മണ്ണാർക്കാട് : കാർഷികവൃത്തിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മണ്ണാർക്കാടിനെ ലഹരി മാഫിയകളുടെ കേന്ദ്രമാക്കാൻ നീക്കം.വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ പ്രശസ്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന ഇവിടെ ലഹരി കടത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ലഹരി ഉപയോഗം വിദ്യാർത്ഥികളിലും യുവാക്കളിലും ഏറി വരുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്.ലഹരി കടത്തുമായി ബന്ധപ്പെട്ട് യുവാക്കളേയും പ്രായപൂർത്തിയാകാത്തവരേയും പോലീസും എക്സൈസും പിടികൂടിയിട്ടുണ്ട്.ഇതിനെതിരെ ബോധവൽക്കരണം അനിവാര്യമാണെന്ന് സാമൂഹ്യ പ്രവർത്തകരും രക്ഷിതാക്കളും പറയുന്നു. ഒരു കാലത്ത് അട്ടപ്പാടിയിൽ നിന്നാണ് കഞ്ചാവ് എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നൂറ് കണക്കിന് കിലോ കഞ്ചാവാണ് കരിങ്കല്ലത്താണി, നാട്ടുകൽ എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയത്.കരിങ്കല്ലത്താണിയിൽ നിന്ന് 205 കിലോ കഞ്ചാവുമായി മൂന്നു പേരും അറസ്റ്റിലായി. പാലോട് നിന്ന് 190 കിലോ കഞ്ചാവാണ് പിടികൂടിയത്. നവംബർ മാസം മുതൽ ജനുവരി വരെയാണ് കഞ്ചാവ് വിളവെടുപ്പിന്റെ സമയം.ഈ സമയത്ത് കഞ്ചാവ് ലോബികൾ അട്ടപ്പാടി, ഇടുക്കി എന്നിവിടങ്ങളിൽ സജീവമാകും. കഞ്ചാവ്…
Read MoreCategory: Palakkad
പുറംലോകവുമായി ബന്ധമില്ലാതെ 60 സംവത്സരങ്ങൾ പിന്നിട്ട് നൂറോളം കുടുംബങ്ങൾ.
ഫ്രാൻസിസ് തയ്യൂർവടക്കഞ്ചേരി : പുറംലോകവുമായി ബന്ധമില്ലാതെ 60 സംവത്സരങ്ങൾ പിന്നിട്ട് പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ പാത്രകണ്ടം, കൈതക്കൽ ഉറവ ,ഒളകര തുടങ്ങിയ മലയോരത്തെ നൂറോളം കുടുംബങ്ങൾ.അത്യാവശ്യങ്ങൾക്ക് ഫോണ് ചെയ്യാൻ പോലും കഴിയാത്ത പ്രദേശങ്ങളാണ് കാട്ടിലെ ഈ മൂന്ന് തുരുത്തുകളും. കുട്ടികളുടെ പഠന സൗകര്യങ്ങൾക്കായി ഏതാനും മാസങ്ങൾക്കുമുന്പ് വൈഫൈ കണക്ഷൻ സംവിധാനം ഒരുക്കിയിരുന്നെങ്കിലും ഫോണ് ബന്ധങ്ങൾ ആയിട്ടില്ല.കൈതക്കൽ ഉറവ ഭാഗത്ത് ഈ സൗകര്യവും എത്തിയിട്ടില്ല. ഏതാനും വർഷം മുന്പ് മാത്രമാണ് കറന്റ് കണക്ഷൻ ആയത്. മൊബൈൽ ഫോണുകൾക്കൊന്നും ഇവിടെ റേഞ്ച് ഇല്ല. വൈകുന്നേരത്തോടെ എല്ലാവരും വീടുകളിൽ എത്തിയാൽ പിന്നെ പുറംലോകത്ത് നടക്കുന്നതെന്താണെന്ന് ഇവർ അറിയില്ല. ഇവർക്ക് എന്ത് സംഭവിച്ചു എന്നറിയാൻ പുറമെയുള്ളവർക്കും മറ്റു മാർഗങ്ങളില്ല.പ്രദേശത്ത് നേരിട്ട് എത്തുക തന്നെ വേണം. പാലക്കുഴി വഴിയിൽ നിന്നും കാട്ടിനുള്ളിലൂടെ മണ്റോഡ് ഉണ്ട്. ഇതിലൂടെ കിലോമീറ്ററുകളോളം നടന്നു വേണം താമസസ്ഥലങ്ങളിലെത്താൻ.സ്കൂളിൽ പഠിക്കുന്ന…
