സ്വന്തം ലേഖകൻപാലക്കാട്: പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ പട്ടാന്പി ജോയിൻറ് ആർടിഒ നടപടി തുടങ്ങി. ആദ്യ ഘട്ടത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും വിശദീകരണം നൽകണം. ഏഴു ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം എന്നാണ് നിർദ്ദേശം. ബസ് ഉടൻ ജോയിന്റ് ആർടിഒ ഓഫീസിൽ ഹാജരാക്കാൻ ഉടമയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. ബസിൽ വേഗപ്പൂട്ട് ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. സംഭവത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഗുരുവായൂർ റൂട്ടിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കും. കൂറ്റനാട് ചാലിശ്ശേരിയി അമിത വേഗത്തിൽ പാഞ്ഞ രാജപ്രഭ എന്ന സ്വകാര്യബസ് സാന്ദ്ര എന്ന യുവതി തടഞ്ഞിട്ട സംഭവത്തെ തുടർന്നാണ് അധികൃതർ ബസുകളുടെ അമിതവേഗത്തിനെതിരെ നടപടികൾ തുടങ്ങിയത്. സാന്ദ്ര സഞ്ചരിച്ചിരുന്ന സ്കൂട്ടർ തട്ടി തട്ടിയില്ല എന്ന നിലയിൽ ബസ് അമിതവേഗത്തിൽ പാഞ്ഞതിനെ തുടർന്നാണ് സാന്ദ്ര സ്കൂട്ടറിനെ…
Read MoreCategory: Palakkad
ഭക്ഷണത്തിൽ പുഴു! വനിതാ ഹോസ്റ്റലിൽ വിദ്യാർഥിനികൾ പ്രതിഷേധിച്ചു; ഇവിടെ താമസിച്ച് പഠിക്കുന്നത് നൂറിലധികം വിദ്യാർത്ഥിനികള്‍
കോയന്പത്തൂർ : ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളന്പുന്നുവെന്ന് ആരോപിച്ച് പ്രവേശന കവാടത്തിനു മുന്നിൽ ഭക്ഷണ പ്ലേറ്റുമായി വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ സംഘർഷമുണ്ടായി. കോയന്പത്തൂരിലെ മരുതമലയിലാണ് ഭാരതിയാർ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി നൂറിലധികം വിദ്യാർത്ഥിനികളാണ് ഈ വനിതാ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. ഈ സാഹചര്യത്തിൽ വനിതാ ഹോസ്റ്റലിൽ നല്കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇടയ്ക്കിടെ ഭക്ഷണത്തിൽ പുഴുക്കളും പ്രാണികളും ഉണ്ടെന്നും പരാതി ഉയർന്നിരുന്നു. അതുപോലെ ഹോസ്റ്റലിൽ വെള്ളമില്ലെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് രാവിലെ വിദ്യാർത്ഥികൾക്ക് നല്കിയ സാന്പാറിൽ പുഴുവുണ്ടായിരുന്നതായി പറയുന്നു. ഇതിൽ ഞെട്ടിപ്പോയ ഹോസ്റ്റൽ വിദ്യാർഥികൾ ഭക്ഷണ പ്ലേറ്റുകളും ബക്കറ്റുകളുമായി സർവകലാശാലയുടെ കവാടത്തിനു മുന്നിൽ ഇരുന്നു ഗുണനിലവാരമുള്ള ഭക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ധർണ നടത്തി. ഹോസ്റ്റൽ കാന്റീനിൽ വിളന്പുന്ന ഭക്ഷണത്തിൽ ചിലപ്പോൾ പുഴുക്കളും കേടായ ഭക്ഷണവും ഉണ്ടെന്നായിരുന്നു അന്ന് ഇവരുടെ…
