ഒ​റ്റ​പ്പെ​ട്ട വീ​ട്ടി​ൽ ക​ഴി​ഞ്ഞ കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യ്ക്ക് കൈ​താ​ങ്ങാ​യി പോ​ലീ​സ്; നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു

നെ​ടു​ങ്ക​ണ്ടം: കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ്. പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ​യാ​ണ് നാ​ട്ടു​കാ​രു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 65കാ​രി​യാ​യ ഭാ​ര്യ​യും 75 വ​യ​സു​ള്ള ഭ​ർ​ത്താ​വും ഒ​റ്റ​പ്പെ​ട്ട വീ​ട്ടിലായിരുന്നു താ​മ​സം. കി​ഡ്നി രോ​ഗി​യാ​യ ഭാ​ര്യ പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യ​തോ​ടെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. ദ​മ്പ​തി​ക​ൾ​ക്ക് മൂ​ന്നു മ​ക്ക​ളു​ണ്ട്. ഇ​ട​യ്ക്ക് വീ​ട്ടി​ലെ​ത്തി ഇ​വ​ർ അ​മ്മ​യെ പ​രി​ച​രി​ക്കാ​റു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ക​രു​ത​ൽ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ വാ​ർ​ഡ് മെം​ബ​ർ മിനി മ​നോ​ജ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം എ​സ്ഐ ടി.​എ​സ്. ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്ന് മ​ക്ക​ളു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും അ​നു​മ​തി​യോ​ടെ വ​യോ​ധി​ക​യെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​പ്പു​വ​ഴി മാ​ത്ര​മു​ള്ള ചെ​ങ്കു​ത്താ​യ 700 മീ​റ്റ​റോ​ളം ദൂ​രം ചു​മ​ന്നാ​ണ് 140 കി​ലോ​യോ​ളം ഭാ​ര​മു​ള്ള ഇ​വ​രെ റോ​ഡി​ൽ എ​ത്തി​ച്ച​ത്. ചി​കി​ത്സ​യ്ക്കു​ശേ​ഷം ക​ട്ട​പ്പ​ന…

Read More

അണ്ണാറക്കണ്ണനും തന്നാലായത്… വ​യ​നാ​ട്ടി​ലെ കൂ​ട്ടു​കാ​ർ​ക്കാ​യി ര​ണ്ടാം ക്ലാ​സു​കാ​രി​യു​ടെ ചെ​റു​കൈ സ​ഹാ​യം

കി​ളി​മാ​നൂ​ർ:​വ​യ​നാ​ട്ടി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യ്ക്ക് കൈ​ത്താ​ങ്ങാ​യി കേ​ര​ളം ഒ​ന്ന​ട​ങ്കം അ​ണി​നി​ര​ക്കു​മ്പോ​ൾ ത​ന്‍റെ ചെ​റു സ​മ്പാ​ദ്യ​വു​മാ​യി ര​ണ്ടാം ക്ലാ​സു​കാ​രി ന​വ​മി​യും കൂ​ടെ ചേ​രു​ന്നു. കി​ളി​മാ​നൂ​ർ ഗ​വ. എ​ൽപിഎ​സി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ന​വ​മി. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ടിവി ചാ​ന​ലി​ൽ സ​മാ​ന​മാ​യ വാ​ർ​ത്ത കാ​ണു​മ്പോ​ഴാ​ണ് ത​ന്‍റെ ചെ​റു സ​മ്പാ​ദ്യ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ന​വ​മി​ക്ക് തോ​ന്നി​യ​ത്. ഓ​ണ​ത്തി​ന് ക​ളി​പ്പാ​ട്ടം വാ​ങ്ങാ​ൻ കൂട്ടിവെച്ച തുകയാണ് ‌‌‌ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സിപി​ഐ കി​ളി​മാ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​മാ​യ എ​സ്. സ​ജി കു​മാ​റി​ന്‍റെയും സി​മി​യു​ടെ​യും മ​ക​ളാ​ണ് ന​വ​മി. സിപി​ഐ നേ​തൃ​ത്വ​ത്തി​ൽ​ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ ന​വ​മി ത​ന്‍റെ സ​മ്പാ​ദ്യ കു​ടു​ക്ക കൈ​മാ​റി. സിപിഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ജി. ​എ​ൽ.​അ​ജീ​ഷ് സ​മ്പാ​ദ്യം ഏ​റ്റു​വാ​ങ്ങി.

