പൊൻകുന്നം: ചെറുവള്ളി ഡിവിജി എൽപി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യത്തെ പൂർവവിദ്യാർഥീസംഗമം. 1986-87 വർഷത്തെ ഒന്നാംക്ലാസ് വിദ്യാർഥികളാണ് അന്നത്തെ ക്ലാസ് ടീച്ചറുമായി ചേർന്ന് സംഗമമൊരുക്കിയത്. 37 വർഷത്തിനിടെ പല നാടുകളിലേക്ക് വിവിധ ജീവിതതുറകളിൽ ചേക്കേറിയവരെല്ലാം ഒന്നുചേർന്നപ്പോൾ അവർക്കൊപ്പം പ്രായത്തിന്റെ അവശതകൾ മറന്ന് അന്നത്തെ ക്ലാസ് ടീച്ചർ തങ്കമ്മ ടീച്ചറും പങ്കെടുത്തു. 1986-87ലെ ഗ്രൂപ്പ് ഫോട്ടോ ഇതിലൊരാളുടെ പക്കലുണ്ടായിരുന്നത് അന്നത്തെ 23 പേരെ കണ്ടെത്തുന്നതിന് തുണയായി. എല്ലാവരുടെയും ഫോൺ നമ്പറുകൾ സംഘടിപ്പിച്ച് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. പിന്നീടാണ് എല്ലാവരും ഒത്തുചേരുന്നതിനെപ്പറ്റിയും പഴയ ഫോട്ടോ പോലെ തന്നെ പുതിയ ഒരെണ്ണം എടുക്കുന്നതിനെക്കുറിച്ചും തീരുമാനിച്ചത്. വ്യക്തിപരമായ അസൗകര്യം മൂലം എത്താനാവാതെ പോയ ആറുപേരൊഴികെ 17 പേർ സംഗമത്തിൽ പങ്കെടുത്തു. കളിയും ചിരിയുമായി പ്രായം മറന്ന് ടീച്ചറും 40 വയസ് കഴിഞ്ഞ കുട്ടികളും ഒരു സായാഹ്നം സ്കൂളിൽ ചെലവഴിച്ചു. ചെറുവള്ളി കോയിപ്പുറത്ത് തങ്കമ്മ…
Read MoreCategory: Edition News
കെഎസ്എഫ് ഇ കെട്ടിടത്തിൽ കുടുങ്ങി തെരുവുനായ; ജീവനക്കാരെ അറിയിച്ചിട്ടും ഗ്രിൽ തുറന്നില്ല; രണ്ട് ദിവസം ഭക്ഷണം നൽകി സംരക്ഷിച്ച് നാട്ടുകാർ
മണിമല: രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇയുടെ ഓഫീസ് കെട്ടിടത്തിൽ കയറിയ നായ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം. നായ ഉള്ളിലുണ്ടെന്ന് അറിയാതെ ശനിയാഴ്ച വൈകുന്നേരം ഓഫീസ് പൂട്ടി മടങ്ങിയ ജീവനക്കാരെ നാട്ടുകാർ വിവരമറിയിച്ചെങ്കിലും തിങ്കളാഴ്ച മാത്രമേ ഇനി ഓഫീസ് തുറക്കാൻ സാധിക്കൂ എന്നായിരുന്നു മറുപടി. നായയെ പുറത്തുകൊണ്ടുവരാൻ മാർഗമൊന്നുമില്ലെന്നു കണ്ടതോടെ ആഹാരവും വെള്ളവുമായി നാട്ടുകാർ രക്ഷകരായി. കൂടിനിന്നവർ പല പേരുകൾ സ്നേഹത്തോടെ വിളിക്കുന്നതുകേട്ട് നായ കെഎസ്എഫ്ഇ ബോർഡിന് മുകളിൽ വന്ന് തലയുയർത്തി നോക്കുന്നത് കൗതുകത്തോടെയാണ് നാട്ടുകാർ നോക്കിനിന്നത്. ഇന്നലെ രാവിലെ ജീവനക്കാർ എത്തിയാണ് നായയെ തുറന്നുവിട്ടത്.