Read Moreപന്നികളെക്കൊണ്ട് പൊറുതിമുട്ടി കർഷകർ; വെടിവച്ചോ,പക്ഷേ ഗർഭിണി പന്നികളെ വെടിവയ്ക്കാൻ പറ്റില്ല; ഉഴുതു മറിച്ച് പന്നികളുടെ വിളയാട്ടം…
വണ്ടിത്താവളം: നെടുന്പള്ളത്ത് ഞാറുപാകിയതെല്ലാം പന്നിക്കൂ ട്ടം ഉഴുതുമറിച്ച് വ്യാപകനാശം.ആദ്യതവണ ഞാറുകളെല്ലാം നശിച്ചതിനാൽ വയൽ മാറി വീണ്ടും പാകിയ ഞാറുകളും ഇക്കഴിഞ്ഞ ദിവസം കൂട്ടമായിറങ്ങിയ പന്നികൾ സർവനാശം വരുത്തിയിരിക്കുന്നത്. വിഷമത്തിലായ കർഷകനായ ആറുമുഖൻ ഇത്തവണ ഇനി രണ്ടാം വിളയിറക്കില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്. സമീപത്തെ കർഷകരുടെയും സാഹചര്യം പ്രതീക്ഷയ്ക്കു വകനൽകുന്നില്ല. കർഷകരുടെ വീടുകളിലെ സാരികളെല്ലാം വയൽവരന്പുകളിൽ സർക്കസ് കൂടാരം പോലെ വ്യാപിച്ചുകെട്ടിയിരിക്കുകയാണ്. പല നിറങ്ങൾ കണ്ടാൽ പന്നികൾ വയലിലെത്തില്ലെന്നതാണ് സാരിചുറ്റാൻ കാരണം. എന്നാൽ ഇത്തരത്തിലുള്ള പ്രതിരോധങ്ങളെല്ലാം പന്നികൾക്ക് ഒരു തരത്തിലുള്ള ഭയപ്പാടും ഉണ്ടാക്കുന്നില്ലെന്നതു കർഷകരെ അങ്കലാപ്പിലാക്കുകയാണ്. ഇപ്പോൾ വയൽവരന്പുകളിലെല്ലാം അന്പലങ്ങളിലെ പൂജാമണിക്കു സമാനമായ ശബ്ദം രാപ്പകൽ മുഴങ്ങുകയാണ്. രണ്ടോ മൂന്നോ കുപ്പികൾ കയറിൽ കെട്ടിത്തൂക്കിയിടും. കുപ്പികൾക്കിടയിലായി രണ്ട് ഇഞ്ച് നീളത്തിൽ ഇരുന്പുകന്പികളും തൂക്കും. കാറ്റടിക്കുന്പോൾ ഇരുന്പുകന്പികൾ കുപ്പിയിൽ തട്ടി മണിമുഴക്കം പോലെ ശബ്ദം ഉണ്ടാവും. ഇപ്പോൾ കർഷകരെല്ലാം വയലിൽ കുപ്പി തൂക്കിയിടൽ…
Read Moreവാർധക്യത്തിന്റെ അവശതയിൽ മക്കളുടെ കരുണ തേടുന്നവരുടെ പരാതികൾ വർധിക്കുന്നു; വീടുകൾക്കുള്ളിൽ പരാതി പറയാതെ കഴിയുന്നത് നിരവധി വന്ദ്യവയോധികർ
ഒറ്റപ്പാലം: വാർധക്യത്തിന്റെ അവശതയിൽ മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി കോടതിയെ സമീപിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടുന്നു.കഴിഞ്ഞ രണ്ടുവർഷത്തിനിടെ 524 പരാതികളാണ് ജില്ലയിലെ രണ്ട് മെയിന്റനൻസ് ട്രിബ്യൂണലുകളിലെത്തിയത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുകയോ പരിപാലിക്കുകയോ ചെയ്യാതിരിക്കുക, സ്വത്തും സന്പത്തും തട്ടിയെടുത്ത് ഉപേക്ഷിക്കുക തുടങ്ങിയ പരാതികളാണ് കോടതികളിലെത്തിയത്.