Read More

ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു സം​ശ​യം; യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​രി​യാ​യ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു തെ​റ്റി​ധ​രി​ച്ച് യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. പ​ച്ചാ​ളം പാ​ണ്ട്യ​ത്തും​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ കെ​വി​ന്‍ ജോ​സ​ഫ് മാ​ത്യു(27)​വി​നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ജി. പ്ര​താ​പ് ച​ന്ദ്ര​ന്‍, എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചു​പേ​ര്‍ ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ 28-ന് ​രാ​ത്രി 8.45 -ന് ​എ​സ്ആ​ര്‍​എം റോ​ഡി​ലു​ള്ള മു​സ്ത​ഫ ഹോ​സ്റ്റ​ലി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. മ​ര്‍​ദ​ന​ത്തി​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​രു​ണ്‍ രാ​ജ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ന​ന്തു എ​ന്നി​വ​ര്‍​ക്കാ​ണ് ക്രൂ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​രാ​തി​ക്കാ​ര്‍ ഈ ​ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​രി​യാ​യ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് തെ​റ്റി​ധ​രി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. കെ​വി​ന്‍ ബി​യ​ര്‍ കു​പ്പി​ക്കൊ​ണ്ട് അ​രു​ണ്‍​ദാ​സി​ന്‍റെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യും ര​ണ്ടാം പ്ര​തി ക​മ്പി വ​ടി​കൊ​ണ്ട് പു​റ​ത്തും കൈ​യി​ലും അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളാ​യ മ​റ്റു മൂ​ന്നു പേ​ര്‍ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍…

Read More

ദുരിതാശ്വാസഫ​ണ്ടി​ൽ ഇ​നി​യും കൈയിട്ടു വാ​രി​ല്ലെ​ന്ന് ഉ​റ​പ്പുകൊ​ടു​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രിയെന്ന്  കെ. സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളി​ൽനി​ന്നു പി​രി​ക്കു​ന്ന ഫ​ണ്ടി​ൽ ഇ​നി​യും കൈയിട്ടു വാ​രി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പുകൊ​ടു​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻത​ന്നെ​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ൻ. പ്ര​ള​യസ​മ​യ​ത്ത് ലോ​കം മു​ഴു​വ​നു​ള്ള മ​ല​യാ​ളി​ക​ൾ ഉ​ദാ​ര​മാ​യി നാ​ടി​നു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ പ്ര​ള​യ സ​ഹാ​യ​ത്തെക്കുറി​ച്ച് ഇ​പ്പോ​ൾ ഉ​യ​ർ​ന്നു വ​രു​ന്ന ചോ​ദ്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​മാ​ണെ​ന്നും ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ൽ സു​ധാ​ക​ര​ൻ പ​റ​യു​ന്നു. ദു​ര​ന്ത​മു​ഖ​ത്ത് രാ​ഷ്ട്രീ​യം പ​റ​യാ​ൻ ഞ​ങ്ങ​ളി​ല്ല. സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ൾ ഓ​രോ ദി​വ​സ​വും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ഴും അ​തൊ​രു വി​ഷ​യ​മാ​യി ഞ​ങ്ങ​ൾ ഉ​യ​ർ​ത്താ​ത്ത​ത് കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം പു​ല​ർ​ത്തു​ന്ന ഉ​ന്ന​ത​മാ​യ രാ​ഷ്ട്രീ​യ​മൂ​ല്യ​ങ്ങ​ൾ കൊ​ണ്ടാ​ണ്. ദു​ര​ന്ത ഭൂ​മി​യി​ലേ​ക്ക് ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും ഒ​ക്കെ എ​ത്തി​ച്ച​വ​രു​ടെ രാ​ഷ്ട്രീ​യം നോ​ക്കി​യി​ട്ട് ഇ​നി​മു​ത​ൽ അ​ത് വേ​ണ്ട എ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത് ദു​രി​ത​ബാ​ധി​ത​രോ​ട് കാ​ണി​ക്കു​ന്ന അ​ങ്ങേ​യ​റ്റ​ത്തെ ക്രൂ​ര​ത​യാ​ണ് . ഈ ​സ​മ​യ​ത്തും വ​രാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ…