Read Moreവടികൾ കൂട്ടിക്കെട്ടി വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദിച്ചു; പ്രിൻസിപ്പലിനെതിരേ പരാതിയുമായി രക്ഷിതാക്കൾ
കോഴിക്കോട്: സ്വകാര്യ ട്യൂഷന് സെന്ററിലെ അധ്യാപകര്‍ വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട് കൊടുവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന് സെന്ററിനെതിരേ പരാതിയുമായി കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചു. ട്യൂഷന് സെന്ററിലെ പ്രിന്‍സിപ്പലിനും ഇവിടെ പഠിപ്പിക്കുന്ന മറ്റൊരു അധ്യാപകനുമെതിരേയാണ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ മൂന്ന് പേരെ വടികള്‍ കൂട്ടിക്കെട്ടി മര്‍ദിച്ചു വെന്നാണ് പരാതി. കുട്ടികളെ രക്ഷിതാക്കള്‍ പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകരുടെ പ്രവൃത്തിക്കെതിരേ ചൈല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഅഞ്ച് മാസത്തിനിടെ അഞ്ച് കോടി; സൈബര്‍ തട്ടിപ്പിന്റെ കണക്ക് കേട്ടാൽ കണ്ണ് തള്ളും
കോഴിക്കോട്: എത്ര തവണ കബളിപ്പിക്കപ്പെട്ടാലും മനസിലാകാത്തവരാണ് മലയാളികള്‍ എന്നതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. സൈബര്‍ തട്ടിപ്പിലും മറ്റും അകപ്പെട്ട് പലതവണ പണം നഷ്ടപ്പെട്ടാലും പിന്നെയും അതിന്റെ കുരുക്കുകളിൽ ചെന്നു ചാടും. കോഴിക്കോട് നഗരത്തിലെ സൈബര്‍ തട്ടിപ്പിന്റെ കണക്കെടുത്താല്‍ കണ്ണു തള്ളിപ്പോകും. നഗരത്തിൽ അഞ്ചുമാസത്തിനുള്ളിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് അഞ്ചുകോടി രൂപയാണെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. ഡോക്ടർമാർ, വ്യാപാരികൾ, ഉദ്യോഗസ്ഥർ, ധനകാര്യസ്ഥാപനത്തിൽനിന്ന് വിരമിച്ചവർ തുടങ്ങിയവരിൽനിന്നടക്കം 244 പരാതികളാണ് ജനുവരിമുതൽ മേയ്വരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. പരാതി നല്‍കിയവരുടെ കണക്ക് മാത്രമേ പോലീസിന്റെ പക്കലുള്ളു എന്ന മനസിലാക്കുമ്പോഴാണ് തട്ടിപ്പിന്റെ ആഴം എത്രയെന്ന് മനസിലാകുക. പറ്റിക്കപ്പെടുന്നത് കോഴിക്കോട്ടുകാരാണെന്നേയുള്ളു. പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഇതരസംസ്ഥാനക്കാർ ഉള്‍പ്പെടെയുള്ളവരാണ്. വ്യാജ കൊറിയർ കമ്പനികൾ, വ്യാജ ഷെയർ മാർക്കറ്റ് കമ്പനികൾ എന്നിവയുടെ പേരിലാണ് തട്ടിപ്പ് കൂടുതലും. ആധാർനമ്പറുകൾ, മൊബൈൽഫോൺ നമ്പറുകൾ എന്നിവ തട്ടിപ്പുകാർ സംഘടിപ്പിച്ചിട്ടുണ്ട്.…
Read Moreസ്കൂൾ വളപ്പിലെത്തിയ കാട്ടാനക്കൂട്ടം ഗെയിറ്റും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു; ഭയത്തോടെ ഒരു ഗ്രാമം;വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ
മറയൂർ: കാന്തല്ലൂർ കീഴാന്തൂരിൽ രണ്ടു കൊമ്പന്മാർ സ്കൂൾ പരിസരത്ത് തമ്പടിച്ച് സ്കൂളിന്റെ ഗെയിറ്റും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു. സ്കൂൾ ചുവരിലും കേടുപാടു വരുത്തി. മറയൂർ – കാന്തല്ലൂർ റോഡിലെ കീഴാന്തൂർ പാലത്തിനു സമീപമുള്ള സെന്റ് ജോസഫ് എൽപി സ്കൂളിന്റെ പരിസരത്താണ് രാത്രി മുഴുവനും കാട്ടുകൊമ്പന്മാരുടെ വിളയാട്ടം ഉണ്ടായത്. സെന്റ് ആൻസ് സന്യാസിനി കളുടെ മേൽ നോട്ടത്തിൽ നടത്തിവരുന്ന ഹോസ്റ്റൽ സ്കൂൾ വളപ്പിനുള്ളിലാണ്. ഇന്നലെ രാത്രി രണ്ടു കൊമ്പന്മാർ സ്കൂൾ പരിസരത്തും ചുറ്റുമുള്ള കൃഷിത്തോട്ടത്തിലുമെത്തി പച്ചക്കറികൾ നശിപ്പിക്കുകയും സ്കൂളിന്റെ മുൻവശത്തെത്തി ഗേറ്റ് തകർക്കുകയും ചെയ്തു. പ്രദേശത്ത് കഴിഞ്ഞ ഒരു മാസക്കാലമായി കാട്ടാനക്കൂട്ടങ്ങൾ തമ്പടിച്ചിരുന്നു. പകൽ സമയത്തുപോലും കൃഷിയിടത്തിലാണ് കാട്ടാനകൾ കഴിയുന്നത്. കഴിഞ്ഞദിവസം പെരുമലയിൽ ഹോസ്റ്റലിന്റെ വളപ്പി നുള്ളിലും കാട്ടാനകൾ കയറിയിറങ്ങി. മറയൂർ – കാന്തല്ലൂർ റോഡിലും കാന്തല്ലൂർ – പെരുമള്ള റോഡിലും രാത്രികളിൽ കാട്ടാനക്കൂട്ടം നടക്കുന്നത് സ്ഥിര കാഴ്ചയാണ്.…
