പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തു ചത്തു. അരിയൂർ ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10.30 ന് അഗ്നിബാധ ഉണ്ടായത്. കോഴിഫാമിൽ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിംഗ് അടയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് അഗ്നിബാധയുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വയറിംഗ് കത്തിയതിനെ തുടർന്ന് സീലിംഗിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാൽ തൊഴിലാളികൾ ആരും ഫാമിൽ ഇല്ലായിരുന്നു. ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.
Read MoreCategory: Palakkad
ലോട്ടറി വില്പനക്കാരിക്ക് നേരേ ആസിഡ് ആക്രമണം; ആക്രമിച്ചത് മുൻ ഭർത്താവ്, പ്രതി പിടിയിൽ
പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്കു നേരേ ആസിഡ് ആക്രമണം. ഇന്ന് രാവിലെ 7നാണ് സംഭവം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു ആക്രമണം ഉണ്ടായത്. ഇവരുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കഴുത്തിന് പിറക് വശത്താണ് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ലന്ന് ഡോക്ടർമാർ അറിയിച്ചു.
Read Moreവനിതാ പഞ്ചായത്ത് അംഗത്തിന് നേരെ പോലീസിന്റെ അസഭ്യം പറച്ചിൽ; പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി കോൺഗ്രസ്
വെള്ളറട: കോണ്‍ഗ്രസ് വനിത പഞ്ചായത്ത് അംഗത്തെ അസഭ്യം പറഞ്ഞ അഡീഷണല്‍ എസ്ഐക്ക് എതിരെ കേസ് എടുക്കാത്തതില്‍ പ്രതിഷേധം ശക്തമായി. തെരഞ്ഞെടുപ്പു ദിവസം ചെമ്പൂര്, മുരുത്തംകോട് കൃഷി ഓഫീസില്‍ വോട്ട് ചെയ്യാന്‍ എത്തിയ ചെമ്പൂര് വാര്‍ഡ് മെംബര്‍ ഉഷ സതീഷിനെയാണ് ആര്യങ്കോട് പോലീസ് സ്റ്റേഷനിലെ അഡിഷണല്‍ എസ്ഐ യാക്കോബ് അസഭ്യം പറഞ്ഞതായി ആരോപിക്കുന്നത്. സംഭവത്തിൽ ഉഷാ സതീഷ് ആര്യങ്കോട് പോലീസിനും, റൂറല്‍ എസ്പിക്കും, ഡിജിപിക്കും പരാതി നല്കി.എന്നാൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും പോലീസ് കൈകൊണ്ടില്ലെന്നാണ് ആക്ഷേപം.സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്യന്‍കോട് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
Read Moreഎമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സമയോചിതമായ ഇടപെടൽ; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ യുവതിക്കു സുഖപ്രസവം
പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പാലക്കാട് മൈലംപാടം പുതുവപാടം കോളനിയിലെ 28കാരിയാണ് ആംബുലൻസിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. ഇന്ന ലെ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് കെ. പ്രജിത്ത്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മനു എന്നിവർ ഉടൻ കോളനിയിൽ എത്തി യുവതിയുമായി ആശുപത്രിയിലേക്ക് തിരിച്ചു. ഒരു കിലോമീറ്റർ പിന്നിടുന്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മനു നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി…
Read Moreപച്ചക്കറി ലോറിയില്‍ കഞ്ചാവുകടത്ത്; രണ്ട് പേർക്ക് 20 വര്‍ഷം കഠിനതടവ്