ഒറ്റപ്പാലം റവന്യു ഡിവിഷനു കീഴിലെ മെയിന്റനൻസ് ട്രിബ്യൂണലിലാണ് കൂടുതൽ പരാതികളും എത്തിയിട്ടുള്ളത്. രണ്ട് വർഷത്തിനിടെ 284 പരാതികളാണ് ഒറ്റപ്പാലത്തെത്തിയത്. പാലക്കാട്ടെ മെയിന്റനൻസ് ട്രിബ്യൂണലിൽ 240 പരാതികളും എത്തിയതായാണ് സാമൂഹ്യനീതിവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 57 എണ്ണം ട്രിബ്യൂണൽതന്നെ നിയോഗിച്ച അനുരഞ്ജന സമിതികൾ (കണ്സീലിയേഷൻ പാനൽ) തന്നെ പരിഹരിച്ചു. അഭിപ്രായവ്യത്യാസങ്ങളിൽ ഉടലെടുക്കുന്ന പരാതികളും, സംരക്ഷിച്ചുകൊള്ളാമെന്നു മക്കൾ സമ്മതിക്കുന്ന പരാതികളുമാണ് ട്രിബ്യൂണലിന്റെ പരിഗണനയ്ക്കു വരാതെതന്നെ അനുരഞ്ജനസമിതി പരിഹരിച്ചത്. 118 പരാതികൾ കഴന്പില്ലെന്നു കണ്ട് കോടതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്ന 2007-ലെ നിയമപ്രകാരമാണ്…
Read Moreമാളൂട്ടി എന്ന മ്ലാവുകുട്ടി! പേരൊന്ന് നീട്ടി വിളിച്ചാൽ മതി എവിടെയായാലും അവൾ ഓടിയെത്തി തൊട്ടുരുമ്മി നിൽക്കും; കാട്ടിലേക്ക് പോകാന് മാളുട്ടിക്ക് താല്പര്യമില്ല
മംഗലംഡാം: വനപാലകരുടെ ഓമനയാണ് മാളുട്ടി എന്ന ഈ മാൻ കുട്ടി. പേരൊന്ന് നീട്ടി വിളിച്ചാൽ മതി എവിടെയായാലും അവൾ ഓടിയെത്തി തൊട്ടുരുമ്മി നിൽക്കും. മ്ളാവ് ഇനത്തിലെ സാന്പാർ ഡീറിന്റെ കുട്ടിയാണിത്. കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനിലെ അതിഥിയായി സർവ സുഖ സൗകര്യങ്ങളോടെ കഴിയുകയാണ് വനപാലകർ ഓമനത്വത്തോടെ പേരിട്ട മാളുട്ടി. രണ്ടുമാസം മുന്പ് പൂതംകുഴിയിൽ നിന്നാണ് വനപാലകർക്ക് ഇവളെ കിട്ടിയത്. അമ്മക്കൊപ്പം കാട്ടിൽ മേഞ്ഞ് നടന്നിരുന്ന ഇവളെ നായ്ക്കൾ ഓടിച്ചപ്പോൾ പ്രാണരക്ഷാർത്ഥം സമീപത്തെ വീട്ടിൽ ഓടികയറി. തള്ള മ്ളാവ് ഉൾക്കാട്ടിൽ കയറി നായ്ക്കളിൽ നിന്നും രക്ഷപ്പെട്ടു. വീട്ടുക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് വനപാലകർ മ്ളാവിൻ കുട്ടിയെ ഫോറസ്റ്റ് സ്റ്റേഷനിൽ കൊണ്ടുവന്നത്. നായ്ക്കൾ ഓടിച്ച് ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ടായിരുന്നു. അതെല്ലാം വെറ്ററിനറി ഡോക്ടറെ കാണിച്ച് ചികിത്സിച്ച് ഭേദപ്പെടുത്തി. ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ് ഈ രണ്ടര മാസം പ്രായക്കാരി. ഫോറസ്റ്റർ രഞ്ജിത്തും ബി…
Read Moreപോലീസിനെ കണ്ട് അമിത വേഗത്തിൽ പാഞ്ഞ കാർ അപകത്തിൽപ്പെട്ടു; പോലീസ് എത്തി പരിശോധിച്ചപ്പോൾ കിട്ടിയത് നാല് ചാക്ക് കഞ്ചാവ്; രണ്ട് പേർ പിടിയിൽ