Read Moreകുട്ടികൾക്കും അധ്യാപകർക്കും വയറിളക്കവും ഛർദിയും ; മെഡിക്കൽ സംഘം പരിശോധന നടത്തി
ഹരിപ്പാട്: കുട്ടികൾക്കും അധ്യാപകർക്കും വയറുവേദനയും വയറിളക്കവും ഛർദിയുമുണ്ടായ സാഹചര്യത്തിൽ ചിങ്ങോലി ചൂരവിള ഗവ. എൽപി സ്കൂളിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ജമുനാ വർഗീസ് നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച രാവിലെ സ്കൂളിൽ പരിശോധന നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പദ്മശ്രീ ശിവദാസൻ, ജില്ലാ സർവലൈൻസ് ഓഫീസർ ഡോ. ജീന റാഫേൽ, ജില്ലാ ലാബോറട്ടറി ടെക്നീഷ്യൻ ജയ എന്നിവരും പഞ്ചായത്തംഗങ്ങളും മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും പരിശോധനയിൽ പങ്കെടുത്തു. പ്രാഥികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷിനുവിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടത്തി. രോഗ ബാധിതരായ കുട്ടികളുടെയും അധ്യാപകരുടെയും സാമ്പിളുകൾ ആലപ്പുഴ എൻഐവിയിലേക്ക് പരിശോധനയ്ക്കായും അയച്ചു. 48 കുട്ടികൾക്കും ഏഴ് അധ്യാപകർക്കും ഒരു പാചകത്തൊഴിലാളിക്കുമാണ് അസുഖം ബാധിച്ചത്. വ്യാഴാഴ്ച മുതലാണ് രോഗം പിടിപെട്ടത്. ഇവരെല്ലാവരും ആശുപത്രികളിൽ ചികിത്സതേടി. ആരുടെയും നില ഗുരുതരമല്ല. പകർച്ച വ്യാധിയോ…
Read Moreനമ്പർ തിരുത്തി ലോട്ടറി വിൽപ്പനക്കാരിയുടെ പണവും ലോട്ടറിയും തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
കായംകുളം: ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദേശീയപാതയിൽ കമലാലയം ജംഗ്ഷനു തെക്കുവശം ലോട്ടറി വിൽപ്പനക്കാരിയായ മായയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുത്ത കേസിലാണ് കൊല്ലം പുനലൂർ കരവാളൂർ വ്ളാത്തൂർ വീട്ടിൽനിന്നു കൊല്ലം ചന്ദനത്തോപ്പ് പി. ഓയിൽ മേക്കോൺ ജംഗ്ഷന് കിഴക്കുവശം മുംതാസ് ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ഷാജ് (53) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂൺ ഏഴിന് രാവിലെ 11നാണ് സംഭവം. സംസ്ഥാന സർക്കാരിന്റെ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റാണെന്ന് മായയെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം ഇയാൾ സമ്മാന തുകയായ 10,000 രൂപ ലഭിക്കുന്നതിനുവേണ്ടി സമ്മാനാർഹമായ നമ്പർ വ്യാജമായി ചമച്ച് അസലാണെന്ന് പറഞ്ഞ് ലോട്ടറി വിൽപ്പനക്കാരിയെ ഏൽപ്പിക്കുകയായിരുന്നു. ആറായിരം രൂപ പണമായി വാങ്ങിയശേഷം 2000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും വാങ്ങി. ബാക്കി തുക പിന്നീട് വാങ്ങിക്കൊള്ളാമെന്നും പറഞ്ഞ്…
Read Moreഎറണാകുളം-ബംഗളൂരു വന്ദേഭാരത് കോട്ടയം വരെ നീട്ടണമെന്ന് ഫ്രാൻസിസ് ജോർജ്
കോട്ടയം: എറണാകുളം-ബംഗളൂരു വന്ദേഭാരത് കോട്ടയംവരെ നീട്ടണമെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്. പുതിയതായി ആരംഭിക്കുന്ന വന്ദേഭാരത് കോട്ടയത്തു നിന്നു തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സാബു മാത്യു അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്,അഡ്വ. പ്രിൻസ് ലൂക്കോസ്, ഡിസിസി വൈസ് പ്രസിഡന്റ് മോഹൻ കെ നായർ, ജയചന്ദ്രൻ, സിബി ജോൺ, ടി.സി. റോയ്, ഷൈനി ഫിലിപ്പ്, കെ.ഒ. തോമസ് എന്നിവർ പ്രസംഗിച്ചു.