മഞ്ചേരി: പച്ചക്കറി ലോറിയില്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ കേസിൽ രണ്ടു യുവാക്കൾക്ക് 20 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി എന്‍ ഡി പി എസ് സ്പെഷല്‍ കോടതിയാണു ശിക്ഷ വിധിച്ചത്. തിരൂര്‍ മാറാക്കര കാടാമ്പുഴ സ്വദേശികളായ ഉരുളന്‍കുന്ന് പാലക്കത്തൊടി മുഹമ്മദ് റാഫി (26), പുത്തന്‍പുരക്കല്‍ സനില്‍ കുമാര്‍ (32) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. എന്‍ഡിപിഎസ് ആക്ടിലെ രണ്ടു വകുപ്പുകളിലായാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പത്തു വര്‍ഷം തടവ്, ഒരു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണു ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ആറുമാസം വീതം തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. 2021 ജൂലൈ 30നു രാത്രി എട്ടരയ്ക്ക് വഴിക്കടവ് ചെക്ക് പോസ്റ്റിനു സമീപം നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്. പ്രദീപ് കുമാറും…
Read Moreമൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം; ദുരൂഹതകളും സംശയങ്ങളും ബാക്കി
തിരുവില്വാമല: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം തികയുന്നു. കേരളത്തെ മുഴുവൻ ഞെട്ടിച്ച ഈ ദുരന്തം നടന്ന് ഒരു വർഷമാകുമ്പോഴും സംഭവത്തിലെ ദുരൂഹത മാറിയിട്ടില്ല. പൊട്ടിത്തെറി എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ചും എന്താണ് പൊട്ടിത്തെറിച്ചത് എന്നതും വ്യക്തമായ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 24ന് രാത്രിയിലായിരുന്നു മുന്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും ഏക മകള്‍ ആദിത്യശ്രീയുടെ (എട്ട്) മരണം. മൊബൈൽ ഫോൺ കണ്ടുകൊണ്ടിരിക്കെ ഫോൺ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നായിരുന്നു ആദ്യമെല്ലാം കരുതിയിരുന്നത്. എന്നാൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ല കുട്ടി മരിച്ചതെന്നും സ്ഫോടക വസ്തുപൊട്ടിത്തെറിച്ചാണെന്നും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്നുള്ള പരിശോധന ഫലം പുറത്തുവന്നതോടെ ആശയക്കുഴപ്പമായി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിൽ ആണെന്ന് പോലീസ് പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം…
Read Moreഎൻജിന്റെ അടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകളോളം; പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തത് ചത്ത മയിലിനെ
വാളയാർ: കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് കുറുകെ വന്ന മയിൽ ട്രെയിൻ എൻജിന്റെ അടിയിൽപ്പെട്ടു ചത്തു. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ് ട്രാക്കിൽ നിന്ന മയിൽ പെട്ടത്. വനമേഖല ആയായതിനാൽ ശബ്ദം കേട്ടെങ്കിലും ലോക്കോപൈലറ്റിന് അവിടെ ട്രെയിൻ നിർത്താനായില്ല. തുടർന്ന് എൻജിന്റെ അടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകളോളമാണ്. കഞ്ചിക്കോട് ചുള്ളിമടയിൽ ഞായറാഴ്ച വൈകിട്ട് 5.30 ന് ആയിരുന്നു സംഭവം. 5.55ന് ട്രെയിൻ പാലക്കാടെത്തി. ലോക്കോപൈലറ്റ് വിവരം നൽകിയതിനെ തുടർന്ന് ആർപിഎഫ് സംഘം സ്ഥലത്തെത്തിയിരുന്നു. പോർട്ടർമാരുടെ കൂടി സഹായത്തോടെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ മയിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreഇക്കുളി പ്രതിഷേധക്കുളി…കടുത്തവേനലിൽ പൈപ്പുവെള്ളം പാഴാകുന്നു: റോഡിലെ വെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ച് കൃഷ്ണകുമാർ