പാലക്കാട്: കഞ്ചിക്കോട് വാഹനപരിശോധനയ്ക്കിടെ നിർത്താതെപോയ കാറിൽനിന്ന് നാലുചാക്ക് കഞ്ചാവ് പിടികൂടി. എക്സൈസ് സംഘത്തിന്റെ വാഹനപരിശോധനയ്ക്കിടെയാണ് കാർ നിർത്താതെ പോയത്. അമിതവേഗതയിൽ പോയ കാർ ടാങ്കറിലും ബൈക്കിലും ഇടിച്ചു. ടയർ പൊട്ടിയതോടെ ഡിവൈഡറിൽ ഇടിച്ചുനിന്ന കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരാണ് പിടിയിലായത്. അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് കാർ ഏതാണ്ട് പൂർണമായും തകർന്നു. ഓടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. നാലുചാക്കുകളിലായി സൂക്ഷിച്ച നൂറുകിലോയോളം കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. പാലക്കാട് എക്സൈസ് സ്പെഷ്യൽ സെൽ ആണ് പരിശോധന നടത്തിയത്. അപകടത്തിൽപ്പെട്ട പ്രതികളുടെ പരിക്ക് സാരമുള്ളതല്ല.
Read Moreസ്റ്റൗവിനെ ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തിക്കൊന്ന യുവാവ് പിടിയിൽ
കോയന്പത്തൂർ : മദ്യപിച്ചുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ അയൽവാസി പോലീസ് പിടിയിൽ.സൂളൂർ കാങ്കേയം പാളയം ആനന്ദൻ (33) ആണ് അയൽവാസി തിരുച്ചെങ്കോട് ആറുമുഖം മകൻ വരദ രാജി (50) നെ കൊലപ്പെടുത്തിയതിനെ തുടർന്ന് അറസ്റ്റിലായത്. സുഹൃത്തുക്കളായ ഇരുവരും മദ്യപിച്ചു കൊണ്ടിരിക്കെ വരദ രാജിന്റെ പക്കൽ നിന്നും ആനന്ദൻ വാങ്ങിയിരുന്ന സ്റ്റവ് വരദരാജൻ തിരിച്ചു തരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവർക്കുമിടയിൽ വഴക്കുണ്ടാവുകയുമായിരുന്നു. കുപിതനായ ആനന്ദൻ ഉളി കൊണ്ട് വരദരാജനെ കുത്തുകയും, വരദരാജൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സൂളൂർപോലീസ് മൃതദേഹം മെഡി.കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഒളിവിൽ പോയ പ്രതി ആനന്ദിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
Read Moreആറര മാസത്തിനിടെ ഒമ്പതാം തവണ; വടക്കഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും കുത്തിപ്പൊളിയ്ക്കൽ
വടക്കഞ്ചേരി: നിരവധി തവണ അറ്റകുറ്റപണികൾ നടത്തി വാഹനഗതാഗതത്തിന് തുറന്നുകൊടുത്ത ആറുവരി ദേശീയപാതക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേൽപ്പാതയിൽ വീണ്ടും കുത്തി പൊളിച്ചുള്ള പണികൾ. തൃശൂർ ഭാഗത്തേക്കുള്ള ലൈനിലാണ് ഇപ്പോൾ അറ്റകുറ്റപണികൾ തകൃതിയായി നടത്തുന്നത്. ഒരുു മാസം മുന്പ് തകർന്ന ഭാഗങ്ങൾ കോണ്ക്രീറ്റ് ചെയ്ത് താല്ക്കാലികമായി അടച്ചെങ്കിലും അതുകൊണ്ടൊന്നും ഫലം കണ്ടില്ല. ഇതിനാലാണ് ഇപ്പോൾ സമാന തകരാർ കണ്ടെത്തിയ സ്ഥലങ്ങളിൽ പണികൾ നടത്തുന്നത്.കഴിഞ്ഞ ഫെബ്രുവരി ആറിനാണ് മേൽപ്പാത തുറന്നത്. അതിനു ശേഷം ആറര മാസത്തിനുള്ളിൽ തന്നെ ഇത് ഒന്പതാം തവണയാണ് നിർമാണത്തിലെ അപാകത മൂലം പാലത്തിൽ റിപ്പയർ പണികൾ നടത്തുന്ന സാഹചര്യമുണ്ടാകുന്നത്.
