ളി​ൽ നി​ന്ന് 68…

Read More

ക​ണ്ണൂ​ർ ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം; ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്, ഒ​രാ​ൾ​ക്ക് ഗു​രു​ത​രം; അ​റ​സ്റ്റി​ലാ​യ മു​നീ​ർ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി

ഇ​രി​ട്ടി: ക​രി​ക്കോ​ട്ട​ക്ക​രി രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രാ​യ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി അ​യ​ൽ​വാ​സി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു. ആ​സി​ഡ് ശ​രീ​ര​ത്തി​ൽ വീ​ണ് ഏ​ഴു പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​ര​ത​ര​മാ​ണ്. ഇ​യാ​ളെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെ രാ​ത്രി 7.30 ഓ​ടെ​യാ​യിരുന്നു സം​ഭ​വം. രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രാ​യ മു​നീ​ർ (32) ആ​ണ് ആ​സി​ഡാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​യ​ൽ​വാ​സി​യും കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ സു​ബാ​ഷ് (36) നാ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. സ​മീ​പ​ത്തു​ണ്ട​യി​രു​ന്ന കു​ട്ടി​ക​ള​ട​ക്കം കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രാ​യ ആ​ര്യ (അ​ഞ്ച്), വി​ജേ​ഷ് (12), ശി​വ​കു​മാ​ർ (22), ജാ​നു (35), ശോ​ഭ (45), സോ​മ​ൻ (70) എ​ന്നി​വ​ർ​ക്കും പൊ​ള്ള​ലേ​റ്റു. ഇ​വ​ർ​ക്ക് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. ജി​ല്ല​യ്ക്കക​ത്തും പു​റ​ത്തും നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് മു​നീ​ർ. ഇ​യാ​ൾ ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി കോ​ള​നി​യി​ലെ സ്ത്രീ​യെ…

Read More

പോ​ലീ​സ് പരേഡ് ഗ്രൗണ്ട് ഹരിതാഭമാകുന്നു…

കോ​ട്ട​യം: പോ​ലീ​സി​ന്‍റെ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കാ​ന്‍ ഇ​നി മ​ര​ങ്ങ​ളും. ക​ള​ക്ട​റേ​റ്റി​നു പി​ന്നി​ലു​ള്ള പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​നെ ഇ​നി പോ​ലീ​സു​കാ​രു​ടെ മ​ര​ങ്ങ​ള്‍ ഹ​രി​താ​ഭ​മാ​ക്കും. പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് മു​ത​ല്‍ ഡി​വൈ​എ​സ്പി​മാ​രും ജി​ല്ല​യി​ലെ എ​ല്ലാ സ്‌​റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ​മാ​രും പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ മ​ര​ങ്ങ​ള്‍ ന​ട്ട​ത്. അ​ധി​കം ഉ​യ​രം വ​യ്ക്കാ​ത്ത ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട മാ​വ്, പ്ലാ​വ്, റം​ബൂ​ട്ടാ​ന്‍, പേ​ര, നെ​ല്ലി, ഞാ​വ​ല്‍ മ​ര​ങ്ങ​ളു​ടെ തൈ​ക​ളാ​ണ് ഗ്രൗ​ണ്ടി​നു ചു​റ്റും ന​ട്ടി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ ആ​ദ്യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക് ന​ട്ടി​രി​ക്കു​ന്ന മാ​വാ​ണ്. തൊ​ട്ട​ടു​ത്ത് അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യു​ടെ പേ​രി​ലും മാ​വ്. തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ മു​ഴു​വ​ന് ഡി​വൈ​എ​സ്പി​മാ​രും എ​സ്എ​ച്ച്ഒ മാ​രും പോ​ലീ​സ് ഡി​വി​ഷ​നു​ക​ളു​ടെ പേ​രി​ല്‍ മാ​വും പ്ലാ​വും റം​മ്പു​ട്ടാ​നും ന​ട്ട​ത്. ഓ​രോ മ​ര​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണ വേ​ലി​യി​ല്‍ അ​ത​തു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും സ്ഥാ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കു ത​ന്നെ​യാ​ണ് മ​ര​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​വും പ​രി​പാ​ല​ന​വും. പ​രി​സ്ഥി​തി…

Read More