തിരുവില്വാമല: പൈപ്പ് പൊട്ടി പാഴായിപ്പോകുന്ന വെള്ളത്തിൽ കുളിച്ച് യുവാവിന്റെ പ്രതിഷേധം. മലേശമംഗലം സ്വദേശി കൃഷ്ണകുമാറും സുഹൃത്തുക്കളുമാണ് വിഷു ദിനത്തിൽ പൈപ്പ് പൊട്ടി റോഡരുകിലെ ചാലിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുളിച്ച് അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ പ്രതിഷേധകുളി നടത്തിയത്. നാളുകളായി മലേശമംഗലം റോഡിൽ പലഭാഗങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. നിരവധി തവണ പരാതി നൽകിയിട്ടും വാട്ടർ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പിഡബ്ള്യുഡി, വാട്ടർ അതോറിറ്റി ശീതസമരവും വെള്ളം പാഴായി പോകുന്നതിന് കാരണമാകുന്നു. പി ഡബ്ള്യുഡി അധികൃതരുടെ അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നതും പണികൾ വൈകുന്നതിന് കാരണമാകുന്നുണ്ടത്രെ. പ്രതിഷേധ സമരത്തിൽ ജാഫർ ,ഉമ്മർ എന്നിവരും പങ്കെടുത്തു . തിരുവില്വാമല പഞ്ചായത്തിലെ മലേശമംഗലം നിവാസികൾ നാളുകളായി കുടിവെള്ളമില്ലാതെ ദുരിതത്തിലാണ് . നിരവധി കുടുംബങ്ങളാണ് വെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്. കടുത്ത വേനൽ ചൂടിൽ മേഖലയിലെ മിക്ക കിണറുകളും കുളങ്ങളും…
Read Moreഅടിമാലിയിൽ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; കൊല്ലത്തുകാരായ പ്രതികൾ പിടിയിലായത് പാലക്കാട്ട് നിന്ന്
ഇടുക്കി: അടിമാലിയില്‍ വയോധികയായ വീട്ടമ്മയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പാലക്കാട്ട് പിടിയില്‍. അടിമാലി കുര്യന്‍സ്പടി നടുവേലില്‍ കിഴക്കേതില്‍ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ഫാത്തിമയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെ.ജെ.അലക്സ്, കവിത എന്നിവരെയാണ് പാലക്കാട്ടു നിന്ന് പോലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൃത്യത്തിനു ശേഷം അടിമാലിയില്‍ നിന്ന് കടന്നു കളഞ്ഞ പ്രതികള്‍ പാലക്കാട് എത്തിയതിന് പിന്നാലെയാണ് പോലീസ് ഇവരെ പിടി കൂടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര് ഫാത്തിമയുടെ വീട്ടില്‍ വന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചതാണ് കേസില്‍ നിര്‍ണായകമായത്. കവര്‍ച്ച നടത്തുന്നതിനിടെയാണ് കൊലപാതകമെന്നാണ് വിവരം. പ്രതികള്‍ ഫാത്തിമ കാസിമിന്റെ പക്കല്‍ നിന്നു കവര്‍ന്ന ആഭരണങ്ങള്‍ അടിമാലിയിലെ ഒരു…
Read Moreഅപകടത്തിൽ മരിച്ച സുഹൃത്തിന്റെ മൃതദേഹം കാണാൻ മോർച്ചറിയിൽ അതിക്രമിച്ച് കയറി; യുവാക്കൾ അറസ്റ്റിൽ
പാലക്കാട്: സുഹൃത്തിന്റെ മൃതദേഹം കാണാൻ മോർച്ചറിയിൽ അതിക്രമിച്ചു കയറി യുവാക്കൾ. കൽമണ്ഡപം സ്വദേശി അജിത്, കരിങ്കപ്പുള്ളി സ്വദേശി ശ്രീജിത് എന്നിവരാണ് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ അതിക്രമിച്ചു കയറിയത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു. തുടർന്ന് പാലക്കാട് സൗത്ത് പോലീസ് രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്ത് വലിയപാടം സ്വദേശി രാജേന്ദ്, ബൈക്ക് ഉന്തിക്കൊണ്ടു പോകുന്നതിനിടെ ബസിടിച്ചു മരിക്കുകയായിരുന്നു. രാത്രി സമയത്ത് മോർച്ചറിയിൽ മൃതദേഹം കാണാൻ അനുവദിക്കുന്നതല്ല. ഇതിനെ തുടർന്നാണ് സുഹൃത്തിന്റെ മൃതദേഹം കാണാനെത്തിയ യുവാക്കൾ തർക്കിച്ച് മോർച്ചറിയുടെ ചില്ലുവാതിൽ തകർത്ത് അകത്ത് കയറിയത്.
Read More