Read Moreകെഎസ്ആർടിസിയിൽ ഒറ്റഡ്യൂട്ടി സമ്പ്രദായം; നിരത്തിൽ നിന്നും ബസുകൾ ഒഴിയുമെന്ന് ജീവനക്കാർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : ഒറ്റ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആർടിസി നടപ്പാക്കിയാൽ നിരത്തുകളിൽ നിന്നും ബസ് ഒഴിയുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്യുമെന്ന് ജീവനക്കാർ. രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പതു വരെയാണ് യാത്രക്കാരുള്ളത്. ഈ സമയത്താണ് ബസ് സർവീസുകളുടെ ആവശ്യവും. സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാൽ നാല് മണിക്കൂർ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. 16 മണിക്കൂർവരെ യാത്രക്കാർ നിരത്തിലുണ്ടാകുമ്പോൾ നാല് മണിക്കൂർ വിശ്രമം ഉൾപ്പെടെ 12 മണിക്കൂർ ഡ്യൂട്ടി കഴിയും. ഏഴ് മണിക്കൂർ മാത്രമാണ് സ്റ്റിയറിംഗ്ഡ്യൂട്ടി ചെയ്യുക. ഈ സമയം മാത്രമേ ബസുകൾ നിരത്തിലുണ്ടാവുകയുള്ളു. അവസാനത്തെ നാല് മണിക്കൂറിനായി ഡ്യൂട്ടി തയാറാക്കാനും കഴിയില്ല. ഫലത്തിൽ ദിവസത്തിൽ എട്ട് മണിക്കൂർ നിരത്തിൽ ബസുകളുണ്ടാവില്ല എന്ന സ്ഥിതി സംജാതമാകും.നിലവിൽ മുവായിരത്തോളം സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തുന്നത്. അതിൽ 2500 ഓളം ഓർഡിനറി സർവീസുകൾ ആണ്. ഈ 2500…
Read Moreഒരു മാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ആറ്റിൻകരയിൽ; കൊന്ന് തള്ളിയത് സ്വന്തം സുഹൃത്തുക്കളും; ഞെട്ടിക്കുന്ന സംഭവം പാലക്കാട്
സ്വന്തം ലേഖകൻ പാലക്കാട്: യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ പോലീസ് കസ്റ്റഡിയിൽ. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) കൊല്ലപ്പെട്ട കേസിലാണ് സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരുമാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. പാലക്കാട് യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സുവീഷിനെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് സുവീഷിനെ കാണാതായത്. ജൂലൈ 19 ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപം വച്ച് സുവീഷിനെ പ്രതികള്‍ ബലമായി സ്കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തിൽ വച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയും കൊന്നു എന്നാണ് പോലീസ് പറയുന്നത്. ജൂലൈ 20ന് രാവിലെ മൃതദേഹം പ്രതികൾ യാക്കര പുഴയിൽ ഉപേക്ഷിച്ചു.…
Read Moreആറുപത്തിമൂന്നുകാരന്റെയും യുവാക്കളുടെയും തന്ത്രം പാളി; ചെത്തിയൊരുക്കിയ 20 കിലോ ചന്ദനവുമായി വനപാലകരുടെ വലയിൽ കുടങ്ങി
അഗളി: ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ മരപ്പാലം സെക്ഷനിൽ വാഹന പരിശോധനക്കിടെ ഇരുപതു കിലോ ചന്ദനംസഹിതം അഞ്ചുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികൾ ഓടി രക്ഷപ്പെട്ടു. ചന്ദനക്കടത്തിന് ഉപയോഗിച്ച കാറും ബൈക്കും പിടിച്ചെടുത്തു.