Read More

ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​തെ  സ​ർ​ക്കാ​ർ  പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തുകയാണെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: മാ​ധ​വ് ഗാ​ഡ്ഗി​ൽ സ​മി​തി, ക​സ്തൂ​രി രം​ഗ​ൻ സ​മി​തി റി​പ്പോ​ർ​ട്ടു​ക​ളി​ലെ പ്രാ​യോ​ഗി​ക നി​ർ​ദ്ദേ​ശ​ങ്ങ​ൾ പോ​ലും ന​ട​പ്പാ​ക്കാ​ത്ത കേ​ര​ള സ​ർ​ക്കാ​ർ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തു​കയാണെന്ന് ചെറിയാൻ ഫിലിപ്പ്. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ കേ​ര​ള​ത്തി​ലെ 131 പ​രി​സ്ഥി​തി​ലോ​ല വി​ല്ലേ​ജ്ക​ളി​ൽ ഖ​ന​നം, മ​ണ്ണെ​ടു​പ്പ്, ക്വാ​റി പ്ര​വ​ർ​ത്ത​നം എ​ന്നി​വ നി​രോ​ധി​ക്ക​ണം. ഇ​വി​ടു​ത്തെ ജ​ന​ജീ​വി​തം, പാ​ർ​പ്പി​ടം, തൊ​ഴി​ൽ, കൃ​ഷി, വ്യ​വ​സാ​യം, വ്യാ​പാ​രം, ടൂ​റി​സം എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​തെ സ​മ​വാ​യ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം ന​ട​പ്പാ​ക്കാം. ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ർ ഉ​രു​ൾ പൊ​ട്ട​ലി​ന് വ​ൻ​സാ​ധ്യ​ത​യു​ള്ള​താ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു സ​മ​ഗ്ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്ക​ണം. ഇ​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​ണ്ടാ​ക​ണമെന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.

Read More

പ​ഠ​നം പൂ​ർ​ത്തി​യാ​യി, തോ​റ്റ​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി; മു​ര​ളി​യു​ടെ​യും ര​മ്യ​യു​ടെ​യും തോ​ൽ​വി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​യാ​ർ

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ കെ.​മു​ര​ളീ​ധ​ര​നും ആ​ല​ത്തൂ​രി​ൽ ര​മ്യ ഹ​രി​ദാ​സും തോ​റ്റ​ത് എ​ന്തു​കൊ​ണ്ടെ​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​യാ​റാ​യി. അ​ടു​ത്ത ദി​വ​സം ത​ന്നെ റി​പ്പോ​ർ​ട്ട് കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നു കൈ​മാ​റും. ഇ​ക്ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​മൊ​ട്ടാ​കെ യു​ഡി​എ​ഫ് ത​രം​ഗം അ​ല​യ​ടി​ച്ച​പ്പോ​ൾ തൃ​ശൂ​രി​ലും ആ​ല​ത്തൂ​രി​ലും സം​ഭ​വി​ച്ച തി​രി​ച്ച​ടി യു​ഡി​എ​ഫി​ന് പ്ര​ത്യേ​കി​ച്ച് കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത ആ​ഘാ​ത​മാ​യി​രു​ന്നു. വ​ട​ക​ര​യി​ൽനി​ന്ന് മു​ര​ളി​യെ തൃ​ശൂ​രി​ലേ​ക്കു കൊ​ണ്ടു​വ​ന്നു മ​ത്സ​രി​പ്പി​ച്ച് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ നാ​ണ​ക്കേ​ട് കോ​ണ്‍​ഗ്ര​സി​നെ അ​പ​ഹാ​സ്യ​രാ​ക്കി​യി​രു​ന്നു. മു​ര​ളി​യെ പോ​ലെ ശ​ക്ത​നാ​യ ഒ​രു നേ​താ​വി​നെ തോ​ൽ​വി​യി​ലേ​ക്കു വ​ലി​ച്ചി​ഴ​ച്ച​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യി​രു​ന്നു. സം​ഘ​ട​ന പ്ര​ശ്ന​ങ്ങ​ളാ​ണ് തൃ​ശൂ​രി​ലെയും ആ​ല​ത്തൂ​രി​ൽ ര​മ്യ ഹ​രി​ദാ​സി​ന്‍റെ​യും തോ​ൽ​വി​ക്കു കാ​ര​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​നി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ലു​ള്ള​തെ​ന്ന് സൂ​ച​ന​ക​ളു​ണ്ട്.തോ​ൽ​വി​യു​ടെ കാ​ര്യ​കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ മു​ൻ മ​ന്ത്രി കെ.​സി. ജോ​സ​ഫ്, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. തൃ​ശൂ​ർ ഡി​സി​സി ഓ​ഫീ​സി​ൽ സ​മി​തി അ​ന്വേ​ഷ​ണ​ത്തി​നെ​ത്തു​ക​യും മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ മു​ര​ളി​പ​ക്ഷ​ക്കാ​ർ തെ​ളി​വെ​ടു​പ്പി​ൽനി​ന്നും…

