ഒ​രു വ​ർ​ഷം നീ​ണ്ട ഓ​ൺ​ലൈ​ൻ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ അ​വ​നെ​കാ​ണാ​ൻ അ​വ​ൾ പ​റ​ന്നെ​ത്തി: കാ​ന​ഡ​യി​ൽ നി​ന്നെ​ത്തി​യ ‘യു​വ​തി’​യെ ക​ണ്ട് ഞെ​ട്ടി യു​വാ​വ്; വ​ന്ന​താ​ക​ട്ടെ 61കാ​രി

ജ​യ്പു​ർ: പ്ര​ണ​യ​ത്തി​ന് പ്രാ​യ​മി​ല്ലെ​ന്നാ​ണ് പൊ​തു​വെ പ​റ​യാ​റു​ള്ള​ത്, പ​ക്ഷേ ഡേ​റ്റിം​ഗ് ആ​പ്പി​ൽ ക​ണ്ട പ്രാ​യ​വും നേ​രി​ട്ടു ക​ണ്ട​പ്പോ​ഴു​ള്ള പ്രാ​യ​വും ത​മ്മി​ൽ ‘ചെ​റി​യൊ​രു’ വ്യ​ത്യാ​സം വ​ന്നാ​ൽ എ​ന്തു ചെ​യ്യും? അ​ത്ത​ര​മൊ​രു കൗ​തു​ക​ക​ര​മാ​യ പ്ര​ണ​യ​ക​ഥ​യാ​ണു രാ​ജ​സ്ഥാ​നി​ലെ കോ​ട്പു​ത്‌​ലി-​ബെ​ഹ്റോ​ർ ജി​ല്ല​യി​ലെ നീം​രാ​ണ​യി​ൽ​നി​ന്ന് വ​രു​ന്ന​ത്.

ഒ​രു വ​ർ​ഷം നീ​ണ്ട ഓ​ൺ​ലൈ​ൻ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ കാ​ന​ഡ​യി​ൽ​നി​ന്നു വി​വാ​ഹ​ത്തി​നാ​യി പ​റ​ന്നെ​ത്തി​യ 61കാ​രി​യെ നേ​രി​ൽ ക​ണ്ട​തോ​ടെ ‘പ്രാ​യ​ക്കൂ​ടു​ത​ൽ’ കാ​ര​ണം പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ച്ച 31കാ​ര​നാ​യ യു​വാ​വ് ഒ​ടു​വി​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ലാ​യി. ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ത്ത് സ്വ​ദേ​ശി​യും സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നു​മാ​യ 31കാ​ര​ൻ നി​തി​നാ​ണ് ആ​പ്പി​ലാ​യ​ത്.

ഒ​രു വ​ർ​ഷം മു​ന്പാ​ണ് നി​തി​ൻ ഡേ​റ്റിം​ഗ് ആ​പ്പ് വ​ഴി ക​നേ​ഡി​യ​ൻ വ​നി​ത​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ചാ​റ്റിം​ഗും വീ​ഡി​യോ കോ​ളു​ക​ളു​മാ​യി സൗ​ഹൃ​ദം വ​ള​ർ​ന്ന്, ഒ​ടു​വി​ൽ ഇ​രു​വ​രും ജീ​വി​ത​ത്തി​ൽ ഒ​ന്നി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കാ​മു​ക​നെ സ്വ​ന്ത​മാ​ക്കാ​ൻ ടൂ​റി​സ്റ്റ് വീ​സ​യെ​ടു​ത്ത് ക​ഴി​ഞ്ഞ 11ന് ​ക​ക്ഷി ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്തു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് കാ​മു​കി​യെ പൂ​ച്ചെ​ണ്ടൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ച നി​തി​ൻ, രാ​ജ​സ്ഥാ​നി​ലെ നീം​രാ​ണ​യി​ലു​ള്ള ത​ന്‍റെ അ​മ്മാ​വ​ന്‍റെ ഫ്ലാ​റ്റി​ലേ​ക്കാ​ണ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ര​ണ്ടു ദി​വ​സം ഇ​രു​വ​രും അ​വി​ടെ സ​ന്തോ​ഷ​ത്തോ​ടെ താ​മ​സി​ച്ചു. എ​ന്നാ​ൽ വി​വാ​ഹ​ക്കാ​ര്യം ഗൗ​ര​വ​മാ​യി സം​സാ​രി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ‘ക്ലൈ​മാ​ക്സ് ട്വി​സ്റ്റ്’ സം​ഭ​വി​ച്ച​ത്. ത​ന്‍റെ കാ​മു​കി​ക്ക് 61 വ​യ​സു​ണ്ടെ​ന്ന് അ​റി​​ഞ്ഞ​തോ​ടെ നി​തി​ൻ ഞെ​ട്ടി.

ഓ​ൺ​ലൈ​നി​ൽ ക​ണ്ട ആ​ള​ല്ല നേ​രി​ട്ടു​ള്ള​തെ​ന്നും പ്രാ​യം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും പ​റ​ഞ്ഞ് നി​തി​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്നു പ​തി​യെ പി​ന്മാ​റാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ ഫ്ലാ​റ്റി​ൽ വ​ൻ വ​ഴ​ക്കാ​യി. കാ​ന​ഡ​യി​ൽ​നി​ന്നു ക​ല്യാ​ണം ക​ഴി​ക്കാ​ൻ വ​ന്നി​ട്ട് ‘ഏ​ജ്്ഡ്’ പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കു​ന്ന​ത് സ​ഹി​ക്കാ​നാ​കാ​തെ സ്ത്രീ ​നേ​രേ ക​നേ​ഡി​യ​ൻ എം​ബ​സി​യി​ലേ​ക്ക് വി​ളി​ച്ചു കാ​ര്യം പ​റ​ഞ്ഞു.

എം​ബ​സി ഉ​ട​ൻ​ത​ന്നെ രാ​ജ​സ്ഥാ​ൻ പൊ​ലി​സി​നു വി​വ​രം കൈ​മാ​റി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് പൊ​ലി​സ് സം​ഘം ഫ്ലാ​റ്റി​ലെ​ത്തി പ്ര​ണ​യ​ജോ​ഡി​ക​ളെ സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ബ​ഹ​ള​മു​ണ്ടാ​ക്കി പൊ​തു​സ​മാ​ധാ​നം ത​ക​ർ​ത്ത​തി​ന് നി​തി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. നി​ല​വി​ൽ കോ​ട്പു​ത്‌​ലി​യി​ലെ ഒ​രു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലു​ള്ള ക​നേ​ഡി​യ​ൻ വ​നി​ത​യെ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യി കാ​ന​ഡ​യി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു പൊ​ലി​സ്.

Related posts

Leave a Comment