Read Moreപാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവി; എന്‍ജിഒ യൂണിയന് സമ്മേളനത്തില്‍ പിണറായിക്കെതിരേ രൂക്ഷവിമര്‍ശനം
കോഴിക്കോട്: എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിനു കനത്ത തോല്‍വി നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം ഉയരുന്ന ഘട്ടത്തിലാണ് സിപിഎമ്മിനോട് ആഭിമുഖ്യമുള്ള എന്‍ജിഒ യൂണിയനും വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്നലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. അജിത്ത്കുമാര്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം.ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് തോല്‍വിക്കു പ്രധാന കാരണമായതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മാവേലി സ്റ്റോറുകള്‍ േനാക്കുകുത്തിയാക്കി മാറി. സാമൂഹിക പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ കുറ്റകരമായ അനാസ്ഥകാട്ടി. സാധാരണക്കാരുടെ പ്രതീക്ഷയായിരുന്ന പെന്ഷന് മുടങ്ങിയത് അവരെ നിരാശരാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക നല്‍കാത്തത് ജീവനക്കാരുടെ എതിര്‍പ്പിന് കാരണമായി. സര്‍ക്കാര്‍ ജീവനക്കാരുടേതടക്കമുള്ള പ്രതിഷേധ വോട്ടുകള്‍ യുഡിഎഫിനും ബിജെപിക്കും ഗുണം ചെയ്തു. തുശൂരില്‍ സുരേഷ് ഗോപിയുടെ വിജയം സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും…
Read Moreട്രെയിനിൽ യുവാവ് മരിച്ചു കിടന്ന സംഭവത്തിൽ ദുരൂഹത; റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പരവൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവാവ് മരിച്ചു കിടന്ന സംഭവത്തിൽ ദുരൂഹത. കടയ്ക്കാവൂർ വക്കം ബി.എസ് നിവാസിൽ ശൈലേഷാ (20)ണ് മരിച്ചത്. പരവൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കൊച്ചു വേളി -ഇൻഡോർ എക്സ് പ്രസിന്റെ എ സി കോച്ചിലാണ് ഞായറാഴ്ച രാവിലെ പത്തുമണിയോടെ ശൈലേഷിന്റെ മൃതദേഹം കണ്ടത്. ഈ ട്രെയിൻ രണ്ടു ദിവസമായി പരവൂരിൽ നിർത്തിയിട്ടിരിക്കയായിരുന്നു കൊച്ചുവേളിയിൽ നിന്നും പരവൂരിൽ എത്തിച്ച ട്രെയിന്റെ എല്ലാ ബോഗികളും പൂട്ടിയിട്ടിരുന്നതാണ്. അതാണ് റെയിൽവേയുടെ നിയമവും. പ്രത്യേകിച്ചും എസി ബോഗികൾ നിർബന്ധമായും പൂട്ടിയിടേണ്ടതാണ്. അങ്ങനെ പൂട്ടിയിട്ടിരുന്ന ബോഗിയിൽ ശൈലേഷ് എങ്ങനെ എത്തപ്പെട്ടു എന്നത് ദുരുഹമാണ്. ഈ ട്രെയിന്റെ പല സ്ലീപ്പർ ക്ലാസ്, ലോക്കൽ ക്ലാസ് ബോഗികളും തുറന്ന നിലയിലായിരുന്നു. ഇതും ദുരുഹത ഉയർത്തുന്നുണ്ട്. ശൈലേഷിന്റെ ദേഹത്ത് പ്രത്യേക പാടുകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്…
Read More