പട്ടാന്പി കൊപ്പം ചെറുകോട് കുൽമുഖംതൊടി വീട്ടിൽ ഷിഹാബുദീൻ (25), വല്ലപ്പുഴ ചെറുകോട് എടന്പലം കുന്നിൽ സാദിഖ് അലി (25), ഷോളയൂർ കീരിപ്പതിഊരിൽ പ്രവീണ്‍കുമാർ (21), കീരിപ്പതി ഊരിലെ കാളിദാസൻ (22), കോട്ടത്തറ മാറ്റത്തുകാട് പുളിയപ്പതിയിൽ ഭദ്രൻ (63) എന്നിവരാണ് പിടിയിലായത്. മരപ്പാലം കന്പി ഗേറ്റ് വനപ്രദേശത്തുനിന്നു ചെത്തി ഒരുക്കിയ ചന്ദനക്കാതലുമായി എത്തിയ പ്രതികളെ പുലർച്ചെയാണ് ഫോറസ്റ്റ് സംഘം പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 30ന് നടത്തിയ തെരച്ചിലിൽ വനപാലകർ പിടികൂടി റിമാൻഡ് ചെയ്തിരുന്ന മൂന്നു പ്രതികൾ ജാമ്യത്തിലിറങ്ങി ഈ കേസിലും ഉൾപ്പെട്ടിട്ടുള്ളതായി വനപാലകർ അറിയിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ മരപ്പാലം ഭാഗത്തുനിന്നു ചന്ദനം കടത്തിയ…
Read Moreആനയെ കണ്ട് പേടിച്ച് വീട്ടിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴേക്കും..! അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
സ്വന്തം ലേഖകൻ പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വനത്തിനോട് ചേർന്നാണ് മല്ലേശ്വരിയുടെ വീട്. പുലർച്ചെ വീടിനു പുറത്ത് നിന്ന് ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. വനത്തിനോട് ചേർന്നാണ് മല്ലീശ്വരിയുടെ വീട്. ആനയെ കണ്ട് പേടിച്ച് വീട്ടിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴേക്കും കാട്ടാന മല്ലീശ്വരിയെ ആക്രമിക്കുകയായിരുന്നു. ഭർത്താവ് ശിവരാമന്റെ മുന്നിൽ വച്ചാണ് കാട്ടാന മല്ലീശ്വരിയെ തുന്പിക്കൈ കൊണ്ട് വലിച്ച് നിലത്തിട്ട് ചവിട്ടിക്കൊന്നത്. ഇതു കണ്ട് ഭയന്ന് ശിവരാമൻ നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടിപ്പോയി. മല്ലീശ്വരിയെ കൊന്ന ശേഷം ഏറെ നേരം ആന മൃതദേഹത്തിനരികെ നിന്നും മാറാതെ നിന്നു. നാട്ടുകാർ ഏറെ പണിപെട്ടാണ് ആനയെ അവിടെ നിന്നും അകറ്റിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ…
Read Moreപട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കുത്തിക്കൊന്നു
പാലക്കാട്: പട്ടാമ്പയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്തി. കൊപ്പം വണ്ടുന്തറയില് കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. കേസില്‍ ഒരാള്‍ അറസ്റ്റിലായി. ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ വിരോധത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read Moreസാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് ജാഗ്രത വേണം; ചില മാട്രിമോണിയൽ സൈറ്റുകളിലൂടെയുള്ള വിവാഹത്തിലും ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്നു
പാലക്കാട് : സാമൂഹ്യ മാധ്യമങ്ങളിലെ ചതികുഴികൾക്കെതിരെ പെണ്‍കുട്ടികൾ ജാഗ്രത കാണിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികൾ ചൂഷണം ചെയ്യപ്പെട്ട നിരവധി കേസുകൾ വനിതാ കമ്മിഷനിൽ വരുന്നതായും കമ്മിഷൻ അംഗം ഷിജി ശിവജി. വനിത കമ്മീഷൻ കളക്റേറ്റ് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിലാണ് കമ്മീഷൻ അംഗം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ കൗമാരക്കാരായ പെണ്‍കുട്ടികളെ സൗഹൃദം സ്ഥാപിച്ച് ചൂഷണം ചെയ്യുന്ന സൗഹൃദങ്ങളെ തിരിച്ചറിയണം. ഒരാഴ്ചത്തെ സൗഹൃദത്തിൽ വീട്ടിൽ നിന്നു ആണ് സുഹൃത്തിനൊപ്പം പോയി വിവാഹിതയായ പെണ്‍കുട്ടി ജയിലിലടക്കപ്പെട്ട പ്രതീതിയിൽ ജീവിക്കേണ്ടി വന്നതായും പീഡനത്തെ തുടർന്ന് പരീക്ഷക്കാണെന്ന് പറഞ്ഞ് ഭർതൃവീട്ടിൽ നിന്നിറങ്ങി രക്ഷപ്പെട്ട പരാതി ലഭിച്ചിരുന്നു. സ്വന്തം വീട്ടിൽ എത്തിയ പെണ്‍കുട്ടിയുടെ അച്ഛൻ വനിതാ കമ്മീഷനിൽ നൽകിയ പരാതി പരിഗണിച്ചാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തെ ഗൗരവമായി കാണുന്നതായി കമ്മീഷനംഗം വ്യക്തമാക്കി.പെണ്‍കുട്ടിക്ക് ധൈര്യം…
Read Moreകണ്ണംകുളത്ത് ആടുകളെ കൊന്നൊടുക്കിയത് പട്ടിപ്പുലിയോ കാട്ടുപൂച്ചയോ..? വനപാലകർ ഉറപ്പിച്ച് പറയുന്നതിങ്ങനെ…
വടക്കഞ്ചേരി: കഴിഞ്ഞദിവസം കണ്ണംകുളത്ത് ആടുകളെ കൊന്നൊടുക്കിയത് പട്ടിപ്പുലിയോ കാട്ടുപൂച്ചയോ എന്ന സംശയം ബാക്കിയാകുന്നു. ഇന്നലെ കിഴക്കഞ്ചേരിയിലെ വെറ്ററിനറി ഡോക്ടർ ശ്രീജിഷ സ്ഥലത്തെത്തി ജഡം പരിശോധിച്ചതിലും വന്യമൃഗം എന്ന നിഗമനത്തിലാണ് എത്തിയത്. ഇരുപതും മുപ്പതും കിലോ തൂക്കം വരുന്ന ആടുകളെ കാട്ടുപൂച്ചയ്ക്ക് വലിച്ചു കൊണ്ടു പോകാൻ കഴിയില്ലെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ ആക്രമിച്ചത് കാട്ടുപൂച്ച തന്നെയാണെന്ന നിഗമനത്തിലാണ് വനപാലകർ. കണ്ണംകുളം ചെങ്ങാനിയിൽ കൃഷ്ണദാസിന്റെ അഞ്ച് ആടുകളെയാണ് ചൊവ്വാഴ്ച വൈകീട്ട് വന്യമൃഗത്തിന്റെ ആക്രമണത്തിനിരയായത്. ഇതിൽ മൂന്ന്ആടുകളും ഗർഭിണികളായിരുന്നു. കയറോടുകൂടിയാണ് വീടിനുമുന്നിലെ തോട്ടത്തിൽ ആടുകളെ മേയാൻ വിട്ടിരുന്നത്. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ശരീരത്തിലെ പലയിടത്തും കടിയേറ്റ പാടുകളുണ്ട്. ഇതിനുമുന്‍പൊന്നും ഇത്തരത്തിൽ വളർത്തുമൃഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് ഉടമ കൃഷ്ണദാസ് പറഞ്ഞു. ഇത് ആദ്യ സംഭവമാണ്. ഇവിടെ നിന്നും നാലു കിലോമീറ്റർ മാറി കാളാംകുളത്ത് മാസങ്ങൾക്കു മുന്‍പ് ഇത്തരത്തിൽ ആടുകളെ കൊന്നൊടുക്കുന്ന സംഭവം നടന്നിരുന്നു. അന്ന്…
Read Moreപോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തിലെ പ്രതികാരം; പാലക്കാട് ശ്രീനിവാസൻ കൊലപാതകത്തിൽ 26 പ്രതികൾ; കുറ്റപത്രം ഇന്ന് സമർപ്പിക്കും
സ്വന്തം ലേഖകൻപാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 26 പ്രതികൾ ആണ് ഉള്ളത്. 2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണമെന്നാണ് കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക് പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു സംഘം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിയോടെയാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്നുപേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ലാ ആശുപത്രിയിൽ…
Read More