Read More

എ​ടി​എ​മ്മി​ൽ​നി​ന്നു 2,000 രൂ​പ പി​ൻ​വ​ലി​ച്ച​പ്പോ​ൾ ന​ഷ്ടം 2.41 ല​ക്ഷം; പ​ണം പോ​യി​രി​ക്കു​ന്ന​ത് ഇ​ത​ര​സം​സ്ഥാ​ന​ത്തേ​ക്കെന്ന് പോ​ലീ​സ്

നാ​ദാ​പു​രം: വി​ശാ​ഖ​പ​ട്ട​ണ​ത്തെ എ​ടി​എ​മ്മി​ൽനി​ന്നു പ​ണം പി​ൻ​വ​ലി​ച്ച നാ​ദാ​പു​രം സ്വ​ദേ​ശി​ക്ക് ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യി. തൂ​ണേ​രി സ്വ​ദേ​ശി​ക്കാ​ണ് 2,000 രൂ​പ പി​ൻ​വ​ലി​ച്ച​തി​നു പി​ന്നാ​ലെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി 2.41 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​ത്. പെ​രി​ങ്ങ​ത്തൂ​ർ എ​സ്ബി​ഐ​യി​ൽ അ​ക്കൗ​ണ്ടു​ള്ള തൂ​ണേ​രി സ്വ​ദേ​ശി വി​ശാ​ഖ​പ​ട്ട​ണം എ​ൻ​ടി​പി​സി ദീ​പാ​ഞ്ജ​ലി ന​ഗ​റി​ലെ എ​ടി​എം കൗ​ണ്ട​റി​ൽനി​ന്ന് ര​ണ്ടാ​യി​രം രൂ​പ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ അ​ക്കൗ​ണ്ടി​ലെ മു​ഴു​വ​ൻ തു​ക​യും ന​ഷ്ട​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​മാ​യ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ക്കൗ​ണ്ടി​ൽനി​ന്നു ന​ഷ്ട​മാ​യ തു​ക മു​ഴു​വ​ൻ പോ​യ​ത് ഇ​ത​ര സം​സ്ഥാ​ന​ത്തേ​ക്കാ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read More

കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ലി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്ന അ​ജ്ഞാ​ത​ൻ കാ​ണാ​മ​റ​യ​ത്ത്

