തിരുവനന്തപുരം: 2012 ഫെബ്രുവരി ഏഴിനാണ് ആയുർവേദ ആശുപത്രിയിൽ നിന്നു കഷായം വാങ്ങി മടങ്ങി വരികയായിരുന്ന കടവൂർ ജയൻ എന്ന മുൻ ആർഎസ്എസ് പ്രവർത്തകൻ പട്ടാപ്പകൽ നടുറോഡിൽ വെട്ടേറ്റു വീണത്. കൊല്ലം കടവൂര്‍ ക്ഷേത്ര ജംഗ്ഷന് സമീപം വച്ചാണ് ഒന്‍പതംഗ സംഘം ജയനെ കൊലപ്പെടുത്തിയത്. ജയന്റെ ശരീരത്തിൽ 64 വെട്ടുകളേറ്റിരുന്നു. വെട്ടിയത് ജയന്റെ തന്നെ സുഹൃത്തുക്കളും പരിചയക്കാരും. കൊല്ലം ജില്ലയിലെ ആര്‍എസ്എസിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു കടവൂര്‍ ജയന്. കേസിൽ പ്രതിയായ വിനോദിനെ ഒരിക്കൽ നേതൃത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതും ജയൻ തന്നെയായിരുന്നു. തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജയന്. പിന്നീട് ജയൻ വിനോദുമായി തെറ്റിപ്പിരിഞ്ഞു. ഇവർ തമ്മിലുള്ള പിണക്കം നിരവധി തവണ സംഘർഷങ്ങൾക്കിടയാക്കി. അപ്പോഴേക്കും ജയൻ ആർഎസ്എസ് പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും വിട്ടു നിന്നിരുന്നു. ഒരിക്കൽ അഞ്ചാലുംമൂട്ടിൽ വച്ച് നടന്ന സംഘർഷത്തിൽ ജയന്റെ മുഖത്ത്…
Read MoreCategory: TVM
അതി തീവ്രമഴ; നാളെ ഇടുക്കിയിൽ ഞായറാഴ്ച വയനാട്ടിൽ; സുരക്ഷാകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സ്വാധീന ഫലമായി ഇന്ന് മലപ്പുറത്തും നാളെ ഇടുക്കിയിലും ഞായറാഴ്ച വയനാട്ടിലും അതിതീവ്രമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനുള്ളിൽ 20 സെന്റീമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം. അതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച പുതിയ ന്യൂനമർദം രൂപംകൊള്ളുമെന്നാണ് പ്രവചനം. ഇതോടെ കേരളത്തിൽ ശക്തമായ മഴയ്ക്ക് ഇടയാക്കുകയും ചെയ്യും. രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്ന മലപ്പുറം ജില്ലയിലെ കിഴക്കൻമേഖലയിലും വയനാട്, ഇടുക്കി ജില്ലകളിലും ദുരന്ത സാധ്യതയുള്ള മേഖലകളിലുള്ളവരെ മുൻകരുതലായി ക്യാന്പുകളിലേക്കു മാറ്റേണ്ടതാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കണം. മലയോര മേഖലയിലേക്കുള്ള യാത്ര രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ ഒഴിവാക്കണമെന്നും നിർദേശിച്ചു. വടക്കൻ ജില്ലകളിലും ഹൈറേഞ്ച് ജില്ലകളിലും ഇന്നലെ രാത്രി പെയ്ത മഴ കനത്ത നാശമാണ് വിതച്ചത്. ഇന്ന് മലപ്പുറം…
Read Moreകോവിഡ് പ്രതിരോധ മാർഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്; ബാങ്കുകളിലും വ്യാപാരസ്ഥാപനങ്ങളിലും കൂട്ടംകൂടരുതെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആൾക്കാർ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് ഡിജിപിയുടെ നിർദേശം. സൂപ്പർ മാർക്കറ്റുകളിൽ ഒരേ സമയം ആറ് ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വലിയ സൂപ്പർമാർക്കറ്റുകളിൽ ഒരേ സമയം 12 പേർക്കു വരെ പ്രവേശിപ്പിക്കാം. ഇന്നലെ വൈകിട്ടാണ് ഡിജിപിയുടെ സർക്കുലർ പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ധനകാര്യ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും കോവിഡ് പ്രതിരോധ മാർഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഇതിനെ കാണണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. സൂപ്പർ മാർക്കറ്റിൽ വളരെക്കുറച്ച് ജീവനക്കാരെ മാത്രമേ അനുവദിക്കാവൂ എന്നും അതാത് സ്ഥലങ്ങളിലെ എസ്ഐമാരും സിഐമാരും ഇത് ശ്രദ്ധിക്കണമെന്നും വേണ്ടി വന്നാൽ നടപടി സ്വീകരിക്കണമെന്നും സർക്കുലർ പറയുന്നു.