Read Moreപാടത്തിറങ്ങാൻ മലയാളികളെ കിട്ടാനില്ല; രണ്ടാംവിള ഇറക്കിയ പാടത്ത് നടീൽ പണിക്കായി ബംഗാളികളെത്തി
നെന്മാറ: മഴ കിട്ടിയതോടെ പാടശേഖരങ്ങളിൽ നടീൽ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽ തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരങ്ങളിൽ നടീൽ പണികൾക്കായി എത്തിയത് ബംഗാളിലെ പശ്ചിമ കോൽക്കത്തയിൽ നിന്നുള്ള സലാം, സെയ്ത്, പിൻറു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഞാറ്റടി പറിച്ച് നടീൽ നടത്തുന്നതിന് ഏക്കറിന് 4000 രൂപയാണ് കൂലിയായി വാങ്ങുന്നതെന്ന് കണിമംഗലം പാടത്തെ കൃഷിയിറക്കിയ മുരളീധരൻ എന്ന കർഷകൻ പറഞ്ഞു. വിതയിൽ കള പെരുകുമെന്ന പേടിയിലാണ് നെൽപ്പാടങ്ങളിൽ കർഷകർ ഞാറ്റടി തയ്യാറാക്കിയത്. കുറച്ച് ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും ബംഗാളി തൊഴിലാളികൾ പണിക്കെത്തിയതോടെ നടീൽ നടത്തുകയായിരുന്നു. കിഴക്കൻ മഴ ശക്തമാകുന്പോഴേക്കും…
Read Moreസുഹൃത്തുക്കളെ കാണാതായിട്ട് മൂന്ന് മാസം; ജെസിബി ഉപയോഗിച്ച് മാന്തി നോക്കിയത് 26 സ്ഥലങ്ങൾ;ചപ്പക്കാട്ടിലെ യുവാക്കൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
കൊല്ലങ്കോട് : ചപ്പക്കാട്ടിൽ കാണാതായ യുവാക്കൾക്ക് വേണ്ടി കൊല്ലങ്കോട് പോലീസ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചും തെരച്ചിൽ തുടങ്ങി. കൊല്ലങ്കോട് എസ്എച്ച്ഒ ഇൻസ്പെക്ടർ എ. വിപിൻ ദാസിന്റെ നേതൃത്വത്തിൽ പ്രദേശത്തെ തോപ്പുകളിൽ 26 സ്ഥലങ്ങളിൽ ജെസിബി ഉപയോഗിച്ച് സംശയമുള്ള സ്ഥലങ്ങളിൽ കുഴിയെടുത്തു. പരിശോധിച്ചെങ്കിലും കാലത്തു പത്തു മുതൽ നാലുവരെ ശ്രമിച്ചിട്ടും സൂചനകളൊന്നും കണ്ടെത്താനായില്ല. സാമുവൽ സ്റ്റീഫൻ, മുരുകേശൻ എന്നീ സുഹൃത്തുക്കളാണ് ഓഗസ്റ്റ് 30 മുതൽ കാണാതായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും യുവാക്കൾക്കു വേണ്ടി അന്വേഷണത്തിനു കൂടുതൽ സമ്മർദം ചെലുത്തി വരികയാണ്. കാണാതായവരെ കുറിച്ച് വിവരങ്ങൾ അറിയിക്കുന്നവർക്ക് കൊല്ലങ്കോട് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞും പൊതുജനങ്ങളിൽ നിന്നും ഒരു പ്രതികരണവുമില്ലാത്തതിനാലാണ് പോലീസ് വീണ്ടും സമഗ്ര അന്വേഷണത്തിനൊരുങ്ങിയിരിക്കുന്നത്.
Read More