കാ​യം​കു​ളം : കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ലി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യം തു​ട​ർ​ക്ക​ഥ ആ​യി​ട്ടും ന​ട​പ​ടി​യി​ല്ല. കാ​യം​കു​ളം എം.​എ​സ്.​എം. കോ​ള​ജി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത് . ഇ​വി​ടെ എ​ൺ​പ​തോ​ളം പെ​ൺ​കു​ട്ടി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞാ​ഴ്ച ഹോ​സ്റ്റ​ലി​ലെ ശൗ​ചാ​ല​യ​ത്തി​ൽ അ​പ​രി​ച​ത​നാ​യ ഒ​രാ​ൾ നി​ൽ​ക്കു​ന്ന​ത് കു​ട്ടി​ക​ൾ ക​ണ്ടു. പെ​ൺ​കു​ട്ടി​ക​ളു​ടെ റൂ​മി​ലും ഇ​യാ​ൾ ക​യ​റി. ഇ​തി​ന്‍റെ സി.​സി.​ടി.​വി. ദ്യ​ശ്യ​ങ്ങ​ളും കു​ട്ടി​ക​ൾ പോ​ലീ​സി​ന് കൈ​മാ​റി. ഹോ​സ്റ്റ​ലി​നു​ള്ളി​ലേ​ക്ക് വ​ലി​ഞ്ഞ് ക​യ​റി​യ​തി​ന്‍റെ കാ​ൽ​പാ​ടു​ക​ളും കു​ട്ടി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് കാ​ണി​ച്ചു കൊ​ടു​ത്തി​രു​ന്നു. ഹോ​സ്റ്റ​ലി​ൽ വാ​ർ​ഡ​ന്‍റെ​യും സെ​ക്യൂ​രി​റ്റി​യു​ടെ​യും സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് കു​ട്ടി​ക​ൾ പ​റ​യു​ന്ന​ത്. ഒ​രു ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് സി.​സി.​ടി.​വി. ക്യാ​മ​റ ഉ​ള്ള​ത്. ഒ​രാ​ഴ്ച​ക്കി​ടെ നാ​ല് ത​വ​ണ​യാ​ണ് ഇ​വി​ടെ സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യ​മു​ണ്ടാ​യ​ത്. രാ​ത്രി​യി​ൽ കെ​ട്ടി​ട​ത്തി​ലൂ​ടെ ഒ​രാ​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ കാ​ൽ​പെ​രു​മാ​റ്റം കേ​ൾ​ക്കാ​മെ​ന്നാ​ണ് കു​ട്ടി​ക​ൾ പ​റ​യു​ന്ന​ത്. ഹോ​സ്റ്റ​ലി​ൽ ഓ​രോ മു​റി​യി​ലും ശൗ​ചാ​ല​യ​ങ്ങ​ൾ ഇ​ല്ല. മു​റി​ക്ക് പു​റ​ത്തി​റ​ങ്ങി​യി​ട്ട് വേ​ണം ശൗ​ചാ​ല​യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ. ഓ​രോ രാ​ത്രി​യി​ലും പേ​ടി​ച്ചാ​ണ്…

Read More

എ​ടി​എം മെ​ഷീ​നാ​ണെ​ന്ന് ക​രു​തി പാ​സ്ബു​ക്ക് പ്രി​ന്‍റിം​ഗ് മെ​ഷീ​നും സി​ഡി​എ​മ്മും ത​ക​ർ​ത്തു; യു​വാ​വ് പി​ടി​യി​ൽ

തി​രൂ​ർ: എ​ടി​എം മെ​ഷീ​നെ​ന്ന് തെ​റ്റി​ധ​രി​ച്ച് പാ​സ്ബു​ക്ക് പ്രി​ന്‍റിം​ഗ് മെ​ഷീ​നും സി​ഡി​എ​മ്മും ത​ക​ർ​ത്ത യു​വാ​വ് പി​ടി​യി​ൽ. തി​രൂ​ർ താ​ഴെ​പാ​ല​ത്ത് ബാ​ങ്ക് കെ​ട്ടി​ട​ത്തോ​ടു​ചേ​ർ​ന്നു​ള്ള എ​സ്ബി​ഐ​യു​ടെ എ​ടി​എം കൗ​ണ്ട​റി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. യു​പി സ്വ​ദേ​ശി​യാ​യ ജി​തേ​ന്ദ്ര ബി​ന്ദ് എ​ന്ന 33കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. എ​ടി​എം കൗ​ണ്ട​റി​ൽ ക​യ​റി​യ ഇ​യാ​ൾ യ​ന്ത്രം​പൊ​ളി​ച്ച് പ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ​ണം എ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ശ്ര​മം ഉ​പേ​ക്ഷി​ച്ച് ഇ​വി​ടെ നി​ന്നും ക​ട​ന്നു ക​ള​ഞ്ഞു. ബാ​ങ്കി​ന്‍റെ കെ​ട്ടി​ട​ത്തി​ന​ക​ത്താ​യി​രു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ പു​റ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം അ​റി​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ ബാ​ങ്ക് അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് തി​രൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ​വ​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 13.5 ഗ്രാം എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റിൽ

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 13.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​ഴു​വ​ന്നൂ​ര്‍ നെ​ല്ലാ​ട് സ്വ​ദേ​ശി സു​നീ​ഷ് ഗോ​പി(33)​യെ​യാ​ണ് എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ബി. ഹ​രി​കൃ​ഷ്ണ​ന്‍, എ​സ്‌​ഐ സി. ​മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ 12.45ന് ​ഇ​ട​പ്പ​ള്ളി നോ​ര്‍​ത്ത് ഗ​വ. എ​ച്ച്എ​സ്എ​സ് റോ​ഡി​ന​ടു​ത്ത് പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വേ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ല്‍​നി​ന്ന് 13.5 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More