Read Moreട്രഷറി തട്ടിപ്പ് കേസ്; ബിജുലാലിന്റെ ഭാര്യയെ ഇന്നു ചോദ്യം ചെയ്യും; മുൻപും ട്രഷറിയിൽ നിന്നു പണം തട്ടിയെടുത്തിട്ടുണ്ടെന്നു ബിജുലാൽ
തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിർ നിന്ന് രണ്ട് കോടി രൂപ തട്ടിയ കേസിലെ പ്രതി ബിജുലാലിന്റെ ഭാര്യ സിമിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ആദ്യം തട്ടിയെടുത്ത 75 ലക്ഷം രൂപയിൽ നിന്ന് സഹോദരിക്കു ഭൂമി വാങ്ങാൻ പണം നൽകിയെന്നും ഇതിനു ശേഷം ഭാര്യയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങിയെന്നും അറസ്റ്റിലായ ബിജുലാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. തട്ടിയെടുത്ത പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനാലാണ് ഭാര്യയെ കേസിൽ പ്രതി ചേർത്തത്. നിലവിൽ തട്ടിയെടുത്ത രണ്ടു കോടി രൂപയ്ക്കു പുറമെ ഇതിനു മുൻപും ട്രഷറിയിൽ നിന്നു പണം തട്ടിയെടുത്തിട്ടുണ്ടെന്നും ബിജുലാൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച ട്രഷറി ഓഫീസറുടെ യൂഡസർ ഐഡിയും പാസ്വേഡും ഉപയോഗിച്ചാണ് താൻ തട്ടിപ്പ് നടത്തിയതെന്നും ഇയാൾ സമ്മതിച്ചു. ട്രഷറിയിൽ നിന്നും ഒരു ദിവസം നേരത്തേ വീട്ടിൽ പോയ ട്രഷറി ഓഫീസർ വൈകുന്നേരം തന്നോട് കന്പ്യൂട്ടർ ഓഫാക്കാൻ ആവശ്യപ്പെട്ടു. ഇതിനായി…
Read Moreസമ്പർക്ക വ്യാപനം ഇനി വേണ്ട; കണ്ടെയ്ൻമെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളിലും കർശന പോലീസ് പരിശോധന
തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കലും വാഹനങ്ങളിലെ അധിക യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ വാഹനപരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്ടാക്ട് ട്രേസിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയ സംവിധാനം പ്രവർത്തനം തുടങ്ങി. കണ്ടെയ്ൻമെന്റ് മേഖലകളിൽ പോലീസിന്റെ മോട്ടോർ സൈക്കിൾ ബ്രിഗേഡിന്റെ സേവനം ശക്തിപ്പെടുത്തി. ജനങ്ങൾ കൂട്ടം കൂടുന്ന ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, കല്യാണവീടുകൾ, മരണവീടുകൾ, മാർക്കറ്റ്, തുറമുഖം എന്നിവിടങ്ങളിൽ പോലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മാസ്ക് ധരിക്കാത്ത 7300 സംഭവങ്ങൾ സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്ൈറൻ ലംഘിച്ച നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
Read Moreതദ്ദേശ വോട്ടർ പട്ടിക രണ്ടാംഘട്ട പുതുക്കൽ 12 മുതൽ; അന്തിമപട്ടിക സെപ്റ്റംബർ 26-ന്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12-ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെയും ജൂണ്‍ 17-ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയാണ് വീണ്ടും പുതുക്കുന്നത്. 17-ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് 12-ന് കരടായി പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ പുരുഷൻമാർ 1,25,40,302, സ്ത്രീകൾ 1,36,84,019, ട്രാൻസ്ജെൻഡർ 180 എന്നിങ്ങനെ ആകെ 2,62,24,501 വോട്ടർമാരാണുള്ളത്. www.lsgelection.kerala.gov.in ൽ കരട് വോട്ടർപട്ടിക പരിശോധനയ്ക്ക് ലഭിക്കും. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്കു പേരു ചേർക്കുന്നതിന് 12 മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കണം. പട്ടികയിൽനിന്ന് പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കണം.…
Read Moreട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാൽ അറസ്റ്റിൽ; പിരിച്ചുവിടൽ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ അഭിഭാഷകൻ
തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി ഫണ്ട് തട്ടിപ്പു കേസിലെ പ്രധാന പ്രതി ബിജുലാൽ അറസ്റ്റിൽ. ഇന്നുരാവിലെ തിരുവനന്തപുരം വഞ്ചിയൂരിൽ അഭിഭാഷകന്റെ ഓഫീസിലെത്തിയപ്പോഴാണ് ബിജുലാലിനെ പോലീസ് പിടികൂടിയത്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചനയുണ്ടായിരുന്നു. എന്നാൽ അഭിഭാഷകനെ കാണാനെത്തുമെന്ന സൂചനയിൽ പോലീസ് നിരീക്ഷണം ശക്തമായിരുന്നു. ബിജുലാൽ കീഴടങ്ങാനെത്തിയതാണെന്നാണ് അഭിഭാഷകൻ പറയുന്നത്. പിരിച്ചുവിടൽ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ പ്രതികരിച്ചു. വഞ്ചിയൂർ സബ് ട്രഷറിയിൽനിന്നു രണ്ടു കോടി രൂപ തട്ടിയ കേസിലാണ് സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാൽ അറസ്റ്റിലായത്. അഭിഭാഷകന്റെ വീട്ടിൽ വച്ച് രാവിലെ ഒരു സ്വകാര്യ ചാനലുമായി അഭിമുഖം നടത്തിയിരുന്നു. ഇതിനുശേഷം അഭിഭാഷകനുമൊത്ത് കീഴടങ്ങാൻ കോടതിയിലേയ്ക്കു പോകാനൊരുങ്ങുന്പോഴാണ് പോലീസ് അറസ്റ്റു ചെയ്തത്. കേസെടുത്ത് നാലാം ദിനമാണ് ബിജുലാലിനെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. ബിജുലാൽ കേരള തമിഴ്നാട് അതിർത്തിയിലെ ബന്ധു വീട്ടിലേക്ക് കടന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.…
Read Moreബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ
തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ ബംഗാൾ-ബംഗ്ലാദേശ് തീരത്തിനടുത്തായി ഇന്നലെ രാവിലെ രൂപപ്പെട്ട ന്യൂനമർദം ഇന്ന് കൂടുതൽ ശക്തി പ്രാപിക്കുന്നതോടെ കേരളത്തിൽ ശനിയാഴ്ച വരെ കനത്തതോ അത്യന്തം കനത്തോ ആയ മഴയ്ക്കു സാധ്യതയുണ്ടെ ന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇപ്പോഴും ശക്തിയായ മഴ തുടരുകയുമാണ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെങ്ങും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നു മുതൽ ശനിയാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Read Moreബാലഭാസ്കറിന്റെ മരണം; സുഹൃത്തുക്കളുടെയും സാക്ഷികളുടെയും മൊഴിയെടുക്കാൻ സിബിഐ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. മംഗലപുരം പള്ളിപ്പുറത്തിനു സമീപം വച്ച് നടന്ന വാഹനാപകടത്തിൽ ആണ് ബാലഭാസ്കറും മകൾ തേജസ്വനി ബാലയും മരിച്ചത്. അപകട സമയത്ത് അവിടെയെത്തിയ ആളുകൾ, ബാലഭാസ്കറിനെ ആശുപത്രിയിൽ എത്തിച്ച ആളുകൾ, ബാലഭാസ്കറിനെ പരിശോധിച്ച ഡോക്ടർമാർ, അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയാണ് വരുംദിവസങ്ങളിൽ രേഖപ്പെടുത്തുക. ഇന്നലെ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു. അപകടദിവസത്തെ യാത്രകളെ സംബന്ധിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് ഇന്നലെ ലക്ഷ്മിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.
Read Moreകെ.എം ബഷീറിന്റെ ഓർമകൾക്ക് ഒരു വർഷം; നീതി ഇനിയുമകലെ
തിരുവനന്തപുരം: ഒരു വർഷം മുന്‍പ് ഇതേ ദിവസം പുലർച്ചെയാണ് മാധ്യമപ്രവർത്തകനായ കെ.എം ബഷീർ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ചു മരിച്ചത്. വാർത്തകൾ ആദ്യം അറിയുന്ന മാധ്യമപ്രവർത്തകർക്ക് മരിച്ചത് തങ്ങളിൽ ഒരാളാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. കേരള മനസാക്ഷി വാർത്ത കേട്ടതും ഞെട്ടലോടെയാണ്. ഓഗസ്റ്റ് 3ന് പുലർച്ചെ ഒരു മണിയോടെയാണ് അമിത വേഗത്തിലെത്തിയ ശ്രീറാമിന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെഎം ബഷീർ കൊല്ലപ്പെട്ടത്. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീർ അപകടത്തിൽപെട്ടത്. പിന്നാലെ ശ്രീറാമിനെ പോലീസ് അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. വാഹനത്തിൽ ശ്രീറാമിനൊപ്പം വനിതാ സുഹൃത്തായ വഫയുമുണ്ടായിരുന്നു. വാഹനമോടിച്ചത് താനല്ല, വഫയാണെന്നു ശ്രീറാം പറഞ്ഞെങ്കിലും വഫ നിഷേധിച്ചു. അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന…
Read More